മൂന്നു സീറ്റിന് ആറു കോടി രൂപ, കേരളത്തിലെ യുവ കോണ്‍ഗ്രസ് എംഎല്‍എ കര്‍ണാടകയില്‍ സീറ്റ് കച്ചവടം നടത്തി, പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറ്റി, പൊട്ടിത്തെറി കേരളത്തിലേക്കും, രാഷ്ട്രദീപിക എക്‌സ്‌ക്ലൂസീവ്

എം.ജെ ശ്രീജിത്ത് കോണ്‍ഗ്രസ് യുവ എംഎല്‍എയ്‌ക്കെതിരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന തെളിവു സഹിതം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വന്നത്. കര്‍ണാടക പിസിസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ കോപ്പി യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കൈമാറി. യൂത്തു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായതിനാലാണ് റിപ്പോര്‍ട്ട് യൂത്തു കോണ്‍ഗ്രസ് നേതൃത്വത്തിനും കൈമാറിയത്. യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തെക്കുറിച്ച് എഐസിസി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.  ഇപ്പോള്‍ ഇതേക്കുറിച്ച് ഐ.ഐ.സി.സി അന്വേഷണം നടത്തുകയാണ്.…

Read More

ഷിഹാബ് IAS ! പിതാവിന്‍റെ മ​ര​ണ​ത്തെത്തുട​ർ​ന്ന് അഞ്ചാം ക്ലാ​സി​ൽ അ​നാ​ഥ​ശാ​ല​യി​ലെ​ത്തി​യ മ​ല​പ്പു​റം​കാ​ര​ൻ പ​യ്യ​ൻ; ദുരിതങ്ങളെ ദൂരെയെറിഞ്ഞ പോരാളി; മു​ഹ​മ്മ​ദ​ലി ഷി​ഹാ​ബി​ന്‍റെ സ്വ​പ്ന​തു​ല്യ​മാ​യ ജീ​വി​ത​ക​ഥ

സെ​ബി മാ​ളി​യേ​ക്ക​ൽ മു​ക്കം മൊ​യ്തീ​ൻ​കോ​യ ഹാ​ജി മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ 6-ാം ക്ലാ​സ് “എ​ഫ്’ ഡി​വി​ഷ​ൻ. ഒ​ന്നോ ര​ണ്ടോ പ​ഠി​പ്പി​സ്റ്റു​ക​ളൊ​ഴി​കെ ഉ​ഴ​പ്പന്മാ​രും ഉ​റ​ക്കം​തൂ​ങ്ങി​ക​ളു​മു​ള്ള ക്ലാ​സ്. ക്ലാ​സ് ടീ​ച്ച​റും ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യു​മാ​യ ന​ഫീ​സ​ ടീ​ച്ച​ർ ഒ​രു​ദി​വ​സം ഒ​രു പൊ​ടി​ക്കൈ പ്ര​യോ​ഗി​ച്ചു. അ​താ​ണ് എ​ന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത്. “ക്ലാ​സി​ൽ ഉ​റ​ങ്ങു​ന്ന​വ​രു​ടെ പേ​ര് ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യ​ണം; അ​തും ഇം​ഗ്ലീ​ഷി​ൽ. ക്ലാ​സി​ലെ സാ​മാ​ന്യം ഉ​യ​ര​ക്കൂ​ടു​ത​ലു​ള്ള ഞാ​ൻ അ​തി​ൽ സ​മ്മാ​നം നേ​ടി. അ​തോ​ടെ അ​വ​സാ​ന ബ​ഞ്ചി​ൽനി​ന്നും ന​ടു​വി​ലെ ബ​ഞ്ചി​ലെ ന​ന്നാ​യി പ​ഠി​ക്കു​ന്ന മു​ഹ​മ്മ​ദ് നി​സാ​റി​ന്‍റെ അ​രി​കി​ലേ​ക്ക് സീ​റ്റു​മാ​റ്റം. പ​ഠ​ന​ത്തോ​ട് പൊ​തു​വെ വി​മു​ഖ​ത​യു​ണ്ടാ​യി​രു​ന്ന ഞാ​ൻ അ​പൂ​ർ​വ​മാ​യി ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യാ​ൻ തു​ട​ങ്ങി. അ​തോ​ടെ എ​ന്‍റെ പ​ഠ​ന​ത്തി​ന്‍റെ ഗ്രാ​ഫ് ഉ​യ​രാ​ൻ തു​ട​ങ്ങി; എ​ന്‍റെ ഇ​ഷ്ട​വി​ഷ​യ​മാ​യ സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കും. നി​സാ​റി​നേ​ക്കാ​ൾ 12 മാ​ർ​ക്കു കു​റ​വി​ൽ 470 മാ​ർ​ക്കോ​ടെ എ​സ്എ​സ്എ​ൽ​സി വി​ജ​യം. പി​ന്നീ​ട് പ​ഠ​നം ഒ​രു ല​ഹ​രി​യാ​വു​ക​യാ​യി​രു​ന്നു. വി​കൃ​തി നി​റ​ഞ്ഞ…

Read More

എന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മംമ്ത, താന്‍ ഉദേശിച്ചത് അങ്ങനെയല്ല, നിങ്ങള്‍ എന്നെക്കുറിച്ച് പുലര്‍ത്തുന്ന ധാരണ തെറ്റാണ്, സഹപ്രവര്‍ത്തകര്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ മംമ്തയുടെ തിരുത്ത്

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാവുന്നതിന് പ്രധാന കാരണം സ്ത്രീകള്‍ തന്നെയാണെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി മംമ്ത മോഹന്‍ദാസ് പറഞ്ഞിരുന്നു. മംമ്തയുടെ ആ പ്രസ്താവനയ്ക്കെതിരെ സിനിമലോകത്തും പൊതുസമൂഹത്തില്‍ നിന്നും വലിയതോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവനയാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്. ഇപ്പോള്‍ തിരുത്തുമായി മംമ്ത തന്നെ രംഗത്തെത്തി. മംമ്തയുടെ പ്രതികരണം ഇങ്ങനെ ഈ ഫേസ്ബുക്ക് പോസ്റ്റ് എന്റെ ഒരു അഭിമുഖവുമായി ബന്ധപ്പെട്ടതാണ്. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോടും അത് പ്രചരിപ്പിക്കുന്നവരോടും (അതില്‍ ചിലര്‍ എന്റെ സുഹൃത്തുക്കളാണ്) അവരോട് പറയാനുള്ളത് ഞാന്‍ അതൊരു സംവാദത്തിന് തുടക്കമിട്ടതല്ല. കാരണം ആക്രമിക്കപ്പെട്ട ആളും കുറ്റാരോപിതനായ വ്യക്തിയും എന്റെ സഹപ്രവര്‍ത്തകര്‍ എന്നതിനേക്കാളുപരി അടുത്ത സുഹൃത്തുക്കളാണ്. മാനസികാവസ്ഥയ്ക്ക് യാതൊരു കുഴപ്പവുമില്ലാത്ത ഒരു വ്യക്തിയോ അല്ലെങ്കില്‍…

Read More

ഇതിനെ മുപ്പത് യൂറോയ്ക്ക് റോഡ് സൈഡീന്നു പൊക്കിയതാവുമെന്ന് കണ്ടാലറിയാം, കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ച പാര്‍വതി മൈ സ്റ്റോറിയില്‍ പറഞ്ഞത് തിരിച്ചടിയാകുന്നു, സോഷ്യല്‍മീഡിയ വീണ്ടും പാര്‍വതിക്ക് എതിരേ

അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ആക്രമണം നേരിട്ടയാളാണ് പാര്‍വതി. കസബയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെപ്പറ്റി തുറന്നു പറഞ്ഞതാണ് പാര്‍വതിയെ നോട്ടപ്പുള്ളിയാക്കിയത്. അന്നത്തെ കസബ വിമര്‍ശനം പാര്‍വതിക്ക് ഇപ്പോള്‍ തിരിച്ചടിയാകുകയാണ്. കാരണം മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ പാര്‍വതിയുടെ കഥാപാത്രം നടത്തിയ ഡയലോഗും. എഴുത്തുകാരനായ ലിജീഷാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- 4 മനുഷ്യര്‍: ഹിമ, രാജന്‍ സക്കറിയ പ്ലസ് രണ്ടാണുങ്ങള്‍, അവരെപ്പറ്റിയാണ്. ആദ്യം രോഷ്‌നി ദിനകറിന്റെ മൈ സ്റ്റോറിയിലെ ഹിമയെപ്പറ്റി പറയാം. സമയം രാത്രിയാണ്. ജയ്‌ക്കൊപ്പം (പ്രിഥ്വിരാജ്) ഒരു പെണ്‍കുട്ടിയുണ്ട്, അവള്‍ ഫുഡ് കഴിക്കാന്‍ കമ്പനി കൂടിയതാണ്. അവളെക്കുറിച്ച് ഹിമ (പാര്‍വതി) ജയ്യോട് പറയുന്നു, ”ഇതിനെ മുപ്പത് യൂറോയ്ക്ക് റോഡ് സൈഡീന്നു പൊക്കിയതാവുമെന്ന് കണ്ടാലറിയാം” ‘ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ് അയാള്‍ വിലകൊടുത്ത് വാങ്ങിയ അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന യുക്തി എന്തപകടം പിടിച്ച…

Read More

ഇടുക്കിയില്‍ കണ്ടെത്തിയ ആ കാലിനെ ചുറ്റിപ്പറ്റി ജെസ്‌ന അന്വേഷണസംഘം, ടി.പി. വധക്കേസിലെ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലേക്ക്, നുണപരിശോധനകളും ഉടന്‍, ജെസ്‌ന തിരോധാനം അന്തിമഘട്ടത്തിലേക്ക്

വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. മൂന്നു സുപ്രധാന കാര്യങ്ങളാണ് പോലീസ് സംഘത്തിന്റെ അന്വേഷണത്തിന് പുതിയ ഊര്‍ജം നല്കുന്ന രീതിയില്‍ കണ്ടെത്തിയത്. ജെസ്‌ന സുഹൃത്തുക്കളുടെ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിച്ചിരുന്നുവെന്ന വിവരമാണ് അതില്‍ ഏറ്റവും പ്രധാനം. ഇതിനൊപ്പം കഴിഞ്ഞ ആഴ്ച ഇടുക്കി വെള്ളത്തുവലില്‍ നിന്നും ലഭിച്ച പെണ്‍കുട്ടിയുടെതായ ഒരു കാലില്‍ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഈ കാലിന്റെ ഡിഎന്‍എ പരിശോധന അടുത്തു തന്നെ നടക്കും. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണായ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നീക്കം. ജെസ്‌നയുടെ ഫോണ്‍കോളുകളിലെ ശബ്ദവും സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള സൈബര്‍ ടീമിന്റെ ശ്രമം വിജയിച്ചതോടെ അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി. ജെസ്‌ന വിളിച്ചതും ജെസ്‌നയെ വിളിച്ചതുമായ ആയിരക്കണക്കിനു ഫോണ്‍കോളുകള്‍ വീണ്ടെടുത്ത ശേഷം ഓരോ കോളിനെയും ശാസ്ത്രീയമായും മനഃശാസ്ത്രപരമായും അപഗ്രഥിച്ചുവരികയാണ്. മാര്‍ച്ച്…

Read More

അന്ന് ഭൂലോക ലക്ഷ്മി ഇന്ന് ജെസ്‌ന ! ഏഴുവര്‍ഷം മുമ്പ് ഗവിയില്‍ നിന്ന് കാണാതായ വീട്ടമ്മയും പോയത് തെളിവുകള്‍ അവശേഷിപ്പിക്കാതെ; രണ്ടു കേസുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണം

തിരുവനന്തപുരം: ജെസ്‌ന അപ്രത്യക്ഷയായിട്ട് നാലു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ് പഴയ കേസുകള്‍ പൊടിതട്ടിയെടുക്കുകയാണ്. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്നാണു ജെസ്നയെ കാണാതായത്. ഏഴുവര്‍ഷം മുമ്പു പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ നിന്ന് അപ്രത്യക്ഷയായ ഭൂലോകലക്ഷ്മിയെന്ന വീട്ടമ്മയുടെ തിരോധാനവും ജെസ്നയുടെ തിരോധാനത്തിനു സമാനമായിരുന്നു. ഒരു തെളിവും ലഭിച്ചില്ല. ഈ രണ്ടു കേസുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന പരിശോധനയിലാണ് അന്വേഷണ സംഘം. സീതത്തോട് ഗവി ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന ഭൂലോകലക്ഷ്മി(43)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൊച്ചുപമ്പയില്‍ നിന്നാണ് ഭൂലോകലക്ഷ്മിയെ കാണാതാകുന്നത്. അതിനു പുറമേയാണ് ജെസ്ന കേസ് അന്വേഷണസംഘവും ഈ കേസിന്റെ വേരുകള്‍ ചികയുന്നത്. പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോകലക്ഷ്മിയുടെ തിരോധാനക്കേസ് അന്നേ തെളിയിക്കാമായിരുന്നെന്ന് വനംവകുപ്പ് വാച്ചറായ ഭര്‍ത്താവ് ഡാനിയേല്‍ കുട്ടി പറയുന്നു. കേരള വനം വികസന കോര്‍പറേഷന്‍ ജീവനക്കാരിയായ ഭൂലോകലക്ഷ്മിയെ കാണാതാകുമ്പോള്‍ ഡാനിയേല്‍ കുട്ടി തിരുനെല്‍വേലിയിലായിരുന്നു.…

Read More

ഇരുപതുകാരനായ ഭര്‍ത്താവിന്റെ ചെവി മുറിച്ച് നാല്പതുകാരി ഭാര്യ, മുംതാസ് തന്‍വീറിനെ വിവാഹം കഴിക്കുന്നത് പ്രായം കുറച്ചു പറഞ്ഞ്, അടി ഭയന്ന് പലപ്പോഴും നാടുവിട്ട തന്‍വീറിന് പറയാനുള്ളത് ഇങ്ങനെ

സംഭവം അങ്ങ് അമേരിക്കയിലേ ആഫ്രിക്കയിലോ ഒന്നുമല്ല. നമ്മുടെ ഇന്ത്യയില്‍ തന്നെ. കൊല്‍ക്കത്തയ്ക്ക് സമീപം നര്‍കെല്‍ഡന്‍ഗായില്‍ വച്ചാണ് 20കാരനായ ഭര്‍ത്താവിന്റെ ചെവി 40കാരിയായ ഭാര്യ മുറിച്ചത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ഭാര്യ ഭര്‍ത്താവിന്റെ ചെവി മുറിച്ചത്. സഹോദരിയുടെ സഹായത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. ബന്ധുക്കള്‍ എത്തിയശേഷം ഇരയായ തന്‍വീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭാര്യയായ മുംതാസും സഹോദരിയും ചേര്‍ന്നാണ് കൃത്യം നടത്തിയത്. തന്‍വീര്‍ കൊല്ലപ്പെട്ടുവെന്ന് കരുതി ഇവര്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് തന്റെ ഇരട്ടി പ്രായമുള്ള മുംതാസുമായി തന്‍വീറിന്റെ വിവാഹം നടക്കുന്നത്. കബളിപ്പിച്ചായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുംതാസ് തന്‍വീറിനെ സ്ഥിരമായി ദ്രോഹിച്ചിരുന്നു. ഇയാള്‍ പലപ്പോഴും ഭാര്യയില്‍ നിന്നും രക്ഷപെട്ടു ഒളിച്ചോടിയിരുന്നെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു. ഇത്തരത്തില്‍ തിരികെ കൊണ്ടുവന്നാല്‍ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു വെന്നും തന്‍വീര്‍ മൊഴിനല്‍കിയിട്ടുണ്ട്.…

Read More

അവസരത്തിനായി കിടക്ക പങ്കിട്ടവരില്‍ മലയാളി നടിമാരും, ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലില്‍ ഭയന്നു വിറച്ച് സാമന്തയും നയന്‍സും, കൂടുതല്‍ മലയാളം താരങ്ങളുടെ പേരു പുറത്തുവിടുമെന്ന് ശ്രീ

തെലുങ്കില്‍ നിന്ന് തമിഴിലേക്കും അവിടെനിന്നും കേരളത്തിലേക്കും കടക്കുകയാണ് കാസ്റ്റിംഗ് കൗച്ച് വിവാദം. അവസരം കിട്ടുന്നതിനായി കിടക്ക പങ്കിട്ട നടിമാരുടെയും വഴങ്ങി കൊടുക്കേണ്ടിവന്ന സിനിമ പ്രവര്‍ത്തകരുടെയും പേരുകളെല്ലാം പുറത്തു പറഞ്ഞ് ശ്രദ്ധ നേടിയ തെലുങ്ക് നടി ശ്രീ റെഡ്ഡി പുതിയതായി ഉന്നം വയ്ക്കുന്നത് മലയാളി നടിമാരെയാണ്. നടിമാരായ തൃഷ, സാമന്ത, നയന്‍താര, ഹന്‍സിക എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൂട്ടി വായിച്ചാല്‍ ശ്രീ റെഡ്ഡി എയ്തിരിക്കുന്ന ഒളിയമ്ബ് മുന്‍നിര നായികമാരായ തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെ ഉദ്ദേശിച്ചാണെന്ന് സൂൂചനകളില്‍ നിന്ന് മനസാക്കാവുന്നതാണ്. പ്രമുഖരുടെ അവസാനിക്കാത്ത പട്ടിക കണ്ട് നെറ്റിച്ചുളിച്ചവര്‍ ഇതിനൊന്നും ഒരു അവസാനമില്ലേ ശ്രീ എന്ന ചോദ്യത്തിനാണ് നര്‍മം കലര്‍ത്തി ശ്രീ റെഡ്ഡി മറുപടി നല്‍കുന്നത്. ് ഹന്‍സികയെയും തമന്നയേയും പേരിടെത്തു പറഞ്ഞും ശ്രീ വിമര്‍ശിച്ചിരുന്നു. ഹന്‍സികയ്ക്കും തമന്നയ്ക്കും വലിയ ലിസ്റ്റ് ഉണ്ട്. ഞാന്‍…

Read More

ശ്രീലയയുടെ മരണത്തിന് പിന്നില്‍ കാമുകന്റെ മാനസിക സമ്മര്‍ദം തന്നെ, അന്വേഷണത്തില്‍ നിര്‍ണായകമായത് കൂട്ടുകാരികള്‍ തമ്മിലുള്ള പന്തായം, പരിയാരത്തെ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പത്തൊമ്പതുകാരന്‍ പിടിയിലായത് ഇങ്ങനെ

പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിതഹൗസില്‍ കിരണ്‍ ബെന്നി കോശിനെ (19) ആത്മഹത്യാപ്രേരണകുറ്റത്തിന് ഐപിസി 306 അനുസരിച്ചു ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പ്രിന്‍സിപ്പല്‍ എസ്ഐ വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണു പരിയാരം നഴ്സിംഗ് കോളജിലെ ഒന്നാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി.ശ്രീലയ (19) ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ സുഖമില്ലെന്നു പറഞ്ഞു ക്ലാസില്‍ പോകാതിരുന്ന ശ്രീലയ ഉച്ചയ്ക്കു കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു ജനല്‍ വഴി നോക്കിയപ്പോഴാണു തൂങ്ങിയനിലയില്‍ കണ്ടത്. പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും റൂമില്‍ കത്തെഴുതിവച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഈ…

Read More

മദര്‍ തെരേസയെ അപമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം, മിഷനറീസ് ഓഫ് ചാരിറ്റിയുടെ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ മറ്റു കേന്ദ്രങ്ങളെ ഒഴിവാക്കി, തെരഞ്ഞു പിടിച്ചുള്ള നീക്കങ്ങള്‍ ഇങ്ങനെ

ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ച വിശുദ്ധ മദര്‍ തെരേസയുടെ സേവനങ്ങളെ അവഹേളിക്കാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ മുഴുവന്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നിര്‍ദേശം നല്‍കി. എന്നാല്‍, രാജ്യത്തെ മറ്റു ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഇത്തരം പരിശോധനയോ നടപടികളോ നിര്‍ദേശിച്ചിട്ടില്ല. റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ് സ്ഥാപനത്തില്‍ ഒരു കുട്ടിയെ വില്പന നടത്തിയെന്ന ആരോപണത്തിന്റെ മറവിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ മാത്രം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ചു പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളില്‍ അടിയന്തര പരിശോധന നടത്തി ശിശു സംരക്ഷണ സ്ഥാപനങ്ങളെല്ലാം സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റിയുടെ (സിഎആര്‍എ) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഒരു മാസത്തിനുള്ളില്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ിഷനറീസ് ഓഫ് ചാരിറ്റിയുമായി ബന്ധമില്ലാത്ത മറ്റൊരാളുടെ വ്യക്തിപരമായ…

Read More