കൊച്ചി: മണ്ഡലം മാറി വോട്ടു ചോദിച്ചു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ആലുവയിലാണ് മന്ത്രിക്ക് അമളി പിണഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതിനായി നെടുന്പാശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം കഐസ്ആർടിസി ബസിലാണു യാത്ര ആരംഭിച്ചത്. ബസിറങ്ങിയപ്പോൾ മുതൽ കണ്ണന്താനം ജനങ്ങളോടു വോട്ടുചോദിച്ചു. പറവൂർ കവല മുതലാണ് കണ്ണന്താനം വോട്ടഭ്യർഥിച്ചു തുടങ്ങിയത്. ഇത് ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെട്ട ആലുവയുടെ ഭാഗമായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ മണ്ഡലം മാറിപ്പോയെന്ന് പറഞ്ഞപ്പോഴാണ് കണ്ണന്താനവും ഇക്കാര്യം തിരിച്ചറിഞ്ഞത്. അബദ്ധം പറ്റിയെന്നു മനസിലാക്കിയതോടെ കണ്ണന്താനം വോട്ടഭ്യർത്ഥന മാറ്റി പ്രാർത്ഥിക്കണമെന്നാക്കി തിരുത്തി. ഉടൻതന്നെ പാർട്ടിക്കാർ എത്തിച്ച വാഹനത്തിൽ എറണാകുളം മണ്ഡലത്തിലേക്കു പോയി.
Read MoreCategory: Loud Speaker
ചരിത്രത്തിലാദ്യമായി കേരളത്തിനു സ്വന്തം പ്രധാനമന്ത്രിയെ കിട്ടുമോ? രാഹുൽ വന്നാൽ കേരളം തൂത്തുവാരാമെന്ന കണക്കുകൂട്ടലിൽ യുഡിഎഫ്
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി കേരളത്തിനു സ്വന്തം പ്രധാനമന്ത്രിയെ കിട്ടുമോ? രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ വൻവിജയം ഉറപ്പാണ്. രാഹുൽ വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിൽ മത്സരിക്കുമോ എന്ന ചോദ്യവും ഒപ്പം ഉയർന്നിട്ടുണ്ട്. അമേഠിക്കു പുറമേ വയനാട്ടിൽ കൂടി രാഹുൽ മത്സരിച്ചാൽ കേരളം തൂത്തുവാരാമെന്നാണു കോണ്ഗ്രസിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടൽ. സമീപ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാടിനും പുറമെ ആന്ധ്രപ്രദേശ്, തെലുങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ കൂടി രാഹുലിന്റെ ദക്ഷിണേന്ത്യയിലെ സാന്നിധ്യം സഹായകമാകുമെന്നാണു കോണ്ഗ്രസിലെ തെരഞ്ഞെടുപ്പു തന്ത്രം മെനയുന്നവരുടെ വിലയിരുത്തൽ. കർഷക ഭൂരിപക്ഷമുള്ളതും ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ മിശ്ര മണ്ഡലവുമായ വയനാട്ടിലെ രാഹുലിന്റെ വിജയം മതേതര ഭാരതത്തിനും കാർഷിക മേഖലയുടെ ഉണർവിനും കൂടി നാന്ദിയായേക്കുമെന്നു പ്രതീക്ഷയുണ്ട്. എന്തായാലും വയനാട്, വടകര മണ്ഡലങ്ങളിലെ ഒൗദ്യോഗികമായ സ്ഥാനാർഥി പ്രഖ്യാപനം കോണ്ഗ്രസ് വൈകിച്ചതും പത്തനംതിട്ടയിലെ മാത്രം സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിക്കാതിരുന്നതും വലിയ തന്ത്രങ്ങളുടെ കൂടി…
Read Moreതാൻ ബിജെപിയിലേക്കെന്ന പ്രചാരണം തള്ളി പി.ജെ. കുര്യൻ; മുമ്പ് ഇതിലും വലിയ ഓഫർ വന്നിരുന്നു
തിരുവല്ല: താൻ ബിജെപിയിൽ ചേരുന്നതായി ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം അസംബന്ധമാണെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷനും കോണ്ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗവുമായ പ്രഫ. പി.ജെ. കുര്യൻ. തന്റെ അറിവോ തന്നോട് ചോദിക്കാതെയോ ആണ് ഇത്തരം വാർത്തകൾ ചില മാധ്യമങ്ങൾ പടച്ചുവിടുന്നത്. ഇതിനു പിന്നിൽ തന്റെ പാർട്ടിയിൽ പെട്ടവരാരെങ്കിലുമുണ്ടോയെന്നു പോലും കണ്ടെത്തണം. തിരുവല്ലയിൽ ഇന്നു രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കുര്യൻ.ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിട്ടില്ല. രാജ്യസഭ ഉപാധ്യക്ഷനായിരിക്കുന്പോൾ ബിജെപി സർക്കാരിലെ പ്രമുഖർ തന്നെ തനിക്ക് ചില ഓഫറുകൾ തന്നിരുന്നു. എന്നാൽ താൻ കോണ്ഗ്രസുകാരനാണെന്ന മറുപടിയാണ ്അന്ന് നൽകിയത്. ഇപ്പോൾ ആരും തന്നെ ബിജെപി സ്ഥാനാർഥിയാക്കാൻ സമീപിച്ചിട്ടില്ല. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി വൈകുന്നത് അവരുടെ പാർട്ടിയുടേതായ പ്രശ്നങ്ങൾകൊണ്ടാകും. അതിന്റെ പേരിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് അധാർമികമാണ്. തനിക്കു മത്സരിക്കണമെന്നുണ്ടായിരുന്നെങ്കിൽ പത്തനംതിട്ടയിൽ കോണ്ഗ്രസ് സ്ഥാനാർഥിയാകാമായിരുന്നുവെന്ന് കുര്യൻ പറഞ്ഞു. മത്സരിക്കുന്നോയെന്ന് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; യുപിയിൽ ആറ് ലക്ഷം ലിറ്റർ മദ്യവും കോടിക്കണക്കിന് രൂപയും പിടികൂടി
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തർപ്രദേശിൽ മദ്യത്തിന്റെയും പണത്തിന്റെയും കുത്തൊഴുക്ക്. യുപിയിലെ വിവിധ സ്ഥലങ്ങളിൽനിന്നു 37 കോടി രൂപയും 6,92,519 ലിറ്റർ മദ്യവും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എൽ. വേങ്കിടേശ്വർ പറഞ്ഞു. നാല് ലക്ഷം ലൈസൻസുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ ആദായനികുതി വകുപ്പും പോലീസും കസ്റ്റംസും നടത്തിയ പരിശോധനകളിലാണ് മദ്യവും പണവും പിടികൂടിയത്. 2,610 കിലോ സ്ഫോടക വസ്തുകളും യുപിയുടെ വിവിധ സ്ഥലങ്ങളിൽനിന്നു പിടിച്ചെടുത്തിരുന്നു.
Read Moreപ്രണയത്തിന്റെ പേരിൽ പെണ്കുട്ടിയുടെ ബന്ധുക്കൾ യുവാവിനെ തല്ലിക്കൊന്നു; രണ്ടു പേർ അറസ്റ്റിൽ
താനെ: പ്രണയബന്ധത്തിന്റെ പേരിൽ പെണ്കുട്ടിയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണു സംഭവം. കൽപേഷ് ചൗധരി എന്ന ഇരുപത്തിമൂന്നുകാരനാണു കൊല്ലപ്പെട്ടത്. അംബർനാഥ് സ്വദേശിനിയായ പെണ്കുട്ടിയുമായി കൽപേഷിനു ബന്ധമുണ്ടായിരുന്നു. എന്നാൽ ഇത് പെണ്കുട്ടിയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. കൽപേഷിന്റെയും പെണ്കുട്ടിയുടെയും കുടുംബങ്ങൾ തമ്മിൽ ഇതുസംബന്ധിച്ചു തർക്കമുണ്ടായി. ഈ മാസം തുടക്കത്തിൽ കൽപേഷിനെ കാണാതായി. വ്യാഴാഴ്ച മുർബാദ്-മാസ റോഡിലെ ഒരു ഫാംഹൗസിനു പിന്നിലെ കുറ്റിക്കാട്ടിൽനിന്ന് അഴുകിയ നിലയിൽ കൽപേഷിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്കുട്ടിയുടെ ബന്ധുക്കളായ രണ്ടു യുവാക്കൾ പിടിയിലായി. കൽപേഷിനെ പെണ്കുട്ടിയുടെ ബന്ധുക്കൾ ചേർന്ന് അടിച്ചുകൊല്ലുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. മൂന്നു പേർ ചേർന്നാണ് കൽപേഷിനെ കൊലപ്പെടുത്തിയത്. ഇതിൽ രണ്ടുപേർ പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreവിനോദയാത്രാ സംഘത്തിന്റെ ബസിനു തീപിടിച്ചു 26 പേർ വെന്തുമരിച്ചു; ഡ്രൈവർമാർ അറസ്റ്റിൽ; അപകടകാരണം വ്യക്തമല്ല
ചാംഗ്ഷ: ചൈനയിൽ ബസിനു തീപിടിച്ച് 26 പേർ വെന്തുമരിച്ചു. ഹുനാൻ പ്രവിശ്യയിലെ ചാംഗ്ദെയിലായിരുന്നു അപകടം. അപകടത്തിൽ 28 പേർക്കു പരിക്കേറ്റു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വിനോദ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് ഹാൻഷൗ കൗണ്ടിയിലെ ദേശീയപാതയിലൂടെ സഞ്ചരിക്കവെ തീപിടിച്ചു കത്തുയമരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. 56 പേർ അപകടസമയത്ത് ബസിലുണ്ടായിരുന്നതായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഹുനാൻ പ്രവിശ്യാ കമ്മിറ്റി വക്താവ് അറിയിച്ചു. രണ്ടു ഡ്രൈവർമാരും രണ്ടു ഗൈഡുകളും ബസിലുണ്ടായിരുന്നു. രണ്ടു ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
Read Moreമാവേലിക്കര സബ് ജയിലിൽ റിമാന്റ് പ്രതി ജേക്കബ് മരിച്ചത് തൂവാല ശ്വാസനാളത്തിൽ കുടുങ്ങി; സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് നാട്ടുകാർ
മാവേലിക്കര: മാവേലിക്കര സബ്ജയിലിൽ കഴിഞ്ഞ ദിവസം എത്തിച്ച റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത. ശ്വാസനാളത്തിൽ തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നു മൃതദേഹ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയത്. കോട്ടയം കുമരകം മഠത്തിൽ എം.ജെ. ജേക്കബിനെ (68)യാണ് വ്യാഴാഴ്ച രാവിലെ മാവേലിക്കര സബ്ജയിലിൽ മരിച്ച നിലയിൽ കണ്ടത്. സാന്പത്തിക തട്ടിപ്പിന്റെ പേരിൽ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത ജേക്കബിനെ ബുധനാഴ്ച രാത്രിയിലാണു മാവേലിക്കര ജയിലിലെത്തിച്ചത്. രാത്രി 12ഓടെ മരണം സംഭവിച്ചതായാണു നിഗമനം. ജേക്കബിന്റെ ശ്വാസനാളത്തിൽ തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നു വണ്ടാനം മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ മൃതദേഹ പരിശോധനയിലാണ് കണ്ടെത്തിയത്. തൂവാല ശ്വാസനാളത്തിൽ കുരുങ്ങി മൂന്നു മിനിറ്റിനകം മരണം സംഭവിച്ചിരിക്കാമെന്നും സർജൻ സൂചന നൽകിയിട്ടുണ്ട്. മൃതദേഹത്തിൽ ബാഹ്യമായ മുറിവുകളോ പാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റിമാൻഡ് പ്രതി തൂവാല വിഴുങ്ങി ആത്മഹത്യ…
Read Moreബിജെപി കുരുക്കിൽ! നേതാക്കൾക്കെതിരേ 1,800 കോടിയുടെ കോഴ ആരോപണം; യെദിയൂരപ്പയുടെ ഡയറിക്കുറിപ്പ് പുറത്ത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയെ പിടിച്ചുകുലുക്കി വൻ അഴിമതിയാരോപണം. ബിജെപി കേന്ദ്ര നേതൃത്വത്തിനും നേതാക്കൾക്കുമായി കർണാടക ബിജെപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ 1,800 കോടിയുടെ കോഴപ്പണം നൽകിയെന്നാണ് കോൺഗ്രസ് ആരോപണം. “കാരവൻ’ എന്ന ഇംഗ്ലീഷ് മാഗസിനാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബിജെപി കേന്ദ്ര നേതാക്കൾക്ക് കോഴപ്പണം നൽകിയെന്ന് വ്യക്തമാക്കുന്ന ഇൻകം ടാക്സിന്റെ പക്കലുള്ള യെദിയൂരപ്പയുടെ ഡയറി ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഏതൊക്കെ നേതാക്കൾക്ക് പണം നൽകിയെന്ന് യെദിയൂരപ്പ സ്വന്തം കൈപ്പടയിൽ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർക്ക് പണം നൽകിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപി കേന്ദ്ര കമ്മിറ്റിക്ക് 1000 കോടിയും നേതാക്കൾക്ക് 800 കോടിയും നൽകി. നിതിൻ ഗഡ്കരി, അരുൺ ജയ്റ്റ്ലി എന്നിവർക്ക് 150…
Read Moreമുനമ്പത്തുനിന്ന് രാജ്യംവിട്ടവർ എങ്ങോട്ട് പോയി, ദുരൂഹതകൾ ഏറെ: ഹൈക്കോടതി
കൊച്ചി: മുനന്പത്തേത് മനുഷ്യക്കടത്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി. കേസിന്റെ നിലവിലെ അന്വേഷണം പരിതാപകരമാണ്. ദേശീയ ഏജൻസികൾ അന്വേഷിക്കേണ്ട വിഷയമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാജ്യംവിട്ടവർ എങ്ങോട്ട് പോയെന്നു വ്യക്തമല്ല, ദുരൂഹതകൾ ഏറെയാണ്. മനുഷ്യക്കടത്തിന്റെ പേരിൽ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നുണ്ടോയെന്നു പോലും അറിയാൻമേലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യം വിട്ടവർ എവിടേക്കാണ് പോയതെന്ന് സൂചനയുണ്ടെന്നും പ്രതികൾക്കു മേൽ അനധികൃത മനുഷ്യക്കടത്ത് കുറ്റം കൂടി ചുമത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കി.
Read Moreസെന്റ് ഓഫിന് ഡിജെ പാർട്ടിയുമായി പ്ലസ് ടു വിദ്യാർഥികൾ! തലശേരിയിൽ കുട്ടികളുടെ ഹോളി ആഘോഷം അതിരുകടന്നു; സഹികെട്ട നാട്ടുകാർ പോലീസിന്റെ സഹായം തേടി
തലശേരി: സ്കൂൾ വിദ്യാർഥികളുടെ ഹോളി ആഘോഷം അതിരുവിട്ടപ്പോൾ സഹികെട്ട നാട്ടുകാർ പോലീസിന്റെ സഹായം തേടി. ഇന്നലെ ഉച്ചക്ക് സെയ്ദാർ പള്ളി ജംഗ്ഷനിലാണ് പ്ലസ് ടു കുട്ടികളുടെ ഹോളി ആഘോഷം അതിരു കടക്കുകയും പൊതു ജനങ്ങളിൽ അസ്വസ്ഥത സൃഷടിക്കുകയും ചെയ്തത്.ആദ്യം പരസ്പരം ചായമെറിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും ഹോളി ആഘോഷം പൊടിപൊടിച്ചു. ആഘോഷത്തിന് കൂടുതൽ പൊലിമക്കായി കുട്ടികൾ പടക്കം പൊട്ടിക്കാൻ തുടങ്ങിയതോടെയാണ് അന്തരീക്ഷം മാറിയത്. അപകടം വരുത്തുന്ന തരത്തിലുള്ള പടക്കം പൊട്ടിക്കലാണ് നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചുട്ടു പൊള്ളുന്ന ചൂടിൽ പടക്കം പൊട്ടിക്കലും ചായം തേക്കലും ആർപ്പു വിളികളും ഒരു ഘട്ടത്തിൽ ഗതാഗത തടസം വരെ സൃഷ്ടിച്ചു. ഇടവഴികളിലേക്ക് കൂടി ആഘോഷം വ്യാപിച്ചതോടെ സമീപ പ്രദേശത്തെ വീട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ആഘോഷം അതിരു വിട്ടപ്പോൾ അധ്യാപകരും നാട്ടുകാരും ഇടപെട്ടെങ്കിലും കുട്ടികൾ അടങ്ങിയില്ല. ഒടുവിൽ പോലീസിന്റെ സഹായം തേടേണ്ടി വന്നു.എസ് ഐ…
Read More