താ​ഴ​ത്ത​ങ്ങാ​ടി കൊ​ല​പാ​ത​കം! പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത് കൊ​ച്ചി​യി​ല്‍; സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​താ​യി സൂ​ച​ന

കൊ​ച്ചി: കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ 23 വ​യ​സു​കാ​ര​ന്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത് കൊ​ച്ചി​യി​ല്‍. കാ​ക്ക​നാ​ട്ടെ ഒ​രു വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ഇ​വി​ടെ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നാ​ണു സൂ​ച​ന. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ ഈ ​വീ​ട്ടി​ല്‍​നി​ന്നും സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​താ​യാ​ണ് വി​വ​ര​ങ്ങ​ള്‍. കൊ​ല്ല​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന കോ​ട്ട​യ​ത്തു​നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ശേ​ഷം പ്ര​തി കാ​റു​മാ​യി നേ​രെ കൊ​ച്ചി​യി​ലെ​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​റെ​ന്ന പേ​രി​ലാ​ണ​ത്രേ കാ​ക്ക​നാ​ട് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം എ​ത്തി​യ​തോ​ടെ​യാ​ണു വി​വ​രം സ​മീ​പ​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​റി​യു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

Read More

ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം തു​ട​രാ​മെ​ന്ന് ലോ​കാ​രോ​ഗ്യ​ സം​ഘ​ട​ന

ജെ​നീ​വ: ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം തു​ട​രാ​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന(​ഡ​ബ്ല്യു​എ​ച്ച്ഒ). സു​ര​ക്ഷാ അ​വ​ലോ​ക​നം ന​ട​ത്തു​ന്ന​തി​നാ​യി ട്ര​യ​ൽ ന​ട​ത്തു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി മേ​യ് 25 ന് ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചി​രു​ന്നു. റെ​മി​ഡി​സി​വ​ര്‍, ചി​ല എ​ച്ച്ഐവി മ​രു​ന്നു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം തു​ട​രാ​നും​ ഡ​ബ്ല്യു​എ​ച്ച്ഒ അ​നു​മ​തി ന​ല്‍​കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ മ​ര​ണ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

Read More

പു​റ​ത്തി​റ​ങ്ങ​രു​ത്..! നിസർഗ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഉദ്ധവ് താക്കറെയുടെ നിർദേശം; ഇന്നും നാളെ‍യും നി​ർ​ണാ​യ​കം…

മും​ബൈ: നി​സ​ർ​ഗ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മും​ബൈ നി​വാ​സി​ക​ളോ​ട് വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ഈ ​ര​ണ്ട് ദി​വ​സം വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ര​ണം. ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ വൈ​ദ്യു​തി മു​ട​ക്കം നേ​രി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റും നേ​ര​ത്തെ ചാ​ർ​ജ് ചെ​യ്യ​ണം. എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ളും ചാ​ർ​ജ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ചു​ഴ​ലി​ക്കാ​റ്റ് ഇ​തു​വ​രെ സം​സ്ഥാ​നം നേ​രി​ട്ട​തി​നേ​ക്കാ​ൾ ക​ഠി​ന​മാ​യി​രി​ക്കും. ഇന്നും നാളെ‍യും നി​ർ​ണാ​യ​ക​മാ​ണ്. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കി​ല്ല. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 110 കി​ലോ​മീ​റ്റ​ർ വേ​ഗം 129 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മും​ബൈ ന​ഗ​രം ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റി​ന്‍റെ ആ​ക്ര​മ​ണം നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. 110 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലു​ള്ള കാ​റ്റു​മാ​യാ​ണ് നി​സ​ർ​ഗ ചു​ഴ​ലി​ക്കാ​റ്റ് വീ​ശു​ക.…

Read More

കോ​വി​ഡ് കാ​ല​ത്തും സം​സ്ഥാ​ന ബി​ജെ​പി​യി​ല്‍ അ​സ്വാ​ര​സ്യം; കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​കാ​തെ നേ​തൃ​ത്വം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​നെ​കു​റി​ച്ച് ബി​ജെ​പി​ക്കു​ള്ളി​ല്‍ അ​സ്വാ​ര​സ്യം. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളി​ധ​ര​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ള്‍​ക്കു​മെ​തി​രേ അ​നു​ദി​ന​മെ​ന്നോ​ണം മു​ഖ്യ​മ​ന്ത്രി ക​ന​ത്ത മ​റു​പ​ടി ന​ല്‍​കു​മ്പോ​ഴും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ത്തു​ന്നി​ല്ല എ​ന്ന​ത് ശേീ​യ​നേ​തൃ​ത്വം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സുരേ​ന്ദ്ര​ന്‍ മാ​ത്ര​മാ​ണ് പ​ഴ​യ ‘ശൗ​ര്യ​മി​ല്ലെ’​ങ്കി​ലും പ്ര​തി​രോ​ധ നി​ര​യി​ലു​ള്ള​ത്. മ​റ്റ് നേ​താ​ക്ക​ളാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടി​ല്ല. മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ര്‍ കോ​വി​ഡ് കാ​ല​ത്തെ സാ​മ്പ​ത്തി​ക പാ​ക്കേ​ജി​നെ​തി​രേ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ക്കേ​ജി​നെ​ക്കുറി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നും ജ​നപി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​നും ശ്ര​മി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന നേ​തൃ​ത്വം​ ആകെപാ​ടെ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഉ​ള്ള​ത്. പി.​കെ.​കൃ​ഷ്ണ​ദാ​സ്, എം.​ടി.​ര​മേ​ശ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മൗ​ന​ത്തി​ലാ​ണ്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ക​ട്ടെ സ​ര്‍​ക്കാ​രി​നെ നി​ര​ന്ത​രം വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തു​ക​യും…

Read More

സം​സ്ഥാ​ന​ത്തി​ന​ക​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി; ജൂൺ എട്ട് മുതൽ ബസ് സർവീസുകൾ ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന​ക​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി. ലോ​ക്ക്ഡൗ​ണി​ന്‍റെ അ​ഞ്ചാം ഘ​ട്ട​ത്തി​ലാ​ണ് സം​സ്ഥാ​നം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ജി​ല്ല​യ്ക്കു പു​റ​ത്തേ​യ്ക്കു​ള്ള യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം. അ​ന്ത​ർ​ജി​ല്ലാ ബ​സ് സ​ർ​വീ​സി​നും അ​നു​മ​തി ന​ൽ​കി. ജൂൺ എട്ട് മുതൽ ബസ് സർവീസുകൾ ആരംഭിക്കും. പ​കു​തി സീ​റ്റി​ൽ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു. യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. അ​തേ​സ​മ​യം അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്ക് ത​ത്ക്കാ​ലം അ​നു​മ​തി​യി​ല്ല. യാ​ത്ര​നി​ര​ക്ക് 50 ശ​ത​മാ​നം കൂ​ടും. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഹോ​ട്ട​ലു​ക​ളും തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം. പ​കു​തി സീ​റ്റ് ഒ​ഴി​ച്ചി​ട​ണം, തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്ത് ഹോ​ട്ട​ലു​ക​ൾ തു​റ​ക്കു​ക.

Read More

ശ​ബ​രി​മ​ല​യി​ൽ കൈ​പൊ​ള്ളി​യ​ത് മ​റ​ക്ക​രു​ത്; കോ​വി​ഡി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും ശ്ര​മി​ക്കു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്രീ​യ വി​വേ​ച​നം ന​ട​ത്തു​ന്നു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലെ വീ​ന്പു​പ​റ​ച്ചി​ൽ മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നേ മ​തി​യാ​കൂ. ശ​ബ​രി​മ​ല​യി​ൽ കൈ​പൊ​ള്ളി​യ​ത് മു​ഖ്യ​മ​ന്ത്രി മ​റ​ക്ക​രു​തെ​ന്നും മു​ര​ളീ​ധ​ര​ൻ ഓ​ർ​മ്മി​പ്പി​ച്ചു.

Read More

കേ​ര​ള തീ​ര​ത്ത് ന്യൂ​ന​മ​ർ​ദ്ദം: സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ; നി​സ​ർ​ഗ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ​വീ​ശാ​ൻ സാധ്യത

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം ക​ന​ത്ത മ​ഴ തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം , പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ ര​ണ്ട് ന്യൂ​ന​മ​ർ​ദ്ദ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ലൊ​ന്ന് പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തും ര​ണ്ടാ​മ​ത്തെ ന്യൂ​ന​മ​ർ​ദ്ദം ല​ക്ഷ​ദ്വീ​പി​നും കേ​ര​ള​ത്തി​നു​മി​ട​യി​ലു​മാ​ണ്. കേ​ര​ള തീ​ര​ത്തെ ന്യൂ​ന​മ​ർ​ദ്ദം ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​ച്ചി​ട്ടു​ണ്ട്. ഇ​തു ചൊ​വ്വാ​ഴ്ച​യോ​ടെ നി​സ​ർ​ഗ ചു​ഴ​ലി​ക്കാ​റ്റാ​വും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജൂ​ണ്‍ നാ​ല് വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

കടുത്ത ആശങ്ക; കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ഏ​ഴാ​മ​ത്; 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് രോ​ഗം ക​ണ്ടെ​ത്തി​യ​ത് 8,750 പേർക്ക്

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. ജ​ർ​മ​നി, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 8,750 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 223 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,90,609 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ​സം​ഖ്യ 5,408. രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 91,852 ആ​യി. നി​ല​വി​ൽ 93,338 രോ​ഗി​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. നേ​ര​ത്തെ, രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രു​ന്ന സ​മ​യ​ത്ത് നി​ര​ന്ത​രം 17ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ. നി​ല​വി​ൽ ഇ​ന്ത്യ​യ്ക്ക് മു​ന്നി​ലു​ള്ള മ​റ്റ് ആ​റ് രാ​ഷ്ട്ര​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 2,487 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 89 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 67,655 ആ​യും മ​ര​ണ​സം​ഖ്യ 2,286 ആ​യും ഉ​യ​ർ​ന്നു.…

Read More

ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണം; അമേരിക്കയിലെ 40ലേ​റെ ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ; പോലീസുകാരനെതിരേ ചേർത്തിരിക്കുന്നത് ദുർബ ലമായ കുറ്റങ്ങളെന്ന് ബന്ധുക്കൾ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള പ്ര​ക്ഷോ​ഭം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. പ്ര​ക്ഷോ​ഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തു​ന്പോ​ൾ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ തെ​രു​വി​ലു​ള്ള​ത്. കോ​വി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റം വ​ൻ റാ​ലി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ഴു​ത്തി​ൽ കാ​ൽ​മു​ട്ട് അ​മ​ർ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ദു​ർ​ബ​ല​മാ​യ കു​റ്റ​ങ്ങ​ളാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ആ​രോ​പി​ക്കു​ന്നു. പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 20ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 40 ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​റ്റ്ഹൗ​സി​ന് സ​മീ​പ​ത്തേ​ക്ക് പ്ര​തി​ഷേ​ധം എ​ത്തി​യ​തോ​ടെ​യാ​ണ് വാ​ഷിം​ഗ്ട​ണി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യാ​ന​പൊ​ളി​സി​ലും ലോ​സ് ഏ​ഞ്ച​ൽ​സി​ലും ഷി​ക്കാ​ഗോ, അ​റ്റ്ലാ​ന്‍റ, ലൂ​യി​സ് വി​ല്ലെ, സാ​ൻ​ഫ്രാ​ൻ​സി​സ്കോ, ഡെ​ൻ​വ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലു​മെ​ല്ലാം ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി.

Read More

തൂ​ണേ​രി​യി​ലെ കോ​വി​ഡ് ബാ​ധി​ച്ച യു​വാ​വു​മാ​യി ​പോ​ലീ​സു​കാ​ര​ന്‍ സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​ത് എ​ന്തിന്? ​ എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 24 പോ​ലീ​സു​കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ൽ

നാ​ദാ​പു​രം: തൂ​ണേ​രി​യി​ലെ മ​ത്സ്യ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​യ കോ​വി​ഡ് രോ​ഗി​യു​മാ​യി എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ന്‍ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു . ഇ​തോ​ടെ സ്റ്റേ​ഷ​നി​ലെ 24 പോ​ലീ​സു​കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. തൂ​ണേ​രി​യി​ലെ കോ​വി​ഡ് രോ​ഗി​യും മ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​നും ത​മ്മി​ലാ​ണ് പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​ത്. ഇ​തി​ന് ശേ​ഷം പോ​ലീ​സു​കാ​ര​ന്‍ സ്‌​റ്റേ​ഷ​നി​ലെ മ​റ്റ് പോ​ലീ​സു​കാ​രു​മാ​യി ഇ​ട​പ​ഴ​കി. ഇ​തോ​ടെ​യാ​ണ് സ്റ്റേ​ഷ​നി​ലെ പ​കു​തി​യോ​ളം പേ​ര്‍ ക്വാ​റ​ന്‍റൈ​ന്‌‍ ആ​യി​രി​ക്കു​ന്ന​ത്. നാ​ദാ​പു​രം അ​ഗ്‌​നി ശ​മ​ന സേ​ന പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ണു​വി​മു​ക്ത​മാ​ക്കി. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യു​മ​ധി​കം പോ​ലീ​സു​കാ​ര്‍ ഒ​രേ സ​മ​യം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച​ത്. കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ ഈ ​തീ​രു​മാ​നം റൂ​റ​ലി​ല്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നി​ല്ല. മ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ​പോ​ലീ​സു​കാ​ര​ന്‍ തൂ​ണേ​രി​യി​ലെ കോ​വി​ഡ് ബാ​ധി​ച്ച യു​വാ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​ത് എ​ന്തി​നാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കു​ക​യാ​ണ്. കോ​വി​ഡ്…

Read More