കേരളം കേഴുന്നു ! ചെങ്ങന്നൂരിൽ സ്ഥിതി നിയന്ത്രാണാതീതം, വേമ്പനാട്ട് കായലില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലേക്ക്

ഇ​ടു​ക്കി ഉ​പ്പു​തോ​ട്ടി​ൽ ഉ​രു​ൾ പൊ​ട്ടി നാ​ലു പേ​ർ മ​ണ്ണി​ന​ടി​യി​ലാ​യി; ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

തൊ​ടു​പു​ഴ: ഉ​പ്പു​തോ​ട്ടി​ൽ ഉ​രു​ൾ പൊ​ട്ട്ി നാ​ലു പ​ർ മ​ണ്ണി​ന​ടി​യി​ൽ പെ​ട്ടു. ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​താ​യാ​ണ് വി​വ​രം. ര​ണ്ടു പേ​ര​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ചി​റ്റ​ടി​ക്ക​വ​ല വാ​ർ​ഡി​ൽ ഉ​പ്പു​തോ​ട് – ചി​റ്റ​ടി​ക്ക​വ​ല റൂ​ട്ടി​ൽ ഇ​ട​ശ്ശേ​രി​ക്കു​ന്നേ​ൽ​പ്പ​ടി ജം​അ​യ്യ​പ്പ​ൻ കു​ന്നേ​ൽ മാ​ത്യു, ഭാ​ര്യ രാ​ജ​മ്മ , മ​ക​ൻ വി​ശാ​ൽ, മ​ക​ന്‍റെ സു​ഹൃ​ത്ത് കാ​ർ​ക്കാം​തൊ​ട്ടി​ൽ ടി​ന്‍റു മാ​ത്യു എ​ന്നി​വ​രാ​ണ് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെ ഒ​രു മ​ല മു​ഴു​വ​ൻ ഇ​ടി​ഞ്ഞു പോ​രു​ക​യാ​യി​രു​ന്നു സ​മീ​പ​ത്തു​ള്ള ച​ര​ള​യി​ൽ ദി​വാ​ക​ര​ൻ, അ​രി​മ​റ്റ​ത്തി​ൽ അ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ദു​ഷ്ക്ക​ര​മാ​യി.

ചെ​ളി​യും വെ​ളി​ച്ച​ക്കു​റ​വും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ വാ​ഹ​ന​ത്തി​ന് ക​ട​ന്നു പോ​രാ​നാ​യി​ല്ല. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പ്രധാനമന്ത്രി ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ചത് 500 കോടി, ആവശ്യപ്പെട്ടത് 2000 കോടി,

കേരളത്തിന്‍റെ നഷ്ടം 19,512 കോ​ടി

മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം, പരിക്കേറ്റവർൃക്ക് 50000

പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം റദ്ദാക്കി. കാലാവസ്ഥമെച്ചപ്പെട്ടപ്പോള്‍ 4വീണ്ടും വ്യോമനിരീക്ഷണം, പ്രധാനമന്ത്രി മടങ്ങി

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ അവലോകനയോഗം, ദക്ഷിണനാവിക കമാന്‍റ് ആസ്ഥാനത്താണ് യോഗം

കേരളത്തിലെ മഴ യുഎന്‍ നിരീക്ഷിക്കുന്നു

ആശങ്ക

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ രണ്ടു പേര്‍ മരിച്ചു, മരിച്ചവര്‍ ആരെന്നു വ്യക്തമല്ല

ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടെ യുവാവ് മുങ്ങിമരിച്ചു, കോട്ടയത്ത് ഒരു മരണം, ഇടുക്കിയിൽ ഉരുൾ പൊട്ടി നാല് മരണം, പത്തനംതിട്ടയിൽ രണ്ടു മരണം

ആലപ്പുഴയില്‍ സ്ഥിതി അതീവഗുരുതരം, നിരവധി പേര്‍ രക്ഷയ്ക്കായി കാത്തുനില്‍ക്കുന്നു,

ആലുവയില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയില്‍

1500-ലേറെ പേര്‍ ഇപ്പോഴും പുറംലോകവുമായി ബന്ധമില്ലാതെ

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ, കൊച്ചിയിലും മഴ

മീനച്ചിലാര്‍ വീണ്ടും കരകവിഞ്ഞൊഴുകുന്നു, 4പന്തളത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

എസിറോഡിലെ കിടങ്ങറ പാലത്തില്‍ 300 പേര്‍ കുടുങ്ങി

വേമ്പനാട്ട് കായലില്‍ ജനനിരപ്പ് വീണ്ടും ഉയര്‍ന്നു,

നെല്ലിയാമ്പതി ഒറ്റപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു, പലയിടങ്ങളിലും മണ്ണിടിച്ചില്‍

ആശ്വാസവാര്‍ത്തകൾ

രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതര്‍. ബോട്ട് കണ്ടത് എടത്വയില്‍

ചാലക്കുടി നഗരത്തില്‍ വെള്ളമൊഴിഞ്ഞു

ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു,

ഇടുക്കിയില്‍നിന്ന് പുറത്തുവിടുന്നത് സെക്കന്‍ഡില്‍ 10ലക്ഷം ലിറ്റര്‍ വെള്ളം

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലേക്ക്

പെരിയാറില്‍ വെള്ളം കുറയുന്നു, ചാലക്കുടി നഗരത്തില്‍ നിന്ന് വെള്ളമിറങ്ങി

കാലാവസ്ഥ മെച്ചപ്പെടുന്നു

റെഡ് അലര്‍ട്ട് ഇടുക്കിയിലും എറണാകുളത്തും മാത്രം

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരത്തും കാസര്‍കോഡും എല്ലാ മുന്നറിയിപ്പുകളും പിന്‍വലിച്ചു

Related posts