പാലാ: പാലായിൽ ജോസ് ടോം പിന്നിലായതോടെ നിശബ്ദരായി യുഡിഎഫ് പ്രവർത്തകർ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചിരുന്നെങ്കിലും ആദ്യ ഫലസൂചനകൾ പ്രതികൂലമായതോടെ മടങ്ങിത്തുടങ്ങി. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വിജയം ആഘോഷിക്കുന്നതിനായി പ്രവർത്തകർ പടക്കവും ലഡുവും ശേഖരിച്ചിരുന്നെങ്കിലും, ആദ്യം വോട്ടെണ്ണിയ അഞ്ചു പഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് നേടിയതോടെ പിൻവാങ്ങുകയായിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട് മണ്ഡലങ്ങളിലായിരുന്നു കാപ്പന്റെ മുന്നേറ്റം. ഇതിനിടെ യുഡിഎഫ് പ്രവർത്തകർക്കു നേരെ ഒളിയന്പുമായി മാണി സി. കാപ്പനും രംഗത്തെത്തി. ലഡുവും പടക്കവുമൊന്നും തങ്ങൾ ശേഖരിച്ചിട്ടില്ലെന്നും വോട്ട് എണ്ണിത്തീർന്നുകഴിഞ്ഞാൽ യുഡിഎഫ് പ്രവർത്തകർ വാങ്ങി ശേഖരിച്ച പടക്കങ്ങളും മധുരവും തങ്ങൾ പകുതി വിലയ്ക്കു വാങ്ങിയേക്കാമെന്നായിരുന്നു കാപ്പന്റെ പ്രതികരണം. ഇതൊന്നും വാങ്ങാൻ കിട്ടാത്ത സാധനങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിപക്ഷ മുന്നേറ്റത്തിൽ പി. സി. ജോർജിന്റെ ജനപക്ഷവും വെള്ളാപ്പള്ളി നടേശനും ബിഡിജെഎസും സഹായിച്ചുവെന്നും എൽഡിഎഫ്…
Read MoreCategory: Loud Speaker
എൽഡിഎഫിന്റെ മുന്നേറ്റം വോട്ടുകച്ചവടം മൂലം? ബിജെപി വോട്ടുകൾ എൽഡിഎഫിന് വിറ്റുവെന്ന് ജോസ് ടോം
പാലാ: ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. വലിയ തോതിൽ ബിജെപി വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചു. ഇത് വോട്ടുകച്ചവടം മൂലമാണ്. രാമപുരത്ത് യുഡിഎഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റൗണ്ടിൽ പിന്നിൽ പോയെങ്കിലും ശുഭപ്രതീക്ഷയുണ്ട്. കെ.എം.മാണിക്ക് പോലും രാമപുരത്ത് വലിയ ലീഡുണ്ടായിരുന്നില്ല. ശേഷിക്കുന്ന റൗണ്ടുകളിൽ എൽഡിഎഫിന്റെ ഈ ലീഡ് യുഡിഎഫ് മറികടക്കുമെന്നും ജോസ് ടോം പറഞ്ഞു.
Read Moreപാലായിൽ മാണി സി കാപ്പന് പിന്നാലെ നോട്ടയ്ക്കും കുതിപ്പ്
പാലാ: ഉപതെരഞ്ഞെടുപ്പ് നടന്ന പാലായിൽ നോട്ടയും കുതിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ നോട്ടയ്ക്ക് 62 വോട്ടുകൾ വീണു. സ്ഥാനാർഥികളിൽ ആരോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തിൽ ചേർത്തിട്ടുള്ള ബട്ടൺ ആണ് നോട്ട. അതേസമയം എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ ലീഡ് ചെയ്യുകയാണ്. രാമപുരം പഞ്ചാത്തുളിലെ ആദ്യ റൗണ്ടിൽ 4,263 വോട്ടുകൾ കാപ്പനും 4,101 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും 1,929 വോട്ടുകൾ എൻഡിഎ സ്ഥാനാർഥി എൻ. ഹരിയും നേടി.
Read Moreവിചിത്ര നിയമം ! പ്രണയപ്പേടി കലശലായി; ആണും പെണ്ണും ഒന്നിച്ച് നടക്കരുതെന്ന് സർവകലാശാല
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സർവകലാശാലയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു നടക്കുന്നതിന് വിലക്ക്. ഖൈബർ പഖ്തുൻഖ്വ പ്രവശ്യയിലെ ബച്ചാ ഖാൻ സർവകലാശാലയാണ് വിചിത്ര നിയമം പുറപ്പെടുവിച്ചത്. ഇസ്ലാം വിരുദ്ധ പ്രവർത്തിയായതിനാൽ വിലക്ക് ഏർപ്പെടുത്തുന്നതായാണ് സർവകലാശാലയുടെ വിശദീകരണം. ഇത്തരം പ്രവർത്തികൾ ഇസ്ലാം വിരുദ്ധമാണെന്നും ഇതിൽനിന്നും വിദ്യാർഥികളെ പിന്തിരിപ്പിക്കുകയാണെന്നും സർക്കുലറിൽ പറയുന്നു. നിയമം ലംഘിച്ചാൽ കനത്ത പിഴയ്ക്കൊപ്പം മാതാപിതാക്കളെ വിവരം അറിയിക്കുമെന്ന ഭീഷണിയുമുണ്ട്. സർവകലാശാല കാമ്പസിൽ ഇസ്ലാമിക് വിരുദ്ധമായ പ്രവർത്തനങ്ങൾ വർധിച്ച് വരികയാണ്. ഇത്തരം പ്രവർത്തനങ്ങൾ ശക്തമായി നിരുത്സാഹപ്പെടുത്തും. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കുന്നത് വിലക്കിയിരിക്കുന്നു. വിദ്യാർഥികൾ ആണും പെണ്ണുമായി ഒന്നിച്ചു കണ്ടാൽ അവർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും. കനത്ത പിഴയും ഇതിനൊപ്പം മാതാപിതാക്കളെ കോളജിലേക്ക് വിളിപ്പിക്കുകയും ചെയ്യും. അതിനാൽ അസ്വാഭാവിക സാഹചര്യങ്ങൾ ഒഴിവാക്കാൻ ആൺകുട്ടികളും പെൺകുട്ടികളും യോജിച്ച രീതിയിൽ പെരുമാറണമെന്നും സർക്കുലർ പറയുന്നു. സംഭവം പുറത്തായതോടെ സർക്കുലറിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക…
Read Moreഓർബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യം; ലാൻഡറിൽ നിന്നും സിഗ്നലുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ന്യൂഡല്‍ഹി: ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും കാര്യക്ഷമവുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവൻ. ഓര്‍ബിറ്ററിലെ എല്ലാ പേലോഡുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. അത് നല്ലരീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു. ലാൻഡറിൽ നിന്നും സിഗ്നലുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെടാനിടയായ കാരണത്തെക്കുറിച്ച് ദേശീയതലത്തിലുള്ള സമിതി പരിശോധന നടത്തുകയാണ്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു. ഓര്‍ബിറ്ററില്‍ എട്ട് ശാസ്ത്രപരീക്ഷണ ഉപകരണങ്ങളാണുള്ളത്. ചന്ദ്രോപരിതലത്തില്‍ വിവിധ പരീക്ഷണങ്ങള്‍ക്കും പുതിയ വിവരങ്ങള്‍ കണ്ടെത്താനും പേലോഡുകൾ സഹായിക്കും.
Read Moreചികിത്സാ മേഖലയിൽ പണക്കൊതി, പാവപ്പെട്ടവന് ചികിത്സ നഷ്ടപ്പെടുന്നു; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
കൊച്ചി: ആരോഗ്യ ചികിത്സാ മേഖലയിലെ പണക്കൊതിക്കെതിരേ ജാഗ്രത വേണമെന്നും മറ്റു തൊഴിൽ മേഖലകളെപ്പോലെ ഇതും ഉപഭോക്തൃവത്കരണത്തിന്റെ ഭാഗമായി മാറുകയാണെന്നും ഹൈക്കോടതി. മെഡിക്കൽ സർവീസിലുള്ള ഡോക്ടമാർ സാന്പത്തികനേട്ടമുള്ള പദവികളും മെച്ചപ്പെട്ട മേച്ചിൽപുറങ്ങളും തേടി സ്വകാര്യ മേഖലയിലേക്കും വിദേശങ്ങളിലേക്കും ചേക്കേറുന്പോൾ പാവപ്പെട്ടവന് മികച്ച ചികിത്സ നഷ്ടപ്പെടുകയാണെന്നും അന്യായമായി അവധിയിൽ തുടരുന്ന 75 ലേറെ ഡോക്ടർമാർക്കെതിരേ നടപടിയെടുക്കുന്നതു സർക്കാർ പരിശോധിച്ചു വരികയാണെന്നും ഹൈക്കോടതി പറഞ്ഞു. അനധികൃത അവധിയെടുത്തെന്ന പേരിൽ സർവീസിൽനിന്നു പിരിച്ചുവിട്ട കോഴിക്കോട് മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് വിഭാഗം അസോ. പ്രഫ. പി. ഗോപിനാഥനെ തിരിച്ചെടുക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടതിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഉൾപ്പെടെ പരിഗണിച്ചാണു ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 2010 ഫെബ്രുവരി 20 മുതൽ അന്യായമായി അവധിയിലാണെന്നു വിലയിരുത്തിയാണ് ഡോ. ഗോപിനാഥനെ പിരിച്ചുവിട്ടത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡോക്ടറെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. കിടപ്പിലാണെന്നു പറഞ്ഞ സമയത്തു ഡോക്ടർ…
Read Moreഇന്ത്യയിലേക്ക് വരൂ, അകലങ്ങളുണ്ടെങ്കിൽ ഞാൻ പാലമാകാം; വിദേശ നിക്ഷേപരോട് മോദി
ന്യൂയോര്‍ക്ക്: വിദേശ വ്യവസായികളെ ഇന്ത്യയിൽ നിക്ഷേപത്തിനായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം നേടിയ നേട്ടങ്ങളും പുരോഗതികളും ഫോറത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും തമ്മിൽ ചേർച്ചയുണ്ട്. നിങ്ങളുടെ സാങ്കേതിക വിദ്യക്കും ഞങ്ങളുടെ കഴിവുകൾക്കും ലോകത്തെ മാറ്റാൻ സാധിക്കും. നിങ്ങളുടെ ആവരണവും ഞങ്ങളുടെ നൈപുണ്യവും ആഗോള സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിസ്താരമുള്ള ഒരു വിപണിയിൽ നിക്ഷേപിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇന്ത്യയിലേക്ക് കടന്നുവരണം. ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യത്തോടെയുള്ള ദേശത്ത് നിക്ഷേപിക്കാനാണ് നിങ്ങള്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്ത്യയിലേക്ക് വരണം. ഏതെങ്കിലും തരത്തിലുള്ള അകലങ്ങളുണ്ടെങ്കിൽ താന്‍ ഒരു പാലമായി നിൽക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഞങ്ങളുടെ ജനാധിപത്യവും ജുഡീഷ്യറിയും നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുന്നുണ്ട്. നമ്മുടെ ജനസംഖ്യാശാസ്ത്രം ഇന്ത്യയെ ഏറ്റവും മികച്ച…
Read Moreരാജ്യത്തെ ഏറ്റവും ധനികനായി മുകേഷ് അംബാനി; 3,80,700 കോടി രൂപ ആസ്തി
മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം നിലനിർത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. 3,80,700 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തിയെന്നു ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനമാണ് പട്ടികയിലെ ആദ്യ 25 പേരുടെ ആസ്തി. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പി ഹിന്ദുജ ആന്‍ഡ് ഫാമിലിയാണ് രണ്ടാംസ്ഥാനത്ത്. 1,86,500 കോടിയാണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി (1,17,100 കോടി), എല്‍.എന്‍ മിത്തല്‍(1,07,300 കോടി), ഗൗതം അദാനി (94,500 കോടി) എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. രാജ്യത്ത് ആയിരം കോടിയിലേറെ ആസ്തിയുള്ളവരുടെ എണ്ണം 831ൽ നിന്ന് 953 പേരായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഡോളര്‍ കണക്കിലുള്ള കോടീശ്വരന്മാരുടെ എണ്ണം 141ല്‍നിന്ന് 138 ആയി കുറഞ്ഞു. 7000 കോടിയുടെ ആസ്തിയോടെ ഓയോ റൂംസ് ഉടമ…
Read Moreമരടിൽ നടപടി തുടങ്ങി; ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും നിർത്തി; പ്രതിഷേധവുമായി ഉടമകൾ
കൊച്ചി: തീരനിയമ ലംഘനത്തിന്റെ പേരിൽ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണം നിർത്തി. മൂന്ന് ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണമാണ് നിർത്തിയത്. വ്യാഴാഴ്ച പുലർച്ചെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതോടെ ഫ്ളാറ്റിനു മുന്നിൽ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മരട് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്ളാറ്റുകളിൽ നോട്ടീസ് പതിച്ചിരുന്നു. ഫ്ളാറ്റ് ഉടമകൾ നോട്ടീസ് കൈപ്പറ്റാൻ തയാറാകാതെ വന്നതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ചുമരിൽ പതിക്കുകയായിരുന്നു. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ഏകോപിപ്പിക്കാൻ പുതിയ ഉദ്യോഗസ്ഥനെയും സർക്കാർ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയെ നീക്കി ഐഎഎസ് ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല നൽകിയത്.
Read Moreചിന്മയാനന്ദ് ബിജെപിക്കാരനല്ല; എന്നാണ് പുറത്താക്കിയതെന്ന് പറയില്ലെന്നും പാർട്ടി
ലക്നോ: നിയമവിദ്യാർഥിനിയുടെ ലൈംഗീക പീഡന പരാതിയിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ ബിജെപിയിൽനിന്നും പുറത്താക്കിയതായി പാർട്ടി. ചിന്മയാനന്ദ് ഇപ്പോൾ ബിജെപി അംഗമല്ലെന്ന് ഉത്തർപ്രദേശ് പാർട്ടി വക്താവ് ഹരീഷ് ശ്രീവാസ്തവ അറിയിച്ചു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ചിന്മയാനന്ദ് സംഭവത്തിൽ പാർട്ടി പ്രതികരിക്കുന്നത്. എന്നാൽ എന്നാണ് ചിന്മയാനന്ദിനെ പാർട്ടിയിൽനിന്നും പുറത്താക്കിയതെന്ന് പറയാൻ ഹരീഷ് ശ്രീവാസ്തവ തയാറായില്ല. ഇതിന്റെ രേഖകൾ ഹാജരാക്കാൻ കഴിയില്ല. അദ്ദേഹത്തെ പാർട്ടിയിൽനിന്നും പുറത്താക്കിയ കൃത്യം ദിവസം പറയാൻ കഴിയില്ലെന്നും ഹരീഷ് ശ്രീവാസ്ത പറഞ്ഞു. വാജ്പേയ് സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു ചിന്മയാനന്ദ്. മൂന്നു തവണ അദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.
Read More