കേരളത്തെ ആകെ മൊത്തം ഗ്രസിച്ച പ്രളയത്തിനുശേഷം പതിയെ കരകയറുകയാണ് കേരളം. എല്ലാ ഭാഗത്തു നിന്നും നല്ലരീതിയില്‍ സഹായങ്ങള്‍ ലഭിക്കുമ്പോള്‍ സ്വന്തം കീശ വീര്‍പ്പിക്കാനും ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ഒരു എംഎല്‍എയും അയാളുടെ സഹായികളും പ്രളയബാധിതരെ സഹായിക്കാന്‍ കൊണ്ടുവന്ന സാധനങ്ങള്‍ അടിച്ചുമാറ്റിയ കഥ ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. കൊച്ചിയിലെ ഒരു പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവം ഇങ്ങനെ- ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഈ സീനിയര്‍ വനിതാ പോലീസ് ഓഫീസറെയാണ് ഏല്പിച്ചിരുന്നത്. സഹായത്തിന് ഏഴ് പോലീസുകാരെയും നിയോഗിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ്. ഇതിനിടെ പോലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറ് കാറുകളിലായി സാധനങ്ങള്‍ കടത്തുകയായിരുന്നു. ഓരോ സാധനവും എണ്ണിത്തിട്ടപ്പെടുത്തിയാണ് കടത്തിയത്. സ്റ്റേഷനിലെ സിസി ടിവിയില്‍ ഈ ദൃശ്യമുണ്ട്. പോലീസുകാരി 34 നൈറ്റികള്‍ ഉള്‍പ്പെടെ…
Read MoreCategory: Editor’s Pick
മലയാളത്തില്‍ മോദിക്ക് സ്ഥാനമില്ല, കേരളത്തിന് പുറത്ത് മോദി വെണ്ടയ്ക്ക മുഴുപ്പില്‍, വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ സഹായം അഭ്യര്‍ഥിച്ചുള്ള പരസ്യത്തില്‍ മോദിയെ ഒരിടത്തു വെട്ടി മറുനാട്ടില്‍ പൊക്കി!
കേരളത്തിലെ പിടിച്ചുലച്ച പ്രളയത്തിന്റെ ബാക്കിപത്രം പോലെ വിവാദങ്ങളും പെയ്തിറങ്ങുകയാണ്. കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് മലയാളികള്‍ പറയുമ്പോള്‍ നിങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. സംഭവം എന്തുതന്നെയായാലും വിവാദത്തിന് പഞ്ഞമില്ല. ഏറ്റവും പുതിയ വിവാദം സംസ്ഥാന സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചു തയാറാക്കിയ പത്രപരസ്യത്തിലാണ്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പരസ്യങ്ങള്‍. കേരളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ മലയാളത്തിലും ദേശീയ മാധ്യമങ്ങളില്‍ ഇംഗ്ലീഷിലും. കേരളത്തില്‍ നല്കിയ പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമില്ല. കേരളത്തിന് പുറത്തു നല്കിയ പരസ്യങ്ങളില്‍ മോദിക്കാണ് പ്രാധാന്യം. മലയാളത്തിലെ പരസ്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിന് നല്‍കൂ, മനുഷ്യ സഹായം എന്നാണ് തലക്കെട്ട്. ഇതില്‍ പിണറായി വിജയന്റെ ചിത്രം മാത്രമാണുള്ളത്. ഇംഗ്ലീഷിലാകട്ടെ, ‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വെള്ളപ്പൊക്കത്തെ പേടിയില്ല’ എന്നാണ് തലക്കെട്ട്. തൊട്ടടുത്ത് പ്രധാനമന്ത്രി മോദിയുടെ ചിത്രവും. സംഭവം വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
Read Moreഡയറിക്കുറിപ്പുകളില്‍ സൗമ്യ ആവര്‍ത്തിക്കുന്നത് ഒരേയൊരു കാര്യം, സൗമ്യ സഹതടവുകാരോട് പറഞ്ഞ കാര്യങ്ങള്‍ സത്യമോ? പിണറായി കൊലയിലെ നിഗൂഡതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പേജുകള്‍ തുണച്ചേക്കും
മാതാപിതാക്കളേയും മകളേയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഡയറികുറിപ്പുകളിലും കൊലപാതകങ്ങള്‍ നടത്തിയത് താനല്ലെന്ന് ആവര്‍ത്തിച്ച് എഴുതിയിരിക്കുന്നത് കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സൗമ്യ കഴിഞ്ഞദിവസമാണ് ജയിലിനുള്ളില്‍ തൂങ്ങിമരിച്ചത്. ജയില്‍വാസത്തിനിടയില്‍ നോട്ടുബുക്കുകളില്‍ എഴുതിയ കുറിപ്പുകളിലാണ് താനല്ല കൊലപാതകങ്ങള്‍ നടത്തിയതെന്ന് എഴുതിയിട്ടുള്ളത്. കഥകളും കവിതകളും ജയിലിലെ ജോലി സംബന്ധിച്ച കാര്യങ്ങളും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. കഥയിലും കവിതയിലും കേസിന്റെ തുടരന്വേഷണത്തിന് സഹായകരമായ എന്തെങ്കിലുമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കും. സൗമ്യയുടെ ആത്മഹത്യാകുറിപ്പിലും താനല്ല കൊലപാതകം നടത്തിയതെന്ന് എഴുതിയിരുന്നു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിശോര്‍ (എട്ട് ) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നും താനല്ല മാതാപിതാക്കളെയും മകളേയും കൊന്നതെന്നും കൊലപാതകങ്ങളില്‍ തനിക്ക്…
Read Moreതമിഴ്നാട് പറഞ്ഞതു പച്ചക്കള്ളം! ഓഗസ്റ്റ് 15ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു; തമിഴ്നാടിന്റെ ഡിജിറ്റല്‍ മീറ്ററില്‍ 143.4 അടി രേഖപ്പെടുത്തിയതിന്റെ രേഖ പുറത്ത്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ തമിഴ്നാടിന്റെ കള്ളക്കളി വെളിച്ചത്താകുന്നു. ജലനിരപ്പ് സുപ്രീംകോടതി പറഞ്ഞിട്ടുള്ള 142 അടിയായപ്പോഴാണ് അണക്കെട്ടിലെ സ്പില്‍വേയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതെന്നാണ് തമിഴ്നാട് പറഞ്ഞിരുന്നത്. എന്നാല്‍, ഓഗസ്റ്റ് 15ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 15ന് ഉച്ചകഴിഞ്ഞു രണ്ടോടെ ജലനിരപ്പ് 144 പിന്നിട്ടതോടെയാണ് സ്പില്‍വേയുടെ 13 ഷട്ടറുകളും ഏഴടി ഉയര്‍ത്തിയത്. അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന തമിഴ്നാടിന്റെ ഡിജിറ്റല്‍ മീറ്ററില്‍ 143.4 അടി രേഖപ്പെടുത്തിയതിന്റെ രേഖ പുറത്തുവന്നിട്ടുണ്ട്. ഇതു കേരള സര്‍ക്കാരിനും ലഭിച്ചിട്ടുണ്ട്. ഇങ്ങനെ തുറന്നുവിട്ടതോടെ വെള്ളം പെരിയാര്‍ തീരങ്ങളെ നക്കിത്തുടച്ച് ഇടുക്കി അണക്കെട്ടിലെത്തി. 136 അടി പിന്നിട്ടപ്പോള്‍ത്തന്നെ ഘട്ടംഘട്ടമായി വെള്ളം തുറന്നു വിടണമെന്ന കേരളത്തിന്റെ അഭ്യര്‍ഥന നിഷ്കരുണം തള്ളി 142 അടിയിലെത്തിക്കാന്‍ കാത്തിരുന്ന തമിഴ്നാടാണ് ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്നതോടെ തോന്നുംപടി വെള്ളം തുറന്നുവിട്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വെള്ളം എത്തിയതോടെ ചെറുതോണി…
Read Moreഗുരുതര സുരക്ഷ വീഴ്ച! പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വനിതാ സബ്ജയിലിലായിരുന്നു സൗമ്യയെ പാര്‍പ്പിച്ചിരുന്നത്. അച്ഛനും അമ്മയും മകളുമടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നല്കി കൊലപ്പെടുത്തിയത്. രാവിലെ 10 മണിയോടെ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന് കുഞ്ഞിക്കണ്ണന്, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്.ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് സമ്മതിച്ചത്. കൊലപാതക ആരോപണങ്ങള്‍ സൗമ്യ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മൂത്ത മകള്‍ കീര്‍ത്തനയുടെ മരണം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനും സൗമ്യ ശ്രമിച്ചിരുന്നു. എല്ലാവരെയും എലിവിഷം കൊടുത്താണ് സൗമ്യ കൊലപ്പെടുത്തിയത്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്(80), ഭാര്യ…
Read More700 കോടി പ്രഖ്യാപിച്ചിട്ടില്ല; യുഎഇ സഹായം പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രം; യുഎഇ സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച കേരളത്തിന് ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ. ഇക്കാര്യത്തില്‍ വിലയിരുത്തലുകള്ളും പരിശോധനകളും നടക്കുന്നതേയുള്ളുവെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍. കേരളത്തിന് യുഎഇ 700 കോടി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. എന്നാൽ വിദേശ സഹായം സ്വീകരിക്കാനാവില്ലെന്ന കേന്ദ്ര നിലപാടേ പുറത്ത് വന്നതോടെ ഇത് സംബന്ധിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇ സ്ഥാനപതി വിശദീകരണവുമായി രംഗത്തെത്തിയത്. യുഎഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ടെന്നുമാണ് സ്ഥാനപതി വ്യക്തമാക്കിയത്. എന്നാൽ യുഎഇ ഭരണാധികാരിയും മുഖ്യമന്ത്രിയും തമ്മിൽ സംസാരിച്ച ഘട്ടത്തിൽ എന്തെങ്കിലും സഹായം അദ്ദേഹം…
Read Moreഷെയ്ക്ക് മുത്താണ്! പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല; യുഎഇ രാജാവിന്റെ ഫേസ്ബുക്ക് പേജില്‍ നന്ദി പ്രളയം
ന്യൂഡൽഹി: പ്രളയക്കെടുതിയിലായ കേരളത്തെ കൈപിടിച്ചുയർത്താൻ 700 കോടി ധനസഹായം പ്രഖ്യാപിച്ച് യുഎഇക്ക് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടി. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ആണ് സോഷ്യൽ മീഡിയയിലെ താരം. അവശ്യസമയത്ത് ഒപ്പം നിന്നതിനുള്ള നന്ദിപ്രകടനവും പോസ്റ്റുകളിൽ കാണാം. താങ്ക്യു യുഎഇ, ടുഗതർ ഫോർ കേരള എന്നീ ഹാഷ്ടാഗുകളും പ്രചരിക്കുന്നുണ്ട്. ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാന്റെ ഫേസ്ബുക്കിൽ ബക്രീദ് ആശംസകളും മലയാളികൾ നേർന്നിട്ടുണ്ട്. പ്രളയബാധിതരെ സഹായിക്കാൻ ദേശീയ അടിയന്തര സമിതിക്കും യുഎഇ സർക്കാർ രൂപം നൽകിയിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങൾ നൽകുന്ന സഹായം വേണ്ടെന്ന തീരുമാനം കേന്ദ്ര സർക്കാർ എടുത്തതോടെയാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്. യുഎഇ സർക്കാരിന്റെ ഭീമമായ തുക നിഷേധിച്ചതോടെ കേന്ദ്രസർക്കാരിനെതിരേ…
Read Moreഈ ദമ്പതികള്‍ക്ക് കൈയ്യടിക്കാം, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി രണ്ടേക്കര്‍ ഭൂമി ദാനം ചെയ്ത് ഉദ്യോഗസ്ഥ ദമ്പതികള്‍, ഗണേശനും അരശിക്കും ചെയ്യുന്നത് സമാനതകളില്ലാത്ത നന്മ
കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ചെറിയൊരു കൈതാങ്ങുമായി ഇടുക്കി പീരുമേട് സ്വദേശികളായ ദമ്പതികള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഗണേശനും ഭാര്യ എഴില്‍ അരശിയും വിയര്‍പ്പൊഴുക്കി വാങ്ങിയ രണ്ടേക്കര്‍ സ്ഥലമാണ് ദാനം ചെയ്യുന്നത്. പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്പെക്ടറാണ് ഗണേശന്. പെരിയാര്‍ വില്ലേജ് ഓഫീസിലെ യുഡി ക്ലാര്‍ക്കാണ് ഭാര്യ എഴില്‍ അരശി. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് അഞ്ച് സെന്റ് മാത്രം എടുത്തശേഷം ബാക്കിയുള്ള രണ്ടര ഏക്കറാകും വിട്ടുനല്‍കുക. വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ കടശിക്കാട് എന്ന സ്ഥലത്താണ് ഭൂമി. വണ്ടിപ്പെരിയാര്‍ പശുമലയില്‍ തേയിലത്തോട്ടം തൊഴിലാളികളായിരുന്ന പരേതനായ മാടസ്വാമി കനകമ്മ ദമ്പതികളുടെ മകനാണ് ഗണേശന്. കനകമ്മ എസ്റ്റേറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പെന്ഷന് തുകയും ഗണേശന്റെയും ഭാര്യയുടെയും സമ്പാദ്യവും ഉപയോഗിച്ച് 2010 ല്‍ വിലയ്ക്കുവാങ്ങിയ സ്ഥലമാണ് ദാനം ചെയ്യുന്നതെന്നു ഗണേശന് പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ട കുടുംബത്തില്‍…
Read Moreതൊട്ടടുത്ത വീട്ടിലുണ്ടായിരുന്നവര്‍ ഞങ്ങളെ കൊലപ്പെടുത്തുമോയെന്നു പോലും ഭയപ്പെട്ടു, ഭക്ഷണപ്പൊതി വീഴുമ്പോള്‍ എല്ലാവരും അതിനായി കടിപിടി കൂട്ടി, ചെങ്ങന്നൂരില്‍ അയല്‍വീട്ടുകാര്‍ തല്ലിയ വിദ്യാര്‍ഥിനികള്‍ പ്രളയദിനങ്ങളെപ്പറ്റി പറയുന്നു
ചെങ്ങന്നൂരില്‍ ലേഡീസ് ഹോസ്റ്റലില്‍ കയറി സമീപവാസികളായ സ്ത്രീകളും യുവാക്കളും അതിക്രമം കാണിച്ച സംഭവത്തില്‍ കൂടുതല്‍ തുറന്നു പറച്ചിലുകളുമായി വിദ്യാര്‍ഥിനികള്‍. പ്രളയത്തെക്കാള്‍ പേടിച്ചത് തൊട്ടപ്പുറത്ത് കോളേജില്‍ ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ തങ്ങളെ കൊലപ്പെടുത്തുമോ എന്നായിരുന്നെന്നും ആഗസ്റ്റ് 18 ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥിനികകളും റൂംമേറ്റുകളുമായ ആദിത്യ, വൈഷ്ണവി, പാര്‍വ്വതിയും പറഞ്ഞത്. കുറേപേര്‍ ചേര്‍ന്ന ഇവരെ ഹോസ്റ്റല്‍ മുറിയിലിട്ട് മര്‍ദ്ദിക്കുന്നതിന്റെയും കഴുത്തില്‍ മുറുക്കിപ്പിടിച്ച് കസേരകൊണ്ടു തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. തിരുവന്‍വണ്ടൂരിലെ എരമല്ലിക്കരയിലെ ഹോസ്റ്റലില്‍ 29 വിദ്യാര്‍ത്ഥിനികളും പ്രായമായ മേട്രനും പാചകക്കാരിയും ഉള്‍പ്പെടെ 31 പേരായിരുന്നു ഉണ്ടായിരുന്നത്. നാലു ദിവസം മുമ്പാണ് ഹോസ്റ്റല്‍ പ്രളയത്തില്‍ മുങ്ങിയത്. അതിന് മുമ്പായി തന്നെ പമ്പാ ഡാം തുറന്നെന്നും എല്ലാവരും ഹോസ്റ്റല്‍ വിടണമെന്നും മുന്നറിയിപ്പ് കിട്ടിയിരുന്നു. തുടര്‍ന്ന് പാര്‍വ്വതി ഓച്ചിറയിലെ വീട്ടിലേക്ക് പോകാനൊരുങ്ങി. എന്നാല്‍ വെള്ളം നന്നായി പൊങ്ങിയെന്ന് പറഞ്ഞ് മേട്രന് വിട്ടില്ല.…
Read Moreമഹാപ്രളയത്തിനും ഉരുള്‍പൊട്ടലിനും പിന്നാലെ ഹൈറേഞ്ചില്‍ പലയിടത്തും ഭൂമി ഇടിഞ്ഞു താഴുന്നു, വീടുകള്‍ സഹിതം ഭൂമിക്കടിയിലേക്ക് താഴുന്നതോടെ ഭയന്നുവിറച്ച് നാട്ടുകാര്‍, ഇടുക്കിയില്‍ സംഭവിക്കുന്നതെന്ത്?
ഹൈറേഞ്ചില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും പിന്നാലെ ഭൂമി ഇടിഞ്ഞു താഴുന്നു. വീടുകള്‍ ഭൂമിയിലേക്കു താഴുന്നു. ഭൂമി വീണ്ടുകീറുന്നു. മലകളും റോഡുകളും പിളര്‍ന്നുമാറുന്ന പ്രതിഭാസം ഹൈറേഞ്ചില്‍ വ്യാപകമായി. കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, ചെറുതോണി, വാത്തിക്കുടി, കഞ്ഞിക്കുഴി തുടങ്ങിയ മേഖലകളിലാണ് ഈ പ്രതിഭാസം കാണുന്നത്. കട്ടപ്പന പിഎംജിഎസ് റോഡിന്റെ ഭാഗത്ത് കമ്പനിപ്പടിയില്‍ 50 മീറ്ററോളം റോഡ് രണ്ടായി പിളര്‍ന്നു. പല വിള്ളലുകള്‍ക്കും രണ്ടടിയോളം അകല്‍ച്ചയുണ്ട്. അടയാള കല്ലില്‍ 250 മീറ്ററോളം നീളത്തിലാണു റോഡ് വിണ്ടു കീറിയത്. സേനാപതി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വിണ്ടുകീറുന്നത് വ്യാപകമാണ്. ഇതുമൂലം പല വീടുകളും അപകടാവസ്ഥയിലാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ വെണ്മണി-കള്ളിപ്പാറയില്‍ ആറ് ഏക്കര്‍ സ്ഥലം 12 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞിറങ്ങി. വീടുകള്‍ ഉള്‍പ്പെടെയാണ് താഴ്ന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കീരിത്തോട് ഭാഗത്ത് നിരപ്പുള്ളതും ചെരിവുള്ളതുമായ ഭാഗത്തും ഭൂമി വിണ്ടുകീറിയും ഇടിഞ്ഞുതാഴ്ന്നും നാശം വിതയ്ക്കുന്നുണ്ട്. വാത്തിക്കുടി പഞ്ചായത്തില്‍ രാജപുരത്ത് പലവീടുകളും മണ്ണിടിഞ്ഞു താഴ്ന്നു.…
Read More