അടൂർ: അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിൽനിന്നു കാണാതായ മൂന്ന് പെണ്കുട്ടികളെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തി. ട്രെയിനിൽ പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് ഇവരെ കാണാതായത്. തുടർന്ന് സ്ഥാപനം ഉടമ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയായിരുന്നു. അടൂർ ഡിവൈഎസ്പി കെ.ജെ. തോമസ് അന്വേഷണത്തിനായി പ്രത്യേക സ്കാഡിന് രൂപം നല്കിയിരുന്നു. സൈബർ സെൽ, റെയിൽവേ പോലീസ്, ഹൈവേ പോലീസ് പട്രോളിംഗ് സംഘം എന്നിവരുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ട്രെയിനിൽ യാത്ര ചെയ്ത ഒരാൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഇവരെ പൂനയിലേക്കുള്ള യാത്രയ്ക്കിടെ ടെയിനിൽ കണ്ടെത്തുകയായിരുന്നു. കുട്ടികൾ നാടുവിടാനുള്ള കാരണവും മറ്റും പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരോടൊപ്പം മറ്റാരെങ്കിലുമുണ്ടോയെന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നു. കാണാതായ…
Read MoreCategory: Loud Speaker
സിഐ തിരികെവരും! സിഐ നവാസിനെ ട്രെയിൻ യാത്രയ്ക്കിടെ കണ്ടെത്തി; വൈകുന്നേരത്തോടെ കൊച്ചിയിലെത്തിക്കും
കൊച്ചി: കാണാതായ എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസിനെ കണ്ടെത്തി. കോയന്പത്തൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ തമിഴ്നാട് കരൂർ റെയിൽവേ സ്റ്റേഷനിൽവച്ച് ഇന്ന് പുലർച്ചെ റെയിൽവേ പോലീസ് അദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു. സിഐയെ കണ്ടെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലക്കാട് പോലീസ് സംഘം അദ്ദേഹത്തെ പാലക്കാടെത്തിച്ചു. സിഐ കൊച്ചിയിലേക്കെത്തിക്കുന്നതിനായി കൊച്ചി സിറ്റി പോലീസ് സംഘം പാലക്കാട്ടെത്തിയിട്ടുണ്ട്. ഇവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം വൈകിട്ടോടെ സിഐയെ കൊച്ചിയിലെത്തിക്കും. വ്യാഴാഴച രാവിലെ മുതൽ കാണാതായെന്ന ഭാര്യയുടെ പരാതിയിൽ സംസ്ഥാനമൊട്ടാകെ പോലീസ് അന്വേഷണം ഉൗർജിതമാക്കിയതിനിടെയാണു തമിഴ്നാട്ടിൽനിന്നും അദ്ദേഹത്തെ കണ്ടെത്തിയത്. നവാസിനെ കണ്ടെത്തുന്നതിനായി നാലു സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം. രണ്ടു ദിവസമായി സംസ്ഥാനമൊട്ടാകെ അന്വേഷിക്കുകയായിരുന്നെങ്കിലും അദ്ദേഹത്തെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കാണാതായ ദിവസം രാവിലെ കായംകുളത്തും തുടർന്നു കൊല്ലത്തെത്തിയതായ വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടു പോയെന്നതിനെക്കുറിച്ചു സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അപ്രത്യക്ഷനാകുന്നതിനു മുൻപു…
Read Moreഒമാനിലേക്കു പോയ “വായു’ തിരിച്ചുവരുന്നു; ഗുജറാത്ത് തീരം വീണ്ടും ഭീഷണിയിൽ
ന്യൂഡൽഹി: ഒമാനിലേക്കു പോയ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമിട്ടു തിരിച്ചുവരുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ വായു ശക്തമായി തിരിച്ചെത്തുമെന്നാണു മുന്നറിയിപ്പ്. ഈ മാസം 16, 17, 18 തീയതികളിലായി വായു തിരിച്ചെത്തിയേക്കാമെന്നു ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം. രാജീവൻ അറിയിച്ചു. വായു ഗുജറാത്തിന് ഇനി ഭീഷണിയാകില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചുഴലിക്കാറ്റ് ഗതിമാറി തിരിച്ചെത്തുന്നത്. ശനിയാഴ്ച രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. 13-ാം തീയതി വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ ഗുജറാത്ത് തീരം പിന്നിട്ടു വടക്കുപടിഞ്ഞാറൻ ദിശയിലേക്കാണു നീങ്ങിയത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം മാറിയതിനാൽ ഗുജറാത്തിൽ കാര്യമായ നാശനഷ്ടമുണ്ടായില്ല. എന്നാൽ കനത്ത മഴ ലഭിച്ചു. സംസ്ഥാനത്ത് രണ്ടു ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. ഈ വർഷം ഇന്ത്യയിൽ…
Read Moreഎസിപി കള്ളക്കേസെടുക്കാൻ നിർബന്ധിച്ചു; ആരോപണവുമായി സിഐ നവാസിന്റെ ഭാര്യ
കൊച്ചി: കൊച്ചിയിൽനിന്നു കാണാതായ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സിഐ വി.എസ്. നവാസിനെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നെന്ന് ഭാര്യ. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അവർ ആരോപണം ഉന്നയിച്ചത്. കള്ളക്കേസെടുക്കാൻ എസിപി നവാസിനെ നിർബന്ധിച്ചിരുന്നെന്നും അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഭാര്യ പറഞ്ഞു. കാണാതായ ദിവസം രാത്രി രണ്ടുമണിക്കാണു വീട്ടിൽ വന്നത്. പ്രശ്നങ്ങളെന്താണെന്ന് ചോദിച്ചപ്പോൾ എസിപിയുമായി സംസാരിച്ചപ്പോൾ പ്രശ്നങ്ങൾ വഷളായി എന്നാണു പറഞ്ഞത്. രാവിലെ എഴുന്നേറ്റു നോക്കുന്പോൾ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഇപ്പോൾ പരാതി നൽകില്ലെന്നും ഭാര്യ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് നവാസിനെ കാണാതായത്. കായംകുളത്തുവച്ച് ഇയാളെ കണ്ടതായി വിവരമുണ്ടെങ്കിലും അതിനുശേഷം നവാസിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ നവാസിന്റെ തിരോധാനത്തിനു പിന്നിലുണ്ടെന്നാണു സൂചന. ഇതു കേന്ദ്രീകരിച്ചും അന്വേഷണം…
Read Moreഞായറാഴ്ച വെടിക്കെട്ട് നടക്കാനിരിക്കെ..! ക്രിക്കറ്റ് കളിക്കാൻ ഇന്ത്യയോട് ഇരക്കില്ല; നിലപാട് വ്യക്തമാക്കി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാൻ ഇന്ത്യയോട് ഇരക്കില്ലെന്നു പാക്കിസ്ഥാൻ. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ലോകകപ്പ് വേദിയിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടാനൊരുങ്ങവെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. മാന്യമായ രീതിയിൽ മാത്രമേ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം തുടരാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുള്ളുവെന്ന് പിസിബി അധ്യക്ഷൻ എഹ്സാൻ മാനി പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ടി ഇന്ത്യയോടു യാചിക്കില്ലെന്നും മാനി വ്യക്തമാക്കി. നവംബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി വനിതാ ചാന്പ്യൻഷിപ്പിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കുമെന്നും മാനി അറിയിച്ചു. 2013 ജനുവരിക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പരന്പര കളിച്ചിട്ടില്ല. എന്നാൽ മറ്റു ടൂർണമെന്റകളിലായി ഇരു രാജ്യങ്ങളും നിരവധി തവണ ഏറ്റുമുട്ടി.
Read Moreബിജെപിയില് “ലഘുലേഖ കലാപം’! ലക്ഷ്യം സംഘടനാ തെരഞ്ഞെടുപ്പ്; വോട്ട് മറിച്ചെന്ന ആരോപണത്തിന് കണക്കുകളിലൂടെ മറുപടിയുമായി സുരേന്ദ്രപക്ഷം
കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പില് കേരളത്തില് ഒരുസീറ്റ് പോലും നേടാനാവാത്തതിനു പിന്നാലെ ബിജെപിയില് പോര് മുറുകുന്നു. ജൂലൈ മുതല് ആരംഭിക്കാനിരിക്കുന്ന യൂണിറ്റ്തലം മുതല് ദേശീയതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഗ്രൂപ്പ് പോര് ശക്തമാവുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലൊന്നും ബിജെപിയുടെ പ്രമുഖ നേതാക്കള് മത്സരിക്കാന് തയാറാവുന്നില്ലെന്നും പകരം സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്ട്ടിയുടെ അധികാരം സ്വന്തമാക്കാനുമാണിപ്പോള് മത്സരം നടക്കുന്നതെന്നുമാണ് അണികൾ ആരോപിക്കുന്നത്. അതിനിടെയാണ് സംസ്ഥാന ജനറല് സെക്രട്ടറി കെ.സുരേന്ദ്രനെതിരേ ലഘുലേഖ പ്രചരിക്കുന്നത്. ലോക്സഭാതെരഞ്ഞെടുപ്പില് സംസ്ഥാന നേതൃത്വത്തിന് വീഴ്ചകളുണ്ടായിട്ടുണ്ടെന്നും അതാണ് സമ്പൂര്ണ പരാജയത്തിലേക്ക് എത്തിച്ചതെന്നുമാണ് ഒരു വിഭാഗം കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ഇന്നലെ ഡല്ഹിയില് ചേര്ന്ന ദേശീയഭാരവാഹികളുടെ യോഗത്തിലും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുണ്ടായെന്നാണറിയുന്നത്. കേന്ദ്രനേതൃത്വത്തിന്റെ നിര്ദേശപ്രകാരമായിരുന്നില്ല സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും അത് തോല്വിയിലേക്ക് നയിച്ചതെന്നുമാണ് ഉയര്ന്ന ആരോപണം. സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള ആരോപണങ്ങളുടെ മുനയൊടുക്കുന്നതിനായാണിപ്പോള് ലഘുലേഖയുമായി മറുവിഭാഗം രംഗത്തെത്തയതെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പില് ഫണ്ട് വെട്ടിപ്പിനൊപ്പം വോട്ടുകച്ചവടവും നടന്നതായി…
Read Moreതോക്ക് ചൂണ്ടി ടിക് ടോക്ക്; അബദ്ധത്തിൽ വെടിപൊട്ടി കൗമാരക്കാരൻ മരിച്ചു
മുംബൈ: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി 17 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ സ്വദേശി പ്രതീക് വഡേക്കറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ രണ്ടു ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതീകും ബന്ധുക്കളായ രണ്ടു പേരും ഹോട്ടൽ മുറിയിൽ ഇരിക്കുമ്പോഴാണ് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോയ്ക്കായി നാടൻ തോക്ക് എത്തിച്ചു. എന്നാൽ ഷൂട്ടിംഗിനിടെ ബന്ധുവിന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. പിന്നീട് പോലീസ് എത്തി പ്രതീകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
Read Moreവിശ്വാസിസമൂഹത്തില് ആഴത്തില് മുറിവേല്പ്പിച്ചു; പിണറായി വിജയന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ച; ശബരിമലയില് തിരുത്തല് വേണമെന്നു സിപിഐ
തിരുവനന്തപുരം : വനിതാ മതിൽ സംഘടിപ്പിച്ചതിനു പിറ്റേന്നുതന്നെ ആക്റ്റിവിസ്റ്റുകളായ രണ്ടു സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചതു വിശ്വാസിസമൂഹത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചെന്നു സിപിഐ സംസ്ഥാന കൗണ്സിൽ. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ഭരണഘടനാപരമായി ബാധ്യതയുണ്ടെങ്കിലും വിഷയം വിശ്വാസമായതിനാൽ കൈകാര്യം ചെയ്ത രീതിയിൽ ഗുരുതരമായ വീഴ്ചയാണു സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു കൗൺസിൽ വിലയിരുത്തി. കോടതിവിധിയെ സംബന്ധിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിനു സാധിച്ചില്ലെന്നു മാത്രമല്ല മുന്നണിയുമായി സൗഹാർദത്തിലായിരുന്നവരെ പിണക്കുകയും ചെയ്തു. ഇതു തെരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹത്തിന്റെ വോട്ടുകൾ നഷ്ടപ്പെടുന്നതിനു കാരണമായെന്നും അതിവേഗത്തോടെ തിരുത്തലുകൾക്കു മുന്നണിയും സർക്കാരും തയാറാകണമെന്നും കൗണ്സിലിൽ നേതാക്കൾ പറഞ്ഞു. ചിറ്റയം ഗോപകുമാർ എംഎൽഎയും കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാറും ശബരിമല വിഷയത്തിൽ സർക്കാരിന്റേതു കൈവിട്ട കളിയായിരുന്നുവെന്നാണു കൗണ്സിലിൽ വിമർശിച്ചത്. നയപരമായ കാര്യങ്ങളിൽ സിപിഎം ഒറ്റയ്ക്കു തീരുമാനമെടുക്കുന്നു. അതുകൊണ്ടുതന്നെ സർക്കാർതലത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ മിക്കതും ജനപ്രതിനിധിയെന്ന…
Read Moreഒരു ദുരഭിമാനക്കൊല!കെവിന്റെ മരണത്തിന്റെ പിന്നിലെ രഹസ്യം തേടി സംവിധായകൻ മജോ മാത്യു
കോട്ടയം: ദുരഭിമാനക്കൊലയുടെ പിന്നിലെ രഹസ്യം തേടി സംവിധായകൻ മജോ മാത്യു. കോട്ടയത്തെ കെവിൻ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മജോ മാത്യു സംവിധാനം ചെയ്യുന്ന ’ഒരു ദുരഭിമാനക്കൊല’യുടെ ടൈറ്റിൽ ലോഞ്ചിംഗ് കോട്ടയം പ്രസ് ക്ലബ് ഹാളിൽ ചലച്ചിത്രതാരം അശോകൻ നിർവഹിച്ചു. അശോകൻ സംഗീത സംവിധായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ നായികയുടെ പിതാവിന്റെ വേഷം ചെയ്യുന്നതും അശോകനാണ്. ചിത്രത്തിൽ വിവേകും നന്ദുവുമാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖമായ നിവേദിതയാണ് നായിക. ഇന്ദ്രൻസാണ് നായികയുടെ പിതാവിന്റെ വേഷം അവതരിപ്പിക്കുന്നത്. അങ്കമാലി ഡെയറി ഫെയിം കിച്ചു, അംബികാ മോഹൻ, സബിത, നന്ദു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
Read Moreഇന്ത്യ ശാന്തിയും സമാധാനവും പുലരുന്ന രാജ്യമാണോ? അവകാശവാദം അത്ര ശരിയല്ലെന്നു റിപ്പോര്ട്ട്
ന്യൂഡൽഹി: ഇന്ത്യ ശാന്തിയും സമാധാനവും പുലരുന്ന രാജ്യമാണെന്ന അവകാശവാദം അത്ര ശരിയല്ലെന്നു റിപ്പോർട്ട്. ലോക സമാധാന സൂചികയിൽ 163 രാജ്യങ്ങളിൽ ഇന്ത്യക്ക് 141-ാം സ്ഥാനമാണുള്ളത്. 2018ൽ ഇന്ത്യ 136-ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാൻ 153-ാം സ്ഥാനത്താണ്. ബംഗ്ലാദേശും ഭൂട്ടാനും ഇന്ത്യയേക്കാൾ സമാധാനമുള്ള രാജ്യങ്ങളാണെന്നതാണു ശ്രദ്ധേയം. ഓസ്ട്രേലിയൻ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ്(ഐഇപി)യാണു റിപ്പോർട്ട് പുറത്തുവിട്ടത്. ഐസ്ലാൻഡ് ആണ് ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം. 2008 മുതൽ ഐസ്ലാൻഡ് ഒന്നാംസ്ഥാനത്താണ്. ന്യൂസിലൻഡ്, ഓസ്ട്രിയ, പോർച്ചുഗൽ, ഡെന്മാർക്ക് എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളിൽ. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിറകിലുള്ള രാജ്യം. കഴിഞ്ഞവർഷം സിറിയ ആയിരുന്നു ഏറ്റവും അവസാന സ്ഥാനത്ത്. ഇത്തവണ സിറിയ 162-ാം സ്ഥാനത്താണ്. സൗത്ത് സുഡാൻ, യെമൻ, ഇറാക്ക് എന്നിവയാണ് സമാധാനാന്തരീക്ഷം തീരെയില്ലാത്ത മറ്റു രാജ്യങ്ങൾ. സാമൂഹ്യസുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്രസംഘർഷം, സൈനികവത്കരണം എന്നിവ കണക്കിലെടുത്താണ് സമാധാനമുള്ള രാജ്യത്തെ തെരഞ്ഞെടുക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ…
Read More