തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്‍ നിനോ സാഹചര്യം തുടരുന്നതാണ് ഇതിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. തുടര്‍ന്നുള്ള കാലവര്‍ഷ മാസങ്ങളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ഇപ്പോള്‍ ന്യൂട്രല്‍ (Neutral) സ്ഥിതിയിലാണ് തുടരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ സ്ഥിതി മുഴുവന്‍ കാലവര്‍ഷ സീസണിലും തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read MoreCategory: Loud Speaker
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം; അരുണാചൽ പ്രദേശിൽ മൂന്ന് പേർ മരിച്ചു
ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതുവരെ മൂന്ന് പേര് മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ആസാമിൽ ഏഴ് ജില്ലകളിലായി 45,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചെന്നാണ് കണക്കുകൾ. 257 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാലായിരത്തിലധികം ഹെക്ടർ കൃഷിസ്ഥലത്തെ വിളകൾ നശിച്ചു. വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആസാം, അരുണാചൽ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി
Read Moreമുന്നുവയസുകാരിയെ മിഠായി കാട്ടി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊന്നു: അറുപത്തിയഞ്ചുകാരന് വധശിക്ഷ
പൂന: മൂന്നുവയസുള്ള പെൺകുട്ടിയെ മിഠായി കാട്ടി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊന്ന കേസിൽ അറുപത്തിയഞ്ചുവയസുകാരന് കോടതി വധശിക്ഷ വിധിച്ചു. നസ്രാപുർ ഗ്രാമത്തിൽ നടന്ന സംഭവം കൊടുംക്രൂരകൃത്യമാണെന്നും അപൂർവങ്ങളിൽ അപൂർവമാണെന്നും നിരീക്ഷിച്ച അഡീഷണൽ സെപ്ഷൽ ജഡ്ജി എസ്.ആർ. സലുംഖെ, പ്രതി ഭീംറാവു കാംബ്ലെയെ മരണംവരെ തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു. സംഭവം നടന്ന് 60 ദിവസത്തിനുള്ളിലാണ് വിധി പ്രസ്താവിക്കുന്നത്. 62 വയസുള്ള സ്ത്രീയെയും 17 വയസുള്ള പെൺകുട്ടിയെയും പീഡിപ്പിച്ചകേസിലെ പ്രതികൂടിയാണ് ഭീംറാവു.
Read Moreഇന്ധനവില്പന നിയന്ത്രണം ബുധനാഴ്ച നീക്കും
ന്യൂഡൽഹി: ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിന് വ്യാവസായിക വാണിജ്യ സ്ഥാപന ഉപഭോക്താക്കള്‍ റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍നിന്ന് ഇന്ധനം വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏർപ്പെടുത്തിയ വിലക്ക് ബുധനാഴ്ച നീക്കും. വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞുകൊണ്ടും ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടും ജൂൺ 12നാണ് പെട്രോളിയം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മൂലം ബൾക്ക് ഡീസൽ വിലയേക്കാൾ ലിറ്ററിന് ഏകദേശം 40 രൂപയോളം കുറവായിരുന്നു റീട്ടെയിൽ പമ്പുകളിൽ ലഭ്യമായിരുന്ന ഇന്ധനത്തിന്. ഇതേത്തുടർന്ന് വൻകിട വ്യാവസായിക ഉപഭോക്താക്കളും ഗതാഗത ഓപ്പറേറ്റർമാരും കൂട്ടത്തോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളെ ആശ്രയിക്കാൻ തുടങ്ങിയതാണ് നിയന്ത്രണത്തിലേക്ക് നയിച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധി നീങ്ങിയതും ആഗോള തലത്തിൽ എന്ന വില കുറഞ്ഞതുമാണ് നിയന്ത്രണം നീക്കാൻ കാരണം. സമാനമായി വാണിജ്യ എൽപിജിക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും കേന്ദ്ര സർക്കാർ…
Read Moreകൊടും ക്രിമിനൽ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു
ജയ്പുർ: കൊടും ക്രിമിനൽ ജഗൻ ഗുർജാർ രാജസ്ഥാനിലെ ജയിലിൽ സഹതടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആജ്മീറിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഗുർജാറെ പാർപ്പിച്ചിരുന്നത്. സഹതടവുകാരനായ വിഷ്ണു ഗുർജാറിനെ ടവലുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഈ വർഷം മാർച്ചിലാണ് ജഗൻ ഗുർജാറെ ആജ്മീർ ജയിലിലേക്കു മാറ്റിയത്. ധോൽപുർ സ്വദേശിയായ ജഗനെതിരേ നൂറോളം കേസുകളുണ്ട്.
Read Moreഅയോധ്യയിലെ സംഭാവനക്കൊള്ള: മുന്നറിയിപ്പ് അവഗണിച്ചെന്ന് കോൺഗ്രസ്; പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍
റായ്പുർ: അയോധ്യയിലെ സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു നിയോഗിച്ചിരുന്ന ജീവനക്കാരെ മാറ്റണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നുമാസം മുന്‍പ് നിർദേശിച്ചിരുന്നതായി കോൺഗ്രസ്. പണം തിരിമറി പുറത്തുവന്നശേഷവും പ്രതികളെ ആരാണ് സംരക്ഷിച്ചതെന്നും എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേര ചോദിച്ചു. എട്ടുപേരുടെ അറസ്റ്റിൽ കലാശിച്ച ഇപ്പോഴത്തെ സംഭവം തട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. വലിയ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അയോധ്യക്കൊള്ളയിൽ ആർഎസ്എസിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നേരേ ബുൾഡോസറുകൾ നടപടി ഉണ്ടാകുമോയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് അദ്ദേഹം ചോദിച്ചു. അതിനിടെ വിവരശേഖരണത്തിനായി കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് അയോധ്യ സന്ദർശിക്കും. സംസ്ഥാന അധ്യക്ഷൻ അജയ് റായി, എംപിമാരായ കിഷോരി ലാൽ ശർമ, രാകേഷ് രാത്തോർ, ഉജ്വൽ രാമൻ സിംഗ്, തഞ്ജു പുനിയ എന്നിവരാണ് സംഘത്തിലുള്ളത്. മുതിർന്ന നേതാക്കളായ എസ്.പി. ഗൗതം, ദീപക് സിംഗ്, വീരേന്ദ്ര ചൗധരി, മിത ഗൗതം എന്നിവരും…
Read Moreസ്ത്രീസുരക്ഷ: ഉന്നതയോഗം വിളിച്ച് വിജയ്
ചെന്നൈ: സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ ഉയരുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ദ്വിദിന യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പൊതുവായ ക്രമസമാധാനനില വിലയിരുത്തിയ മുഖ്യമന്ത്രി സ്ത്രീ സുരക്ഷ, ലഹരിമരുന്നു വിരുദ്ധ വേട്ട, സർക്കാർ പദ്ധതികളുടെ നടത്തിപ്പ് എന്നിവ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സംസ്ഥാന ഡിജിപി, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ഭരണകൂടങ്ങളും പോലീസും തമ്മിൽ കൂടുതൽ ഏകോപനം വേണമെന്നു യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
Read Moreഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് കോടതി നിരീക്ഷണം
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നു ജുഡീഷൽ ഒന്നാംക്ലാസ് കോടതി നിരീക്ഷണം. ഇതിനായി ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ പാഞ്ഞു ചെന്ന് വാഹനങ്ങൾ തകർത്തു. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അവർ ചെയ്ത കുറ്റം ലഘൂകരിച്ചു കാണുന്നതു പോലെയാകുമെന്നും കോടതി വിലയിരുത്തി. തുടർന്നു മൂന്നു പ്രതികളുടെ ജാമ്യ ഹർജി തള്ളി. വട്ടിയൂർക്കാവ് മാർക്കറ്റ് ലെയ്ന്‍ അനിൽ നിവാസിൽ അനിൽ കുമാർ, മണക്കാട് ആറ്റുകാൽ പാടശേരി രാമചന്ദ്രനിലയത്തിൽ എസ്.എൽ. വിജയ്, മണക്കാട് കിള്ളിത്തറ പുത്തൻ വീട്ടിൽ നിഷാദ് എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലന്പള്ളി മനുവിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
Read Moreകോർപറേഷനിലെ കൂട്ടയടി: ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയിൽ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ചെമ്പഴന്തി ഉദയനെ കൂടാതെ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയും കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് പരാതി നൽകിയത്. കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ആർ.സുഗതന്റെ രാജിക്കായി യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനിടെ അജണ്ടകൾ പാസായെന്ന് പറഞ്ഞ് മേയർ കസേര വിട്ടതിന് പിന്നാലെ യുഡിഎഫ്-ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടുകയായിരുന്നു. യോഗത്തിനുശേഷം ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ കെ.എസ്.ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. ജയിലിലുള്ള ആർ. സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും ഇതിനിടെ വനിതാ കൗൺസിലർമാരെ കൈയേറ്റം ചെയ്തെന്നുമാണ് യുഡിഎഫിന്റെ പരാതി. അതേസമയം യുഡിഎഫ് കൗൺസിലർമാർക്കെതിരെ…
Read Moreകുറഞ്ഞല്ലേ പൊന്നേ… മൂന്നുദിവസത്തെ കുതിപ്പിനിടെ താഴെവീണ് സ്വർണം; പവന് 1.05 ലക്ഷത്തിൽ താഴെ
കൊച്ചി: സംസ്ഥാനത്ത് മൂന്നു ദിവസത്തെ വൻ കുതിപ്പുകൾക്കു ശേഷം സ്വർണവില താഴേക്ക്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,110 രൂപയിലും പവന് 1,04,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ കുറഞ്ഞ് 10,775 രൂപയിലെത്തി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വരെ താഴേക്കായിരുന്ന സ്വർണവില ഉച്ചയ്ക്കു ശേഷമാണ് കുതിപ്പ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും ഇടിഞ്ഞ് പവന് 1,02,760 രൂപയിലെത്തിയിരുന്നു. ഒരുലക്ഷത്തിൽ താഴേക്ക് പോകുന്നുവെന്ന സൂചനയ്ക്കിടെ ഉച്ചയ്ക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയരുകയാണുണ്ടായത്. പിന്നാലെ വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. വൈകുന്നേരം ഗ്രാമിന് 105 രൂപയും പവന് 840 രൂപയും ഉയർന്നു. ശനിയാഴ്ച ഗ്രാമിന്…
Read More