വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കു​മ്മ​നം ത​ന്നെ! പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നേ​റി എ​ൽ​ഡി​എ​ഫ്; ത​യാ​റെ​ടു​ത്തു യു​ഡി​എ​ഫ്; കെ.​മോ​ഹ​ൻ​കു​മാ​ർ രാ​ജി​വ​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം : ഇ​ട​തു​മു​ന്ന​ണി​യും യു​ഡി​എ​ഫും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​നി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ്. പാ​ർ​ട്ടി​യ്ക്കു ന​ല്ല സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന സൂ​ച​ന ബി​ജെ​പി നേ​താ​ക്ക​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​മ്മ​നം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന​തി​നാ​ൽ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം ത​ന്നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യാ​ൽ ചു​വ​രെ​ഴു​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ മാ​ത്രം വ​രു​ത്തി​യാ​ൽ മ​തി​യ​ല്ലോ എ​ന്ന ചി​ന്ത​യാ​ണ് ഇ​വി​ട​ത്തെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്. അ​തു​കൊ​ണ്ടു​ത​ന്നെ കു​മ്മ​ന​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണു അ​വ​ർ. നേ​ര​ത്തേ ത​ന്നെ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​തി​നാ​ൽ പ്ര​ച​ര​ണ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യും സ്ഥാ​നാ​ർ​ഥി വി.​കെ.​പ്ര​ശാ​ന്തും മ​ണ്ഡ​ല​ത്തി​ൽ ഇ​പ്പോ​ൾ ഡ്രൈ​വിം​ഗ് സീ​റ്റി​ലാ​ണ്. റോ​ഡ് ഷോ​യും മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വ്യ​ക്തി​ത്വ​ങ്ങ​ളെ കാ​ണു​ന്ന പ​രി​പാ​ടി​യു​മാ​യി ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മ​ണ്ഡ​ല​ത്തി​ൽ പ്ര​ച​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ണ്. ഡി​വൈ​എ​ഫ്ഐ​യു​ടെ​യും എ​സ്എ​ഫ്ഐ​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​ത് ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​യ​ലൂ​ടെ വ​ലി​യ പ്ര​ചാ​ര​ണ​മാ​ണു പ്ര​ശാ​ന്തി​നാ​യി അ​വ​ർ ന​ട​ത്തു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ…

Read More

റോഡിന് 400 കോടി, പാലത്തിന് 179 കോടി! ഒ​ക്ടോ​ബ​ർ 31ന​കം റോ​ഡു​കൾ നന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യും: മ​ന്ത്രി സു​ധാ​ക​ര​ൻ

തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ 31ന​കം സം​സ്ഥാ​ന​ത്തെ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. പു​ഴ​യ്ക്ക​ൽ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള​ത്തി​ൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 400 കോ​ടി​യും പാ​ലം പ​ണി​ക​ൾ​ക്കാ​യി 179 കോ​ടി രൂ​പ​യു​മാ​ണ് മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ത്. സെ​ക്്ഷ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ നാ​ട്ടി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​കും. കേ​ര​ള​ത്തി​ൽ ഭൂ​രി​ഭാ​ഗം എ​ൻ​ജി​നീയ​ർ​മാ​ർ​ക്കും ധാ​ർ​മി​ക​ത ഇ​ല്ല. 1400ഓ​ളം എ​ൻ​ജി​നീയ​ർ​മാ​രാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ഇ​ത്ര​യ​ധി​കം എ​ൻ​ജി​നീയ​ർ​മാ​ർ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​ണോ​യെ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​നാ​യി 20 കോ​ടി 38 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മു​ണ്ടൂ​ർ-​പു​റ്റേ​ക്ക​ര റോ​ഡി​ന് 22 മീ​റ്റ​ർ വീ​തി കൂ​ട്ടു​ന്ന​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ മ​ന്ത്രി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, എം​പി​മാ​രാ​യ ടി.​എ​ൻ.​പ്ര​താ​പ​ൻ, ര​മ്യ ഹ​രി​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്…

Read More

കടക്ക് പുറത്ത്! തൃ​ശൂ​രി​ലെ ആ​ദാ​യ​നി​കു​തി കോ​ഴ​ക്കാ​ർ അ​ട​ക്കം 15 ഉ​ന്ന​ത​രെ കേ​ന്ദ്രം പി​രി​ച്ചു​വി​ട്ടു; തൃശൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പ്രത്യേക ലേഖകൻ തൃ​ശൂ​ർ: തൃ​ശൂ​രി​ൽ പ​ത്തു ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി പി​ടി​യി​ലാ​യ ആ​ദാ​യ നി​കു​തി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ അ​ട​ക്കം അ​ഴി​മ​തി​ക്കേ​സി​ൽ കു​ടു​ങ്ങി​യ 15 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ സർവീസിൽനിന്നു പി​രി​ച്ചു​വി​ട്ടു. ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 12 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദാ​യ നി​കു​തി വ​കു​പ്പി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. തൃ​ശൂ​ർ ആ​ദാ​യ​നി​കു​തി ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ ജോ​സ് കു​ഞ്ഞി​പ്പാ​ലു, വി​ൻ​സെ​ന്‍റ് ജോ​സ​ഫ് എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണു പി​രി​ച്ചു​വി​ട്ട​ത്. 2014 ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റി​ൽ പ​ത്തു ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങു​ന്ന​തി​നി​ടെ സി​ബി​ഐ​യു​ടെ പി​ടി​യി​ലാ​യ​ത്. സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ഇ​രു​വ​രും സ്വാ​ധീ​നം ചെ​ലു​ത്തി സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി. മും​ബൈ​യി​ൽ സേ​വ​നം തു​ട​രു​ക​യാ​യി​രു​ന്നു ഇ​വ​ർ. തൃ​ശൂ​രി​ൽ ത​ങ്ങ​ളെ കോ​ഴ​ക്കേ​സി​ൽ കു​ടു​ക്കി​യ വ്യ​വ​സാ​യ സം​രം​ഭ​ക​രാ​യ കു​ന്നം​കു​ളം പെ​രു​ന്പി​ലാ​വി​ലെ കാ​ന​ൻ ഗ്രാ​നൈ​റ്റ്സ് ഉ​ട​മ​ക​ളെ തൃ​ശൂ​രി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ടു ദ്രോ​ഹി​ക്ക​ൽ തു​ട​രു​ക​യും ചെ​യ്തി​രു​ന്നു. കോ​ഴ വാ​ങ്ങി​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രേ​യു​ള്ള കേ​സു​ക​ൾ…

Read More

വയറുവേദന! രോഗിയായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി മുങ്ങിയ സംഭവം; അധ്യാപകര്‍ക്ക് എട്ടിന്റെപണി

പാ​ല​ക്കാ​ട്: ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​നി​യെ ആ​ശു​പ​ത്രി​യി​ല്‍ ത​നി​ച്ചാ​ക്കി മ​ട​ങ്ങി​യ അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വൺമെന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നടത്തിയ സമരത്തെ തുടർന്ന് അധ്യാപകർക്കെതിരെ നടപടിയെടുത്തു. ഇന്നലെ കോളജ് ഓഫീസിൽ പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ സമരത്തെത്തുടർന്ന് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ അ​ധ്യാ​പ​ക​രെ വാ​ര്‍​ഡ​ന്‍ സ്ഥാ​ന​ത്തു​നി​ന്നും താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റ്റു​മെ​ന്നും ആ​രോ​പി​ത​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പ്രി​ന്‍​സി​പ്പൽ അ​റി​യി​ച്ചു. തിങ്കളാഴ്ച കോളജ് കൗൺസിൽ ചേർന്ന് നടപടിയെടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യും വ​രെ സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍. കോ​ള​ജി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​നി​യാ​യ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ വാ​ര്‍​ഡ​ന്മാ​രാ​യ ര​ണ്ട് അ​ധ്യാ​പി​ക​മാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍…

Read More

പാ​ലാ​യി​ല്‍ ച​ര്‍​ച്ച​യി​ല്ല! ആ​റാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യ​ത് വ​ലി​യ കാ​ര്യ​മാ​ക്കേ​ണ്ടെ​ന്നു ബി​ജെ​പി; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ “പൊ​ട്ടി’​യാ​ല്‍ പു​തി​യ നേ​തൃ​ത്വം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പാ​ലാ​യി​ല്‍ തൊ​ടാ​തെ ബി​ജെ​പി ഉ​പ​തെ​ര​ഞ്ഞെു​പ്പ് ചൂ​ടി​ലേ​ക്ക്. പാ​ലാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യ​ത് വ​ലി​യ കാ​ര്യ​മാ​ക്കേ​ണ്ടെ​ന്നും ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ​ വ​യ്ക്കു​ന്ന വ​ട്ടി​യു​ര്‍ക്കാവി​ലും മ​ഞ്ചേ​ശ്വ​ര​ത്തും ഉ​ള്‍​പ്പെ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ന്‍ പി​ള്ള “രാ​ഷ്‌ട്രദീ​പി​ക’യോ​ട് പ​റ​ഞ്ഞു. നി​ല​വി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് “വാ​ട്ട​ര്‍ ലൂ’ ​ആ​യി​രി​ക്കു​ക​യാ​ണ് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍. ബി​ജെ​പി​ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ​ത്ത​വ​ണ വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്കാ​യി​രി​ക്കും അ​ത് വ​ഴി​യൊ​രു​ക്കു​ക. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ പു​തി​യ നേ​തൃ​ത്വ​മാ​യി​രി​ക്കും നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക എ​ന്ന് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഏ​റ്റ​വും ശ​ക്ത​രാ​യ നേ​താ​ക്ക​ളെ ത​ന്നെ വ​ട്ടി​യൂ​ര്‍ക്കാവി​ലും മ​ഞ്ചേ​ശ്വ​ര​ത്തും രം​ഗ​ത്തി​റ​ക്കാ​ന്‍ പാ​ര്‍​ട്ടി ആേ​ലാ​ചി​ക്കു​ന്ന​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് (തി​രു​വ​ന​ന്ത​പു​രം), കോ​ന്നി (പ​ത്ത​നം​തി​ട്ട). അ​രൂ​ര്‍ (ആ​ല​പ്പു​ഴ), എ​റ​ണാ​കു​ളം, മ​ഞ്ചേ​ശ്വ​രം (കാ​സ​ര്‍​കോ​ട്)…

Read More

സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ നേ​ട്ടം വിജയത്തിലേക്കുള്ള വഴിയായി; മന്ത്രിയാകാൻ താൽപര്യമില്ലെന്ന്​ മാണി സി. കാപ്പൻ

പാ​ലാ: മ​ന്ത്രി​യാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് നി​യു​ക്ത പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ. മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. താ​ൻ അ​തി​നെ കു​റി​ച്ചൊ​ന്നും ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ലാ​യി​ൽ പു​തി​യ ഒ​രു ക്വാ​റി​ക​ളും അ​നു​വ​ദി​ക്കി​ല്ല. നി​യ​മ​പ​ര​മ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ൾ പൂ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ൽ​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ നേ​ട്ട​വു​മാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും കാ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​യി; അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, കോ​ന്നി​യി​ൽ മോ​ഹ​ൻ രാ​ജ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ​പ​ട്ടി​ക​യാ​യി. അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​കും. കോ​ന്നി​യി​ൽ ടി. ​മോ​ഹ​ൻ രാ​ജാ​ണ് സ്ഥാ​നാ​ർ​ഥി. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നോ​മി​നി റോ​ബി​ൻ പീ​റ്റ​റി​നെ മ​റി​ക​ട​ന്നാ​ണ് മോ​ഹ​ൻ രാ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. പ​ത്ത​നം​തി​ട്ട ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് മോ​ഹ​ൻ രാ​ജ്. നേ​ര​ത്തെ വ​ട്ടൂ​യൂ​ർ​ക്കാ​വ്, എ​റ​ണാ​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഡോ. ​കെ. മോ​ഹ​ൻ​കു​മാ​റും എ​റ​ണാ​കു​ള​ത്ത് ടി.​ജെ. വി​നോ​ദു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​ക​രി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പി​നെ മ ​ത്സ​രി​പ്പി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടാ​യെ​ങ്കി​ലും ക​ടു​ത്ത എ​തി​ർ​പ്പു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മോ​ഹ​ൻ​കു​മാ​റി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ കെ. ​മു​ര​ളീ​ധ​ര​നെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഫ്ള​ക്സ് ബോ​ർ​ഡ് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വം; എ​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ചെ​ന്നൈ​യി​ൽ ഫ്ള​ക്സ് ബോ​ർ​ഡ് വീ​ണ് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജീ​നി​യ​റാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു എ​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട്ടി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ഡി​എം​കെ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വ് ജ​യ​ഗോ​പാ​ൽ‌ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൃഷ്ണ​ഗി​രി ജി​ല്ല​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​യ​ഗോ​പാ​ലി​നെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്താ​ന്‍ പോ​ലീ​സ് മ​ടി​ക്കു​ക​യാ​ണെ​ന്ന് ശു​ഭ​ശ്രീ​യു​ടെ പി​താ​വ് കു​റ്റ​പെ​ടു​ത്തി​യി​രു​ന്നു. ചെ​ന്നൈ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജീ​നി​യ​റാ​യ ശു​ഭ​ശ്രീ (23) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഐ​എ​ല്‍​ടി​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ല്ലാ​വ​രം റോ​ഡി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഫ്ള​ക്സ് വീ​ണ​തോ​ടെ സ്‌​കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ശു​ഭ​ശ്രീ പി​ന്നാ​ലെ വ​ന്ന ലോ​റി​ക്ക​ടി​യി​ലേ​ക്ക് വീ​ണു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ശു​ഭ​ശ്രീ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​യ​ഗോ​പാ​ലി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ച നേ​താ​ക്ക​ളു​ടെ പ​ര​സ്യ​ബോ​ർ​ഡാ​ണ് മ​റി​ഞ്ഞു​വീ​ണ​ത്.

Read More

മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കം; ഗാ​ന്ധി​ജി​യു​ടെ അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഫി​ലിം റീ​ലു​ക​ൾ ക​ണ്ടെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഫി​ലിം റീ​ലു​ക​ൾ ക​ണ്ടെ​ടു​ത്തു. ആ​റു മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന 30 ഫി​ലിം റീ​ലു​ക​ളാ​ണ് നാ​ഷ​ണ​ൽ ഫി​ലിം ആ​ർ​ക്കൈ​വ്സ് (എ​ൻ​എ​ഫ്എ​ഐ) ക​ണ്ടെ​ടു​ത്ത​ത്. പാ​ര​മൗ​ണ്ട്, ബ്രി​ട്ടി​ഷ് മൂ​വി​ടോ​ൺ, വാ​ർ​ണ​ർ, യൂ​ണി​വേ​ഴ്സ​ൽ തു​ട​ങ്ങി​യ സ്റ്റൂ​ഡി​യോ​ക​ളി​ലാ​യി​രു​ന്നു വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച​ത്. വാ​ർ​ധ​യി​ലെ ആ​ശ്ര​മ​ത്തി​ൽ ക​സ്തൂ​ർ​ബ​യും ഗാ​ന്ധി​ജി​യു​മാ​യു​ള്ള നി​മി​ഷ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്. ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു, സ​ർ​ദാ​ർ പ​ട്ടേ​ൽ, സ​രോ​ജി​നി നാ​യി​ഡു തു​ട​ങ്ങി​യ​വ​രും വി​വി​ധ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഗാ​ന്ധി​ജി​യു​ടെ ചി​താ​ഭ​സ്മ​വും വ​ഹി​ച്ച് മ​ദ്രാ​സി​ൽ നി​ന്നു രാ​മേ​ശ്വ​ര​ത്തേ​ക്കു ട്രെ​യി​ൻ മാ​ർ​ഗം ന​ട​ത്തി​യ യാ​ത്ര​യു​ടെ സ​മ്പൂ​ർ​ണ ദൃ​ശ്യ​ങ്ങ​ൾ ഒ​രു റീ​ലി​ലു​ണ്ട്. മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നാ​ഷ​ണ​ൽ ഫി​ലിം ആ​ർ​ക്കൈ​വ്സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ വ​ലി​യ ക​ണ്ടെ​ത്ത​ലാ​ണ്. റീ​ലു​ക​ൾ ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും എ​ൻ​എ​ഫ്എ​ഐ ഡ​യ​റ​ക്ട​ർ പ്ര​കാ​ശ് മ​ഗ്ദും പ​റ​ഞ്ഞു.

Read More

മോ​ഹ​ൻ​കു​മാ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി! വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പ്ര​ച​ാര​ണ​മേ​റ്റെ​ടു​ത്തു സി​പി​എം; റോഡ് ഷോ നടത്തി

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം : റോ​ഡ് ഷോ​യി​ലു​ടെ സ്ഥാ​നാ​ർ​ഥി വി.​കെ.​പ്ര​ശാ​ന്തി​നെ വ​ട്ടി​യൂ​ർ​ക്കാ​വി​നു പ​രി​ച​യ​പ്പെ​ടു​ത്തി സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു. ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ൽ പേ​രൂ​ർ​ക്ക​ട ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു തു​റ​ന്ന ജീ​പ്പി​ലൂ​ടെ​യു​ള്ള പ്ര​ശാ​ന്തി​ന്‍റെ റോ​ഡ് ഷോ. ​രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ സ്വ​ന്തം മേ​യ​ർ കൂ​ടി​യാ​യ വി.​കെ.​പ്ര​ശാ​ന്ത്. സ്ഥാ​നാ​ർ​ഥി​യാ​യി വി.​കെ.​പ്ര​ശാ​ന്തി​നെ ഇ​ന്ന​ലെ​യാ​ണു സി​പി​എം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നം​ഗം ഡോ. ​കെ.​മോ​ഹ​ൻ​കു​മാ​റാ​ണു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​മ്മീ​ഷ​നം​ഗ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ കെ​പി​സി​സി ഇ​ന്ന​ലെ അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ് സ്ഥ​നാ​ർ​ഥി​യാ​കു​മെ​ന്നു ക​രു​തി​യി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ച്ചി​ല്ല. കെ.​മു​ര​ളീ​ധ​ര​ൻ എം​പി​യെ അ​നു​ന​യി​പ്പി​ച്ചാ​ണു മോ​ഹ​ൻ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ സു​പ​രി​ചി​ത​നും ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും കേ​ൾ​പ്പി​ക്കാ​ത്ത നേ​താ​വെ​ന്ന പ്ര​തി​ച്ഛാ​യ​യും മോ​ഹ​ൻ​കു​മാ​റി​ന് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണു പാ​ർ​ട്ടി നേ​തൃ​ത്വം ക​രു​തു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ…

Read More