കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധം; നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ക​ർ​ണാ​ട​കം

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി ക​ര്‍​ണാ​ട​കം.

ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റാണ് നി​ര്‍​ബ​ന്ധ​മാ​ക്കിയത്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​രും ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ത​ല​പ്പാ​ടി ചെ​ക്‌​പോ​സ്റ്റി​ലും മ​റ്റ് ഉ​ൾ​നാ​ട​ൻ റോ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.

Related posts

Leave a Comment