കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് ഇന്ന് 1,120 രൂപ വര്‍ധിച്ച് 1,05,440 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 13,180 രൂപാ നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 10,835 രൂപയായി. പവന് 86,680 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ റിക്കാര്‍ഡ് വിലയില്‍ നിന്നും താഴേക്ക് പോയ സ്വര്‍ണ വില ഇന്നലെ വൈകിട്ടു മുതല്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
Read MoreCategory: Loud Speaker
എറണാകുളം-ബംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി
പരവൂർ: വരാനിരിക്കുന്ന ഓണസീസണിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബംഗളൂരു മലയാളികൾക്ക് വലിയ ആശ്വാസ വാർത്ത. എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി റെയിൽവേ ഉയർത്തി. വന്ദേഭാരത് സർവീസ് ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോഴാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചത്. 16 കോച്ചുകളുള്ള പുതിയ ട്രെയിൻ ഈ മാസം മധ്യവാരത്തോടെ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ 16 കോച്ചുകളുള്ള ട്രെയിൻ ബംഗളൂരു ഡിവിഷന് ലഭ്യമാകുന്നതോടെ നിലവിലെ യാത്രാശേഷി 530ൽ നിന്നും 1128 ആയി വർധിക്കും.അധികമായി ലഭിക്കുന്ന 598 സീറ്റുകൾ ജോലിക്കും പഠനത്തിനുമായി ബെംഗളൂരുവിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളികൾക്ക് ഏറെ പ്രയോജനകരമാകും. ബംഗളൂരു – എറണാകുളം ട്രെയിൻ രാവിലെ 5.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് എറണാകുളത്ത് എത്തും. എറണാകുളം – ബംഗളൂരു (മടക്ക ട്രെയിൻ ഉച്ച കഴിഞ്ഞ് 2.20-ന്…
Read Moreഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: ഭർതൃമാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവതി പിടിയിൽ
ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിൽ ഭർതൃമാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവതി പിടിയിൽ. ഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഗോരഖ്പുരിലെ മാല്മലിയ ജഗ്ദീഷ്പുര്‍ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആശാ ദേവി നിലവിൽ ഗോരഖ്പുര്‍ എയിംസില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആശാ ദേവിയുടെ മരുമകൾ വന്ദനയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്ദന ഫോണിലൂടെ ഒരു യുവാവിനോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആശാ ദേവി ഇത് ചോദ്യംചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായി. ഇതിൽ പ്രകോപിതയായ വന്ദന കത്തിയെടുത്ത് ആശാദേവിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വന്ദനയെ കസ്റ്റഡിയിലെടുത്തു. ഇവർ ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Moreഡേ കെയറിൽ കുരുന്നുകളോടു ക്രൂരത; ആയമാർക്കെതിരെ കേസ്, ഇന്നു ചോദ്യംചെയ്യും
ബംഗളൂരു: ബംഗളൂരുവിലെ ഡേ കെയർ സെന്ററിൽ കുട്ടികളോട് ക്രൂരത. രണ്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു. ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ ആണ് ഇതിന് ഉപയോഗിച്ചത്. കുട്ടികളെ തല്ലുന്നതും ഇവിടെ പതിവാണ്. ബ്രൂക്ക്ഫീൽഡിലെ ഡേ കെയർ സെന്ററിൽ ആണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. എച്ച്എഎൽ കാമ്പസിലെ കേപ്പ് ജമിനി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടപടിയെടുത്തു. കേപ്പ് ജമിനിയിലെ അഞ്ച് ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു. ഇന്ന് രാവിലെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്. അധികൃതരിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടുമെന്നും ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും ചൈൽഡ് ലൈൻ അറിയിച്ചു. അഞ്ച് വനിതാ…
Read Moreപണിയായല്ലോ… ജയിലിലായാൽ മന്ത്രിപ്പണി തെറിക്കും
ന്യൂഡൽഹി: അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ പദവിയിൽനിന്നു നീക്കം ചെയ്യുന്ന വിവാദ ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പരിഗണനയ്ക്കെത്തിയേക്കും. 130-ാം ഭരണഘടനാഭേദഗതി ഉൾപ്പെടുന്ന വിവാദ ബില്ല് നിലവിൽ ജെപിസിയുടെ പരിഗണനയിലാണ്. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യുടെ റിപ്പോർട്ട് അംഗീകരിച്ചാൽ ഈ മാസം മൂന്നാം വാരം ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ ബിൽ പാർലമെന്റിന്റെ പരിഗണയന്ക്കെത്തും. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുകയും തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടിവരികയും ചെയ്താൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ അല്ലെങ്കിൽ മറ്റു മന്ത്രിമാർ എന്നിവരെ പദവിയിൽനിന്നു സ്വമേധയാ നീക്കം ചെയ്യാൻ നിർദേശിക്കുന്ന വിവാദ വ്യവസ്ഥ ബില്ലിൽ നിലനിർത്താൻ ജെപിസി ശിപാർശ ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം രാഷ്ട്രീയ പ്രതികാരത്തിന് നിയമം ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ചില വ്യവസ്ഥകൾ ജെപിസി നിർദേശിച്ചേക്കും. 2025 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവാദ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നാൽ പ്രതിപക്ഷം…
Read More14,000 കോടിയുടെ തുരങ്ക, റോഡ് പദ്ധതികൾക്ക് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ചും ദ്വാരകയിലെ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന 6,969.67 കോടി രൂപയുടെ 8.1 കിലോമീറ്റര്‍ ഭൂഗര്‍ഭപാത നിര്‍മാണമടക്കം 14,000 കോടി രൂപയുടെ തുരങ്ക, റോഡ് പദ്ധതികള്‍ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഡല്‍ഹിയിലെ ആറു വരി തുരങ്കപാത നിര്‍മാണം അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ദേശീയപാത 34ലെ കാണ്‍പുര്‍ മുതല്‍ കബ്രായി വരെയുള്ള 117.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി പാത നിര്‍മാണത്തിനുള്ള 7,145.14 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് രണ്ടു വന്‍ റോഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ഡല്‍ഹിയിലെ ഏറ്റവും വലിയ വനപ്രദേശങ്ങളിലൊന്നായ ദക്ഷിണ റിഡ്ജിനടിയിലൂടെ ടണല്‍ ബോറിംഗ് മെഷീന് സാങ്കേതികവിദ്യ ഉപയോഗിച്ചാണു പുതിയ ഇരട്ട ട്യൂബ് ഭൂഗര്‍ഭപാത…
Read Moreവാട്സാപ്പിന്റെ പുതിയ യൂസർ നെയിം ഫീച്ചർ: ഇന്ത്യയിൽ തത്കാലം വേണ്ടെന്ന് കേന്ദ്രം; ആശങ്ക വേണ്ടെന്ന് മെറ്റ
ന്യൂഡൽഹി: ഫോൺ നമ്പർ പങ്കുവെയ്ക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ യൂസർ നെയിം ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് വാട്സാപ്പിനോട് താത്കാലികമായി ഈ സംവിധാനം നിർത്തിവെയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും കൂടിയാലോചനകൾ കഴിയുന്നത് വരെ ഈ ഫീച്ചർ പുറത്തിറക്കാൻ കഴിയില്ലെന്നുമാണ് വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടത്. സർക്കാർ വകുപ്പുകൾ, പൊതു ഉദ്യോഗസ്ഥർ, ബാങ്കുകൾ, മറ്റ് വിശ്വസനീയ സ്ഥാപനങ്ങൾ എന്നിവയായി ആൾമാറാട്ടം നടത്താൻ സൈബർ കുറ്റവാളികൾക്ക് ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് കേന്ദ്രം പങ്കുവെച്ച പ്രധാന ആശങ്ക. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്നതിനാൽ തട്ടിപ്പുകൾക്കും വ്യാജ അക്കൗണ്ടുകൾക്കും ഈ ഫീച്ചർ വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസും…
Read Moreഅയോധ്യ സംഭാവനക്കൊള്ള; ചോദ്യമുനയിൽ ചമ്പത് റായി; ജനരോക്ഷം ആളിക്കത്തുന്നു; ട്രസ്റ്റ് അടിയന്തരയോഗംതിങ്കളാഴ്ച
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയെ പോലീസ് ചോദ്യംചെയ്തു.ക്രമക്കേടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിശ്വഹിന്ദു പരിഷത് വൈസ് പ്രസിഡന്റുകൂടിയായ ചന്പത് റായി രാജിക്കത്തു നൽകിയിരുന്നുവെങ്കിലും ക്രമക്കേട് മറച്ചുവയ്ക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ചന്പത് റായിയെ ചോദ്യംചെയ്തുവെന്ന് സ്ഥിരീകരിക്കുന്ന പോലീസ് വിശദാംങ്ങൾ വെളിപ്പെടുത്തുന്നില്ല.കഴിഞ്ഞമാസം ഏഴിന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ക്ഷേത്രക്കൊള്ളയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത്. അതിനു രണ്ടുദിവസം മുന്‍പ് ക്ഷേത്രം ജീവനക്കാരനായ അവിനാശ് ശുക്ലയുടെ വസതിയിനിന്ന് പണമടങ്ങിയ ബാഗ് പിടിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭാവനയായി ലഭിച്ച തുകയായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. സംഭാവനയായി ലഭിച്ച തുക നഷ്ടമായ വിവരം അറിഞ്ഞിട്ടും പരാതിപ്പെടാൻ ചന്പത് റായി തയ്യാറായില്ല എന്ന ആരോപണം ശക്തമാണ്. ട്രസ്റ്റ് അടിയന്തരയോഗംതിങ്കളാഴ്ചസംഭാവനക്കൊള്ളയിൽ വൻ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ശ്രീരാമ…
Read Moreയുഎസും ഇറാനും തമ്മിൽ വെടിനിർത്തർ കരാർ; രാജ്യത്ത് എൽപിജി സിലിണ്ടർ വില കുറഞ്ഞു; സിലിണ്ടറിന് 180 രൂപയുടെ കുറവ്
ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡൽഹി, ലഖ്നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ 20…
Read Moreരാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണിയിൽ വൻ മുന്നേറ്റം; സജീവ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 120 ദശലക്ഷം കടന്നു
പരവൂർ: രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണിയിൽ വൻ മുന്നേറ്റം. മേയ് മാസത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സജീവമായ ക്രെഡിറ്റ് കാർഡുകളുടെ ആകെ എണ്ണം 120 ദശലക്ഷം (12 കോടി) കവിഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഡാറ്റ വ്യക്തമാക്കുന്നു. പുതിയ കാർഡുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ ശക്തമായ വർധന രേഖപ്പെടുത്തിയതാണ് ഈ നേട്ടത്തിന് കാരണമായത്. നെറ്റ് കാർഡ് കൂട്ടിച്ചേർക്കലുകൾ മുൻവർഷത്തെ അപേക്ഷിച്ച് 34 ശതമാനം വർധിച്ച് 1.02 ദശലക്ഷമായി ഉയർന്നു. പുതിയ കാർഡുകളുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായെങ്കിലും, ഉപഭോക്താക്കളുടെ മൊത്തം ചെലവഴിക്കൽ നിരക്കിലെ വളർച്ചയിൽ നേരിയ മന്ദഗതി ദൃശ്യമാണ്. മെയ് മാസത്തിലെ ആകെ ക്രെഡിറ്റ് കാർഡ് ചെലവുകൾ 6.3 ശതമാനം മാത്രം വാർഷിക വളർച്ചയോടെ 2.02 ലക്ഷം കോടിയായി രേഖപ്പെടുത്തി. 2025 മെയ് മാസത്തിൽ ഇത് 1.90 ലക്ഷം കോടിയും 2026 ഏപ്രിലിൽ 1.97 ലക്ഷം കോടിയുമായിരുന്നു.…
Read More