ബഹുമാനപ്പെട്ട മുഖ്യമന്ത്രീ… താങ്കള്‍ ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ ദുരിതാശ്വാസം എല്ലാം കുളമാകും! അടിവസ്ത്രം അടിച്ചുമാറ്റി പോലീസുകാരി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന സാധനങ്ങള്‍ സ്വന്തം പാര്‍ട്ടി ഓഫീസിലെത്തിച്ച് ഇടുക്കിയിലെ ഭരണകക്ഷി എംഎല്‍എ

കേരളത്തെ ആകെ മൊത്തം ഗ്രസിച്ച പ്രളയത്തിനുശേഷം പതിയെ കരകയറുകയാണ് കേരളം. എല്ലാ ഭാഗത്തു നിന്നും നല്ലരീതിയില്‍ സഹായങ്ങള്‍ ലഭിക്കുമ്പോള്‍ സ്വന്തം കീശ വീര്‍പ്പിക്കാനും ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ഒരു എംഎല്‍എയും അയാളുടെ സഹായികളും പ്രളയബാധിതരെ സഹായിക്കാന്‍ കൊണ്ടുവന്ന സാധനങ്ങള്‍ അടിച്ചുമാറ്റിയ കഥ ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു.

കൊച്ചിയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവം ഇങ്ങനെ- ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഈ സീനിയര്‍ വനിതാ പോലീസ് ഓഫീസറെയാണ് ഏല്പിച്ചിരുന്നത്. സഹായത്തിന് ഏഴ് പോലീസുകാരെയും നിയോഗിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ്. ഇതിനിടെ പോലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറ് കാറുകളിലായി സാധനങ്ങള്‍ കടത്തുകയായിരുന്നു. ഓരോ സാധനവും എണ്ണിത്തിട്ടപ്പെടുത്തിയാണ് കടത്തിയത്. സ്‌റ്റേഷനിലെ സിസി ടിവിയില്‍ ഈ ദൃശ്യമുണ്ട്. പോലീസുകാരി 34 നൈറ്റികള്‍ ഉള്‍പ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തായത്.

ഇടുക്കിയില്‍ ഭരണകക്ഷിയിലെ ഒരു എംഎല്‍എയാണ് തമിഴ്‌നാട്ടില്‍ നിന്നു വന്ന സാധനങ്ങള്‍ വണ്ടി തടഞ്ഞു നിര്‍ത്തി സ്വന്തം പാര്‍ട്ടി ഓഫീസിലേക്കു കടത്തിയത്. സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി വാഹനം തിരികെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു. മുമ്പ് പലവട്ടം ഭൂമാഫിയയ്‌ക്കൊപ്പമെന്ന് വി.എസ്. അച്ചുതാനന്ദന്‍ വിമര്‍ശിച്ചയാളാണ് ഈ എംഎല്‍എ.

Related posts