പോ​ലീ​സു​കാ​ർ വാ​ഴാ​ത്ത നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​ൻ! ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ന​ട​പ​ടി നേ​രി​ട്ട​ത് 20 പേ​ർ

നെ​ടു​ങ്ക​ണ്ടം: പോ​ലീ​സു​കാ​ർ വാ​ഴാ​ത്ത നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് ഒ​ടു​വി​ൽ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന്‍റെ ക​ള​ങ്ക​വും. ജ​ന​മൈ​ത്രി പോ​ലീ​സി​നു ദു​ഷ്പേ​രു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നു പോ​ലീ​സു​കാ​ർ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു. പ​രാ​തി​ക​ളു​മാ​യി എ​ത്തു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി നേ​ര​ത്തെ ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. ചി​ല​രു​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ​നി​ന്നു സ്ഥ​ലം​മാ​റി​യ​ത് സി​ഐ​യും എ​സ്ഐ​യും അ​ട​ക്കം 20 പേ​രാ​ണ്. ഇ​വ​രി​ൽ പ​ത്തു​പേ​ർ വി​വാ​ദ​ങ്ങ​ളി​ൽ​പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യി. 2018-ൽ ​ഇ.​കെ. സോ​ൾ​ജി​മോ​ൻ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച് സി​ഐ​യാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തോ​ടെ പു​തി​യ എ​സ്ഐ​യാ​യി എം.​പി. സാ​ഗ​ർ എ​ത്തി. ചു​മ​ത​ല​യേ​റ്റ് ഏ​ഴാം​ദി​വ​സം വ​ട്ട​പ്പാ​റ​യ്ക്കു​സ​മീ​പം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ വ​ര​ച്ച ചെ​ഗു​വേ​ര​യു​ടെ ചി​ത്രം മാ​യി​പ്പി​ച്ച​തി​നു സാ​ഗ​റി​നെ വാ​ഗ​മ​ണ്ണി​ലേ​ക്ക് മാ​റ്റി. ഇ​തി​നു​ശേ​ഷം കെ.​എ​സ്. ശ്യാം​കു​മാ​ർ എ​ത്തി. 18-ാം ദി​വ​സം മൂ​ന്ന​ര വ​യ​സു​കാ​രി​യെ​യും പി​താ​വി​നെ​യും മൂ​ന്നു​മ​ണി​ക്കൂ​ർ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​തു​ട​ർ​ന്ന് ശ്യാം​കു​മാ​റി​നെ സ്ഥ​ലം​മാ​റ്റി. മ​ന്ത്രി എം.​എം. മ​ണി സ​ഞ്ച​രി​ച്ചി​രു​ന്ന…

Read More

മുഹമ്മദലിയുടെ ദുരൂഹ മരണം! ഭാര്യയും കാമുകനും ചേര്‍ന്നു വിഷം നല്‍കി കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും; അന്വേഷണ ചുമതല ജില്ലാ പോലീസ് മേധാവിക്ക്

കാ​ളി​കാ​വ്: അ​ഞ്ച​ച്ച​വി​ടി മൈ​ലാ​ടി​യി​ൽ ഒ​ന്പ​തു​മാ​സം മു​ന്പു നടന്ന മ​രു​ദ​ത്ത് മു​ഹ​മ്മ​ദ​ലി​യു​ടെ ദു​രൂ​ഹ മ​രണവും ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും കാ​ണാ​താ​യ കേ​സി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ആ​ക്‌ഷൻ കൗ​ണ്‍​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി​. സെ​പ്റ്റം​ബ​ർ 21നാ​ണ് മു​ഹ​മ്മ​ദ​ലി​യെ (49) വീ​ട്ടി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്നു വി​ഷം ന​ൽ​കി കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം നാ​ലാം​നാ​ൾ മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു കു​ട്ടി​ക​ളെ​യും കൂ​ട്ടി കാ​മു​ക​ന്‍റെ കൂ​ടെ ഒ​ളി​ച്ചോ​ടു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ മ​ര​ണ​കാ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കാ​ളി​കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. സാ​ധാ​ര​ണ മ​ര​ണ​മെ​ന്ന നി​ല​യി​ൽ മ​റ​വു ചെ​യ്ത മൃ​ത​ദേ​ഹം 29നു ​പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. ആ​ന്ത​രി​ക രാ​സ​പ​രി​ശോ​ധ​ന​യി​ൽ വി​ഷം…

Read More

ക​ഞ്ചാ​വ് വാഹകരായി വി​ദ്യാ​ര്‍​ഥി​ക​ള്‍..? പി​ടി​യി​ലാ​യ മൂ​വ​ര്‍ സം​ഘ​ത്തി​നുപി​ന്നി​ല്‍ വ​ന്‍ശൃം​ഖ​ല; ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലും അ​തി​ര്‍​ത്തി​ക​ളും ക​ര്‍​ശ​ന പ​രി​ശോ​ധ​ന

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തേ​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ല്‍ വാ​ഹ​ക​രാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സൂ​ച​ന. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ത​ഴ​ച്ചു​വ​ള​രു​ന്ന ക​ഞ്ചാ​വ് വി​ല്‍​പ​ന സം​ഘ​ത്തി​ന് സ​ഹാ​യം ചെ​യ്യു​ന്നു​വെ​ന്നാ​ണ് എ​ക്‌​സൈ​സി​ന് ല​ഭി​ച്ച വി​വ​രം. ആ​ഴ്ചാ​വ​സാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ഈ ​സം​ഘം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തേ​കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം എ​ക്‌​സൈ​സ് ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ അ​തി​ര്‍​ത്തി​ക​ളി​ലും ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് എ​ക്‌​സൈ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ 7.6 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു​വ​ന്ന സം​ഘ​ത്തി​ത്തി​ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​ആ​ര്‍ . അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ന്തീ​ര​ങ്കാ​വ് വ​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന 7.6 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ പി​ടി​കൂ​ടി​യ​ത്.…

Read More

ത​മാ​ശ സി​നി​മ​യി​റ​ങ്ങി​യ​പ്പോ​ൾ സ്വീ​ക​രി​ച്ച​വ​രാ​ണ് എ​ന്നെ ക​ളി​യാ​ക്കു​ന്ന​ത്! ബോ​ഡി ഷെ​യി​മിം​ഗി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെഎസ്‌യു നേ​താ​വ്

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കെഎസ്‌യു ​സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യ​ദു കൃ​ഷ്ണ​ൻ രം​ഗ​ത്ത്. ഖാ​ദ​ർ റി​പ്പോ​ർ​ട്ട് ക​മ്മി​റ്റി​ക്കെ​തി​രെ കെഎസ്‌യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ ലാ​ത്തി ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യ​ദു കൃ​ഷ്ണ​ന്‍റെ ചി​ത്രം സ​ഹി​തം സു​മേ​ഷ് നീ​ല​പ്പ​ട (8b- ​വ​യ​സ് 42) എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ട്രോ​ളു​ക​ൾ പ്ര​ച​രി​ച്ച​ത്. ചി​ത്രം ഉ​പ​യോ​ഗി​ച്ച് ത​ന്നെ ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തു​ക​യാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച യ​ദു കൃ​ഷ്ണ​ൻ, ത​മാ​ശ സി​നി​മ ഇ​റ​ങ്ങി​യ​പ്പോ​ൾ ബോ​ഡി ഷെ​യി​മിം​ഗി​ന് എ​തി​രാ​യ ചി​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞ് സ്വാ​ഗ​തം ചെ​യ്ത​വ​രാ​ണ് ത​ന്നെ പ​രി​ഹ​സി​ക്കു​വാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി. 09-10-1995ൻ ​ജ​നി​ച്ച ത​ന്‍റെ പ്രാ​യം 24 വ​യ​സാ​ണെ​ന്നും എ​ന്‍റെ ശ​രീ​ര​ഭാ​ര​മാ​ണ് ഈ ​കൂ​കി വി​ളി​ക​ൾ​ക്ക് കാ​ര​ണ​മെ​ന്നും കുറിച്ച യ​ദു, പു​രോ​ഗ​മ​ന ആ​ശ​യം ഉ​യ​ർ​ത്തു​ന്ന​വ​രി​ൽ നി​ന്നു​മാ​ണ് താ​ൻ ബോ​ഡി ഷെ​യി​മിം​ഗി​ന് ഇ​ര​യാ​കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Read More

ഇത് പ്രവാസികളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റ് ! പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ശങ്കരപ്പിള്ള കുമ്പളത്ത്…

പത്തനംതിട്ട:പ്രവാസികളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന ആരോപണവുമായി ഒ.ഐ.സി.സി അന്തര്‍ ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്. തിരഞ്ഞെടുപ്പ് കാലത്ത് വിദേശ രാജ്യങ്ങളില്‍ എത്തി പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. പ്രവാസി വ്യവസായ സംരംഭകര്‍ക്കും മടങ്ങി എത്തുന്നവര്‍ക്കും പ്രത്യേക പാക്കേജുകള്‍ നല്‍കുമെന്നതായിരുന്നു പ്രധാന പ്രചരണം. ഇതൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി. പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ ഭരണ കാലം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള പ്രധാനമന്ത്രി പ്രവാസികളുടെ പ്രശ്‌നത്തെ ഇപ്പോഴും തിരിച്ചറിയാത്തത് അവഗണിക്കുന്നതിന് തുല്യമാണ്. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് നിരവധി പ്രവാസികളാണ് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇവരുടെ സംരക്ഷണത്തിന് ഫലപ്രദമായ യാതൊരു പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ല. യാത്രക്കൂലി സംബന്ധിച്ച പ്രശ്നങ്ങള്‍ പ്രവാസികള്‍ ഏറെ നാളായി…

Read More

ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതം! മാനദണ്ഡമനുസരിച്ചാണ് ഇന്റര്‍വ്യൂ നടത്തിയതും ലിസ്റ്റ് അയച്ചതും; വീട്ടമ്മയുടെ ലൈംഗികാരോപണത്തിന് മറുപടിയുമായി ഉദയനാപുരം പ്രസിഡന്റ്…

കോട്ടയം:വീട്ടമ്മ തനിക്കു നേരെ ഉന്നയിച്ച ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍. സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റിനെതിരേ ആരോപണമുയര്‍ന്നത് പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. പത്രസമ്മേളനത്തിലൂടെയായിരുന്നു യുവതി പ്രസിഡന്റിനെതിരേയും പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിനെതിരേയും രംഗത്തു വന്നത്. എന്നാല്‍ അഴിമതി ആരോപണവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പഞ്ചായത്തിലെ അംഗന്‍വാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനങ്ങളില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്നായിരുന്നു പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ ശരിവെക്കുന്നതായിരുന്നു യുവതിയുടെയും ആരോപണങ്ങള്‍. താന്‍ വിധവയും ഒരു കുട്ടിയുടെ മാതാവുമാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ തന്റെ അമ്മയോടൊപ്പമാണ് താമസം. 2017 മെയ് 23മുതല്‍ നവംബര്‍ 20 വരെ ആറ് മാസക്കാലം ഉദയനാപുരം വില്ലേജില്‍ അംഗന്‍വാടി ഹെല്‍പ്പര്‍ ആയിരുന്നു. രണ്ടാം ഘട്ടമായി 180 ദിവസവും ജോലി ചെയ്തിട്ടുണ്ട്. സ്ഥിരം തസ്തികയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍വ്യൂവിന് പോയി. നിയമനത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് ആന്വേഷിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ്…

Read More

ഒ​റ്റ തൊഴിയിൽ മൂ​ന്ന് കു​പ്പി​ക​ളു​ടെ അ​ട​പ്പ് ! മാ​സ്മ​രി​ക ബോ​ട്ടി​ൽ ക്യാപ്പ് ച​ല​ഞ്ചു​മാ​യി വി​ദ്യു​ത് ജം​വാ​ൽ

കു​പ്പി​യു​ടെ അ​ട​പ്പ് കാ​ലു കൊ​ണ്ട് തൊ​ഴി​ച്ച് ചെ​റു​പ്പി​ക്കു​ന്ന ബോ​ട്ടി​ൽ ക്യാപ്പ് ച​ല​ഞ്ചാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​രം. ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തെ​ത്തി​യ സെ​ലി​ബ്രി​റ്റി​ക​ൾ ഒ​രു കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ഴി​ച്ച് തെ​റു​പ്പി​ക്കു​മ്പോ​ൾ ഒ​റ്റ തൊഴിയിൽ മൂ​ന്ന് കു​പ്പി​ക​ളു​ടെ അ​ട​പ്പ് തൊ​ഴി​ച്ച് തെ​റു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ വി​ദ്യു​ത് ജം​വാ​ൽ. ഹോ​ളി​വു​ഡ് ന​ട​ൻ ജേ​സ​ണ്‍ സ്റ്റാ​ഥം, അ​ക്ഷ​യ് കു​മാ​ർ, അ​ർ​ജു​ൻ സാ​ർ​ജ, നീ​ര​ജ് മാ​ധ​വ് എ​ന്നി​വ​ർ ഈ ​ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ജ്യു​ത് ജം​വാ​ലും മ​നോ​ഹ​ര പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച​ത്. മ​റ്റു​ള്ള​വ​ർ ചെ​യ്ത​തി​ൽ നി​ന്നും ഒ​രു പ​ടി മു​ക​ളി​ലാ​ണ് വി​ദ്യു​തി​ന്‍റെ പ്ര​ക​ട​ന​മെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള സം​സാ​രം.

Read More

ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം: ലിസ മതം മാറിയെന്ന് വ്യക്തമായ സൂചന; വഴിമുട്ടി അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തു കാ​ണാ​താ​യ ജ​ർ​മ്മ​ൻ യു​വ​തി ലി​സ വെ​യ്സി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഫ​ലം​കാ​ണു​ന്നി​ല്ല. ലി​സ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ലി​സ​യു​ടെ അ​മ്മ​യ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ളെ ബ​ന്ധ​പ്പെ​ടാ​ൻ ഇ​തു​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ലി​സ​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജ​ർ​മ്മ​ൻ എം​ബ​സി​യോ​ട് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രി​ൽ നി​ന്ന് കൂ​ടു​ത​ൽ എ​ന്തെ​ങ്കി​ലും വി​വ​രം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ സം​ഘം. ലി​സ വി​മാ​ന ഇ​റ​ങ്ങി​യ ശേ​ഷം സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും താ​മ​സി​ച്ച​താ​യ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. വി​മാ​നം ഇ​റ​ങ്ങി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന തെ​ളി​വ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം കൈ​മാ​റി​യി​ട്ടു​ണ്ട്. തി​രി​കെ രാ​ജ്യ​ത്തെ ഒ​രു വി​മാ​ന​ത്താ​വ​ളം വ​ഴി പോ​യ​താ​യു​ള്ള വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് എ​ല്ലാ വി​മാ​ന​ത്ത​ാവ​ള​ങ്ങ​ളി​ലേ​യ്ക്കും അ‍​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ട്. ലി​സ മ​തം മാ​റി​യെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ത​പ​രി​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.…

Read More

കള്ളൻ കപ്പലിൽ തന്നെ..‍? ന്യാ​യ​വി​ല ഷോ​പ്പി​ല്‍നി​ന്ന് ഒ​ന്പ​ത് ല​ക്ഷം കാ​ണാ​താ​യി; അ​ന്വേ​ഷ​ണം ജീ​വ​ന​ക്കാ​രി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ (എ​ച്ച്ഡി​എ​സ്) സ​ര്‍​ജി​ക്ക​ല്‍ ആ​ൻഡ്് ഇം​പ്ലാ​ന്‍റ്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ന്യാ​യ​വി​ല ഷോ​പ്പി​ല്‍ നി​ന്ന് 9,07,000 രൂ​പ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ജീ​വ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന പാ​സ് വി​ല്‍​ക്കു​ന്ന കൗ​ണ്ട​റി​ന് സ​മീ​പ​മു​ള്ള അ​ട​ച്ചു​റ​പ്പു​ള്ള ഓ​ഫീ​സി​ല്‍നി​ന്നാ​ണ് തു​ക ന​ഷ്ട​പ്പെ​ട്ട​ത്. 24 മ​ണി​ക്കൂ​റും ഷോ​പ്പി​നുസ​മീ​പം ആ​ളു​ക​ള്‍ ഉ​ണ്ടാ​വാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍​ക്ക് ഷോ​പ്പി​ന​ക​ത്ത് ക​യ​റി പ​ണം മോ​ഷ്ടി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​റ​മെ നി​ന്നാ​രെ​ങ്കി​ലും ഉ​ള്ളി​ല്‍ ക​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. ലോ​ക്ക​ര്‍ പൊ​ളി​ച്ച​തി​ന്‍റെ അ​ട​യാ​ള​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ താ​ക്കോ​ലി​ട്ട് തു​റ​ന്ന് മോ​ഷ്ടി​ച്ചി​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ജീ​വ​ന​ക്കാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തെ ക​ള​ക്ഷ​ന്‍ തു​ക ലോ​ക്ക​റി​ല്‍ വ​യ്ക്കാ​ന്‍ തു​റ​ന്ന​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി ശ്ര​ദ്ധയി​ല്‍പ്പെ​ട്ട​ത്. 500, 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നൂ​റി​ന്‍റേ​യും അ​മ്പ​തി​ന്‍റേ​യും…

Read More

ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ…! തി​വാ​രി അ​ണ​ക്കെ​ട്ട് തകരാൻ കാ​ര​ണം ഞ​ണ്ടു​ക​ളാ​ണെ​ന്ന്; മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ൽ ഇങ്ങനെ…

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ തി​വാ​രി അ​ണ​ക്കെ​ട്ടി​ൽ പൊ​ട്ട​ലു​ണ്ടാ​ക്കി​യ​തി​ന് കാ​ര​ണം ഞ​ണ്ടു​ക​ളാ​ണെ​ന്ന് ജ​ല​സേ​ച​ന മ​ന്ത്രി ത​നാ​ജി സാ​വ​ന്ത്. ര​ത്ന​ഗി​രി ജി​ല്ല​യി​ലു​ള്ള തി​വാ​രി അ​ണ​ക്കെ​ട്ടി​ൽ വി​ള്ള​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഡാം ​ത​ക​ർ​ന്ന് 14 പേ​ർ മ​രി​ച്ചി​രു​ന്നു. ഈ ​അ​ണ​ക്കെ​ട്ടി​ന് ചു​റ്റും വ​ള​രെ​യ​ധി​കം ഞ​ണ്ടു​ക​ളു​ണ്ടെ​ന്നും അ​വ കാ​ര​ണ​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​തെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ൽ. നേ​ര​ത്തെ ഇ​വി​ടെ ചോ​ർ​ച്ച​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞ​ണ്ടു​ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ​തി​ന് ശേ​ഷ​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. നാ​ട്ടു​കാ​ർ ഇ​ക്കാ​ര്യം ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ ന​ട​ന്ന സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സാ​വ​ന്ത് പ​റ​ഞ്ഞു.നി​ർ​മാ​ണം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണോ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്ന് ത​നി​ക്ക് അ​ങ്ങ​നൊ​രു വി​വ​രം കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ഇ​തി​നി​ടെ അ​പ​ക​ട​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 12 ഓ​ളം വീ​ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ ഒ​ലി​ച്ചു പോ​യ​ത്.

Read More