മഴ ശമിക്കാന്‍ സാധ്യത ! മേഘങ്ങള്‍ നീങ്ങുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ ആശ്വാസമാകുന്നു ! മേഘങ്ങള്‍ മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങുന്നതായി വിവരം…

കേരളത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന പേമാരിക്ക് ശമനമുണ്ടാകാന്‍ സാധ്യത. കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകളുടെ ചിത്രങ്ങളില്‍ നിന്നാണ് ഈ സൂചനകള്‍ ലഭിക്കുന്നത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച രാവിലത്തെ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ കേരളത്തിന് ചെറിയ ആശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ മൂന്നു ദിവസമായി കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യയുടെ ആകാശം മൂടിക്കെട്ടി നില്‍ക്കുകയാണെങ്കില്‍ ഇന്ന് മേഘങ്ങള്‍ മധ്യപ്രദേശ് ഭാഗത്തേക്ക് നിങ്ങുന്ന കാഴ്ചകളാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ കാണുന്നത്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്‌സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്‌സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും പങ്കുവെക്കുന്നത്. പ്രധാനമായും കാലാവസ്ഥാ…

Read More