പരവൂർ (കൊല്ലം): റിസർവേഷൻ ടിക്കറ്റിന് പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന സംവിധാനം റെയിൽവേ നടപ്പിലാക്കാൻ പോകുന്നു. രാജ്യത്തെ ലക്ഷക്കണക്കായ ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതായിരിക്കും ഈ തീരുമാനം. ബുക്ക് ചെയ്ത് കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ പ്രത്യേക തുക നൽകാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 2026 ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നും മന്ത്രി സൂചിപ്പിച്ചു. യാത്രക്കാർ അവർ റിസർവേഷൻ ചെയ്ത തീയതി മാറ്റി പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിനു കൂടുതൽ നിരക്കുണ്ടെങ്കിൽ യാത്രക്കാർ ആ നിരക്ക് നൽകണം. യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയുമാണ് നിലവിൽ…
Read MoreCategory: Loud Speaker
ജയ്പുർ-അജ്മീർ ഹൈവേയിൽ എൽപിജി ട്രക്കും ടാങ്കറും കൂട്ടിയിടിച്ച് വൻ സ്ഫോടനം: 7 വാഹനങ്ങൾ കത്തിനശിച്ചു
ജയ്പുർ: ജയ്പുർ-അജ്മീർ ഹൈവേയിൽ എൽപിജി സിലിണ്ടർ ട്രക്കിൽ ടാങ്കർ ഇടിച്ചുകയറി വൻ സ്ഫോടനം. ഇന്നലെ രാത്രിയാണു സംഭവം. ടാങ്കർ ഡ്രൈവർ ഉൾപ്പെടെ നിരവധിപ്പേർക്കു പരിക്കേറ്റു. ഏഴു വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. മൗജ്മാബാദ് മേഖലയിലാണ് അപകടം. വൻ നാശമാണുണ്ടായത്. കൂട്ടിയിടിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ നിരവധി സ്ഫോടനങ്ങൾ ഉണ്ടായി. സിലിണ്ടറുകളുടെ ഭാഗങ്ങൾ സംഭവസ്ഥലത്തുനിന്ന് കിലോമീറ്ററുകൾ അകലെവരെ എത്തി. സ്ഫോനങ്ങളെത്തുടർന്ന് പരിസരവാസികൾ ആശങ്കയോടെ വീടുകളിൽനിന്ന് ഇറങ്ങിയോടി. പത്തുകിലോമീറ്റർ അകലെനിന്നു തീജ്വാലകൾ കാണാൻ കഴിഞ്ഞുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജയ്പുർ പോലീസ് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബൈർവ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റു ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്നും ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചതായും ബൈർവ പറഞ്ഞു. അപകടത്തെത്തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം…
Read Moreഇപിഎഫ്ഒ യോഗം ബംഗളുരുവിൽ: മിനിമം പെൻഷൻ വർധിപ്പിച്ചേക്കും; യുപിഐ വഴി തൽക്ഷണ പിഎഫ് തുക പിൻവലിക്കലും ചർച്ചയിൽ
പരവൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഎഫ്ഒ ) ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം 10, 11 തീയതികളിൽ ബംഗളുരുവിൽ നടക്കും.ഈ യോഗത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ് – 95) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1000 രൂപയിൽ നിന്ന് 2500 ആയി ഉയർത്താനുള്ള നിർദേശം യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.2014-ൽ ആണ് ഇപിഎഫ്ഒ മിനിമം പെൻഷനായി 1,000 രൂപ നിശ്ചയിച്ചത്. 11 വർഷമായി ഈ തുക മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 1,000 രൂപ വളരെ കുറവാണെന്നാണ് പെൻഷൻകാരും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.മിനിമം പെൻഷൻ 7,500 രൂപയായി ഉയർത്തണമെന്നാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ട്രേഡ് യൂണിയനുകളും പെൻഷൻകാരുടെ വിവിധ സംഘടനകളും…
Read Moreശബരിമല സ്വർണപ്പാളി വിവാദം; ഇന്നും നിയമസഭയിൽ പ്രതിഷേധ കൊടുങ്കാറ്റ്; പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി
തിരുവനന്തപുരം : ശബരി മല സ്വർണപ്പാളി വിഷയത്തിൽ ഇന്നും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വയ്ക്കുക, ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത് .ഇക്കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നോട്ടീസ് പോലും നൽകാതെ സഭാനടപടികൾ തടസപെടുത്തുന്നതിനെ മന്ത്രി എം ബി രാജേഷ് രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ രീതികളെ മന്ത്രി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക് പോരിനിടയാക്കി. പ്രതിപക്ഷം ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ മന്ത്രിമാരും സീറ്റുകളിൽ നിന്നും എഴുനേറ്റു. ഒടുവിൽ വാച്ച് ആൻഡ് വാർഡ് ഇരുകൂട്ടരേയും ശാന്തരാക്കാൻക്കാൻ ശ്രമിച്ചു. ഭരണ പക്ഷ അംഗങ്ങൾ മുഖ്യമന്ത്രിക്ക് ചുറ്റും നിലയുറപ്പിച്ചു. സഭ തടസപ്പെടുത്തുന്നതിനെ സ്പീക്കർ രൂക്ഷമായി പ്രതിപക്ഷത്തെ വിമർശിച്ചു. ശിവൻകുട്ടിയുടെ പഴയ കാലത്തെ നിയമസഭ പ്രതിക്ഷേധ ചിത്രങ്ങൾ…
Read Moreസ്വര്‍ണപ്പാളികള്‍ പുറത്തേക്കു കൊണ്ടുപോയത് അനുമതിയില്ലാതെ; മുരാരി ബാബു പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് തന്ത്രി കണ്ഠര് രാജീവര്
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങള് അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ശബരിമലയ്ക്കു പുറത്തേക്കു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠര് രാജീവര്. 2019ല്‍ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണത്തിന്റെ മങ്ങലുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥര്‍ തന്ത്രിയെ സമീപിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി അനുമതി നല്‍കിയെന്നും എന്നാല്‍ ഇത് പുറത്തേക്കു കൊണ്ടുപോകാന്‍ ആകില്ലെന്നും തന്ത്രി പറഞ്ഞു. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി എന്നു അനുമതി നല്കിയ രേഖയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നെന്നും തന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്ററായിരുന്ന മുരാരി ബാബു ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും കണ്ഠര് രാജീവര് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Read Moreആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ റദ്ദാക്കണമെന്ന അപ്പീലുമായി അസഫാക്ക് ആലം
കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. വിചാരണ കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്. ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടികാട്ടിയാണ് അപ്പീല്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു. വിചാരണ കോടതി നിയമിച്ച വിവര്ത്തകന് തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്ത്തകന് തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ…
Read Moreകസ്റ്റംസിന്റെ കസ്റ്റഡിയില്‍ വാഹനം ശരിയായി സൂക്ഷിക്കില്ല; പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനുള്ള ഹര്‍ജിയുമായി ദുല്‍ഖർ വീണ്ടും ഹൈക്കോടതിൽ
കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിസ്കവറി ജീപ്പ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നടന് ദുല്‍ഖര്‍ സല്മാന് നല്കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹര്‍ജി ജസ്റ്റീസ് സിയാദ് റഹ്മാന് പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്നലെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തന്റെ ഉടമസ്ഥയിലുള്ള വാഹനം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇവിടെ ഉപയോഗിക്കാനായി റെഡ്ക്രോസാണ് 2004 മോഡല്‍ വാഹനം ഇറക്കുമതി ചെയ്തത്. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്. കൈവശമുള്ള ഈ രേഖകളെല്ലാം നല്‍കിയെങ്കിലും ഇവ പരിശോധിക്കാതെയാണ് വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം ആര്‍പീ പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് വാങ്ങിയത്. അഞ്ചു വര്‍ഷമായി വാഹനം ഉപയോഗിക്കുന്നുണ്ട്. വാഹനം പിടിച്ചെടുത്തതിന് ശേഷമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കും. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വാഹനം ശരിയായി…
Read Moreജനഹിതമറിയാന്‍ നവകേരള ക്ഷേമ സർവേയുമായി സർക്കാർ; ക്ഷേമപദ്ധതികളെക്കുറിച്ച് അഭിപ്രായം തേടും; 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി സര്‍വേ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനുമുന്പ് ജനഹിതമറിയാന്‍ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. നവകേരള ക്ഷേമ സര്‍വേ എന്ന പേരിലാണ് ജനഹിതമറിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാനും തുടര്‍ ഭരണ സാധ്യതയെ ബാധിക്കുന്ന വിഷയങ്ങളുണ്ടെങ്കില്‍ അതെല്ലാം മനസിലാക്കാനുമാണ് സര്‍വേ നടത്തുന്നത്. 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി സര്‍വേ നടത്തും. ഇതിനായി കോളജ് വിദ്യാര്‍ഥികളെ രംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് സര്‍വേയുടെ ഏകോപനം നടത്തുന്നത്. ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സര്‍വേയുടെ മറ്റു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സര്‍വേയ്ക്ക് എത്ര രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിട്ടില്ല. ഇതിനുള്ള തുക ഏതു വകുപ്പില്‍നിന്നു വിനിയോഗിക്കുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. തുടർ ഭരണം വീണ്ടും ലഭിക്കാനായി നിരവധി പിആര്‍ വര്‍ക്കുകള്‍ക്ക് കോടി കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ച് കൊണ്ടിരിക്കുന്നത്.
Read Moreശബരിമല സ്വര്‍ണപ്പാളി; ഇന്നും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറാകുന്നില്ലെന്ന് പി. രാജീവ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭ ഇന്നും സ്തംഭിപ്പിച്ച് പ്രതിപക്ഷം. ദേവസ്വം മന്ത്രി രാജിവയ്ക്കുക, സിബിഐ അന്വേഷണം നടത്തുക, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നും പ്രതിഷേധത്തെ തുടര്‍ന്നും ചോദ്യോത്തരവേള ഏറെ നേരം നിര്‍ത്തി വച്ചു. ബാനറുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. അതേ സമയം ഹൈക്കോടതി നിര്‍ദേശാനുസരണമാണ് നടപടികള്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറാകുന്നില്ലെന്ന് മന്ത്രി പി. രാജീവ് സഭയില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ പറഞ്ഞു. കോടതിയെ പോലും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ശബരിമലയില്‍ സ്വര്‍ണപാളി വിഷയത്തില്‍ നടന്നതെന്ന് വി.ഡി. സതീശന് ആരോപിച്ചു.
Read Moreപ്രവചനാതീതം ബിഹാർ: നിതീഷിനെ മുന്നിൽനിർത്തി ബിജെപി; തലയെടുപ്പോടെ തേജസ്വി
എൻഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് ബിഹാറിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ചയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. നിതീഷ്യുഗത്തിന് അന്ത്യം കുറിക്കുമെന്നാണ് ആർജെഡിയുടെയും സഖ്യകക്ഷികളുടെയും പ്രഖ്യാപനം. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ആണ് ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും ചൂടേറിയ വിഷയം. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റിക്കാർഡ് സ്വന്തമായുള്ള നിതീഷ്കുമാർതന്നെയാണ് എൻഡിഎയുടെ അനിഷേധ്യനേതാവ്. ഗാർഹിക ഉപയോക്താക്കൾക്ക് 125 യൂണിറ്റ് സൗജന്യ വൈദ്യുതി, 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം ധസഹായം എന്നിവ ഉൾപ്പെടെയുള്ള ജനപ്രിയ വാഗ്ദാനങ്ങൾ വോട്ടായി മാറുമെന്നാണു ഭരണപക്ഷത്തിന്റെ പ്രതീക്ഷ. എൽജെപി (രാംവിലാസ്) പോലെയുള്ള ദളിത് പാർട്ടികളുടെ പിന്തുണയും എൻഡിഎയ്ക്കു കരുത്താണ്. കുർമി, കുശ്വാഹ വിഭാഗങ്ങളാണ് ജെഡി-യുവിന്റെ ബലം. നിതീഷിനെ മുന്നിൽനിർത്തി ബിജെപി ബിജെപിക്ക് ഒരിക്കൽപോലും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്ത ഏക ഹിന്ദിസംസ്ഥാനമാണു ബിഹാർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇത്തവണയും ബിജെപിയുടെ പിന്തുണ നിതീഷ്കുമാറിനുതന്നെ. ജെഡി-യുവിന്റെ…
Read More