തിരുവനന്തപുരം: ഞായറാഴ്ചകളിലെ സന്പൂർണ ലോക്ക് ഡൗണ്‍ തുടരും. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസമെങ്കിലും സന്പൂർണ ലോക്ക് ഡൗണ്‍ തുടരുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ തലശേരി മത്സ്യമാർക്കറ്റ് പോലുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ പ്രത്യേക നിർദേശം നൽകി. അതിഥി തൊഴിലാളികളെ ജോലി സ്ഥലത്തേക്കു കൊണ്ടു പോകുന്നതുൾപ്പെടെ പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. ഇത് ഉറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പു കൊണ്ടടിച്ച് ബിജെപി വനിതാ നേതാവ്; വീഡിയോ
ചത്തീസ്ഗഡ്: ബിജെപി നേതാവ് സൊണാലി ഫോഗാട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പു കൊണ്ട് അടിച്ചു. ഹരിയാന ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മറ്റി സെക്രട്ടറി സുല്‍ത്താന്‍ സിംഗിനെയാണ് സൊണാലി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ സമീപമുണ്ടായിരുന്നുവെങ്കിലും ആരും ഇടപെട്ടില്ല. നിങ്ങളെ പോലെയുള്ളവരില്‍ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാന്‍ പ്രവര്‍ത്തിക്കേണ്ടത്?. മാന്യമായ ജീവിതം നയിക്കാന്‍ എനിക്ക് അവകാശമില്ലേ. നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ ഒരു തരത്തിലും അര്‍ഹതയില്ലായെന്ന് ആക്രോശിച്ചുകൊണ്ടാണ് സൊണാലി അദ്ദേഹത്തെ മര്‍ദ്ദിച്ചത്.
Read Moreപാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ല; സിപിഎം കോടതിയും പോലീസുമാണെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം: സിപിഎം കോടതിയും പോലീസുമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. നേതാക്കൻമാർ പ്രതികളാകുന്ന കേസിൽ കമ്മിഷന്റെ ഇടപെടലിനെക്കുറിച്ചായിരുന്നു അധ്യക്ഷയുടെ പ്രതികരണം നിങ്ങൾ ചോദിക്കുന്ന ചോദ്യമേതെന്ന് എനിക്കറിയാം. ആ കേസിൽ അവർ പറഞ്ഞതാണ് സംഘടനാ പരമായ നടപടിയും പാർട്ടി അന്വേഷണവും മതിയെന്ന്. എന്റെ പാർട്ടി ഒരു കോടതിയും പോലീസ് സ്റ്റേഷനുമാണ്. സ്ത്രീ പീഡനപരാതികളിൽ ഏറ്റവും കർക്കശമായ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. അതിൽ അഭിമാനമുണ്ട്. ഒരു നേതാവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജോസഫൈൻ പറഞ്ഞു. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരേ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടി അന്വേഷണം മതിയെന്നു പറഞ്ഞു. എസ്. രാജേന്ദ്രനും സി.കെ. ഹരീന്ദ്രനുമെതിരേ കേസ് എടുത്തിരുന്നു. എ. വിജയരാഘവന്റെ പരാമർശത്തിനെതിരെ താൻ പരസ്യ പ്രതികരണം നടത്തിയെന്നും എം.സി. ജോസഫൈൻ ചൂണ്ടിക്കാട്ടി.
Read Moreകോവിഡ് 19; സംസ്ഥാനത്ത് മരണനിരക്ക് ഉയരുന്നു; ഉറവിടം കണ്ടെത്താത്തത് ആശങ്ക ഉയർത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങളിൽ നാലുപേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം പോത്തൻകോട് മരിച്ച അബ്ദുൽ അസീസ്, വൈദികൻ കെ.ജി.വർഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യർ എന്നിവർക്ക് രോഗം ലഭിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് ഇന്നലെ കോവിഡ് രോഗബാധിതരായ മൂന്നു പേർ കൂടി മരിച്ചതോടെ ആകെ മരണം 14 ആയി. ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി മീനാക്ഷിയമ്മ, അബുദാബിയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്. ഇന്നലെ 94 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. ജൂണ്‍ രണ്ടിന് 86 പേർക്ക് കോവിഡ് സ്്ഥിരീകരിച്ചതായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക്. നിലവിൽ സംസ്ഥാനത്തെ…
Read Moreഗായകസംഘങ്ങൾ “പാടില്ല’; ആരാധനാലയങ്ങൾ തുറക്കുന്നതിന് മാർഗനിർദേശമായി
ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. 65 വയസ് കഴിഞ്ഞവർക്കും 10 വയസിനു താഴെയുള്ളവർക്കും ഗര്‍ഭിണികൾക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവർക്കും ആരാധനാലയത്തിൽ പ്രവേശനമില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്കാന് പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ മാനേജ്മെന്റുകള്‍ ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാർഗനിർദേശങ്ങൾ • ആരാധനാലയത്തിലെ വിഗ്രഹം, പരിശുദ്ധ ഗ്രന്ഥങ്ങൾ എന്നിവയിൽ തൊടാൻ ഭക്തരെ അനുവദിക്കരുത്. • ആരാധനാലയത്തിനുള്ളില്‍ പ്രസാദം, തീര്‍ത്ഥം എന്നിവ നല്കാന് പാടില്ല. • സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്ക്കും ആയി ഒരു പായ അനുവദിക്കില്ല. • കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. • താപനില പരിശോധിക്കാന്‍ പ്രവേശന കവാടത്തില്‍ സംവിധാനം ഉണ്ടാകണം. • മാസ്കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്. • ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും…
Read Moreക്വാറന്റൈൻ കേന്ദ്രങ്ങളിൽ കുഴപ്പമുണ്ടാക്കിയാൽ വധശ്രമത്തിന് കേസെടുക്കുമെന്ന് ആസാം ആരോഗ്യമന്ത്രി
ഗോഹട്ടി: ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കുഴപ്പങ്ങളുണ്ടാക്കുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുക്കമെന്ന് ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ. രണ്ട് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ രോഗികൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രശ്നക്കാർക്കെതിരെ വധശ്രമ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ ജോലി തടസപ്പെടുത്തുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അവരെ അറസ്റ്റ് ചെയ്യും. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വധശ്രമത്തിന് കേസെടുക്കും- അദ്ദേഹം അറിയിച്ചു. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ രോഗികൾക്ക് അക്കാര്യം തന്നെ നേരിട്ടറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreമദ്യം കുടുപ്പിച്ച് കൂട്ടബലാത്സംഗം; യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ
തിരുവനന്തപുരം: മദ്യം കുടിപ്പിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ. യുവതിയുടെ ഭർത്താവ് അൻസാറിനെയും ഇയാളുടെ മൂന്ന് സുഹൃത്തുക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും പോലീസ് അറിയിച്ചു. ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കഠിനംകുളത്തായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഭർത്താവ് യുവതിയെ പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെ ത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഇവിടെനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെ നാട്ടുകാർ വിവരം അറിയുകയും കണിയാപുരത്തുള്ള യുവതിയുടെ വീട്ടിൽ എത്തിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Read Moreഗെയിൽ പദ്ധതി യുഡിഎഫ് സർക്കാരിന്റെ നേട്ടം! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
മുക്കം: തുടക്കം മുതൽ വിവാദത്തിലായ കൊച്ചി- മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈൻ പ്രവൃത്തി 99 ശതമാനവും പൂർത്തിയായി കമ്മീഷൻ ചെയ്യാൻ കാത്തിരിക്കേ ഇനിയും വിവാദമടങ്ങിയില്ല. പിണറായി സർക്കാരിന്റെയും ഉമ്മൻ ചാണ്ടി സർക്കാരിന്റെയും കാലത്ത് നിരവധി സമരങ്ങളാണ് പദ്ധതിക്കെതിരെ നടന്നത്. എന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമായ പദ്ധതി പൂർത്തിയായതോടെ ഇതിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റാണിപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പദ്ധതിയുടെ 90 ശതമാനവും പൂർത്തിയാക്കിയത് യുഡിഎഫ് ആണന്നാണ് പോസ്റ്റിൽ പറയുന്നത്. വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് നാടിനെ ഭയാശങ്കയിലാക്കി പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ തങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടമായി ഗെയില്‍ പദ്ധതിയെ കൊണ്ടാടുന്നത്. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്നത്, യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍…
Read Moreസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ചെന്നൈയിൽനിന്ന് എത്തിയ പാലക്കാട് സ്വദേശിനി
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചെന്നൈയിൽനിന്നും എത്തിയ പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാള്‍ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവർ മരിച്ചത്. ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം അയച്ച സാന്പിളാണ് പോസിറ്റീവായത്. ചെന്നൈയിൽനിന്നും മേയ് 25നാണ് ഇവർ വാളയാർ വഴി കേരളത്തിലെത്തിയത്. തുടർന്നു ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മേയ് 28ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് പ്രമേഹവും ന്യുമോണിയയും ഉണ്ടായിരുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇവരുടെ സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നു തന്നെ നടത്തും. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
Read Moreപ്രതിഷേധ സമരങ്ങൾക്ക് സാമൂഹ്യ അകലമില്ല; സമരക്കാരെ “ലോക്ക്’ ചെയ്യാൻ പോലീസ്
റെനീഷ് മാത്യു കണ്ണൂർ: പ്രതിഷേധ സമരങ്ങൾക്ക് സാമൂഹ്യ അകലം പാലിക്കാത്ത സംഭവത്തിൽ പോലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാംഘട്ട ലോക്ക് ഡൗൺ ഇളവുകളിൽ ആൾക്കൂട്ട രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നിലവിൽ ഇളവുകൾ അനുവദിച്ചിട്ടില്ല. എന്നാൽ, കേരളത്തിൽ രാഷ്ട്രീയപാർട്ടികളുടെ യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾ ലോക്ക്ഡൗൺ ലംഘനമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നു. നേരത്തെ സാമൂഹ്യ അകലം പാലിച്ച് അഞ്ചിനും പത്തിനും ഇടയിൽ ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരങ്ങൾ പോലീസുമായി സംഘർഷത്തിൽവരെ കലാശിച്ചു. അൻപതോളം പേർ വരുന്ന സമരക്കാരായിരുന്നു ദേവിക എന്ന വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ അണിനിരന്നത്. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പോലീസുകാരും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സാമൂഹ്യ അകലം പാലിക്കാതെയുള്ള ഇത്തരം പ്രതിഷേധങ്ങൾക്കെതിരേ പകർച്ചവ്യാധി നിയമ പ്രകാരം കേസെടുക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ…
Read More