എൻഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് ബിഹാറിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഭരണത്തുടർച്ചയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. നിതീഷ്യുഗത്തിന് അന്ത്യം കുറിക്കുമെന്നാണ് ആർജെഡിയുടെയും സഖ്യകക്ഷികളുടെയും പ്രഖ്യാപനം. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ആണ് ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും ചൂടേറിയ വിഷയം. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റിക്കാർഡ് സ്വന്തമായുള്ള നിതീഷ്കുമാർതന്നെയാണ് എൻഡിഎയുടെ അനിഷേധ്യനേതാവ്. ഗാർഹിക ഉപയോക്താക്കൾക്ക് 125 യൂണിറ്റ് സൗജന്യ വൈദ്യുതി, 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം ധസഹായം എന്നിവ ഉൾപ്പെടെയുള്ള ജനപ്രിയ വാഗ്ദാനങ്ങൾ വോട്ടായി മാറുമെന്നാണു ഭരണപക്ഷത്തിന്റെ പ്രതീക്ഷ. എൽജെപി (രാംവിലാസ്) പോലെയുള്ള ദളിത് പാർട്ടികളുടെ പിന്തുണയും എൻഡിഎയ്ക്കു കരുത്താണ്. കുർമി, കുശ്വാഹ വിഭാഗങ്ങളാണ് ജെഡി-യുവിന്റെ ബലം. നിതീഷിനെ മുന്നിൽനിർത്തി ബിജെപി ബിജെപിക്ക് ഒരിക്കൽപോലും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്ത ഏക ഹിന്ദിസംസ്ഥാനമാണു ബിഹാർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇത്തവണയും ബിജെപിയുടെ പിന്തുണ നിതീഷ്കുമാറിനുതന്നെ. ജെഡി-യുവിന്റെ…
Read MoreCategory: Loud Speaker
ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്കു പിന്നാലെ ഇഡി ; ‘ഒക്റ്റ എഫ്എക്സ്’ ഇന്ത്യയിൽനിന്നു തട്ടിയത് 800 കോടി രൂപ
ന്യൂഡൽഹി: അനധികൃത ഓണ്‍ലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘ഒക്റ്റ എഫ്എക്സ്’ ഒന്‍പതു മാസം കൊണ്ട് ഇന്ത്യയിൽ നിന്നു അനധികൃതമായി സന്പാദിച്ചത് 800 കോടി രൂപയെന്നും ഇതു വെളുപ്പിച്ചതായും ഇഡിയുടെ കണ്ടെത്തൽ. സിംഗപ്പുരിൽനിന്നു വ്യാജ ഇറക്കുമതി നടത്തിയും ക്രിപ്റ്റോ കറൻസികളിലൂടെയും അന്താരാഷ്ട്ര പേമെന്റ് ഗേറ്റ് വേ വഴിയുമാണ് ഇത്രയും തുക വെളുപ്പിച്ചതെന്നാണ് ഇഡിയുടെ നിഗമനം. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ‘ഒക്റ്റ എഫ്എക്സി’ന്റെ പ്രമോട്ടർമാർ റഷ്യ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെങ്കിൽ സാങ്കേതിക പിന്തുണ നൽകുന്നവർ ജോർജിയയിലാണ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ദുബായിൽനിന്നാണ്. ഇവയുടെ സെർവറുകൾ സ്പെയിനിലെ ബാഴ്സലോണയിലുമാണ്. ഇത്തരത്തിൽ ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തട്ടിപ്പിലൂടെയാണ് ഇന്ത്യക്കാർക്ക് 800 കോടിയോളം രൂപ നഷ്ടമായത്. ഈ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിന്റെ ആസ്ഥാനം സൈപ്രസാണെന്നാണു റിപ്പോർട്ട്. കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനം ക്രിപ്റ്റോ കറൻസികളാക്കി മാറ്റുകയും അന്തരാഷ്ട്ര പേമെന്റ് ഗേറ്റ്വേകൾ വഴി അതിർത്തി കടത്തുകയുമാണു ചെയ്യുന്നത്. രാജ്യാതിർത്തി കടന്നുള്ള…
Read More“കൊടി തോരണങ്ങൾ നീക്കിയാൽ കത്തിക്കു വരയും’; ചൊക്ലിയിൽ പോലീസിനെതിരേ സിപിഎമ്മിന്റെ കൊലവിളി; 20 പേർക്കെതിരേ കേസ്
തലശേരി: ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നീക്കം ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരേ സിപിഎം പ്രവർത്തകരുടെ ഭീഷണിയും കൊലവിളിയും കൈയേറ്റവും. ചൊക്ലി മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിനടുത്തായി ആർഎസ്എസ്, സിപിഎം പ്രവർത്തകർ നാട്ടിയ കൊടിതോരണങ്ങൾ നീക്കം ചെയ്യുമ്പോഴാണു സംഭവം. പാർട്ടികളുടെ കൊടി തോരണങ്ങൾ സംഘർഷത്തിന് ഇടയാക്കിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുമുണ്ടായിരുന്നു. ഇതേത്തുടർന്ന് ചൊക്ലി എസ്ഐ ആർ. രാകേഷും സംഘവും സ്ഥലത്തെത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൊടി തോരണങ്ങൾ നീക്കുന്നതിനിടെയാണ് ഒരു സംഘം സിപിഎം പ്രവർത്തകർ പോലീസിന്റെ നടപടി ചോദ്യം ചെയ്തത്. പോലീസിനെ തടഞ്ഞ സംഘം അസഭ്യം പറയുകയും “നിന്നെ പോലത്തവരെയൊന്നും ചൊക്ലി സ്റ്റേഷനിൽ നിർത്തില്ലെന്നും കത്തിക്ക് വരഞ്ഞ് തീർക്കുമെന്നും’ ഭീഷണി മുഴക്കി കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ടി.ജയേഷ്, ഷിനോജ്, കിരൺ കരുണാകരൻ, നവാസ്, വിജേഷ്, ജിബിൻ, റിനീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 20…
Read Moreസ്വര്‍ണപ്പാളി വിവാദം; ‘അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലംവിഴുങ്ങികള്‍’; നിയസഭയിൽ ഭരണ- പ്രതിപക്ഷ പോരാട്ടം
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണം, സിബിഐ അന്വേഷിക്കണം, സ്വർണം കവർന്നവരെ പിടികൂടണം തുടങ്ങിയ ആവശ്യങ്ങളുമായി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് സഭ കുറച്ചുസമയത്തേക്കു നിര്‍ത്തിവച്ചു. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നു പ്രിന്റ് ചെയ്ത ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കറുടെ ഡയസിനു മുന്നില്‍ ബാനര്‍ പിടിച്ച് മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതോടെ ചോദ്യോത്തരവേള തടസപ്പെട്ടു. ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അനാദരവെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറായില്ല. പ്രതിപക്ഷ പ്രതിഷേധം നേരിടാന്‍ ഭരണപക്ഷവും മന്ത്രിമാരും സീറ്റുകളില്‍നിന്ന് എഴുന്നേല്ക്കുകയും വാക്ക്പോര് തുടരുകയുമായിരുന്നു.
Read Moreശ്രീനിജന് എംഎല്‍എ സ്ഥാനാര്‍ഥിയാകാന്‍ സമീപിച്ചു: പി.രാജീവ് പണം വാങ്ങി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാബു ജേക്കബ്
കൊച്ചി: പി.വി. ശ്രീനിജന് എംഎല്‍എയ്ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 നേതാവ് സാബു എം. ജേക്കബ്. ട്വന്റി 20 സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ സമീപിച്ചെന്നും സി.എന്‍. മോഹനനും, പി. രാജീവും രസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് ആരോപണം. സംസ്ഥാന ഇലക്ഷന് കണ്വന്ഷന് കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബു ജേക്കബ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും സാബു ജേക്കബ് വിമര്‍ശിച്ചു. അതേസമയം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള നാടകമാണ് ഇതെന്ന് ശ്രീനിജന് എംഎല്‍എ പ്രതികരിച്ചു.
Read More‘ലാൽ സലാം’ എന്ന് പേരിട്ടതിന് പിന്നില്‍ പാർട്ടിയുടെ തത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന അതിബുദ്ധി: ‘മലയാളം വാനോളം ലാൽ സലാം’, മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിനെതിരേ ജയന് ചേര്‍ത്തല
ആലപ്പുഴ: ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച ‘മലയാളം വാനോളം ലാൽ സലാം’ പരിപാടിക്കെതിരേ വിമർശനവുമായി അമ്മ വൈസ്പ്രസിഡന്റ് ജയൻ ചേർത്തല. ‘ലാൽ സലാം’ എന്ന് പേരിട്ടതിന് പിന്നില്‍ പാർട്ടിയുടെ തത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന അതിബുദ്ധിയാണെന്ന് ജയൻ ചേർത്തല പറഞ്ഞു. 2014-ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് രാജ്യത്ത് സാംസ്കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റംവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ കെപിസിസി സംസ്കാര സാഹിതി ദക്ഷിണ മേഖല ക്യാംപ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയൻ ചേർത്തല. കേരളത്തിലെ എൽഡിഎഫ് സർക്കാർ എവിടെ പരിപാടി സംഘടിപ്പിച്ചാലും ഏറ്റവും കൂടുതൽ സ്റ്റേജിൽ കാണുന്നത് സിനിമാ നടന്മാരെയാണ്. കേന്ദ്ര സർക്കാരും ഇതുതന്നെയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍കാലങ്ങളില്‍ കലയേയും കലാകാരന്മാരേയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഇത്ര ശക്തിയായി കൂര്‍മബുദ്ധിയോടെ ചിന്തിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഒരു മെക്സിക്കന്‍ അപാരത എന്ന…
Read Moreവീട്ടുകാരുടെ വാക്ക് ധിക്കരിച്ച് ആൺസുഹൃത്തുമായി ചങ്ങാത്തം തുടർന്നു: മകളുടെ കൈ കെട്ടി കനാലിൽ തളളി പിതാവ്; പെൺകുട്ടിക്കായി തെരച്ചിൽ
ചണ്ഡിഗഡ്: പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് മകളുടെ ഇരുകൈകളും പിറകില്‍ കെട്ടി കനാലിലേക്ക് തളളി. പിതാവ് അറസ്റ്റിൽ. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. മകളുടെ പ്രണയബന്ധത്തിൽ പിതാവ് സുർജിത് സിംഗ് പല തവണ താക്കീത് നൽകിയിരുന്നു. എന്നാൽ പെൺകുട്ടി ഇത് ധിക്കരിച്ച് ആൺ സുഹൃത്തുമായി ചങ്ങാത്തം തുടർന്നു. ഇതിൽ ക്ഷുഭിതനായ സുർജിത് സിംഗ് കഴിഞ്ഞ ദിവസം മകളുടെ കൈകൾ പിറകിൽ കെട്ടി കനാലിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ഫോണിൽ പകർത്തി. പെണ്‍കുട്ടിയുടെ അമ്മ ഈ സമയം കരയുന്നതും മകളെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സുർജിത് സിംഗിന്റെ ബന്ധുവാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ‘ഞാന്‍ അവളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. പക്ഷെ ഞാന്‍ പറയുന്നതൊന്നും അവൾ കേള്‍ക്കാന്‍ തയാറായില്ല. അതുകൊണ്ട് എനിക്കീ തീരുമാനം എടുക്കേണ്ടിവന്നു’…
Read Moreഎൻഎസ്എസ് ഇന്ന് നടത്താൻ നിശ്ചയിരിക്കുന്ന താലൂക്ക് ഭാരവാഹികളുടെ യോഗം മാറ്റി: പുതിയ തിയതി പിന്നീട് അറിയിക്കും
ചങ്ങനാശേരി: ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിളിച്ച യോഗം മാറ്റിവച്ചു. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ഞായറാഴ്ച നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. ചില യൂണിയൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചതിനെത്തുടർന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. ശബരിമലയിലെ സ്വർണപ്പാള്ളി വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായിട്ടായിരുന്നു യോഗം വിളിച്ചിരുന്നത്. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. സർക്കാർ അനുകൂല നിലപാടിൽ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും. അതേസമയം കഴിഞ്ഞ ദിവസം പെരുന്നയിൽ എൻഎസ്എസ് പ്രതിനിധികൾ പ്രതിനിധി സഭ ചേർന്നിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ പിന്തുണയിൽ ഉറച്ചുനിൽക്കുന്ന നിലപാടാണ് ജി. സുകുമാരൻ നായർ സ്വീകരിച്ചത്. ആഗോള അയ്യപ്പ സംഗമത്തിന്…
Read Moreആധാർ പുതുക്കൽ 15 വയസ് വരെ സൗജന്യം
ന്യൂഡൽഹി: ഏഴുമുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള ഫീസ് യുണിക് ഐഡന്റിഫിക്കേഷൻ അഥോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എടുത്തുകളഞ്ഞു. രാജ്യത്തെ ആറു കോടിയോളം കുട്ടികൾക്കു പ്രയോജനം ചെയ്യും. കഴിഞ്ഞ ബുധനാഴ്ച മുതൽ ഒരുവർഷത്തേക്കാണ് ഫീസ് ഇളവ്. ഫോട്ടോ, പേര്, ജനനസർട്ടിഫിക്കറ്റ്, ലിംഗം, വിലാസം എന്നിവ പരിശോധിച്ചാണ് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് നൽകുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളവും ഐറിസ് ബയോമെട്രിക്കും (കണ്ണുകളുടെ ചിത്രങ്ങൾ) ശേഖരിക്കാറില്ല. ഏഴുവയസിനുശേഷം ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തുകയാണ് പതിവ്. 125 രൂപയാണ് ഇതിന് ഈടാക്കിയിരുന്നത്.
Read Moreകരൂർ ദുരന്തം: പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു; വിജയ്യുടെ കാരവൻ പിടിച്ചെടുക്കും
ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. കരൂർ പോലീസിൽനിന്ന് അന്വേഷണ രേഖകൾ കൈപ്പറ്റാൻ നോർത്ത് ഐജി അസ്ര ഗാർഗ് കരൂരിൽ എത്തുമെന്നാണ് റിപ്പോർട്ട്. ടിവികെ അധ്യക്ഷൻ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു. അതേസമയം സംഭവത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അസ്ര ഗർഗിന് അന്വേഷണച്ചുമതല…
Read More