ബംഗളൂരു: അച്ഛന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ പതറാതെ പരീക്ഷയെഴുതി മകൾ. അന്തരിച്ച മന്ത്രി സി.എസ്. ശിവള്ളിയുടെ മകൾ രൂപയാണ് ഇന്നലെ മരണവീട്ടിൽ നിന്ന് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ബന്ധുക്കൾ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തവേ സങ്കടം ഉള്ളിലൊതുക്കി അച്ഛനുവേണ്ടി പരീക്ഷയെഴുതാനുള്ള തയാറെടുപ്പിലായിരുന്നു പതിനാറുകാരിയായ രൂപ. ആരോടും ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നാണ് പരീക്ഷയെഴുതിയ ശേഷം രൂപ മാധ്യമങ്ങളോടു പ്രതികരിച്ചത്. കർണാടക മുനിസിപ്പൽ ഭരണവകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എസ്. ശിവള്ളി (56) ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ധർവാഡ് ജില്ലയിലെ കുൻഡ്ഗോൾ മണ്ഡലത്തിൽനിന്നു മൂന്നു തവണ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read MoreCategory: Loud Speaker
ഇതാദ്യമായല്ല! യെദിയൂരപ്പയ്ക്ക് സ്ഥിരം തലവേദനയായി ഡയറിക്കുറിപ്പുകളും ശബ്ദരേഖകളും
ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയെ വിടാതെ പിന്തുടർന്ന് ശബ്ദരേഖകളും ഡയറിക്കുറിപ്പുകളും. മുഖ്യമന്ത്രിയാകാൻ ബിജെപി കേന്ദ്രനേതാക്കൾക്ക് 1800 കോടി നല്കിയെന്ന വെളിപ്പെടുത്തലുമായി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പ് വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് വെളിപ്പെടുത്തലുണ്ടായത്. ഇതാദ്യമായല്ല, യെദിയൂരപ്പ ഇത്തരത്തിൽ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. കർണാടകയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ സർക്കാർ രൂപീകരിച്ച യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്നപ്പോൾ മറ്റു പാർട്ടികളിലെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ യെദിയൂരപ്പയുടെ നേതൃത്വത്തിൽ നീക്കം നടന്നു. എന്നാൽ കോൺഗ്രസ് എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെ തന്ത്രം പാളുകയും യെദിയൂരപ്പ രാജിവയ്ക്കുകയും ചെയ്തു. അടുത്തിടെ ബജറ്റ് സമ്മേളനത്തിനിടെ സഖ്യസർക്കാരിനെ മറിച്ചിടാൻ ബിജെപി ശ്രമം നടത്തുന്നതായി ആരോപണമുയർന്നിരുന്നു. കോൺഗ്രസിന്റെ ഏതാനും എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിൽ പാർപ്പിച്ച് നടത്തിയ നീക്കം പൊളിഞ്ഞതും…
Read Moreമറക്കരുത്..! വോട്ട് ചെയ്യാൻ ജനങ്ങളെ ഓർമിപ്പിക്കാൻ പാക്കറ്റ് പാലിലും പോളിംഗ് തീയതി
മൈസൂരു: വോട്ട് ചെയ്യാൻ ജനങ്ങളെ ഓർമിപ്പിക്കാൻ പുതിയ മാർഗവുമായി മൈസൂരു ജില്ലാ ഭരണകൂടം. മൈസൂരുവിൽ വിതരണം ചെയ്യുന്ന പാൽ കവറിൽ തെരഞ്ഞെടുപ്പ് തീയതി അച്ചടിച്ചാണ് വോട്ടർമാരെ ഓർമപ്പെടുത്തുന്നത്. കർണാടക മിൽക്ക് ഫെഡറേഷനും മൈസൂരു മിൽക്ക് യൂണിയൻ ലിമിറ്റഡും വിതരണം ചെയ്യുന്ന പാൽ കവറിൽ കന്നഡ ഭാഷയിലാണ് തീയതി അച്ചടിച്ചിരിക്കുന്നത്. സൗത്ത് കർണാടകയിൽ വിതരണം ചെയ്യുന്ന പാൽ കവറിനു മുകളിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 18 എന്നും ബാക്കി സ്ഥലങ്ങളിലെ പാൽ കവറിനു മുകളിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 23 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലിനു പുറമേ തൈര് കവറിലും തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. തീയതി കൂടാതെ വോട്ടർമാർക്ക് ഓരോ ദിവസവും വിവിധ സന്ദേശങ്ങളും കവറിൽ രേഖപ്പെടുത്തുണ്ട്. സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) ഓഫീസർമാർക്കാണ് ഇതിന്റെ ചുമതല. മൈസൂരുവിൽ കർണാടക മിൽക്ക് ഫെഡറേഷൻ 38 ലക്ഷം പാക്കറ്റ് പാലും മൈസൂരു…
Read Moreബംഗളൂരു റൂറലിൽ ഗ്ലാമർ സ്ഥാനാർഥിയെ നിർത്താൻ ബിജെപി; പരിഗണിക്കുന്നത് നടിയുമായ നിഷ യോഗേശ്വറിനെ
ബംഗളൂരു: ബംഗളൂരു റൂറൽ ലോക്സഭാ മണ്ഡലത്തിൽ സെലിബ്രിറ്റി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബിജെപി നീക്കം. മുൻമന്ത്രി സി.പി. യോഗേശ്വറിന്റെ മകളും നടിയുമായ നിഷ യോഗേശ്വറിനെയാണ് സീറ്റിലേക്ക് പരിഗണിക്കുന്നത്. യോഗേശ്വറിന്റെ പേരാണ് സംസ്ഥാന നേതൃത്വം ശിപാർശ ചെയ്തിരുന്നത്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹമില്ലെന്നും മകൾക്ക് സീറ്റ് നല്കിയാൽ പാർട്ടിയുടെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. ഇരുപത്തിയൊമ്പതുകാരിയായ നിഷ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പിതാവിനായി പ്രചാരണത്തിനിറങ്ങിയിരുന്നു. യുഎസിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയ നിഷ ഫാഷൻ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. സ്ഥാനാർഥിയായാൽ യോഗേശ്വറിന്റെ കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തുന്ന മൂന്നാമത്തെ അംഗമാകും നിഷ. യോഗേശ്വറിന്റെ സഹോദരൻ സി.പി. രാജേഷ് രാമനഗര സില്ല പഞ്ചായത്ത് അംഗമാണ്.
Read Moreസോഷ്യൽ മീഡിയ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം: നിരീക്ഷണം ശക്തമാക്കി; തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ശ്രദ്ധയിൽപെട്ടാൽ 9446257346 എന്ന നന്പറിൽ തെളിവ് സഹിതം അറിയിക്കാം
കൽപ്പറ്റ: പൊതു തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമായി നിരീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് മാധ്യമങ്ങൾക്കുള്ള നിയമവ്യവസ്ഥകൾ സോഷ്യൽ മീഡിയക്കും ബാധകമാണ്. സംയുക്ത പ്രോജക്ടുകൾ (വിക്കിപീഡിയ), ബ്ലോഗുകൾ, മൈക്രോ ബ്ലോഗുകൾ (ട്വിറ്റർ), കണ്ടെന്റ് കമ്മ്യൂണിറ്റികൾ (യൂ ട്യൂബ്), സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ് (ഫേസ്ബുക്ക്), വെർച്വൽ ഗെയിം വേൾഡ് (വാട്ട്സ്ആപ്പ്, മൊബൈൽ ആപ്ലിക്കേഷൻ) തുടങ്ങിയവ തെരഞ്ഞെടുപ്പ് കമ്മീഷൻ സോഷ്യൽ മീഡിയ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് മീഡിയയിൽ തെരഞ്ഞെടുപ്പ് പരസ്യം നൽകുന്നതിനുള്ള മുൻകൂർ അനുമതി നിബന്ധന സോഷ്യൽ മീഡിയയ്ക്കും നിർബന്ധമാണ്. ഇന്റർനെറ്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള വെബ് സൈറ്റുകളിലോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ രാഷ്ട്രീയ പരസ്യം നൽകുന്നതിന് ജില്ലാതലത്തിലുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുൻകൂർ അനുമതി നിർബന്ധമാണ്. സ്ഥാനാർഥി നാമ നിർദ്ദേശ…
Read Moreകുഴൽകിണറിനുള്ളിൽ വീണ ഒന്നരവയസുകാരനെ 48 മണിക്കൂറിനു ശേഷം രക്ഷപെടുത്തി
കുഴൽ കിണറിനുള്ളിൽ വീണ ഒന്നര വസയുകാരനെ 48 മണിക്കൂറുകൾക്കു ശേഷം സുരക്ഷിതമായി രക്ഷപെടുത്തി. നദിം എന്നാണ് കുട്ടിയുടെ പേര്. ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ബൽസമന്ധ് എന്ന സ്ഥലത്താണ് സംഭവം. വീടിനു സമീപമുള്ള കൃഷി സ്ഥലത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിലാണ് 60 അടി താഴ്ച്ചയുള്ള കുഴൽകിണറിനുള്ളിൽ വീണത്. കുഴൽ കിണറിന് മൂടിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. പ്രദേശവാസികളും ദുരന്തനിവാരണ സേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടിക്ക് കഴിക്കുവാനായി ബിസ്ക്കറ്റും വെള്ളവും നൽകിയിരുന്നു. മാത്രമല്ല ശ്വാസതടസമുണ്ടാകാതിരിക്കുവാനായി ഓക്സിജനും നൽകിയിരുന്നു. രാത്രിയിൽ കാണുവാൻ ഉപയോഗിക്കുന്ന കാമറ ഉപയോഗിച്ചാണ് കുട്ടിയുടെ ചലനങ്ങൾ മനസിലാക്കിയിരുന്നത്. കിണറിനുള്ളിൽ നിന്നുമെടുത്ത കുട്ടിയെ അഗ്രോഹ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreമലപ്പുറത്തുകാര് പെട്രോള് പമ്പ് തേടി പോകേണ്ട; പമ്പ് അവരെ തേടിയെത്തും! സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോള് പമ്പ് മലപ്പുറത്ത്
ഇന്ധനത്തിനായി മലപ്പുറത്തുകാർക്ക് ഇനി പമ്പുകളെ മാത്രം ആശ്രയിക്കേണ്ടി വരില്ല. ടാങ്കറിൽ വീട്ടുപടിക്കൽ വരെ ഇനി ഇന്ധനമെത്തുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത് പ്രവർത്തനം സജ്ജമായി. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായി പൂനെയിലെ റീപോസ്റ്റ് എന്ന സ്റ്റാർട്അപ്പ് കന്പനിയുമായി ചേർന്ന് രാജ്യത്ത് ആരംഭിക്കുന്ന മൊബൈൽ പമ്പുകളിലെ കേരളത്തിലെ ആദ്യത്തെ യൂണിറ്റാണ് കഴിഞ്ഞദിവസം മലപ്പുറത്തെത്തിയിരിക്കുന്നത്. പൂക്കോട്ടൂരിലെ പിഎംആർ പെട്രോളിയം ഏജൻസിയാണ് മലപ്പുറത്തെ വിതരണക്കാർ. വലിയ ടാങ്കർ ലോറിയിൽ നിന്ന് വാഹനങ്ങളിലേക്ക് പെട്രോൾ നിറയ്ക്കുന്ന സംവിധാനമാണ് ഇതിലുള്ളത്. സാധാരണ പമ്പുകളിലുള്ളതു പോലെ ഫില്ലിംഗ് യൂണിറ്റ് ലോറിയിൽ ഘടിപ്പിച്ചിരിക്കുകയാണ്. ടാങ്കർ സ്ഥിരമായി ഒരു റൂട്ടിലൂടെ സഞ്ചരിച്ച് ഇന്ധന വിതരണം നടത്തും. 6000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കറിന് മികച്ച സുരക്ഷാസംവിധാനങ്ങളുമുണ്ട്. മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം അടുത്ത ദിവസം ആരംഭിക്കും. ഒരു പമ്പുമായി ബന്ധപ്പെട്ട് ആറ്…
Read Moreലോട്ടറിയടിച്ചപ്പോൾ “വാസ്തു വിഘ്നം’; കോടികളുടെ ഫ്ളാറ്റ് വേണ്ടെന്നു ശിവസേനാ നേതാവ്
മുംബൈ: ലോട്ടറിയടിച്ചു കിട്ടിയ കോടികൾ വിലമതിക്കുന്ന ഫ്ളാറ്റ് ശിവസേനാ പ്രവർത്തകൻ വേണ്ടെന്നുവച്ചു. വാസ്തു പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിനോദ് ഷിർക്കെ എന്നയാളുടെ നടപടി. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ ശിവസേനാ ശാഖയുടെ തലവനാണ് ഷിർക്കെ. കഴിഞ്ഞ ഡിസംബറിലാണ് മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എംഎച്ച്എഡിഎ) ലോട്ടറി നറുക്കെടുപ്പിൽ ഷിർക്കെ വിജയിക്കുന്നത്. 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലമതിക്കുന്ന രണ്ടു ഫ്ളാറ്റുകളാണ് ഇയാൾക്കു സമ്മാനമായി ലഭിച്ചത്. ഇതിൽ ഏതെങ്കിലും ഒന്നു ഷിർക്കെയ്ക്കു തെരഞ്ഞെടുക്കാം. എംഎച്ച്എഡിഎ ലോട്ടറി നറുക്കെടുപ്പിൽ വിറ്റുപോകുന്ന ഏറ്റവും വിലകൂടിയ ഫ്ളാറ്റുകളായിരുന്നു ഇവ. എന്നാൽ, വാസ്തു പ്രശ്നം ചൂണ്ടിക്കാട്ടി ഇതിൽ വിലകൂടിയ ഫ്ളാറ്റ് ഏറ്റെടുക്കാൻ ഷിർക്കെ വിസമ്മതിക്കുകയായിരുന്നെന്നു ബിഎംസി പ്രതിനിധി അറിയിച്ചു. വാസ്തു ഉപദേശകന്റെ നിർദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ഷിർക്കെ പറഞ്ഞു. മികച്ച രാഷ്ട്രീയ…
Read Moreരാഹുലിന് “ചെക്ക്’ വയ്ക്കാൻ സ്മൃതി ഇറാനിയോ..? വയനാട് സീറ്റ് ബിജെപി ഏറ്റെടുത്തേക്കും
ന്യൂഡൽഹി: വയനാട്ടിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ ബിഡിജെഎസ് സ്ഥാനാർഥിയെ മാറ്റി ബിജെപി സീറ്റ് ഏറ്റെടുത്തേക്കും. രാഹുലിനെതിരേ ദേശീയ നേതൃത്വത്തിലെ ശക്തനായ നേതാവിനെതന്നെ നിർത്തണമെന്നുള്ള അഭിപ്രായത്തെ തുടർന്നാണ് ബിജെപിയുടെ നീക്കം. അതേസമയം, വയനാട്ടിൽ ബിജെപി സ്ഥാനാർഥിയായി സ്മൃതി ഇറാനി എത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അമേഠിയിൽ തോറ്റ് തുന്നം പാടുമെന്ന ഭയമാണ് രാഹുൽ വയനാട്ടിൽ ഒരുങ്ങുന്നതെന്നാണ് ബിജെപി ഉയർത്തുന്ന വിമർശനം. ഇക്കാര്യം ജനങ്ങളിലെത്തിക്കാനാണ് സ്മൃതിയെ ഇവിടെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നത്.
Read Moreഐ നീഡ് ടു നോ…! തൃപ്തികരമായ മറുപടി ലഭിച്ചില്ല; പോലീസുദ്യോഗസ്ഥനെ ഇംഗ്ലീഷിൽ വിരട്ടി സുരേഷ് ഗോപി; വീഡിയോ വൈറല്
ഉന്നത പോലീസുദ്യോഗസ്ഥനെ ഫോണ് വിളിച്ച് ഇംഗ്ലീഷിൽ വിരട്ടി സുരേഷ് ഗോപി എംപി. ഓച്ചിറയിൽ തട്ടിക്കൊണ്ടു പോയ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ വീട്ടിൽ മാതാപിതാക്കളെ സമാധാനിപ്പിക്കുവാനായി ആണ് അദ്ദേഹം എത്തിയത്. അന്വേഷണത്തിന്റെ പുരോഗതിയെകുറിച്ച് അറിയുവാനായി പോലീസുദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ട അദ്ദേഹത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതോടെ അദ്ദേഹം രോഷാകുലനാകുകയായിരന്നു. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് ഉന്നതപോലീസുദ്യോഗസ്ഥനെ അദ്ദേഹം ഫോണിൽ വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മൂക്കിന് താഴെയാണ് ഇത്തരമൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച വാതോരാതെ സംസാരിക്കുന്നയാളുകൾ എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Read More