ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഒരു മണ്ഡലത്തില്‍ നിന്ന് ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. ഏറെക്കാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഈ ഇടംകൈയന്‍ ബാറ്റ്സ്മാന് ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായിട്ടാണ് കളിച്ചത്. ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ എഎപി ജനകീയ ഭരണമാണ് നടത്തുന്നത്. കെജരിവാളിനെ നേരിടാന്‍ ഗംഭീറിനെപോലെ ജനപ്രിയ മുഖത്തെ അവതരിപ്പിക്കുകയെന്ന തന്ത്രമാണ് ബിജെപി നടത്തുന്നത്. ദൈനിക് ജാഗരണാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്, നവ്ജ്യോത് സിംഗ് സിദ്ദു, മൊഹമ്മദ് കൈഫ്, പ്രവീണ്‍കുമാര്‍, വിനോദ് കാംബ്ളി, മന്‍സൂര്‍ അലിഖാന് പട്ടൗഡി, ശ്രീശാന്ത് എന്നീ ക്രിക്കറ്റര്‍മാരും നേരത്തെ രാഷ്ട്രീയത്തില്‍ ഇന്നിംഗ്സ് തുറന്നിരുന്നു.
Read MoreCategory: Editor’s Pick
ഏക ആശ്രയമായിരുന്ന അച്ഛനെ ഉരുള്‍പ്പൊട്ടലില്‍ നഷ്ടമായി, അമ്മ മാനസിക അസ്വാസ്ഥതയ്ക്ക് ചികിത്സയില്‍, കുഞ്ഞുപെങ്ങളുടെയും മുത്തശിയുടെയും ചുമതല ഇനി നോക്കേണ്ടത് പതിനാറുകാരന് വിഷ്ണു
അച്ഛന് നഷ്ടപ്പെട്ട വിഷ്ണുവിനും മീനാക്ഷിക്കും മുന്നില്‍ ഇനി ഇരുളടഞ്ഞ ഭാവിയാണെങ്കിലും ഇനി മുന്നോട്ടുള്ള യാത്രയ്ക്ക് പിതാവിന്റെ ഓര്‍മകള്‍ മാത്രം. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായ അനിലിനെ മരണം കവര്‍ന്നുകൊണ്ടു പോയപ്പോള്‍ തളര്‍ന്നുപോയതു മക്കളായ വിഷ്ണുവും മീനാക്ഷിയുമാണ്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ മരണം കവര്‍ന്ന മുട്ടം കഴുമറ്റത്തില്‍ അനിലിന്റെ മക്കളായ വിഷ്ണുവും മീനാക്ഷിയും ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട് ചികിത്സയിലാണ്. കുഞ്ഞിപ്പെങ്ങളെ മാറോടടുക്കി ഉരുള്‍പ്പൊട്ടലില്‍ നിന്ന് കരകയറുമ്പോള്‍ വിഷ്ണു ഓര്‍ത്തിരുന്നില്ല ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുമെന്ന്. ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ തെറിച്ചുപോയ വിഷ്ണുവിന് അനുജത്തി മീനാക്ഷി ഒലിച്ചുപോവുന്നത് മിന്നായം പോലെയേ കാണാനായുള്ളൂ. ഇരുള്‍വീണ സമയം ജീവന് പണയംവച്ച് മലവെള്ളക്കുത്തൊഴുക്കിലേക്കു പാഞ്ഞിറങ്ങി കുഞ്ഞിപ്പെങ്ങളെ രക്ഷപ്പെടുത്തി. കരയ്ക്കിരുത്തി വീണ്ടും മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കാലുകള്‍ ചെളിക്കുണ്ടില്‍ പുതഞ്ഞുപോയിരുന്നു. മുത്തശി കൂടിയുണ്ട് താഴേക്കൊഴുകുന്ന വീടിനുള്ളില്‍. ഉറക്കെയുള്ള അലര്‍ച്ച കേട്ട് അയല്‍വാസിയായ തങ്കമ്മയും മകന് പ്രദീപും കൂട്ടരും ഓടിയെത്തി. പ്രദീപും കൂട്ടരും…
Read Moreമുല്ലപ്പെരിയാറില്‍ സുപ്രീംകോടതിയില്‍ തമിഴ്നാടിനെതിരേ കേരളം ആദ്യമായി ജയിച്ചതിന് കാരണം റസല്‍ ജോയിയെന്ന ഈ മനുഷ്യന്, അറിയാം ആ ജയത്തിന്റെ പുഴയൊഴുകും വഴികള്‍
ജോണ്സണ് വേങ്ങത്തടം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമാണെന്നു പറയാം, സുപ്രീംകോടതിയില്‍ കേരളം നെഞ്ചുവിരിച്ചു നേടിയ വിജയം സമ്മാനിച്ചതിന്റെ ആവേശത്തിലാണ് അഭിഭാഷകനായ റസല്‍ ജോയി. ”പെരുമഴയും പ്രളയവും വന്നിട്ടും മുല്ലപ്പെരിയാര്‍ ജലനിരക്ക് 142 അടിയില്‍ ഒരടി പോലും കുറയ്ക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്കു കത്തെഴുതി അപമാനിച്ചപ്പോള്‍ കേരളത്തിനുണ്ടായ വേദന കോടതിവിധിയിലൂടെ തീര്‍ത്തു.”- ഇതു പറയുന്നതു സുപ്രീംകോടതിയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ജി നല്കിയ ആലുവ നസ്രത്തിലെ അഡ്വ. റസല്‍ ജോയി. മുല്ലപ്പെരിയാര്‍ വിഷയത്തിലേക്കു കടന്നുവരാനും പൊതുപ്രവര്‍ത്തകനായി മാറാനും ഇടയാക്കിയ അനുഭവം ദീപികയുമായി റസല്‍ ജോയി പങ്കുവയ്ക്കുന്നു. സേവ് കേരള എന്ന മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുകൂടിയാണ് അദ്ദേഹം. ഞാനൊരു പൊതു പ്രവര്‍ത്തകനായിരുന്നില്ല. ഞാന്‍ മുല്ലപ്പെരിയാര്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി സ്വദേശിയുമല്ല. എങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നിരന്തരം സുപ്രീംകോടതിയില്‍ പരാജയപ്പെട്ടപ്പോള്‍ ഈ വിഷയം ഒന്നു പഠിക്കണമെന്നാഗ്രഹിച്ചു. മൂന്നു വര്‍ഷം പഠിച്ചു.…
Read Moreലക്ഷങ്ങള്‍ വിലയുള്ള ടിപ്പറുകള്‍ വെള്ളം കയറി നശിച്ചിട്ടും മനുഷത്വം കൈവിടാതെ പാലാത്ര കണ്‍സ്ട്രഷന്‍സും മറ്റു ടിപ്പര്‍ ഉടമകളും, ഓരോ ദിവസവും രക്ഷിച്ചത് ആയിരത്തിലധികം പേരെ, നല്‍കാം ബിഗ് സല്യൂട്ട്
കുത്തൊഴുക്കിലെ അപകട ഭീഷണിയും ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ക്കു വെള്ളം കയറി നേരിടാവുന്ന നാശനഷ്ടവും വകവയ്ക്കാതെ കുട്ടനാട്ടുകാരുടെ ജീവന് രക്ഷിക്കാന്‍ വലിയ ടിപ്പറുകളുമായി ഇറങ്ങിയ ഉടമകള്‍ക്കു നാടിന്റെ ബിഗ് സല്യൂട്ട്. വിശ്രമമില്ലാതെയാണ് ചങ്ങനാശേരിയില്‍ ടിപ്പറുകള്‍ നാലഞ്ചു ദിവസം എസി റോഡിലെ വെള്ളത്തിലൂടെ കുതിച്ചത്. തുരുത്തി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാലാത്ര കണ്‍സ്ട്രക്ഷന്‍സ് ഉടമകളാണ് പ്രധാനമായും ടിപ്പറുകള്‍ വിട്ടുനല്‍കിയത്. ചങ്ങനാശേരി അതിരൂപത നേതൃത്വത്തിന്റെയും സംഘടനകളുടെയും അഭ്യര്‍ഥന സ്വീകരിച്ചാണ് ഇവര്‍ വിശ്രമമില്ലാതെ ടിപ്പറുകളുമായി രംഗത്തിറങ്ങിയത്. പാലാത്ര കണ്‍സ്ട്രഷന്‍സ് ഉടമകളായ ഷാജി, ഷിബു, സോണി, പ്രിന്‍സ്, ചാള്‍സ്, മനോജ്, മോന് എന്നീ സഹോദരന്മാരാണു വലിയ ടിപ്പറുകള്‍ (ടോറസുകള്‍) വിട്ടുനല്‍കി സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവന് രക്ഷിച്ചത്. കിടങ്ങറ, രാമങ്കരി ഭാഗങ്ങളില്‍നിന്നു വെള്ളത്തില്‍ മുങ്ങിയ എസി റോഡിലൂടെ പാലാത്ര കണ്‍സ്ട്രക്ഷന്‍സിന്റെ 33 വലിയ ടിപ്പറുകളാണ് നാലു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനംകൊണ്ട് പതിനയ്യായിരത്തിലധികം കുട്ടനാട്ടുകാരെ ചങ്ങനാശേരിയിലെത്തിച്ചത്. ഈ…
Read Moreപലരും വിവാഹങ്ങള്‍ മാറ്റിവച്ചു, കമ്പനികളില്‍ നിന്ന് പിരിച്ചുവിടലുകള്‍ വര്‍ധിക്കുന്നു, പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തികനില സാധാരണ നിലയിലെത്താന്‍ മാസങ്ങളാകും, ഒരു സാമ്പത്തിക അവലോകനം
പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന്റെ സാമ്പത്തികമേഖല ഇനിയുമേറെ നാളെടുക്കുമെന്ന് വിദഗ്ധര്‍. ഐടി ഒഴികെയുള്ള മേഖലകളെയെല്ലാം പ്രളയം ബാധിക്കും. ദിവസ വരുമാനക്കാര്‍ മുതല്‍ വന്‍കിട കമ്പനികളിലെ ജീവനക്കാര്‍ വരെ സാമ്പത്തികമായി കഷ്ടപ്പെടുന്ന ദിവസങ്ങളാകും വരാന്‍ പോകുന്നത്. വിവാഹങ്ങള്‍ മാറ്റിവച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിരുന്ന വിവാഹങ്ങള്‍ പലതും മാറ്റിവച്ചു. ചിങ്ങം പിറന്നതോടെ കല്യാണ വിപണി ഉഷാറാകേണ്ടതായിരുന്നു. എന്നാല്‍ വീടും സ്വത്തുകളും നഷ്ടപ്പെട്ടതോടെ പല കല്യാണങ്ങളും നീട്ടിവയ്ക്കുകയോ അനിശ്ചിതത്വത്തിലാകുകയോ ചെയ്തിട്ടുണ്ട്. ഇതോടെ കേറ്ററിംഗ് മുതല്‍ പന്തല്‍ ജോലി വരെ കരാര്‍ എടുത്തവരെയും ബാധിച്ചു. ജുവലറികളിലും ബ്യൂട്ടിപാര്‍ലറുകളിലും ആള്‍ത്തിരക്ക് നന്നേ കുറഞ്ഞു. ഇത്തവണത്തെ വിവാഹ സീസണില്‍ കാര്യങ്ങള്‍ പഴയപോലെ ആകില്ലെന്ന് ഉറപ്പാണ്. ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ വെള്ളപ്പൊക്കം പല കമ്പനികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഇപ്പോള്‍ തന്നെ ജീവനക്കാരെ കുറയ്ക്കുന്നുണ്ട്. ഇത്തവണ ടൂറിസം സീസണില്‍ കാര്യമായൊന്നും പ്രതീക്ഷിക്കാത്തതിനാല്‍…
Read Moreമുത്താണ് കടലിന്റെ മക്കള്‍! ഓരോ ബോട്ടിനും ഇന്ധനവും 3000 രൂപയും; മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ബിഗ്സല്യൂട്ട്
തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ബിഗ്സല്യൂട്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ച ഓരോബോട്ടിനും ഇന്ധനത്തിനു പുറമെ 3000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കേടുപാടുകൾ പറ്റുകയോ തകരുകയോ ചെയ്ത ബോട്ടുകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എങ്ങനെയാണോ എത്തിച്ചത് അതുപോലെ തന്നെ അവ തിരികെ എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തമേഖലയിൽ സമാനതയില്ലാത്ത പ്രവർത്തനമാണ് മത്സ്യത്തൊഴിലാളികൾ നടത്തിയത്. മത്സ്യത്തൊഴിലാളികൾ തിരികെ ചെല്ലുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അവർക്ക് സ്വീകരണം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിലെ പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഓഖി ദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയാണ് നേതൃത്വം നൽകിയത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. സൈന്യമെത്താത്ത, വെള്ളം മൂടിയ റോഡുകളിലൂടെയും…
Read Moreനെഞ്ചിടിപ്പേറുന്നു ! കുട്ടനാട്ടില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍; ആലപ്പുഴ നഗരത്തിലേക്ക് വെള്ളം കയറുന്നു; ചങ്ങനാശേരിയില്‍ എത്തിയത് അരലക്ഷത്തോളം പേര്
സ്വന്തം ലേഖകൻ തിരുവനന്തപുരം: മഴയൊഴിഞ്ഞിട്ടും പ്രളയമടങ്ങിയിട്ടും ആശ്വാസത്തിന്റെ കര കാണാതെ ആയിരങ്ങൾ. രക്ഷാപ്രവർത്തകർക്ക് ഇനിയും പൂർണമായി കടന്നുചെല്ലാൻ കഴിയാത്ത ചെങ്ങന്നൂരിൽ നിന്നും ഏഴു പേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ആയിരങ്ങൾ ഇനിയും അവിടെ ഒറ്റപ്പെട്ടുകിടക്കുന്നതായുള്ള വിവരം നെഞ്ചിടിപ്പോടെയാണ് കേരളം നോക്കിക്കാണുന്നത്. ഇന്നലെ മാത്രം 39 മരണംകൂടി സംസ്ഥാനത്തു റിപ്പോർട്ടു ചെയ്തു. ചാലക്കുടിയിലും ആലുവയിലും പ്രളയജലമിറങ്ങിത്തുടങ്ങിയപ്പോൾ കുട്ടനാട് വെള്ളത്തിലേക്ക് ആണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു.ചെങ്ങന്നൂരിൽ ഇനിയും രക്ഷാപ്രവർത്തകർക്കുകടന്നു ചെല്ലാൻ സാധിക്കാത്ത ഉൾപ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. സൈന്യവും ദുരന്തനിവാരണ സേനയുമുൾപ്പെടെ ഇവിടെ ശക്തമായ രക്ഷാപ്രവർത്തനം തുടങ്ങി. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് അരലക്ഷത്തോളം പേരെ രക്ഷപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നുകളും കുടിവെള്ളവും കിട്ടുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. കേരളചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിനാണ് കുട്ടനാട് സാക്ഷ്യം വഹിക്കുന്നത്. മറ്റു പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ കുട്ടനാട് ഒരിക്കൽകൂടി പ്രളയത്തിൽ…
Read Moreകേരളം കേഴുന്നു ! ചെങ്ങന്നൂരിൽ സ്ഥിതി നിയന്ത്രാണാതീതം, വേമ്പനാട്ട് കായലില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലേക്ക്
ഇടുക്കി ഉപ്പുതോട്ടിൽ ഉരുൾ പൊട്ടി നാലു പേർ മണ്ണിനടിയിലായി; രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു തൊടുപുഴ: ഉപ്പുതോട്ടിൽ ഉരുൾ പൊട്ട്ി നാലു പർ മണ്ണിനടിയിൽ പെട്ടു. രണ്ടു പേരുടെ മൃതദേഹം കണ്ടെത്താനായതായാണ് വിവരം. രണ്ടു പേരക്കായി തിരച്ചിൽ തുടരുകയാണ്. മരിയാപുരം പഞ്ചായത്തിൽ ചിറ്റടിക്കവല വാർഡിൽ ഉപ്പുതോട് – ചിറ്റടിക്കവല റൂട്ടിൽ ഇടശ്ശേരിക്കുന്നേൽപ്പടി ജംഅയ്യപ്പൻ കുന്നേൽ മാത്യു, ഭാര്യ രാജമ്മ , മകൻ വിശാൽ, മകന്റെ സുഹൃത്ത് കാർക്കാംതൊട്ടിൽ ടിന്റു മാത്യു എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. ഇവരുടെ വീടിനു സമീപത്തെ ഒരു മല മുഴുവൻ ഇടിഞ്ഞു പോരുകയായിരുന്നു സമീപത്തുള്ള ചരളയിൽ ദിവാകരൻ, അരിമറ്റത്തിൽ അപ്പച്ചൻ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായി. ചെളിയും വെളിച്ചക്കുറവും രക്ഷാ പ്രവർത്തനത്തിന് തടസമായി. ഫയർഫോഴ്സ് എത്തിയെങ്കിലും റോഡ് തകർന്നതിനാൽ വാഹനത്തിന് കടന്നു പോരാനായില്ല. പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.…
Read Moreപ്രളയക്കെടുതിയില്‍ ചികിത്സ വരെ മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രിക്കൊപ്പം എത്തുന്നത് ഡോക്ടര്‍മാരുടെയും രക്ഷാ വിദഗ്ധരുടെയും സംഘം, രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടോടെ നേതാക്കള്‍
സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സാര്‍ഥമുള്ള അമേരിക്കന്‍ യാത്ര നീട്ടി വച്ചു. സംസ്ഥാനത്തു പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണു തീരുമാനം. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചു. പ്രളയക്കെടുതിക്കു ശമനമുണ്ടായ ശേഷം മാത്രമേ അമേരിക്കന്‍ യാത്ര ഉണ്ടായിരിക്കുകയുള്ളു. ബക്രീദിനെ തുടര്‍ന്ന് അടുത്ത ആഴ്ചയിലെ പതിവു മന്ത്രിസഭാ യോഗം 21നാകും ചേരുക. ഈ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്. ഈ മാസം 19 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണു മേയോ ക്ലിനിക്കിലെ ചികിത്സയുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച പ്രത്യേക സൈനിക വിമാനത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡോക്ടര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംഘവും ഉണ്ടാകും. മുഖ്യമന്ത്രിമായുള്ള ചര്‍ച്ചയ്ക്കുശേഷം അടിയന്തിര സഹായവും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും അഭിപ്രായഭിന്നതകള്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിനായി…
Read Moreമഴ ശമിക്കാന്‍ സാധ്യത ! മേഘങ്ങള്‍ നീങ്ങുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ ആശ്വാസമാകുന്നു ! മേഘങ്ങള്‍ മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങുന്നതായി വിവരം…
കേരളത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന പേമാരിക്ക് ശമനമുണ്ടാകാന്‍ സാധ്യത. കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകളുടെ ചിത്രങ്ങളില്‍ നിന്നാണ് ഈ സൂചനകള്‍ ലഭിക്കുന്നത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച രാവിലത്തെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ കേരളത്തിന് ചെറിയ ആശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ മൂന്നു ദിവസമായി കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യയുടെ ആകാശം മൂടിക്കെട്ടി നില്ക്കുകയാണെങ്കില് ഇന്ന് മേഘങ്ങള്‍ മധ്യപ്രദേശ് ഭാഗത്തേക്ക് നിങ്ങുന്ന കാഴ്ചകളാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ കാണുന്നത്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും പങ്കുവെക്കുന്നത്. പ്രധാനമായും കാലാവസ്ഥാ…
Read More