ഇ​ന്ത്യ​ക്കെ​തി​രാ​യ തോ​ൽ​വി​ക്ക് കാ​ര​ണം “ഹു​ക്ക​വ​ലി’; പാ​ക് ടീ​മി​നെ​തി​രെ കോ​ട​തി​യി​ൽ ഹ​ർ​ജി

ഇ​സ്‌​ലാ​മാ​ബാ​ദ്: ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ ക​ന​ത്ത തോ​ല്‍​വി പാ​ക് ക്രി​ക്ക​റ്റ് ടീം ​ആ​രാ​ധ​ക​ര്‍​ക്ക് ഇ​തു​വ​രെ ഉ​ള്‍​ക്കൊ​ള്ളാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മാ​ഞ്ചെ​സ്റ്റ​റി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 89 റ​ണ്‍​സി​നാ​ണ് പാ​ക് പ​ട ഇ​ന്ത്യ​യോ​ട് തോ​റ്റ​ത്. മ​ത്സ​ര​ത്ത​ലേ​ന്നു​ള്ള താ​ര​ങ്ങ​ളു​ടെ ഹു​ക്ക വ​ലി​യാ​ണ് ടീ​മി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ഒ​രു പാ​ക് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ലും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും ശ്ര​ദ്ധി​ക്കാ​ത്ത​താ​ണ് മോ​ശം പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​മാ​ക്കി​യ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ അ​ബ്ദു​ല്‍ ജ​ലീ​ല്‍ മ​ര്‍​വ​താ​ണ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. ക​ഫേ​യി​ല്‍ നി​ന്ന് പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്ക​മാ​ണ് സി​ന്ധ് ഹൈ​ക്കോ​ട​തി​യി​ൽ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി വ​ന്നി​രി​ക്കു​ന്ന​ത്. ഷോ​യ​ബ് മാ​ലി​ക്കി​ന്‍റെ ഭാ​ര്യ​യും ടെ​ന്നീ​സ് താ​ര​വു​മാ​യി സാ​നി​യ മി​ര്‍​സ​യു​ടെ പേ​രും പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. #Pakistaniteam smoking sheesha and eating pizza burger one night before the match at curry mile wilmslow road while #Indians were making…

Read More

ല​ക്നോ-​ആ​ഗ്ര എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ബ​സ് അ​പ​ക​ടം; 29 മ​ര​ണം; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ആ​ഗ്ര: ല​ക്നൗ-​ആ​ഗ്ര എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ 29 പേ​ർ മ​രി​ച്ചു. 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ 4.15ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ല​ക്നൗവി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു പോ​കു​ക​യാ​യി​രു​ന്ന ഡ​ബി​ൾ​ഡ​ക്ക​ർ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​ന്പ​തോ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈവ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് യ​മൂ​ന എ​ക്സ്പ്ര​സ് ഹൈ​വേ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ൻ ചാ​ർ​ജ് മ​നീ​ഷ് സിം​ഗ് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള യു​പി​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച ശേ​ഷം ബ​സ് 40 അ​ടി​താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഹൈ​വേ​യി​ലെ ര​ണ്ട് ഫ്ളൈ​ഓ​വ​റു​ക​ൾ​ക്കി​ട​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പോ​ലീ​സും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ​മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.

Read More

മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ണ്ടും ഗോ​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണം; മുട്ടിൻമേൽ‌ നിർത്തി “ഗോ​മാ​താ കീ ​ജ​യ്’ വി​ളി​പ്പി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ണ്ടും ഗോ​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണം. പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ണ്ഡ്വ​യി​ൽ 25പേ​രെ ന​ടു​റോ​ഡി​ൽ​കെ​ട്ടി​യി​ട്ടു. നൂ​റോ​ളം പേ​രാ​ണ് അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പി​ടി​കൂ​ടി​യ​വ​രെ മു​ട്ടി​ൻമേൽ നി​ർ​ത്തി “ഗോ​മാ​താ കീ ​ജ​യ്’ മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചു. വ​ടി​ക​ളേ​ന്തി​യ ആ​ൾ​ക്കൂ​ട്ടം ഇ​വ​രെ ബ​ല​മാ​യി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​വ​രെ തെ​രു​വി​ലൂ​ടെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ത്തി​ച്ച് ഖ​ൽ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. രേ​ഖ​ക​ളി​ല്ലാ​തെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് 25 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​യും പോ​ലി​സ് അ​റി​യി​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ പ​ശു​വി​നെ ക​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും ഇ​വ​രെ മ​ർ​ദ്ദി​ക്കു​ക​യും കെ​ട്ടി​യി​ടു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഖ​ൻ​ഡ്വ എ​സ്.​പി ശി​വ്ദ​യാ​ൽ സിം​ഗ് പ​റ​ഞ്ഞു. പ​ശു​ക്ക​ളെ ക​ട​ത്താ​നു​പ​യോ​ഗി​ച്ച 21 ട്ര​ക്കു​ക​ൾ പി​ടി​കൂ​ടി പ​ശു​ക്ക​ളെ ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് മാ​റ്റി​യെ​ന്നും പോ​ലി​സ് അ​റി​യി​ച്ചു.

Read More

യു​വാ​വ് ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി; സ്വ​ന്തം ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റി; കാരണം കേട്ട് ഞെട്ടി പോലീസ്

ഗൊ​ര​ഖ്പു​ർ: ലൈം​ഗി​ക ബ​ന്ധ​ത്തി​നു വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് സ്വ​ന്തം ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പൂ​രി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണു സം​ഭ​വം. അ​ൻ​വ​റു​ൾ ഹ​സ​ൻ എ​ന്ന യു​വാ​വാ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ സി​ദ്ധാ​ർ​ഥ​ന​ഗ​ർ ജി​ല്ല​യി​ലെ പൊ​ഖാ​റി​ലെ വീ​ട്ടി​ൽ ഇ​രു​വ​രും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ലൈം​ഗി​ക ബ​ന്ധ​ത്തി​നു​ള്ള ക്ഷ​ണം ഭാ​ര്യ നി​ര​സി​ച്ച​തി​ൽ ക്ഷു​ഭി​ത​നാ​യ അ​ൻ​വ​റു​ൾ, ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ൻ​വ​റു​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ യു​വ​തി നി​ല​ത്തു​വീ​ണു കി​ട​ക്കു​ന്ന​തു​ക​ണ്ട് അ​യ​ൽ​വാ​സി​ക​ളാ​ണു പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന അ​ൻ​വ​റു​ളി​നെ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഗൊ​ര​ഖ്പൂ​രി​ലെ ബാ​ബ രാ​ഘ​വ് ദാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ൻ​വ​റു​ളി​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Read More

വിശ്വസിക്കൂ..! കേ​ര​ള​ത്തി​ൽ ആ​ര്‍​ക്കും ഇ​ഷ്ട​മു​ള്ള മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാം, ആ​രും ആ​ക്ര​മി​ക്കി​ല്ലെന്ന്  മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: ഇ​ഷ്ട​മു​ള്ള മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടു കേ​ര​ള​ത്തി​ൽ ഒ​രാ​ളും അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ക​യോ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ത​നി​ര​പേ​ക്ഷ ചി​ന്താ​ഗ​തി ഉ​യ​ർ​ത്തി​പ്പി​ടി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് എ​ല്ലാ വി​ശ്വാ​സ​വും ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ര​ള​ത്തി​നു ക​ഴി​യു​ന്ന​തെ​ന്നും സം​സ്ഥാ​ന ഹ​ജ് ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ​ക്കും വി​ശ്വ​സി​ക്കാ​ത്ത​വ​ർ​ക്കു​മെ​ല്ലാം അ​വ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ജീ​വി​ക്കാ​ൻ കേ​ര​ള​ത്തി​ൽ ക​ഴി​യും. മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടോ വി​ശ്വ​സി​ക്കാ​ത്ത​തു​കൊ​ണ്ടോ ഒ​രു സേ​വ​ന​വും നി​ഷേ​ധി​ക്ക​പ്പെ​ടി​ല്ല. മ​ത​നി​ര​പേ​ക്ഷ ചി​ന്ത​യ്ക്കു ബ​ല​മേ​കു​ന്ന​തു രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യ്ക്ക് ഒ​രു പോ​റ​ലും ഏ​ൽ​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന ഹ​ജ് ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ഹജി​നു പോ​കു​ന്ന​വ​ർ​ക്കു​ള്ള എ​ല്ലാ സൗ​ക​ര്യ​വും സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഹാ​ജി​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഒടുവിൽ കുറ്റം സമ്മേതിക്കേണ്ടി വന്നു..!  ഓ​ർ​ഡ​ർ ചെ​യ്ത​ത് പ​നീ​ർ, എ​ത്തി​ച്ചു​ന​ൽ​കി​യ​ത് ചി​ക്ക​ൻ; സൊ​മാ​ട്ടോ​യ്ക്ക് 55,000 പി​ഴ

പൂ​ന: ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു പ​ക​രം മ​റ്റൊ​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ ഭ​ക്ഷ​ണ​വി​ത​ര​ണ ആ​പ്ലി​ക്കേ​ഷ​നാ​യ സൊ​മാ​ട്ടോ​യ്ക്കും പൂ​ന​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യ്ക്കും 55,000 രൂ​പ പി​ഴ. പൂ​ന​യി​ലെ ഒ​രു ഉ​പ​ഭോ​ക്തൃ കോ​ട​തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​മാ​യ പ​നീ​ർ ബ​ട്ട​ർ മ​സാ​ല ഓ​ർ​ഡ​ർ ചെ​യ്ത അ​ഭി​ഭാ​ഷ​ക​നാ​യ ഷ​ണ്‍​മു​ഖ് ദേ​ശ്മു​ഖി​നു ചി​ക്ക​ൻ കൊ​ണ്ടു​ള്ള ഒ​രു വി​ഭ​വ​മാ​ണു സൊ​മാ​ട്ടോ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. ഭ​ക്ഷ​ണം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ ഷ​ണ്‍​മു​ഖ് ഇ​തു ക​ഴി​ച്ചു. ര​ണ്ടു​വ​ട്ടം ഇ​തു സം​ഭ​വി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണു ഷ​ണ്‍​മു​ഖ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ങ്ങ​ളു​ടെ ക​ന്പ​നി​യെ അ​പ​മാ​നി​ക്കാ​നാ​ണു ഷ​ണ്‍​മു​ഖ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം തി​രി​കെ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സൊ​മാ​ട്ടോ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ഹോ​ട്ട​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പി​ഴ​വി​നു ത​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ സൊ​മാ​ട്ടോ​യ്ക്കും ഹോ​ട്ട​ലി​നും പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ കോ​ട​തി ഇ​രു​വ​ർ​ക്കും പി​ഴ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ൽ ഉ​ട​മ നേ​ര​ത്തെ ത​ന്നെ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ഷ്ട​പ​രി​ഹാ​രം…

Read More

മ​ത്സ്യ​ക്കുള​ത്തി​ന്‍റെ വാ​ൽ​വ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തു​റ​ന്നുവി​ട്ടു; എ​ണ്ണാ​യി​ര​ത്തോ​ളം മ​ത്സ്യങ്ങൾ ച​ത്തു; ന​​ഷ്ട​​മാ​​യ​​ത് ഒ​​ന്ന​​ര​​വ​​ർ​​ഷ​​ത്തെ അ​​ധ്വാ​​ന​​വും സ്വ​​പ്ന​​ങ്ങ​​ളും

ക​ടു​ത്തു​രു​ത്തി: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​ത്സ്യ​ക്കുള​ത്തി​ന്‍റെ വാ​ൽ​വ് തു​റ​ന്നുവി​ട്ടതിനെത്തുടർന്ന് വെ​ള്ളം മു​ഴു​വ​ൻ ഒ​ഴു​കിപ്പോ​യ​തോ​ടെ ചെ​റു​തും വ​ലു​തു​മാ​യ എ​ണ്ണാ​യി​ര​ത്തോ​ളം മ​ത്സ്യങ്ങൾ ച​ത്തു. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ട​മ​യ്ക്ക് ഉ​ണ്ടാ​യ​ത്. ഇ​ര​വി​മം​ഗ​ലം കൊ​ച്ചു​പ​റ​ന്പി​ൽ ജോ​സ് (സൈ​ജു) വീ​ടി​ന് സ​മീ​പം ന​ട​ത്തു​ന്ന അ​ക്വാ പോ​ണി​ക് ഫി​ഷ് ഫാ​മി​ന്‍റെ വാ​ൽ​വാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തു​റ​ന്നുവി​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ സൈ​ജു ഫാ​മി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വെ​ള്ള​മി​ല്ലാ​തെ മ​ത്സ്യം മു​ഴു​വ​ൻ ച​ത്തൊ​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 2,500 കി​ലോ​യി​ലേ​റെ മ​ത്സ്യ​മാ​ണ് ന​ശി​ച്ച​ത്. 300 മു​ത​ൽ 550 ഗ്രാം ​വ​രെ തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന നാ​ലാ​യി​ര​ത്തോ​ളം വ​ലി​യ മ​ത്സ്യ​വും 30 ഗ്രാം ​തൂ​ക്കം വ​രു​ന്ന ഇ​ത്ര​ത​ന്നെ മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളു​മാ​ണ് ന​ശി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ പി.​കെ. ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും വാ​ർ​ഡ് മെ​ന്പ​ർ ബി​ജു മ​റ്റ​പ്പ​ള്ളി​യും സൈ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ന​​ഷ്ട​​മാ​​യ​​ത് ഒ​​ന്ന​​ര​​വ​​ർ​​ഷ​​ത്തെ അ​​ധ്വാ​​ന​​വും സ്വ​​പ്ന​​ങ്ങ​​ളും ക​​ടു​​ത്തു​​രു​​ത്തി: പ​​തി​​നാ​​ലു…

Read More

ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും; കേ​ര​ള​ത്തി​ലും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് അ​മി​ത് ഷാ

ഹൈ​ദ​രാ​ബാ​ദ്: ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി ഉ​ട​ൻ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കി​ല്ല. എ​ന്നാ​ൽ ഉ​റ​പ്പാ​യും ബി​ജെ​പി സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ളം, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഭാ​വി​യി​ൽ ബി​ജെ​പി അ​ധി​കാ​രം പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്താ​നു​ള്ള ശ​ക്തി പാ​ര്‍​ട്ടി​ക്കു​ണ്ടെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ർ​ണാ​ട​ക​ത്തി​ൽ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സ​ർ​ക്കാ​രി​ന്‍റെ ഭാ​വി തു​ലാ​സി​ലാ​ക്കി കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ജ​ന​താ​ദ​ളി​ൽ​നി​ന്നു​മു​ള്ള 11 എം​എ​ൽ​എ​മാ​ർ ശ​നി​യാ​ഴ്ച സ്പീ​ക്ക​ർ ര​മേ​ശ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി രാ​ജി​ക്ക​ത്ത് കൈ​മാ​റി​യി​രു​ന്നു. ഒ​രാ​ൾ നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യും രാ​ജി​ക്ക​ത്ത് ന​ൽ​കി. ഇ​തോ​ടെ 13 മാ​സം പ്രാ​യ​മു​ള്ള സ​ർ​ക്കാ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

എക്സ്ട്രാ ക്ലാസെടുക്കാൻ വന്ന അധ്യാപികയെ ശീതളപാനീയത്തിൽ ഉറക്കഗുളിക നൽകി പ്രിൻസിപ്പൽ പീഡിപ്പിച്ചു

ന്യൂഡൽഹി: സ്കൂ​ളി​ൽവ​ച്ച് അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്രി​ൻ​സി​പ്പൽ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി ജ​സോ​ല​യി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ​ക്ക് എ​ക്സ്ട്രാ ക്ലാ​സ് എ​ടു​ക്കാ​നെ​ന്നു പ​റ​ഞ്ഞാ​ണ് പ്രി​ൻ​സി​പ്പ​ൽ അ​ധ്യാ​പി​ക​യെ വി​ളി​ച്ചു​വ​രു​ത്തി​ പീ​ഡിപ്പിച്ചത്. സം​ഭ​വ​ത്തി​ൽ 27കാ​രി​യാ​യ അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ പ്രി​ൻ​സി​പ്പൽ രാ​കേ​ഷ് ശ​ർ​മയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞും എ​ക്സ്ട്രാ ക്ലാ​സ് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ അ​ധ്യാ​പി​ക​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. പ്രി​ൻ​സി​പ്പലിന്‍റെ മു​റി​യി​ലെ​ത്തി​യ അ​ധ്യാ​പി​ക​യ്ക്ക് കു​ടി​ക്കാ​ൻ​ ന​ൽ​കി​യ ശീ​ത​ള പാ​നീ​യ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ചേ​ർ​ത്തി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ധ്യാ​പി​ക​യെ പ്രി​ൻ​സി​പ്പൽ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. 2017ൽ​ന​ട​ന്ന സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ശ്ലീ​ല വീ​ഡി​യോ പു​റ​ത്തു​വി​ടു​മെ​ന്ന് ഭ​യ​പ്പെ​ടു​ത്തി പ്രി​ൻ​സി​പ്പൽ പീ​ഡ​നം തു​ട​ർ​ന്നെ​ന്ന് അ​ധ്യാ​പി​ക പ​രാ​തി​യി​ൽ പ​റ​യു​ന്നു. ു

Read More

കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുന്നു! സഹായിക്കണം; രാഷ്ട്രപതിക്ക് പെണ്‍കുട്ടികളുടെ രക്തത്തില്‍ കുറിച്ച കത്ത്

മോ​ഗ: ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പോ​ലീ​സ് വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ട് പ​ഞ്ചാ​ബി പെ​ൺ​കു​ട്ടി​ക​ൾ ര​ക്തം കൊ​ണ്ട് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് ക​ത്ത​യ​ച്ചു. ത​ങ്ങ​ളെ ആ​രോ കേ​സി​ൽ കു​ടു​ക്കി​യ​താ​ണ്. ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ആ​രോ കു​ടു​ക്കി​യ​താ​ണെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും പോ​ലീ​സ് നി​ര​സി​ച്ചു​വെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ ക​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം വി​സ ത​ട്ടി​പ്പ്, വ​ഞ്ച​ന കേ​സു​ക​ളാ​ണ് മോ​ഗ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​ർ വി​ദേ​ശ​ത്തു കൊ​ണ്ടു പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യെ​ന്ന് പ​രാ​തി​യു​ണ്ടെ​ന്നാ​ണ് മോ​ഗ പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Read More