തിരുവനന്തപുരം: താൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്ന് പി.കെ. ശശി എംഎൽഎ. പീഡന പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിച്ചാൽ അത് മനസിലാകുമെന്നും ശശി പറഞ്ഞു. താൻ തെറ്റു ചെയ്തിട്ടുണ്ടെന്ന് പാർട്ടിക്കു ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കും. തന്റെ ജീവിതം പാർട്ടിക്കായി സമർപ്പിച്ചതാണ്. കമ്യൂണിസ്റ്റുകാരനായിത്തന്നെ തുടരും. പാർട്ടിക്കുള്ളിലെ വിഭാഗീയതയെക്കുറിച്ച് മാധ്യമങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. പറയേണ്ട വേദികളിൽ അതു പറഞ്ഞിട്ടുണ്ടാകാമെന്നും ശശി പ്രതികരിച്ചു. ലൈംഗികാതിക്രമ പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ ഇന്നലെ സിപിഎം പ്രാഥമികാംഗത്വത്തിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. വനിതാ നേതാവിനോട് അപമര്യാദയായി സംസാരിച്ചു എന്നാണ് എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷൻ കണ്ടെത്തിയത്. പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പി.കെ. ശശി ഒരു പാർട്ടി പ്രവർത്തകയോട് പാർട്ടി നേതാവിനു യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനാലാണ് നടപടി എന്നാണ് സംസ്ഥാന കമ്മിറ്റി…
Read MoreCategory: Loud Speaker
തിരക്ക് വര്‍ധിച്ചു, സുരക്ഷാ സംവിധാനങ്ങളില്‍ ഇളവില്ലെന്നു പോലീസ്; അയ്യപ്പഭക്തരുടെ വേഷത്തിലും പോലീസ് രംഗത്ത്
ശബരിമല: ശബരിമലയിലേക്ക് അയ്യപ്പഭക്തരുടെ തിരക്ക് തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച തിരക്ക് ഇന്നും തുടരുകയാണ്. ഇതരസംസ്ഥാനക്കാരോടൊപ്പം മലയാളികളായ അയ്യപ്പഭക്തന്മാര് കൂടി ശബരിമലയിലേക്ക് കൂടുതലായി എത്തിത്തുടങ്ങി. ഇന്നു രാവിലെ സന്നിധാനത്തും വലിയനടപന്തലിലും ദര്‍ശനത്തിനു കാത്തുനില്ക്കുന്നവരുടെ നിരയുണ്ടായിരുന്നു.തിരക്ക് വര്‍ധിച്ചതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. അയ്യപ്പഭക്തന്മാര്ക്കൊപ്പം തന്നെ പോലീസുണ്ട്. നിഴല്‍ പോലീസിനെ അടക്കം സന്നിധാനത്തു നിയോഗിച്ചിട്ടുണ്ട്. പ്രശ്നക്കാരും പ്രതിഷേധക്കാരും ആരെങ്കിലും എത്തിയിട്ടുണ്ടോയെന്നു വിശദമായ പരിശോധന നടക്കുന്നുണ്ട്. അയ്യപ്പഭക്തരുടെ വേഷത്തിലും പോലീസ് രംഗത്തിറങ്ങിയിട്ടുള്ളതായി പറയുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിനു സാഹചര്യമുണ്ടാകുന്നുവെങ്കില്‍ മുന്‍കൂട്ടി തടയാനുള്ള ശ്രമമാണ് പോലീസിന്റേത്. മല കയറുന്ന മുഴുവന്‍ അയ്യപ്പഭക്തരെയും നിരീക്ഷിച്ചുവരികയാണ്. ഇതോടൊപ്പം ശബരിമലയിലേക്കു വരുന്ന സംഘപരിവാര്‍ നേതാക്കളെ നിലയ്ക്കലില്‍ തടഞ്ഞു മാര്‍ഗനിര്‍ദേശങ്ങളോടെ മാത്രം പമ്പയിലേക്ക് അയയ്ക്കാനാണ് തീരുമാനം. വഴങ്ങാത്തവരെ കസ്റ്റഡിയിലെടുത്തു മടക്കി അയയ്ക്കുകയെന്നതാണ് നയം. ഇത്തരക്കാരുടെ വരവ് മുന്‍കൂട്ടി അറിയാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.നിലയ്ക്കലിലെത്തുന്ന മുഴുവന്‍ അയ്യപ്പഭക്തരും…
Read Moreശബരിമല: അറസ്റ്റ് വരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കും മടി; കെ.സുരേന്ദ്രന് കോഴിക്കോടും അറസ്റ്റ് വാറണ്ട്; കേസുകള്‍ പിന്നാലെ, പാര്‍ട്ടിയില്‍ ആശയക്കുഴപ്പം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ശബരിമലവിഷയുവുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രന് ഒരാഴ്ചയിലേറെയായി അകത്തായതോടെ സമരരംഗത്ത് പുതുവഴികള്‍ തേടി ബിജെപി. നിലവില്‍ ആറിലധികം കേസുകളാണ് ഇപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരേയുള്ളത്. ഇന്നലെ കോഴിക്കോട് ജില്ലയില്‍ ഒരു അറസ്റ്റ് വാറണ്ട് കൂടി സുരേന്ദ്രനെതിരേ പുറപ്പെടുവിച്ചുകഴിഞ്ഞു. കോഴിക്കോട് ടൗണ്‍പോലീസ് സ്റ്റേഷന് പരിധിയിലാണ് കേസ്. സെക്ഷന്‍ ഐപിസി 283 പ്രകാരമാണ് കേസ്. ഈ വകുപ്പ് പ്രകാരം നിലവില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പലജില്ലകളിലും കേസുണ്ട്. അന്യായമായി സംഘം ചേരല്‍ , പൊതുവഴി തടയല്‍ , തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഈ വകുപ്പു പ്രകാരം വരിക. ഈ സാഹചര്യത്തില്‍ നിരോധാനാജ്ഞ ലംഘിച്ച് കൂട്ട അറസ്റ്റ് പ്രഖ്യാപിച്ചെങ്കിലും ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ ഇനി ശബരിമലക്ക് പോകണമെന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ശബരിമലയില്‍ അറസ്റ്റ വരിച്ചാല്‍ പഴയ കേസുകളെല്ലാം പോലീസ് കുത്തിപ്പൊക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം യുവമോര്‍ച്ചാ യോഗത്തിലെ…
Read Moreപഠനഭാരം! കുരുന്നുചുമലുകളിൽ ഇനി ഭാരം വേണ്ട; സ്കൂൾ ബാഗിന്റെ ഭാരം ഇനിമുതല്‍ ഇങ്ങനെ…
ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രസർക്കാർ. പഠനവിഷയങ്ങളും സ്കൂൾ ബാഗിന്റെ ഭാരവും നിജപ്പെടുത്തി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പാണ് സർക്കുലർ ഇറക്കിയത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും കുട്ടികളെ ഭാഷയും ഗണിതവും മാത്രം പഠിപ്പിച്ചാൽ മതി. ഈ രണ്ടു ക്ലാസുകളിലെയും കുട്ടികൾക്ക് ഗൃഹപാഠങ്ങൾ നൽകരുത്. മൂന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി ശാസ്ത്രവും കണക്കും ഭാഷയും മതിയെന്നാണു നിർദേശം. പുസ്തകം, ഭക്ഷണം, വെള്ളം തുടങ്ങിയവ ഉൾപ്പെടെയുള്ള സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അധിക പുസ്തകങ്ങളും പഠനോപകരണങ്ങളും കൊണ്ടുവരാൻ കുട്ടികളോട് ആവശ്യപ്പെടരുത്. മാർഗനിർദേശങ്ങൾ ഉടൻ നടപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സ്കൂൾ ബാഗിന്റെ ഭാരം കിലോഗ്രാമിൽ ക്ലാസ് ഭാരം ഒന്ന്, രണ്ട് 1.5 മൂന്ന്, അഞ്ച്…
Read Moreമദ്യലഹരിയില്‍ യുവതി ഓടിച്ച കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടു
മദ്യലഹരിയില്‍ യുവതി ഓടിച്ച കാറിച്ച് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ കോല്‍ക്കത്തയില്‍ ഫാഷന്‍ ഡിസൈനറായ അതിഥി അഗര്‍വാള്‍ അറസ്റ്റിലായി. കൊല്‍ക്കത്തയില്‍ ഇന്നലെ ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിലായിരുന്നു അപകടം. യുവതിയുടെ കാര്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാണ് ഓടിയതെന്നു പോലീസ് പറഞ്ഞു. ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവാവിനെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലെതര്‍ കോംപ്ളക്സിലെ ജീവനക്കാരനാണ് ഇയാള്‍. നിര്‍ത്താതെ പോയ കാര്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നില്‍ നിന്നാണ് കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാര്‍ തിരിച്ചറിഞ്ഞത്. യുവതിയെ ഇവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയ അളവില്‍ മദ്യം കഴിച്ചതായി വൈദ്യപരിശോധനയില്‍ ബോധ്യപ്പെട്ടു. പബില്‍ നിന്നായിരുന്നു യുവതി കാറോടിച്ചു വന്നത്.
Read Moreമന്ത്രി മാത്യു ടി. തോമസ് രാജിവച്ചു; പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. തിങ്കളാഴ്ച രാവിലെ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് രാജി തീരുമാനം. കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങൾ സഭയിൽ വരുന്നുണ്ട്. അപ്പോഴേക്കും പുതിയ മന്ത്രി സ്ഥാനമേൽക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച ബംഗളൂരുവിൽ ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി. തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിക്കുകയും ചെയ്തിരുന്നു.
Read Moreസുപ്രീംകോടതി വിധി അംഗീകരിക്കാത്തവരെ ഇന്ത്യൻ പൗരൻമാരായി കണക്കാക്കാനാവില്ല ജസ്റ്റീസ് കെമാൽ പാഷ
കൊച്ചി: ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി അംഗീകരിക്കാത്തവരെ ഇന്ത്യൻ പൗരൻമാരായി കണക്കാക്കാൻ കഴിയില്ലെന്ന് ജസ്റ്റീസ് ബി. കെമാൽ പാഷ. “മാനുഷരൊന്ന്’ കൾച്ചറൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി അംഗീകരിക്കാത്തവർ ഭരണഘടനയെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരവും മതേതരത്വത്തിന്റെ മുഖവുമായിരുന്ന ശബരിമല ഇന്ന് കലുഷിതമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകുന്നില്ല. മതം എന്നത് ആചാരങ്ങളല്ല. ധാർമിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് മതങ്ങൾ നിലനിൽക്കുന്നത്. എന്നാൽ ചില പ്രത്യേക രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലെത്തുന്നതിനുള്ള ഏണിപ്പടിയായി മതങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreപോലീസിന്റേത് അടിയന്തരാവസ്ഥയിൽ പോലുമില്ലാത്ത മനുഷ്യാവകാശ ലംഘനമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: പോലീസ് തന്നോട് കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കണ്ണൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് മുന്‍പ് കോഴിക്കോട് ജില്ലാ ജയിലിനു മുന്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയിൽ പോലുമില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് താൻ ഇപ്പോൾ നേരിടുന്നത്. തന്നെ കൂടുതൽ കള്ളക്കേസിൽ കുടുക്കാനാണ് പോലീസിന്റെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് സബ് ജയിലിനു മുന്നിൽ ബിജെപി പ്രവർത്തകർ രാവിലെ നാമജപ പ്രതിഷേധവുമായെത്തിയിരുന്നു.
Read Moreകോൺഗ്രസിന്റേത് തരംതാണ രാഷ്ട്രീയം; രാജ്യത്തെ വലിയ വർഗീയ പാർട്ടിയാണ് കോൺഗ്രസ് എന്ന് ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: രാജ്യത്തെ വലിയ വർഗീയ പാർട്ടി കോൺഗ്രസാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തരംതാണ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി. ചിലപ്പോള്‍ അവര്‍ക്ക് മുസ്ലിം വോട്ട് വേണം. ഇടയ്ക്ക് അവര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. നാരങ്ങയുടെയും മുളകിന്റെയും മാല കഴുത്തിലിട്ട് അവര്‍ കറങ്ങി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം മുസ്ലിം വോട്ട് ലഭിച്ചില്ലെങ്കില്‍ തോല്‍ക്കുമെന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ തോല്‍ക്കുന്നതാണ് നല്ലത്. ജനാധിപത്യ സംവിധാനത്തില്‍ ഒരു സര്‍ക്കാരിന്റെ പ്രവർത്തനങ്ങളും നയങ്ങളും ദീര്‍ഘവീക്ഷണവും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു-മുസ്ലിം അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് മോശം പ്രവണതയാണ്. കോൺഗ്രസ് രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ശിവരാജ് സിംഗ് കുറ്റപ്പെടുത്തി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മുസ്ലിം സംഘടന നേതാക്കളോട് തങ്ങളുടെ 90 ശതമാനം വോട്ടും കോണ്‍ഗ്രസിന് നല്‍കണമെന്ന്…
Read Moreശബരിമലയിൽ അറസ്റ്റിലായത് കോട്ടയത്തു നിന്നുള്ള “സർക്കുലർ നേതാവും’ കൂട്ടരും? അറസ്റ്റിലായ നേതാക്കൾക്ക് വീരപരിവേഷംനൽകി ബിജെപി; സ്വീകരിക്കാൻ സംസ്ഥാന നേതാക്കളും
കോട്ടയം: നിരോധനാജ്ഞ ലംഘിച്ചതിന് ശനിയാഴ്ച അറസ്റ്റിലായവർ ശബരിമലയിൽ എത്തിയത് ബിജെപി സംസ്ഥാന നേതൃത്വം പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമായി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പുറത്തിറക്കിയ സർക്കലർ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് വൻ വിവാദമാവുകയും ചെയ്തിരുന്നു. ഈ സർക്കുലറിലാണ് നവംബർ 24ന് “പൊൻകുന്നം സംഘ ജില്ല’യ്ക്ക് കീഴിൽ വരുന്ന മൂന്ന് പ്രധാന മേഖലകളിൽ നിന്ന് ആളുകളുമായി സന്നിധാനത്തെത്താൻ ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെ.ജി.കണ്ണന് നിർദേശമുണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി പകുതി, പൂഞ്ഞാർ, പാലാ എന്നീ സ്ഥലങ്ങളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കാനായിരുന്നു കണ്ണന് സർക്കുലറിൽ നൽകിയിരുന്ന നിർദേശം. കണ്ണന്റെ ഉൾപ്പെടെ ചുമതലകൾ നൽകിയവരുടെ ഫോൺ നമ്പറും സർക്കുലറിൽ നൽകിയിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തകരാണ് ശനിയാഴ്ച സന്നിധാനത്ത് പ്രതിഷേധം നടത്തിയതെന്നാണ് സൂചന. ഈ മേഖലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരിലേറെയും എന്നാണ് വിവരം. നേരത്തെ, പുറത്ത് വന്ന ഈ സർക്കുലർ…
Read More