റായ്പുർ: പ്രമുഖ ബിസ്കറ്റ് നിർമാണ കന്പനിയായ പാർലെ-ജിയുടെ ഛത്തീസ്ഗഡിലെ പ്ലാന്റിൽനിന്ന് 26 കുട്ടികളെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് നടപടിയിലാണ് ബാലവേലയ്ക്കു നിയോഗിച്ചിരുന്ന കുട്ടികളെ മോചിപ്പിച്ചത്. ബാലവേല സംബന്ധിച്ചു സൂചന ലഭിച്ചതിനെ തുടർന്ന് സർക്കാർ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. റായ്പൂരിലെ അമാസിവ്നി മേഖലയിലെ പ്ലാന്റിലാണു കുട്ടികളെ ജോലിക്കു നിയോഗിച്ചിരുന്നതെന്നു വിധാൻസഭ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അശ്വനി റാത്തോഡ് അറിയിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളെ ജുവനൈൽ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫാക്ടറി ഉടമയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റ് ചെയ്തു. 13 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ജോലിക്കു നിയോഗിച്ചിരുന്നതെന്നു പോലീസ് അറിയിച്ചു. ഇവരിൽ ചില കുട്ടികൾ ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലും ജോലി ചെയ്തിട്ടുണ്ടെന്നാണു സൂചന. രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണു…
Read MoreCategory: Loud Speaker
“പതിമൂന്നുകാരൻ പ്രക്ഷോഭകാരി’യെ വധിക്കില്ല; വിട്ടുവീഴ്ചയ്ക്കു തയാറായി സൗദി
ന്യുയോർക്ക്: പതിമൂന്നാം വയസിൽ അറസ്റ്റിലായ പ്രക്ഷോഭകാരി മുർതാജ ഖുറൈസിന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു സൗദി അറേബ്യ. ശനിയാഴ്ച റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടാണു പേരു വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. 2022-ൽ മുർതാജയെ വിട്ടയച്ചേക്കുമെന്നും ഉദ്യോഗസ്ഥൻ സൂചന നൽകി. അറബ് വസന്തക്കാലത്തു സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നൽകിയെന്നു പറഞ്ഞാണു മൂന്നുവർഷങ്ങൾക്കുശേഷം 2014-ൽ സൗദി മുർതാജയെ അറസ്റ്റ് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ബഹറിനിലേക്കു യാത്ര ചെയ്യുന്നതിനിടെ ബോർഡറിൽ വച്ചാണു അന്ന് പതിമൂന്നുകാരനായ മുർതാജയെ അറസ്റ്റ് ചെയ്യുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രീയ കുറ്റവാളിയായി മുർതാജ മാറി. ആദ്യം 12 വർഷത്തെ തടവുശിക്ഷയാണു മുർതാജയ്ക്കു വിധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ 37 പേരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അക്കൂട്ടത്തിൽ മുർതാജയും ഉണ്ടായിരുന്നു. ദമാമിലെ ജുവനൈൽ ജയിലിലാണ് മുർതാജ തടവിൽ കഴിയുന്നത്. 2018 ഓഗസ്റ്റിൽ മാത്രമാണ് മുർതാജയ്ക്കു സൗദി അഭിഭാഷകനെ…
Read Moreസ്ഥിരം പരിപാടി! പെണ്കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും; ഒത്താശ നല്കുന്നത് അമ്മയും; മഞ്ചേരിയില് അമ്മയും മകനും കുടുങ്ങി
മഞ്ചേരി: പെണ്കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവിനെയും ഇതിന് ഒത്താശ നൽകുന്ന മാതാവിനെയും മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജൂലൈ 15 വരെ റിമാൻഡ് ചെയ്തു. കോഴിക്കോട് മൈക്കാവ് വേനപ്പാറ ഓമശേരി മൂലക്കടവത്ത് കല്ലറക്കപ്പറന്പ് ഷിബിൻ (23), മാതാവ് ആനന്ദം (46) എന്നിവരെയാണ് റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്.2017 ജൂണ് 12നാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ 17 കാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2017 ജൂണ് 23ന് പരപ്പനങ്ങാടിയിൽ വച്ച് പോലീസ് പെണ്കുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു ഇരുവരും. സമാനമായ രീതിയിൽ മാനന്തവാടിയിൽ നിന്നും കാണാതായ മറ്റൊരു പെണ്കുട്ടിയെ വള്ളുവന്പ്രത്ത് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. പെണ്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഷിബിനെയും മാതാവിനെയും കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിജൻ…
Read Moreഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; രണ്ട് കുട്ടികളെ തുന്നൽക്കാരൻ കുത്തിക്കൊന്നു; രണ്ട് കുട്ടികള് ഗുരുതരാവസ്ഥയിൽ
മൊറാദാബാദ്: ഉത്തർപ്രദേശിൽ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ തുന്നൽക്കാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. തുന്നൽക്കാരനായ നിർമൽപുർ സ്വദേശി റോതാഷാണ് മക്കളെ കൊലപ്പെടുത്തിയത്. ഇയാൾ തന്റെ നാല് മക്കളെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരു കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയ്ക്കു പരപുരുഷ ബന്ധത്തിൽ ഉണ്ടായ കുട്ടികളാണെന്ന് ആരോപിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ ഭാര്യയേയും മക്കളെയും ആക്രമിച്ചത്. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്തു. റോതാഷിനെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തുനിന്നും കുത്താൻ ഉപയോഗിച്ച കത്രിക കണ്ടെടുത്തു.
Read Moreഡ്രൈവറുടെയും സഹായിയുടെയും അശ്രദ്ധ; ദുബായിൽ മലയാളി വിദ്യാർഥിയായ ആറുവയസുകാരൻ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു
ദുബായ്: മലയാളി വിദ്യാർഥി ദുബായിൽ വച്ച് ശ്വാസം മുട്ടി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് ഫസീലസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ എന്ന ആറു വയസുകാരനാണ് മദ്രസയുടെ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ചത്. ദുബൈ അൽഖൂസ് അൽ മനാർ മദ്രസയിൽ പഠിക്കുന്ന കുട്ടി ബസിൽ ക്ലാസിലേക്ക് പോയതാണ്. മറ്റു കുട്ടികളെല്ലാം ബസിൽ നിന്ന് ഇറങ്ങിയെങ്കിലും ഫർഹാൻ ഉറക്കമായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനത്തിന്റെ വാതിൽ അടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും വാതിൽ തുറക്കാതിരുന്നതോടെ കൊടും ചൂടിൽ ശ്വാസം കിട്ടാതെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപാവങ്ങളുടെ പടത്തലവൻ കൈയിട്ടുവരിയത് പാവങ്ങളുടെ വാർധക്യപെൻഷൻ; പെൻഷൻ തട്ടിയെടുത്തെന്നപരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്
തലശേരി: ആറുലക്ഷത്തോളം രൂപയുടെ വാർധക്യപെൻഷൻ തട്ടിയെടുത്തതിന് സിപിഎം നേതാവിനെതിരെ തലശേരി ടൗൺ പോലീസ് കേസെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായ കെ.കെ.ബിജുവിന് എതിരെയാണ് കേസെടുത്തത്. തലശേരി സഹകരണ റൂറൽ ബാങ്കിന്റെ പരാതിയിലാണ് നടപടി.
Read Moreപണം തിരികെ നൽകാൻ വൈകി; യുവതിയെ പോസ്റ്റിൽ കെട്ടിയിട്ട് അപമാനിച്ചു- ഞെട്ടിക്കുന്ന വീഡിയോ
വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ താമസിച്ചതിനെ തുടർന്ന് യുവതിയെ പോസ്റ്റിൽ കെട്ടിയിട്ട് അപമാനിച്ചു. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കൊള്ളീഗലിലാണു സംഭവം. നാട്ടുകാർ നോക്കിനിൽക്കെയാണ് രാജാമണി എന്ന യുവതിയെ പോസ്റ്റിൽ കെട്ടിയിട്ടത്. പ്രദേശത്ത് ഒരു ചെറിയ ഹോട്ടൽ നടത്തുന്ന രാജാമണിക്ക് ചിട്ടി ഇടപാടുകളുമുണ്ട്. അടുത്തിടെ ചിലരിൽനിന്ന് ഇവർ 50000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ ഈ പണം തിരികെ നൽകാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് പണം നൽകിയവരിൽ ചിലർ ചേർന്ന് യുവതിയെ പോസ്റ്റിൽ കെട്ടിയിടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. #WATCH A woman was tied to a pole in Kodigehalli, Bengaluru, yesterday, allegedly for not repaying a loan she…
Read Moreശാന്തിതേടിയാണ് യാത്ര പോയത്, ഇനി മടക്കം! എല്ലാവരേയും വിഷമിപ്പിച്ചതിനു മാപ്പുചോദിച്ച് സിഐ നവാസ്
കൊച്ചി: ഒളിവിൽ പോയതിൽ മാപ്പുചോദിച്ച് എറണാകുളം സെൻട്രൽ സിഐ നവാസ്. മനസ് നഷ്ടപ്പെടുമെന്നായപ്പോൾ ശാന്തിതേടിയാണു യാത്ര പോയതെന്നും എല്ലാവരേയും വിഷമിപ്പിച്ചതിനു മാപ്പു ചോദിക്കുന്നെന്നും നവാസ് ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചിയിൽനിന്നു കാണാതായ നവാസിനെ തമിഴ്നാട്ടിലെ കരൂരിൽ നിന്നാണു കണ്ടെത്തിയത്. തമിഴ്നാട് റെയിൽവേ പോലീസാണു സെൻട്രൽ സിഐ നവാസിനെ കണ്ടെത്തിയതെന്നാണു വിവരം. നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു. മൂന്നുദിവസം മുന്പാണു നവാസിനെ കാണാതായത്. നവാസിനെ കാണാനില്ലെന്നു കാണിച്ച് കേരള പോലീസിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ അറിയിപ്പ് നൽകിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണു സിഐ നവാസ് നാടുവിട്ടതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്. നവാസും എസിപി സുരേഷ് കുമാറും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്ന് സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ സ്ഥിരീകരിച്ചു. ഇക്കാര്യം തൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവനിതകള് നോക്കിനില്ക്കേ ട്രെയിനില് യാത്രക്കാരെ മസാജ് ചെയ്താല് ഭാരതീയ സംസ്കാരത്തിന്റെ പാളം തെറ്റും! ബിജെപിക്കുള്ളില് ഭിന്നത.
ന്യൂഡൽഹി: അധികവരുമാനം ലക്ഷ്യമിട്ടു പ്രഖ്യാപിച്ച് ഓടുന്ന ട്രെയിനിൽ യാത്രക്കാരെ തടവാനുള്ള പദ്ധതി സംബന്ധിച്ച് ബിജെപിക്കുള്ളിൽ ഭിന്നത. ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മസാജ് സംവിധാനത്തെച്ചൊല്ലിയാണ് തർക്കം. വനിതകൾ നോക്കിനിൽക്കേ ട്രെയിനിൽ യാത്രക്കാരെ മസാജ് ചെയ്താൽ ഭാരതീയ സംസ്കാരത്തിന്റെ പാളം തെറ്റുമെന്നാണ് ബിജെപി എംപി ശങ്കർ ലാൽവാനി പറയുന്നത്. ഇക്കാര്യത്തിൽ തന്റെ രൂക്ഷമായ എതിർപ്പ് വ്യക്തമാക്കി ലാൽവാനി കഴിഞ്ഞ പത്താം തീയതി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയയ്ക്കുകയും ചെയ്തു. 174 വർഷത്തെ പാരന്പര്യമുള്ള ഇന്ത്യൻ റെയിൽവേയിലെ പുതിയ പരിഷ്കരണം ഇന്ത്യൻ സംസ്കാരത്തിന് തീരെ പിടിക്കുന്നതല്ലെന്നാണ് ലാൽവാനിയുടെ വാദം. ഇന്ത്യൻ സംസ്കാരം കണക്കിലെടുക്കുന്പോൾ ഓടുന്ന ട്രെയിനിൽ വനിതകൾ നോക്കിനിൽക്കേ ഒരു യാത്രക്കാരനെ മസാജ് ചെയ്യുന്നത് തനിക്ക് ഉൾക്കൊള്ളാനാകില്ലെന്നാണ് ലാൽവാനി പറയുന്നത്. ട്രെയിനിൽ യാത്രക്കാർക്ക് ഡോക്ടർമാർ ഉൾപ്പെടെ വൈദ്യ സഹായം ഏർപ്പാടാക്കാം. എന്നാൽ, മസാജിംഗ് പോലുള്ള മര്യാദകെട്ട…
Read Moreജനവികാരം മനസിലാക്കുന്നതിൽ എന്തുകൊണ്ടു പരാജയപ്പെട്ടു ? കേരളത്തിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു തോൽവി; സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര റിപ്പോർട്ടില് പറയുന്നത് ഇങ്ങനെയൊക്കെ
ന്യൂഡൽഹി: കേരളത്തിലെ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാന നേതൃത്വത്തിന് അടിമുടി വീഴ്ച പറ്റിയെന്ന കുറ്റപ്പെടുത്തലുമായി സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണ മികവിനെ ജനങ്ങൾ ഏറെ മതിപ്പോടെ നോക്കിക്കണ്ടെങ്കിലും ആ മതിപ്പ് വോട്ടാക്കി മാറ്റാൻ കഴിയുന്നതിൽ കേരളത്തിൽ പാർട്ടിക്ക് പരാജയം സംഭവിച്ചു. നവോത്ഥാനത്തിന്റെ പേരിൽ കേരളത്തിൽ അവതരിപ്പിച്ച വനിതാ മതിലിന് പിന്നാലെ യുവതികൾ ശബരിമല ദർശനത്തിനെത്തിയത് ബിജെപി അടക്കമുള്ള എതിരാളികൾ സിപിഎമ്മിനെതിരായ ആയുധമാക്കിയെന്ന് കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നത്. വോട്ടെടുപ്പിനു ശേഷവും വൻ വിജയം നേടുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു കേരളത്തിലെ പാർട്ടി പ്രവർത്തകർ. ജനവികാരം മനസിലാക്കുന്നതിൽ എന്തുകൊണ്ടു പരാജയപ്പെട്ടു എന്നതിൽ വലിയ പരിശോധന ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ കേരളത്തിൽ ഒറ്റ സീറ്റു പോലും നേടാനായില്ലെങ്കിലും യുഡിഎഫിന് വൻതോതിൽ വോട്ട് മറിച്ചു കൊടുത്തിട്ടും ബിജെപിക്ക് 15.56…
Read More