നെഞ്ചിടിപ്പേറുന്നു ! കുട്ടനാട്ടില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍; ആലപ്പുഴ നഗരത്തിലേക്ക് വെള്ളം കയറുന്നു; ചങ്ങനാശേരിയില്‍ എത്തിയത് അരലക്ഷത്തോളം പേര്‍

സ്വന്തം ലേഖകൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​യൊ​​​ഴി​​​ഞ്ഞി​​​ട്ടും പ്ര​​​ള​​​യ​​​മ​​​ട​​​ങ്ങി​​​യി​​​ട്ടും ആ​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ക​​​ര കാ​​​ണാ​​​തെ ആ​​​യി​​​ര​​​ങ്ങ​​​ൾ. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ഇ​​​നി​​​യും പൂ​​​ർ​​​ണ​​​മാ​​​യി ക​​​ട​​​ന്നു​​ചെ​​​ല്ലാ​​​ൻ ക​​​ഴി​​​യാ​​​ത്ത ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ നി​​​ന്നും ഏ​​​ഴു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​യി​​​ര​​​ങ്ങ​​​ൾ ഇ​​​നി​​​യും അ​​​വി​​​ടെ ഒ​​​റ്റ​​​പ്പെ​​​ട്ടുകി​​​ട​​​ക്കു​​​ന്ന​​​താ​​​യു​​​ള്ള വി​​​വ​​​രം നെ​​​ഞ്ചി​​​ടി​​​പ്പോ​​​ടെ​​​യാ​​​ണ് കേ​​​ര​​​ളം നോ​​​ക്കി​​​ക്കാ​​​ണു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ മാ​​​ത്രം 39 മ​​​ര​​​ണംകൂ​​​ടി സം​​​സ്ഥാ​​​ന​​​ത്തു റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. ചാ​​​ല​​​ക്കു​​​ടി​​​യി​​​ലും ആ​​​ലു​​​വ​​​യി​​​ലും പ്ര​​​ള​​​യ​​​ജ​​​ല​​​മി​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ കു​​​ട്ട​​​നാട് വെ​​​ള്ള​​​ത്തി​​​ലേ​​​ക്ക് ആ​​​ണ്ടു​​​പൊ​​​യ്ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ഇ​​​നി​​​യും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കുക​​​ട​​​ന്നു ചെ​​​ല്ലാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. സൈ​​​ന്യ​​​വും ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ സേ​​​ന​​​യു​​​മു​​​ൾ​​​പ്പെ​​​ടെ ഇ​​​വി​​​ടെ ശ​​​ക്ത​​​മാ​​​യ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.

സൈ​​​ന്യ​​​വും ദേ​​​ശീ​​​യ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സേ​​​നാം​​​ഗ​​​ങ്ങ​​​ളും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് അ​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണ​​​വും മ​​​രു​​​ന്നു​​​ക​​​ളും കു​​​ടി​​​വെ​​​ള്ള​​​വും കി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​ണ്.

കേ​​​ര​​​ളച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​ഴി​​​പ്പി​​​ക്ക​​​ലി​​​നാ​​​ണ് കു​​​ട്ട​​​നാ​​​ട് സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്. മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വെ​​​ള്ളം ഇ​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ കു​​​ട്ട​​​നാ​​​ട് ഒ​​​രി​​​ക്ക​​​ൽകൂ​​​ടി പ്ര​​​ള​​​യ​​​ത്തി​​​ൽ മു​​​ങ്ങു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​ന്നെ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലേ​​​ക്കും മാ​​​റി​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ കു​​​ട്ട​​​നാ​​​ട്ടി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​ന്നു. ഇ​​​വി​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​വ​​​രെ വ​​​രെ മാ​​​റ്റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​വ​​​രെ മു​​​ഴു​​​വ​​​ൻ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ​​​യും സാ​​​ധി​​​ച്ചി​​​ല്ല. കു​​​ട്ട​​​നാ​​​ട്ടി​​​ൽനി​​​ന്നു വ​​​രു​​​ന്ന​​​വ​​​രെ പാ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ൾ മ​​​തി​​​യാ​​​കാ​​​ത്ത നി​​​ല​​​യാ​​​ണ്. കു​​​ട്ട​​​നാ​​​ട്ടി​​​ലെ മു​​​ഴു​​​വ​​​ൻ ജ​​​ന​​​ങ്ങ​​​ളെ​​​യും ഒ​​​ഴി​​​പ്പി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണ് ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ​​​ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്നു.

പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ അ​​​ര​​​ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്നു. ആ​​​റു മ​​​ര​​​ണം ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. നാ​​​ലു ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​ക്കി. എ​​​ന്നാ​​​ൽ, ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും മ​​​രു​​​ന്നും എ​​​ത്തി​​​ക്കാ​​​ൻ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ഇ​​​നി​​​യും ക​​​ഴി​​​യു​​​ന്നി​​​ല്ല. ജി​​​ല്ല​​​യി​​​ലെ ജ​​​ന​​​ജീ​​​വി​​​തംത​​​ന്നെ സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ട​​​ക​​​ളി​​​ൽ അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ പോ​​​ലും സ്റ്റോ​​​ക്ക് തീ​​​ർ​​​ന്നു. ഗ​​​താ​​​ഗ​​​തം പൂ​​​ർ​​​ണ​​​മാ​​​യും സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്നു. പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും കി​​​ട്ടാ​​​നി​​​ല്ല. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി വൈ​​​ദ്യു​​​തി​​​യു​​​മി​​​ല്ല.

പെ​​​രി​​​യാ​​​റി​​​ന്‍റെ തീ​​​ര​​​ങ്ങ​​​ളെ മു​​​ക്കി​​​യ പ്ര​​​ള​​​യ​​​ത്തി​​​ന് ശ​​​മ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കി​​​ഴ​​​ക്ക​​​ൻ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽനി​​​ന്ന് വെ​​​ള്ളം ഇ​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി. ആ​​​ലു​​​വ​​​യി​​​ലും വെ​​​ള്ള​​​മി​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി. പ​​​ക്ഷേ പ​​​റ​​​വൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​പ്പോ​​​ഴും വെ​​​ള്ള​​​ക്കെ​​​ട്ടി​​​ന് കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ള്ളം ക​​​യ​​​റി. ചാ​​​ല​​​ക്കു​​​ടി മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴ്ന്നു. ചാ​​​ല​​​ക്കു​​​ടി​​​ പാ​​​ല​​​ത്തി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​വി​​​ട്ടു തു​​​ട​​​ങ്ങി. ഇ​​​ടു​​​ക്കി​​​യി​​​ൽ മ​​​ഴ വീ​​​ണ്ടും ശ​​​ക്തി പ്രാ​​​പി​​​ച്ച​​​ത് ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ ജി​​​ല്ല​​​യി​​​ൽ ഇ​​​രു​​​പ​​​തോ​​​ളം സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​മു​​​ണ്ട്. നാ​​​ലു പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.പാ​​​ല​​​ക്കാ​​​ട് നെന്മാറ​​​യി​​​ലും മ​​​ണ്ണാ​​​ർ​​​ക്കാ​​​ടും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ ര​​​ണ്ടു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം കി​​​ട്ടി. വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നെ​​​ല്ലി​​​യാ​​​ന്പ​​​തി​​​യും അ​​​ട്ട​​​പ്പാ​​​ടി​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലാ​​​ണ്. മ​​​ല​​​പ്പു​​​റ​​​ത്ത് വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ വീ​​​ണ് ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു.

ചങ്ങനാശേരിയില്‍ നാല്‍പതിനായിരത്തിലേറെപ്പേര്‍ എത്തി

ച​ങ്ങ​നാ​ശേ​രി: വെ​ള്ളം ഇ​ര​ന്പി​ക്ക​യ​റു​ന്നു. കു​ട്ട​നാ​ട് മു​ങ്ങി​ത്താ​ഴു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത​വ​രു​ടെ എ​ണ്ണം നാ​ല്പ​തി​നാ​യി​രം ക​ട​ന്നു. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. വൈ​ദ്യു​തി, ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ൾ മു​ട​ങ്ങി​യി​ട്ടു നാ​ലു ദി​നം പി​ന്നി​ട്ടു.

ഒാ​രോ മി​നി​റ്റി​ലും മു​പ്പ​തോ​ളം സ്വ​കാ​ര്യ​ ബോ​ട്ടു​ക​ളി​ലും നാ​ല്പ​തി​ലേ​റെ വ​ള്ള​ങ്ങ​ളി​ലു​മാ​യാ​ണ് കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ആ​ളു​ക​ളെ ച​ങ്ങ​നാ​ശേ​രി ബോ​ട്ടു​ജെ​ട്ടി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഓ​രോ മി​നി​റ്റി​ലും വ​ള്ള​ങ്ങ​ളി​ൽ ആ​ളു​ക​ൾ ബോ​ട്ടു​ജെ​ട്ടി​യി​ൽ എ​ത്തു​ന്നു​ണ്ട്. കി​ട​ങ്ങ​റ, മാ​ന്പു​ഴ​ക്ക​രി, രാ​മ​ങ്ക​രി, കാ​വാ​ലം, വെ​ളി​യ​നാ​ട് മേ​ഖ​ല​ക​ളി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ജ​ല​മാ​ർ​ഗം ച​ങ്ങ​നാ​ശേ​രി ബോ​ട്ടു​ജെ​ട്ടി​യി​ലെ​ത്തു​ന്ന​ത്.

രോ​ഗി​ക​ളെ ചു​മ​ലി​ലേ​ന്തി

ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള നി​ര​വ​ധി വ​യോ​ജ​ന​ങ്ങ​ളെ​യും രോ​ഗി​ക​ളെ​യും ക​സേ​ര​ക​ളി​ലി​രു​ത്തി വെ​ള്ള​ത്തി​നു മീ​തേ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടു​വ​രു​ന്ന​തു കു​ട്ട​നാ​ടി​ന്‍റെ ദൈ​ന്യ​ത വെ​ളി​വാ​ക്കു​ന്നു. ബോ​ട്ടു​ജെ​ട്ടി​യി​ലെ​ത്തു​ന്പോ​ൾ​ത്തന്നെ അ​വ​ശ​രാ​യ​വ​ർ​ക്ക് വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട്. ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ലെ 80 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി മു​പ്പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.

രാ​ത്രി​യി​ലും ജ​ന​പ്ര​വാ​ഹം

കി​ട​ങ്ങ​റ, രാ​മ​ങ്ക​രി, മി​ത്ര​ക്ക​രി, മു​ട്ടാ​ർ, പു​തു​ക്ക​രി, കി​ഴ​ക്കേ​മി​ത്ര​ക്ക​രി, പു​ളി​ങ്കു​ന്ന്, കാ​യ​ൽ​പ്പു​റം, ച​ന്പ​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ എ​സി റോ​ഡു​മാ​ർ​ഗം ടി​പ്പ​ർ ലോ​റി​യി​ൽ പെ​രു​ന്ന​യി​ൽ കൊ​ണ്ടി​റ​ക്കു​ന്ന​തു രാ​ത്രി വൈ​കി​യും തു​ട​ർന്നു.

കുട്ടനാട് ഒഴുകുന്നു, ചങ്ങനാശേരിയിലേക്ക്

കോ​​ട്ട​​യം: കാ​​യ​​ൽ ക​​ട​​ലാ​​യി ഒ​​ഴു​​കു​​ന്ന കു​​ട്ട​​നാ​​ട്ടി​​ൽ​നി​​ന്നു ജീ​​വ​​നു​​മാ​​യി പ​​ലാ​​യ​നം തു​ട​രു​ന്നു. നാൽപതിനായിരത്തിലേറെപ്പേ​ർ ഇ​തി​ന​കം ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​മാ​യി​ട്ടാ​ണ് ഇ​വ​ർ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.

ഇ​​വ​​രി​​ൽ വ​​യോ​​ധി​​ക​​രും കൈ​​ക്കു​​ഞ്ഞു​​ങ്ങ​​ളും ഗ​​ർ​​ഭി​​ണി​​കളും രോ​​ഗി​​ക​​ളു​​മുണ്ട്. വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ എ​​ല്ലാം ഉ​പേ​ക്ഷി​ച്ചു കൂ​ട്ട​ത്തോ​ടെ ജ​ന​ങ്ങ​ൾ ച​​ങ്ങ​​നാ​​ശേ​​രി​ ബോ​​ട്ടു​ജെ​​ട്ടി​​യി​​ലെ​​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. കി​​ട​​ങ്ങ​​റ, മാ​​ന്പു​​ഴ​​ക്ക​​രി, രാ​​മ​​ങ്ക​​രി, മു​​ട്ടാ​​ർ, മി​​ത്ര​​ക്ക​​രി, വെ​​ളി​​യ​​നാ​​ട് കോ​​ട്ട​​യം ജി​​ല്ല​​യു​​ടെ ഭാ​​ഗ​​മാ​​യ കോ​​മം​​ങ്കേ​​രി​​ചി​​റ, മു​​ലേ​​ൽ​​പു​​തു​​വേ​​ൽ, ന​​ക്രാ​​ൽ, പു​​തു​​വേ​​ൽ, എ​​സി റോ​​ഡ്കോ​​ള​​നി, പൂ​​വം നി​​വാ​​സി​​ക​​ളാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി അ​തി​രൂ​പ​ത​യു​ടെ​യും സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളു​ടെ​യും മ​റ്റും സ്കൂ​​ളു​​ക​​ളി​​ൽ അ​​ഭ​​യം തേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്.

അ​​തി​​രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ ചാ​​സ്, ഇ​ത​ര സം​​ഘ​​ട​​ന​​ക​​ൾ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക്ര​​മീ​​ക​​രി​​ച്ച ക​​ണ്‍​സ്ട്ര​​ക്‌ഷ​​ൻ ക​​ന്പ​​നി​​ക​​ളു​​ടെ വലിയ ടി​​പ്പ​​ർ ലോ​​റി​​ക​​ളി​​ലാ​ണ് ആ​​ളു​​ക​​ൾ എ​​ത്തു​​ന്ന​​ത്.

കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ബോ​​ട്ടു​​ക​​ളി​​ലും വ​​ള്ള​​ങ്ങ​​ളി​​ലും ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ​വ​ർ എ​സി റോ​ഡി​ലെ ഉ​യ​ർ​ന്ന പാ​ല​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​സി റോ​ഡ് പ​ലേ​ട​ത്തും മു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ ബോ​ട്ടി​ലാ​ണു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്.

ടി​പ്പ​ർ ലോ​റി​ക​ൾ എ​ത്തു​ന്നി​ട​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ അ​വ​യി​ലും ക​യ​റി​പ്പ​റ്റി ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തി. ബോ​​ട്ടു​​ക​​ളി​​ലും വ​​ള്ള​​ങ്ങ​​ളി​​ലും എ​​ത്തു​​ന്ന​​വ​​രെ ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ടു ജെ​​ട്ടി​​യി​​ലും ലോ​​റി​​ക​​ളി​​ൽ എ​​ത്തു​​ന്ന​​വ​​രെ പെ​​രു​​ന്ന ജം​​ഗ്ഷ​​നി​​ലു​​മാ​​ണ് എ​​ത്തി​​ക്കു​​ന്ന​​ത്. കു​​ട്ടി​​ക​​ളും സ്ത്രീ​​ക​​ളും മു​​തി​​ർ​​ന്ന​​വ​​രും രോ​​ഗി​​ക​​ളും എ​​ല്ലാ​​വ​​രും ലോ​​റി​​ക​​ളി​​ലേ​​ക്കു ര​​ക്ഷ​​തേ​​ടി ഇ​​ടി​​ച്ചു ക​​യ​​റു​​ന്ന കാ​​ഴ്ച കു​ട്ട​നാ​ട്ടി​ലെ ദാ​രു​ണാ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു.

Related posts