തിരുവനന്തപുരം: ജിഎസ്ടിയുടെ ഉയർന്ന സെസ് സ്ലാബിലെ ഉത്പന്നങ്ങൾക്കെല്ലാം ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. 12, 18, 28 ശതമാനം ജിഎസ്ടി നിരക്കുള്ള ഉത്പന്നങ്ങൾക്ക് രണ്ടു വർഷത്തേക്കാണ് സെസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. മദ്യത്തിന് രണ്ടു ശതമാനവും സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കാൽശതമാനവും നികുതി വർധിപ്പിച്ചു. സിനിമാ ടിക്കറ്റുകൾക്ക് 10 ശതമാനം വിനോദ നികുതി പിരിക്കാനും 3,000 ചതുരശ്രഅടിയിൽ കൂടുതലുള്ള വീടുകൾക്ക് ആഡംബര നികുതി പിരിക്കാനും സർക്കാർ തീരുമാനിച്ചു. നിർമാണ മേഖലയിലെ ഭൂരിഭാഗം വസ്തുക്കൾക്കും വില വർധിക്കും. പ്ലൈവുഡ്, സിമന്റ്, പെയിന്റ്, മാർബിൾ, ഗ്രാനൈറ്റ്, സെറാമിക് ടൈൽസ്, മുള ഉരുപ്പടികൾ എന്നിവയുടെയെല്ലാം വില ഉയരും. സ്വർണം, കാർ, എസി, ഫ്രിഡ്ജ്, സിഗററ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ബ്രാന്റഡ് വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, നോട്ടുബുക്ക്, കണ്ണട, ടെലിവിഷൻ, സ്കൂൾ ബാഗ്, കയർ, ബിസ്കറ്റ്…
Read MoreCategory: Loud Speaker
സീറ്റ് വിഭജന പ്രശ്നപരിഹാരത്തിനായി കോണ്ഗ്രസ്; കടുംപിടുത്തവുമായി ഘടകകക്ഷികൾ; യുഡിഎഫ് യോഗം നാളെ
ജോണ്സണ് വേങ്ങത്തടം കൊച്ചി: സീറ്റുവിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും പെട്ടെന്നു കേരളത്തിൽ തന്നെ പരിഹരിക്കാൻ രാഹുൽഗാന്ധിയുടെ കർശനനിർദേശം വന്നതോടെ കോണ്ഗ്രസ് ഉണർന്നു. നാളെ യുഡിഎഫ് യോഗം വിളിച്ചു സീറ്റുവിഭജനത്തിന്റെ പ്രാരംഭ ചർച്ച ആരംഭിക്കുകയാണ്. കക്ഷികളുമായിട്ടുള്ള ഉഭയകക്ഷിചർച്ചയ്ക്കുള്ള തീയതി നാളെ നിശ്ചയിക്കും. മൂന്നിനു കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ കേരള യാത്ര ആരംഭിക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് യോഗം വിളിക്കാനുള്ള സമയമില്ലാത്തതു കൊണ്ടാണ് നാളെ യോഗം വിളിക്കുന്നത്. നാളെ ഉഭയകക്ഷി ചർച്ചയ്ക്കുള്ള തീയതി നിശ്ചയിച്ചാൽ ചർച്ചകൾ യാത്രയ്ക്കിടെയായിരിക്കും. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശന സമയത്തു കേരള കോണ്ഗ്രസും ലീഗും കൂടുതൽ സീറ്റുകൾ ചോദിച്ചത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾ കേരളത്തിൽതന്നെ തീർക്കണമെന്നായിരുന്നു രാഹുലിന്റെ നിർദേശം. അതിനു കഴിവുള്ള നേതാക്കൾ ഇവിടെയുള്ള സ്ഥിതിക്കു പ്രശ്നപരിഹാരം ഹൈക്കമാൻഡിൽനിന്നും വേണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിരുന്നു. പ്രാദേശിക തലത്തിലുള്ള പ്രശ്നമെല്ലാം ഇവിടെ അവസാനിപ്പിക്കണം. യുഡിഎഫ് നേതാക്കളുമായി നടത്തിയ…
Read Moreവീണ്ടും ‘കൊലയാളികള്’! രക്തസാക്ഷിത്വദിനത്തില് ഗാന്ധിജിയെ ‘വെടിവച്ച’വര്ക്കെതിരേ കേസ്; വെടിവച്ച പൂജ ശകുൻ പാണ്ഡെ ഒളിവില്
അലിഗഡ്: രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്കരിച്ച സംഭവത്തിൽ ഹിന്ദു മഹാസഭാ നേതാവ് ഉൾപ്പെടെ 13 പേർക്കെതിരേ പോലീസ് കേസെടുത്തു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബാക്കിയുള്ളവരിൽ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇവർക്കായി ഇന്നലെ റെയ്ഡ് നടത്തിയെന്നും പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ അലിഗഡിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്കരിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അവർ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ടൈംസ് നൗ പുറത്തുവിട്ടു. വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തിൽ നിന്ന് രക്തം വരുന്നുവെന്ന രീതിയിൽ ചുവന്ന ചായം താഴേക്ക് ഒഴുകുന്നതും ദൃശ്യങ്ങളിൽ കാണാം. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ…
Read More“വാഹനമോടിക്കുമ്പോൾ എല്ലാവരും ഡ്രൈവർമാർ മാത്രമാണ്’; നിരത്തിലെ കലിപ്പന്മാർക്ക് പോലീസിന്റെ നിർദ്ദേശങ്ങൾ
സ്വന്തം ലേഖകന് കോഴിക്കോട്: വാഹനമോടിക്കുമ്പോള് റോഡുകളില് ആക്രോശവും ആവേശവും വേണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. നിരത്തുകളില് ക്ഷമയും സംയമനവും അത്യാവശ്യ ഘടകങ്ങളില് വേണമെന്ന മുന്നറിയിപ്പുമായാണ് പോലീസ് എത്തിയത്. റോഡുകളില് കാല്നടയാത്രക്കാരുടെ ജീവന് ഭീഷണിയാവും വിധത്തിലുള്ള സ്വകാര്യ ബസുകളുടേയും മറ്റു വാഹനങ്ങളുടേയും മത്സരഓട്ടവും തുടര്ന്നുള്ള അപകടവും വര്ധിക്കുന്ന സാഹചര്യത്തിലാണ് സോഷ്യല് മീഡിയ വഴി ബോധവത്കരണവുമായി പോലീസ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് വൈറലായിട്ടുണ്ട്. നിരത്തുകളില് വാഹനമോടിക്കുമ്പോള് എല്ലാവരും ഡ്രൈവര്മാര് മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പോസ്റ്റ്. പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: “നമ്മുടെ റോഡ് സംസ്കാരത്തെ ഓരോരുത്തരും ശ്രദ്ധയോടെ വിലയിരുത്തണം. നിരത്തുകളില് വാഹനമോടിക്കുമ്പോള് എല്ലാവരും ഡ്രൈവര്മാര് മാത്രമാണ്. പലപ്പോഴും ഈ തിരിച്ചറിവ് നഷ്ടപ്പെടുകയും നിസാരസംഭവങ്ങള്ക്ക് ബഹളം കൂട്ടുകയും “ഞാന് ആരാണെന്നറിയാമോ?’ എന്നാക്രോശിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും. അമിതവേഗത്തില് വാഹനമോടിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തുക, നിരന്തരമായി ഹോണ് മുഴക്കി ശല്യപ്പെടുത്തുക, ആവശ്യക്കാരെ കടത്തിവിടാതെ തടസപ്പെടുത്തുക,…
Read More“അശ്രദ്ധമായ യാത്ര ഒഴിവാക്കു സുരക്ഷ ഉറപ്പാക്കു! ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മുന്നറിയിപ്പുമായി പോലീസ്
ഇരുചക്രവാഹനങ്ങൾക്കു പിന്നിൽ ഇരിക്കുന്ന സ്ത്രീകളുടെ അശ്രദ്ധ മരണത്തിനു വരെ കാരണമാകാറുണ്ട്. ധരിക്കുന്ന ചുരിദാറിന്റെ ഷാളും സാരിയും മറ്റും ചക്രങ്ങൾക്കിടയിൽ കുരുങ്ങിയാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. മാത്രമല്ല അപകടമുണ്ടാകുമ്പോൾ കഴുത്തിൽ ഷാൾ ചുറ്റി ഗുരുതര പരിക്കേൽക്കുന്നതും ഈ അശ്രദ്ധയുടെ ഭാഗമാണ്. ഇത്തരം ശീലങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് പോലീസ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾ സുരക്ഷ ഉറപ്പു വരുത്തണമെന്ന നിർദ്ദേശം നൽകുന്നത്. മാത്രമല്ല മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്ക്കാൻ ഫുട് റെസ്റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണെന്നും പോലീസ് നിർദ്ദേശിക്കുന്നു.
Read Moreകുടുങ്ങി! കൗമാരക്കാരിയെ വീട്ടുജോലിക്കു നിര്ത്തി പീഡിപ്പിച്ചു; വേതനവും നല്കിയില്ല; നടി ഭാനുപ്രിയക്കെതിരെ കേസ്
ഹൈദരാബാദ്: കൗമാരക്കാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയക്കെതിരെ കേസ്. ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതി നടിക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഗോദാവരിയിൽനിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് പതിനാലുകാരിയായ തന്റെ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്കു കൊണ്ടുപോയെന്നു കാട്ടി സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പെണ്കുട്ടിയെ വീട്ടിൽ ജോലിക്കുനിർത്തി പീഡിപ്പിച്ചു, പറഞ്ഞ വേതനം നടി നൽകിയില്ല, ഭാനുപ്രിയയുടെ സഹോദരൻ പെണ്കുട്ടിയെ ഉപദ്രവിച്ചു, ഈ വിവരം അറിഞ്ഞ് ചെന്നൈയിൽ ഭാനുപ്രിയയുടെ വീട്ടിലെത്തിയ തങ്ങളെ സഹോദരൻ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു, പെണ്കുട്ടിയെ വിട്ടുനൽകണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ഭാനുപ്രിയ പറഞ്ഞു എന്നിങ്ങനെയാണ് പരാതിയിലെ ആരോപണങ്ങൾ. അതേസമയം, പെണ്കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നൽകിയതായി സമാൽകോട്ട് സ്റ്റേഷൻ എസ്ഐ അറിയിച്ചു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ പെണ്കുട്ടി മോഷ്ടിച്ചെന്നു കാട്ടിയാണു നടിയുടെ പരാതി. പെണ്കുട്ടിയുടെ വയസ്…
Read Moreവീട്ടുകാർ കൊലപ്പെടുത്തിയ പ്രണയ് കുമാറിന്റെ ഭാര്യ അമൃതവർഷണി കുഞ്ഞിനു ജൻമം നൽകി; അതും ഒന്നാം വിവാഹ വാര്ഷികദിനത്തില്
ഹൈദരാബാദ്: ഗർഭഛിദ്രം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നെന്ന് വീട്ടുകാർ കൊലപ്പെടുത്തിയ, പ്രണയ്കുമാറിന്റെ ഭാര്യ അമൃതവർഷിണി കുഞ്ഞിനു ജൻമം നൽകി. പ്രണയ്-അമൃതവർഷിണി ദന്പതികളുടെ ഒന്നാം വിവാഹ വാർഷികത്തിലാണ് അമൃതവർഷിണി ആണ്കുഞ്ഞിന് ജൻമം നൽകിയത്. അമൃതയുടെ വീട്ടുകാരിൽ നിന്നുള്ള ആക്രമണം ഭയന്ന് അമ്മയെയും കുഞ്ഞിനെയും രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സ്കൂൾ പഠനകാലം മുതൽ അടുപ്പത്തിലായിരുന്ന പ്രണയും അമൃതവർഷിണിയും കഴിഞ്ഞ വർഷം ജനുവരിയിലാണു വിവാഹിതരായത്. ഇവർ അടുപ്പത്തിലാണെന്ന് അറിഞ്ഞതു മുതൽ ഇയാൾ പലതവണ പ്രണയ്കുമാറിനെ അമൃതയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തി. എന്നാൽ, ഭീഷണികളും എതിർപ്പുകളും മറികടന്ന് ഇവർ വിവാഹിതരായി. ഇതിനു പിന്നാലെയാണ് യുവാവിനെ കൊലപ്പെടുത്താൻ മാരുതി റാവു പദ്ധതി തയാറാക്കിയത്. പരിശോധനയ്ക്കായി ഗർഭിണിയായ അമൃതയ്ക്കൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് പ്രണയ്കുമാറിന് വെട്ടേറ്റത്. ദന്പതികളെ പിന്തുടർന്ന അക്രമിസംഘം വടിവാളുകൊണ്ട് പ്രണയിനെ വെട്ടുകയായിരുന്നു. ഭർത്താവ് മുന്നിൽകിടന്നു പിടയുന്നത് കണ്ട അമൃത സഹായംതേടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രണയ്കുമാറിന്റെ (23) ഭാര്യ അമൃതവർഷിണിയുടെ…
Read Moreഎസ്പി ചൈത്ര തെരേസ ജോണിനെതിരേ നടപടിയെടുക്കാൻ സർക്കാർ ഒരുങ്ങുന്നു; അപ്രധാന തസ്തികയിലേക്ക് ഒതുക്കാൻ സാധ്യത
എം.സുരേഷ്ബാബു. തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിയെ അന്വേഷിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ എസ്പി. ചൈത്ര തെരേസ ജോണിനെതിരേ സർക്കാർ തലത്തിൽ നടപടി ഉണ്ടായേക്കും. വകുപ്പ് തലത്തിൽ നടപടിയെടുക്കാൻ നിയമപരമായി സാധിക്കാത്ത സാഹചര്യത്തിൽ ചൈത്രയെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയാണ്. വനിതാ സെല്ലിന്റെ ചുമതലയ്ക്ക് പുറമെ വനിതാ ബറ്റാലിയന്റെ അധിക ചുമതലയുമാണ് ഇപ്പോൾ എസ്പി ചൈത്ര വഹിക്കുന്നത്. ചൈത്ര തെരേസ ജോണിന് ക്രമസമാധാനചുമതല നൽകരുതെന്ന് പാർട്ടിയുടെ ഉന്നത തലത്തിലെ തീരുമാനം സർക്കാരിനെ പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. ചൈത്രക്ക്്് ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ കുറയ്ക്കുകയും അപ്രധാനമായ തസ്തികയിൽ രണ്ടാം സ്ഥാനം മാത്രം നൽകി ഒതുക്കാനുമാണ് ആലോചനകൾ നടക്കുന്നത്. ചൈത്ര തെരേസ ജോണിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ നിയമപരമായി സർക്കാരിന് സാധിക്കില്ല. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പരാതിയുടെ അടിസ്ഥാനത്തിൽ…
Read Moreപ്രിയങ്കയോടും കോൺഗ്രസിനോടും അഖിലേഷിന് സോഫ്റ്റ് കോർണർ; മായാവതിക്ക് കലിപ്പ്
നിയാസ് മുസ്തഫ പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ് ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിനും തലവേദനയാകുന്നു. കോൺഗ്രസിനെ കൂട്ടാതെ സഖ്യമുണ്ടാക്കി ഞെട്ടിച്ചപ്പോൾ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവോ ബിഎസ്പി നേതാവ് മായാവതിയോ രാഹുൽ ഗാന്ധി ഇതുപോലൊരു പണി തിരികെ തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും നൽകി പ്രിയങ്ക ഗാന്ധിയെ യുപി പിടിക്കാൻ രാഹുൽ നിയോഗിച്ചപ്പോൾ ബിജെപിക്കു മാത്രമല്ല, എസ്പി-ബിഎസ്പി സഖ്യത്തിനും ഭീഷണിയായിരിക്കുകയാണ്. കേന്ദ്രത്തിൽ തൂക്കു മന്ത്രിസഭ വരുമെന്നും കോൺഗ്രസിനെ കൂട്ടാതെ യുപിയിൽ മേൽക്കൈ നേടി വരാനിരിക്കുന്ന കേന്ദ്ര സർക്കാരിൽ സ്വാധീന ശക്തിയാകാമെന്നുമുള്ള സ്വപ്നം അഖിലേഷിനും മായാവതിക്കും ഇപ്പോഴില്ലായെന്നതാണ് വസ്തുത. കാരണം പ്രിയങ്കയുടെ വരവ് ഉത്തർപ്രദേശിലെ പഴയ കോൺഗ്രസ് വോട്ടുബാങ്കുകളെയൊക്കെ ഉണർത്തിയിട്ടുണ്ട്. ഇതിന്റെ സൂചന മായാവതിയുടെയും അഖിലേഷിന്റെയും വാക്കുകളിലുണ്ട്. കോൺഗ്രസിനോട് മൃദു സമീപനമാണ് അഖിലേഷ് യാദവിനുള്ളത്. എന്നാൽ മായാവതി അങ്ങനെയല്ല,…
Read Moreസഹോദരിയുടെ പ്രണയത്തിൽ എതിർപ്പ്; സഹോദരിയുമായി സംസാരിച്ചു നിൽക്കേ യുവാവിനെ കുത്തിക്കൊലപ്പെടുത്തി സഹോദരൻമാർ
മുംബൈ: പ്രണയിച്ച പെണ്കുട്ടിയുടെ സഹോദരൻമാരുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സെയ്ഫ് അലി ശരാഫത് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ മലാഡിൽ ചൊവ്വാഴ്ച രാവിലെയാണു സംഭവം. അലിക്ക് സമീപത്തു താമസിക്കുന്ന ഒരു പെണ്കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. ഇവർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ പെണ്കുട്ടിയുടെ സഹോദരൻമാരായ വസിം, അജ്മൽ എന്നിവർ ഈ ബന്ധത്തെ എതിർത്തു. ചൊവ്വാഴ്ച രാവിലെ സഹോദരൻമാർ വീട്ടിൽ ഇല്ലാത്ത സമയത്ത് അലി പെണ്കുട്ടിയുടെ വീട്ടിലെത്തി. ഇവർ സംസാരിക്കുന്ന സമയം സഹോദൻമാർ എത്തി അലിയെ ആക്രമിക്കുകയായിരുന്നു. സഹോദരൻമാരിൽ ഒരാളുടെ കുത്തേറ്റു നിലത്തുവീണ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പെണ്കുട്ടിയുടെ സഹോദരൻമാർ ഒളിവിൽ പോയെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ ഇവരെ പോലീസ് പിടികൂടി. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.
Read More