സ​ഭാ ത​ർ​ക്കം; പി​റ​വ​ത്ത് സം​ഘ​ർഷാ​വ​സ്ഥ;  സുരക്ഷയ്ക്കായി  സ്ഥലത്ത് 500 പോലീസുകാർ

പി​റ​വം: വ​ലി​യ പ​ള്ളി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്നു. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​ന്ന് രാ​വി​ലെ 7.30. ഓ​ടെ എ​ത്തി​യെ​ങ്കി​ലും ഉ​ള്ളി​ൽ ക​ട​ക്കാ​നാ​യി​ട്ടി​ല്ല. യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​ള്ളി​ക്കു​ള്ളി​ലും മു​റ്റ​ത്തു​മാ​യി നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ഡീ​ഷ്ണ​ൽ എ​സ്പി സോ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പോ​ലീ​സു​കാ​ർ പ​ള്ളി പ​രി​സ​ര​ത്തു​ണ്ട്. സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ​ങ്കി​ലും പി​ന്നീ​ട് പോ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ​ന്ന് പ​റ​യു​ന്നു ഇ​ന്നു രാ​വി​ല​ത്തേ​ക്ക് മാ​റ്റി​യ​ത്. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​രും വി​ശ്വാ​സി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കാ​നാ​യി ഗേ​റ്റി​ന് മു​ന്നി​ലു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്. യാ​ക്കോ​ബാ​യ വി​ഭാ​ഗം ഇ​ന്ന് അ​തി​രാ​വി​ലെ ത​ന്നെ ഗേ​റ്റ് ച​ങ്ങ​ല​യി​ട്ട് പൂ​ട്ടി​യി​രു​ന്നു. സു​പ്രീം കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് പി​റ​വം വ​ലി​യ പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് പോ​ലീ​സ്…

Read More

ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ഡ​ൽ​ഹി​യി​ൽ താ​മ​സ​മൊ​രു​ക്ക​ണ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​എ​ൽ​എ​യാ​യി​രു​ന്ന കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​നെ​തി​രെ ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ഡ​ൽ​ഹി​യി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം. ഡ​ൽ​ഹി കോ​ട​തി​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്വ​ന്തം സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ഭ​യ​മാ​യ​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് യു​പി സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ബു​ധ​നാ​ഴ്ച എ​യിം​സി​ൽ‌​നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക്കും കു​ടും​ബാം​ഗ​ങ്ങ​ളാ​യ അ​മ്മ, ര​ണ്ട് സ​ഹോ​ദ​രി​മാ​ർ, സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ​ക്കും താ​ൽ​ക്കാ​ലി​ക​മാ​യി എ​യിം​സി​ലെ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ സെ​ന്‍റ​റി​ലെ ഹോ​സ്റ്റ​ലി​ൽ താ​മ​സം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ജ​ഡ്ജി ധ​ർ​മേ​ശ് ശ​ർ​മ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ന്നാ​വോ​യി​ൽ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ ആ​യി​രു​ന്ന കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​ർ ഒ​ന്നാം പ്ര​തി​യാ​ണ്. മാ​ന​ഭം​ഗ ക്കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​പി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് റാ​യ്ബ​റേ​ലി​യി​ൽ വ​ച്ച് പെ​ണ്‍​കു ട്ടി​യും കു​ടും​ബ​വും അ​ഭി​ഭാ​ഷ​ക​നും സ​ഞ്ച​രി​ച്ച കാ​ർ ദു​രൂ​ഹ​മാ​യ…

Read More

കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ ജ​യി​ലി​ൽ പോ​കാ​ൻ മ​ടി​യി​ല്ല: അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്ത് ശ​ര​ത് പ​വാ​ർ

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ത​നി​ക്കും മ​രു​മ​ക​നു​മെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൻ​സി​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ത് പ​വാ​ർ. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ ത​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു തെ​ളി​ഞ്ഞാ​ൽ ജ​യി​ലി​ൽ പോ​കാ​നും മ​ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ അ​ഴി​മ​തി കേ​സി​ന്‍റെ പേ​രി​ൽ ജ​യി​ലി​ൽ കി​ട​ന്ന് അ​നു​ഭ​വ​മി​ല്ല. ആ​രെ​ങ്കി​ലും ത​ന്നെ ജ​യി​ലി​ലേ​ക്ക് അ​യ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു- പ​വാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ഡി പ​വാ​റി​നും മ​രു​മ​ക​നു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ഹാ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ബാ​ങ്കി​ലെ 25,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​വാ​റി​നും, മ​രു​മ​ക​നും മു​ന്‍ മ​ഹാ​രാ​ഷ്ട്രാ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ജി​ത് പ​വാ​റി​നു​മെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി​ക്കേ​സി​ൽ പോ​ലീ​സ് ന​ൽ​കി​യ എ​ഫ്‌​ഐ‌​ആ​റി​ൽ പ​വാ​റി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം പ്ര​തി​യാ​യി​രു​ന്നി​ല്ല. അ​ന​ധി​കൃ​ത​മാ​യി വാ​യ്പ അ​നു​വ​ദി​ച്ച്…

Read More

പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ആ​യു​ധ​ങ്ങ​ൾ ക​ട​ത്തി; ജാ​ഗ്ര​താ നി​ർ​ദേ​ശം

ച​ണ്ഡീ​ഗ​ഡ്: പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ആ​യു​ധ​ങ്ങ​ൾ ക​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. പ​ഞ്ചാ​ബി​ലേ​ക്കാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ട​ത്തി​യ​ത്. പ​ഞ്ചാ​ബ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ചൈ​നീ​സ് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. 80 കി​ലോ ആ​യു​ധ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലേ​ക്കാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ട​ത്തി​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ ഖ​ലി​സ്ഥാ​ൻ ഭീ​ക​ര സം​ഘ​ട​ന​ക​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ‌​ട്ട് ചെ​യ്തു. ആ​യു​ധ​ക്ക​ട​ത്തി​ന് ഐ​എ​സ്ഐ​യു​ടെ സ​ഹാ​യ​വും ല​ഭി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. എ​കെ-47 തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളു​മാ​ണ് അ​മൃ​ത്‌​സ​റി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഈ ​മാ​സം മാ​ത്രം 10 ദി​വ​സ​ങ്ങ​ൾ‌​ക്കി​ടെ എ​ട്ട് ത​വ​ണ​യാ​ണ് ചൈ​നീ​സ് ഡ്രോ​ണു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ​ഞ്ചാ​ബി​ലേ​ക്ക് ആ​യു​ധ​ങ്ങ​ൾ എ​ത്തി​ച്ച​ത്. അ​ഞ്ചി​നും പ​ത്തി​നു​മി​ട​യ്ക്ക് ഭാ​രം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​ത്ത​രം ചെ​റു ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​തി​വേ​ഗ​ത്തി​ൽ ഇ​വ പ​റ​ന്ന​ക​ലു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​യു​ധ​ങ്ങ​ൾ​ക്കു പു​റ​മേ സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ളും ഇ​ന്ത്യ​യി​ലേ​ക്ക് ഇ​തേ​മാ​ർ​ഗ​ത്തി​ലൂ​ടെ ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ്…

Read More

മാഡം… ഞാന്‍ ബാങ്ക് മാനേജരാണ്..! റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ആ​യാ​ലും ഒ​ടി​പി പ​റ​യി​ല്ല; ബാ​ങ്ക് ത​ട്ടി​പ്പി​ൽ പോ​ലീ​സ് ട്രോ​ൾ

ബാ​ങ്ക് ത​ട്ടി​പ്പി​ൽ ട്രോ​ളു​മാ​യി കേ​ര​ള പോ​ലീ​സ്. അ​തീ​വ സു​ര​ക്ഷാ ആ​വ​ശ്യ​മു​ള​ള ഇ​ട​പാ​ടു​ക​ൾ​ക്കു ന​ൽ​ക​പ്പെ​ടു​ന്ന​താ​യ ഒ​ടി​പി ന​ന്പ​ർ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു വ്യ​ക്തി​ക​ൾ​ക്കു ന​ൽ​ക​രു​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ട്രോ​ൾ. അ​ടു​ത്തി​ടെ, ഒ​ടി​പി ന​ന്പ​ർ വാ​ങ്ങി​യു​ള്ള ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​ണ്. വ​ട​ക്കേ​ഇ​ന്ത്യ​യി​ൽ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​ണു ത​ട്ടി​പ്പു​കാ​രു​ടെ ഓ​പ്പ​റേ​ഷ​ൻ. ഒ​ടി​പി ന​ന്പ​ർ​കി​ട്ടാ​തെ ഭൂ​രി​ഭാ​ഗം ത​ട്ടി​പ്പു​ക​ളും ന​ട​ക്കി​ല്ല. ഒ​രു ബാ​ങ്കി​ൽ​നി​ന്നും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ളും ചോ​ദി​ച്ച് ആ​രും വി​ളി​ക്കി​ല്ല എ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ പ​ല​രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ചു അ​വ ഓ​ണ്‍ ലൈ​നി​ൽ വി​ല​യ്ക്കു വി​ൽ​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ളു​ണ്ട്. പ​ല​വി​ധ​ത്തി​ലാ​ണു ഇ​വ​ർ വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ആ​ധാ​റും പാ​ൻ​ന​ന്പ​രും അ​ക്കൗ​ണ്ട് ന​ന്പ​രും ഫോ​ണ്‍ ന​ന്പ​രു​മെ​ല്ലാം ബ​ന്ധി​പ്പി​ക്കു​ന്ന കാ​ല​മാ​ണി​ത്. ഏ​തെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ ന​ന്പ​ർ ല​ഭി​ച്ചാ​ൽ ബാ​ക്കി ക​ണ്ടെ​ത്താ​ൻ ത​ട്ടി​പ്പു​കാ​ർ​ക്കാ​കും. എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ സ്കി​മ്മ​റു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചു എ​ടി​എം കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ടു​ക്കു​ന്ന വി​രു​ത​ൻ​മാ​രു​ണ്ട്. അ​വ​ർ​ക്കു…

Read More

കേരള പോലീസിനോട് ‘കോഡ് ’ചോദിക്കരുത്! പ്ര​ത്യേ​കി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​നാ സ​മ​യ​ത്തൊ​ക്കെ; ദൃശ്യങ്ങൾ ഇനി ബോഡി കാമറ പകർത്തും

സി.​സി.​സോ​മ​ൻ കോ​ട്ട​യം: ഇ​നി പോ​ലീ​സി​നോ​ട് ക​ളി​ക്കു​ന്ന​ത് സൂ​ക്ഷി​ച്ചു വേ​ണം. പ്ര​ത്യേ​കി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​നാ സ​മ​യ​ത്തൊ​ക്കെ. പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന വ്യാ​ജ പ​രാ​തി​യു​മാ​യി എ​ത്തി​യാ​ൽ കു​ടു​ങ്ങും. വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ന്ന ബോ​ഡി വോ​ണ്‍ കാ​മ​റ ധ​രി​ച്ചാ​ണ് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​ത്. വാ​ഹ​ന പ​രി​ശോ​ധ​ന മാ​ത്ര​മ​ല്ല, ചി​ല സ​മ​ര മേ​ഖ​ല​ക​ളി​ലും സം​ഘ​ർ​ഷ സ്ഥ​ല​ങ്ങ​ളി​ലു​മൊ​ക്കെ ബോ​ഡി വോ​ണ്‍​ കാ​മ​റ ധ​രി​ച്ച പോ​ലീ​സു​ണ്ടാ​വും. പോ​ലീ​സ് ലാ​ത്തി വീ​ശി​യെ​ന്നും നി​ര​പ​രാ​ധി​യെ മ​ർ​ദി​ച്ചെ​ന്നു​മൊ​ക്കെ​യു​ള്ള പ​രാ​തി​ക​ൾ ന​ല്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക. സം​ഭ​വ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ട്. കാ​മ​റ വ​സ്ത്ര​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വി​വ​രം മ​റ്റാ​ർ​ക്കും കാ​ണാ​നു​മാ​വി​ല്ല. ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും കാ​മ​റ​യി​ലെ മെ​മ്മ​റി കാ​ർ​ഡി​ൽ റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ടും. പി​ന്നീ​ട് കം​പ്യൂ​ട്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നും അ​ത് സൂ​ക്ഷി​ക്കാ​നും ക​ഴി​യും. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ക​ഴി​ഞ്ഞ ദി​വ​സം ബോ​ഡി വോ​ണ്‍ കാ​മ​റ വി​ത​ര​ണം ചെ​യ്തു. ഇ​തി​നാ​യി 350 കാ​മ​റ​ക​ളാ​ണ്…

Read More

ജോസഫിന്‍റെ ശ്രമം പാർട്ടി പിടിച്ചെടുക്കാൻ! ജോയി ഏബ്രഹാമിനോടു പ്രതികരിക്കാനില്ല, പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പറയുന്നു

കോ​ട്ട​യം: പി.​ജെ.​ജോ​സ​ഫ് പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി ജോ​സ് ടോം. ​യ​ഥാ​ർ​ഥ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ് കെ ​മാ​ണി നേ​തൃ​ത്വം ന​ല്കു​ന്ന​താ​ണെ​ന്നും ജോ​സ് ടോം ​പ​റ​ഞ്ഞു. ജോ​യി ഏ​ബ്ര​ഹാം ന​ട​ത്തി​യ പ്ര​സ്താ​വ​ന നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും ജോ​സ് ടോം. ​ ഇ​ന്നു രാ​വി​ലെ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് ടോം. ​ഇ​ന്ന​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്ക​വേ​യാ​ണ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പി​ല്ലെ​ന്നു​മാ​യി​രു​ന്നു ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ജോ​സ് കെ ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ൾ അ​തൊ​ക്കെ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം. മ​റ്റ് ഉ​പ​ത​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടായി​രി​ക്കു​മെ​ന്നും ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു. ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ജോ​സ്…

Read More

അമ്മയുടെ വാക്കുകള്‍..! കാ​ഴ്ച​യി​ല്ലാ​ത്ത മ​ക​നു ഫു​ട്ബോ​ൾ വി​വ​രി​ച്ച് ന​ൽ​കി​യ സി​ൽ​വി​യ​യ്ക്ക് ഫാ​ൻ പു​ര​സ്കാ​രം

റോം: ​കാ​ഴ്ച​യി​ല്ലാ​ത്ത മ​ക​നു ഫു​ട്ബോ​ൾ വി​വ​രി​ച്ച് ന​ൽ​കി​യ ബ്ര​സീ​ലു​കാ​രി സി​ൽ​വി​യ ഗ്രീ​ക്കോ​യ്ക്ക് ഫി​ഫ​യു​ടെ ഫാ​ൻ പു​ര​സ്കാ​രം. കാ​ഴ്ച​യി​ല്ലാ​ത്ത, ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​ൻ നി​ക്കോ​ളാ​സി​ന് ക​ളി ആ​വേ​ശം അ​ല്പം പോ​ലും ചോ​രാ​തെ വി​വ​രി​ച്ച് ന​ൽ​കു​ന്ന സി​ൽ​വി​യ​യു​ടെ ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ർ​ന്ന ഈ ​അ​മ്മ​യേ​യും മ​ക​നെ​യും ഫി​ഫ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു. ജന്മനാ കാ​ഴ്ച​യി​ല്ലാ​ത്ത നി​ക്കോ​ളാ​സി​ന്‍റെ ഇ​ഷ്ട​ടീ​മാ​യ പാ​ൽ​മെ​യ്റാ​സ് ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ന്പോ​ഴെ​ല്ലാം ആ ​അ​മ്മ അ​വ​നെ​യും കൂ​ട്ടി സ്റ്റേ​ഡി​യ​ത്തി​ൽ​വ​രും. നി​ക്കോ​ളാ​സി​ന് അ​ക​ക്ക​ണ്ണാ​യി മാ​റി​യ ഗ്രീ​ക്കോ ക​ളി​യു​ടെ ഓ​രോ നി​മി​ഷ​വും ചെ​റി​യ കാ​ര്യ​ങ്ങ​ൾ​പോ​ലും വി​ട്ടു​പോ​കാ​തെ അ​വ​നെ ധ​രി​പ്പി​ക്കും. അ​മ്മ​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ ക​ളി​യ​റി​യു​ന്ന നി​ക്കോ​ളാ​സ് ഗോ​ൾ ആ​ര​വ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ആ​ർ​പ്പു​വി​ളി​ക്കു​ക​യു​മെ​ല്ലാം ചെ​യ്യും. ഈ ​അ​മ്മ​യേ​യും മ​ക​നെ​യും ഒ​രു​ദി​വ​സം യാ​ദൃ​ച്ഛി​ക​മാ​യി ടെ​ലി​വി​ഷ​ൻ കാമ​റ​ക​ൾ ഒ​പ്പി​യെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും ക​ഥ ലോ​ക​മ​റി​ഞ്ഞ​ത്. പാ​ൽ​മെ​യ്റാ​സ് ക്ല​ബി​നും ഇ​പ്പോ​ൾ ഗ്രീ​ക്കോ​യേ​യും നി​ക്കൊ​ളാ​സി​നെ​യും അ​റി​യാം. ഇ​ഷ്ട​താ​ര​മാ​യ നെ​യ്മ​റി​നെ പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​വും അ​വ​ർ​ക്കു…

Read More

നിങ്ങൾ എന്‍റെ സ്വപ്നവും ബാല്യവും കവർന്നു..! ലോ​​​ക നേ​​​താ​​​ക്ക​​​ളെ യു​​​എ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ക​​​ണ​​​ക്കി​​​നു ശ​​​കാ​​​രി​​​ച്ച് പ​​​തി​​​നാ​​​റു​​​കാ​​​രി

യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്:കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന പ്ര​​​ശ്ന​​​ത്തി​​​ൽ നി​​​സം​​​ഗ​​​ത പു​​​ല​​​ർ​​​ത്തി ഒ​​​രു ത​​​ല​​​മു​​​റ​​​യെ​​​ത്ത​​​ന്നെ ഒ​​​റ്റി​​​ക്കൊ​​​ടു​​​ത്ത ലോ​​​ക നേ​​​താ​​​ക്ക​​​ളെ ക​​​ണ​​​ക്കി​​​നു ശ​​​കാ​​​രി​​​ച്ച് പ​​​തി​​​നാ​​​റു​​​കാ​​​രി യു​​​എ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗം ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. യു​​​വ​​​ത​​​ല​​​മു​​​റ​​​യി​​​ലാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നു പ​​​റ​​​യാ​​​ൻ നി​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ ധൈ​​​ര്യ​​​പ്പെ​​​ടു​​​ന്നു. പൊ​​​ള്ള​​​യാ​​​യ വാ​​​ക്കു​​​ക​​​ൾ പ​​​റ​​​ഞ്ഞ് എ​​​ന്‍റെ സ്വ​​​പ്നം നി​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നു, എ​​​ന്‍റെ ബാ​​​ല്യം നി​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നു-​​​സ്വീ​​​ഡി​​​ഷ് പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ ഗ്രേ​​​റ്റാ തു​​​ൻ​​​ബ​​​ർ​​​ഗി​​​ന്‍റെ ശ​​​ബ്ദം യു​​​എ​​​ന്നി​​​നെ ഞെ​​​ട്ടി​​​ച്ചു. കാ​​​ർ​​​ബ​​​ൺ നി​​​ർ​​​ഗ​​​മ​​​നം മൂ​​​ല​​​മു​​​ള്ള ആ​​​ഗോ​​​ള താ​​​പ​​​ന​​​വും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​വും മൂ​​​ലം ജ​​​നം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ്.ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ മ​​​രി​​​ക്കു​​​ന്നു. ജൈ​​​വ​​​വ്യ​​​വ​​​സ്ഥ ത​​​ന്നെ ത​​​ക​​​ർ​​​ച്ച​​​യു​​​ടെ വ​​​ക്കി​​​ലാ​​​ണ്- ഗ്രേ​​​റ്റാ പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തി​​​ന്‍റെ ത​​​ന്നെ അ​​​വ​​​സ്ഥ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​യി. ഇ​​​പ്പോ​​​ഴും സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ടം കൊ​​​ണ്ടു​​​വ​​​രു​​​ന്ന ഐ​​​ശ്വ​​​ര്യ​​​ത്തെ​​​പ്പ​​​റ്റി ക​​​ഥ​​​ക​​​ൾ മെ​​​ന​​​യാ​​​നും പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു മാ​​​ത്രം ചി​​​ന്തി​​​ക്കാ​​​നും നി​​​ങ്ങ​​​ൾ രാഷ്‌ട്രീയ നേ​​​താ​​​ക്ക​​​ൾ​​​ക്ക് എ​​​ങ്ങ​​​നെ ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ ചോ​​​ദി​​​ച്ചു. വി​​​മാ​​​ന​​​യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കി ബോ​​​ട്ടി​​​ലാ​​​ണ് ഗ്രേ​​​റ്റ സ്വീ​​​ഡ​​​നി​​​ൽ​​​നി​​​ന്നു…

Read More

സ്ത്രീപുരുഷ ബന്ധത്തില്‍ സങ്കീര്‍ണതകള്‍! യുവദമ്പതികള്‍ക്കിടയിലെ കുടുംബപ്രശ്‌നങ്ങള്‍ക്കു കാരണം ദുരഭിമാനം; അനുയോജ്യമല്ലാത്ത സ്ത്രീപുരുഷ ബന്ധങ്ങളും വളരുന്നു…

കൊ​​​ച്ചി: ചെ​​​റു​​​പ്പ​​​ക്കാ​​​രാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ കു​​​ടും​​​ബ​​പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ. ഈ​​​ഗോ​​​യും ദു​​​ര​​​ഭി​​​മാ​​​ന​​​വു​​​മാ​​​ണ് കാ​​​ര​​​ണ​​​മെ​​​ന്നും ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​മ്മീ​​​ഷ​​​ന്‍റെ ദ്വി​​​ദി​​​ന മെ​​​ഗാ അ​​​ദാ​​​ല​​​ത്തി​​​ലെ ആ​​​ദ്യ ദി​​​വ​​​സം പ​​​രാ​​​തി​​​ക​​​ൾ കേ​​​ട്ട​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​യു​​​ടെ വീ​​​ട്ടു​​​കാ​​​രു​​​മാ​​​യോ ചു​​​റ്റു​​​പാ​​​ടു​​​മാ​​​യോ ഒ​​​ത്തു​​​ചേ​​​ർ​​​ന്നു പോ​​​കാ​​​ൻ യു​​​വ​​​ത​​​ല​​​മു​​​റ​​യ്​​​ക്ക് ക​​​ഴി​​​യു​​​ന്നി​​​ല്ല. സ്ത്രീ​​​പു​​​രു​​​ഷ ബ​​​ന്ധ​​​ത്തി​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ ഏ​​​റി​​വ​​​രു​​​ന്നു​​​മു​​​ണ്ട്. വി​​​വാ​​​ഹ​​​ബ​​​ന്ധ​​​ങ്ങ​​​ൾ ശി​​​ഥി​​​ല​​​മാ​​​കു​​​ന്ന​​​തി​​​നു പു​​​റ​​​മേ സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​ത്ത സ്ത്രീ​​​പു​​​രു​​​ഷ ബ​​​ന്ധ​​​ങ്ങ​​​ളും വ​​​ള​​​ർ​​​ന്നു വ​​​രു​​​ന്നു. അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വി​​​ല്ലാ​​​ത്ത​​​തും പ്ര​​​ശ്ന​​​മാ​​​ണ്. തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​ദ്ര​​​വം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ന്‍റേ​​​ണ​​​ൽ കം​​​പ്ലെ​​​യി​​​ന്‍റ് ക​​​മ്മി​​റ്റി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​ര്യം പ​​​ല സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​റി​​​വി​​​ല്ല. അ​​​വി​​​ടം​​കൊ​​​ണ്ടു പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന നി​​​സാ​​​ര പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​വ​​​രെ ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ലെ​​​ത്താ​​​റു​​​ണ്ട്. സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ ഇ​​​ന്‍റേ​​​ണ​​​ൽ കം​​​പ്ലെ​​​യി​​​ന്‍റ് ക​​​മ്മി​​റ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ നി​​​ർ​​​ദേ​​​ശി​​​ച്ചു. ക​​​മ്മി​​​റ്റി​​​യി​​​ൽ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക, പോ​​​ലീ​​​സ്, നി​​​യ​​​മ പ​​​രി​​​ജ്ഞാ​​​ന​​​മു​​​ള്ള​​​യാ​​​ൾ എ​​​ന്നി​​​വ​​​ർ വേ​​​ണ​​​മെ​​​ന്നാ​​​ണ്…

Read More