കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നു മുതല്‍ നടന് മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസര്‍ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു…മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ഥനകളില്‍ കൂട്ടുവന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.’- ഇതാണ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആന്റോ ജോസഫ്…
Read MoreCategory: Movies
ഇതാരെന്ന് പറയാമോ… പ്രിയം സിനിമ ഇറങ്ങിയ കാലത്ത് അദ്ദേഹം എന്റെ ആരാധകൻ, ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ആരാധിക’, വീഡിയോ പങ്കുവച്ച് താരം
കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച് ‘പ്രിയം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് ദീപ നായർ. ദീപയുടെ ആദ്യത്തെ ചിത്രമായിരുന്നു പ്രിയം. എന്നാൽ ആ ചിത്രത്തിനു ശേഷം നടി പിന്നീട് സിനിമയിൽ അഭിനയിച്ചില്ല. വിവാഹത്തിന് ശേഷം താരം വിദേശത്തേക്ക് പറന്നു. പണ്ട് തന്റെ പ്രിയം എന്ന സിനിമ കണ്ട് ആരാധകനായ ഒരു ആരാധകൻ ഇപ്പോൾ താൻ ആരാധിക്കുന്ന നടൻ ആയി മാറിയെന്ന് പറയുകയാണ് ദീപ. നടനൊപ്പമുള്ള വിഡിയോയും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. താരം ആരാണെന്ന് പരയാൻ പല സൂചനകളും ദീപ വീഡിയോയിൽ നൽകുന്നുണ്ട്. ഇഷ്ട താരത്തിന്റെ മുഖം ബ്ലർ ചെയ്താണ് വീഡിയോ തുടങ്ങുന്നതെങ്കിലും ഓരോ ക്ലൂവിലും ബ്വർ മാറി പതിയെ ക്ലിയർ ഫോട്ടോയിലേക്ക് വരുന്നുണ്ട്. ഓരോ ഘട്ടത്തിലും ആരാണെന്നുള്ള സൂചന നൽകുന്നുണ്ട്. ‘മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാൻ ഈ വ്യക്തിയെ…
Read Moreഉർവശി-ജോജു ജോർജ്- ഐശ്വര്യ ലക്ഷ്മി; “ആശ’യുടെ ഫസ്റ്റ്ലുക്ക് പുറത്ത്
മലയാളത്തിന്റെ പ്രിയ താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി. ഫസ്റ്റ് ലുക്ക് വീഡിയോയുടെ അവസാനം നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി നിൽക്കുന്ന ഉർവശിയെ കാണാം. 1979 മുതൽ 2025 വരെ എഴുന്നൂറോളം സിനിമകളിൽ അഭിനയിച്ച, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും നേടിയ ഉർവശിയെ കയ്യടികളോടെയാണ് ആശ സെറ്റിൽ വരവേറ്റത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. “പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊന്മാന്, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്കുശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക്…
Read Moreഅമ്മ ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടനയാണ്: മോഹൻലാൽ
അമ്മ ഏറ്റവും നല്ല ഒരു കാര്യമായിരുന്നു. അതൊരു സിനിമാ സംഘടന ആയതുകൊണ്ടു മാത്രമാണ് ഇങ്ങനെ നോക്കിക്കാണുന്നതെന്ന് മോഹൻലാൽ. ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടന കൂടിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല സംഘടന തന്നെയാണ്. കൈനീട്ടവും മരുന്നും ഒക്കെയായാലും. അതിൽ ചില സ്വരക്കേടുകൾ ഉണ്ടാവും അത്ര തന്നെ. അതിനെ ഒരിക്കലും ഒരു ഭാരമായി കണ്ടിട്ടില്ല. സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ സംഘടന ഏറ്റവും നല്ല ഒന്നാണ്. രാഷ്ട്രത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം. കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. അത്തരത്തിൽ ആരോടും ചേർന്ന് നിൽക്കുന്നില്ല. പിന്നെ ഇതിനൊക്കെ ഒരു സമയം ഉണ്ട്, അത് കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. അതിനെക്കുറിച്ച് നല്ല ധാരണ വേണം, പഠിക്കണം. അല്ലാതെ ഇറങ്ങിയിട്ട് കാര്യമില്ല. തത്കാലം രാഷ്ട്രീയത്തിലേക്കില്ല, സിനിമ തന്നെയാണ് എന്റെ ജീവിതമാർഗം എന്ന് മോഹൻലാൽ പറഞ്ഞു.
Read More‘വന്ന വഴി മറക്കാത്ത ആളാണ് ഞാൻ, എന്റെ അപ്പൻ സാധാരണക്കാരനായിരുന്നു’: ചെറുപ്പകാലത്തെ കുറിച്ച് മനസ് തുറന്ന് ഷീലു ഏബ്രഹാം
നടി, നിർമാതാവ് എന്ന നിലയിൽ മലായാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഷീലു എബ്രഹാം. ഭർത്താവ് അബാം മൂവീസിന്റെ കീഴിൽ നിർമ്മിക്കുന്ന സിനിമകളിലാണ് ഷീലു ഏറെയും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ താരം തന്റെ ചെറുപ്പ കാലത്തെ കുറിച്ച് പറഞ്ഞവാക്കുകളാണ് വൈറലാകുന്നത്. ഞാൻ വളരെ ലിമിറ്റഡായി നിന്ന് മുന്നോട്ട് പോകുന്നയാളാണ്. അത് എന്റെ ഭർത്താവിനും അറിയാം. ചെറുപ്പം മുതൽ ഒരുപാടു പൈസയുള്ള ആളല്ല ഞാൻ. എന്റെ അപ്പൻ സാധാരണക്കാരനായിരുന്നു. സാധാരണക്കാരന്റെ മകളായിട്ടാണ് ജനിച്ചു ജീവിച്ചത്. കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് എന്റെ സ്വഭാവം മാറുന്നില്ല. പത്ത് പൈസയുടെ പോലും വില അറിഞ്ഞു തന്നെ ജീവിച്ചിട്ടുള്ളയാളാണ്. ബസിൽ പോകാൻ ടിക്കറ്റിന് ഒരു രൂപ കൊടുക്കണം. അത് കൊടുക്കാതെ ആ പൈസ ഞാൻ കൈയിൽ വയ്ക്കും. എന്നിട്ട് നടന്നു പോകും. ശേഷം ആ ഒരു രൂപ എന്റെ കുടുക്കയിൽ ഇടും. അങ്ങനെയുള്ളൊരു…
Read Moreപൊട്ടിച്ചിരിയുടെ അന്വേഷണവുമായി ഷറഫുദീൻ-അനുപമ ചിത്രം
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമിക്കുന്ന ചിത്രം പെറ്റ് ഡിറ്റക്ടീവ് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തീം സോംഗ് പുറത്ത് വന്നിരിക്കുകയാണ്. ലാ… ലാ…ലാ… എന്ന വരികളോടെ തുടങ്ങുന്ന ഗാനം അതീവ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. അദ്രീ ജോ വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് സുരൂർ മുസ്തഫയാണ്. സംഗീത സംവിധായകനായ രാജേഷ് മുരുകേശനും ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. ഒരു പക്കാ ഫൺ ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ ഗാനവും ഇതുവരെ പുറത്തുവന്ന ചിത്രത്തിലെ ഓരോ പ്രമോ കണ്ടന്റുകളും സൂചിപ്പിക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിന്റെ…
Read Moreപൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ… സന്തോഷ് ട്രോഫി ഷൂട്ടിംഗ് ഉടൻ ആരംഭിക്കും
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. സന്തോഷ് ട്രോഫി എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ നടന്ന പ്രാഥമിക ഓഡിഷനിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു നടത്തിയ ഫൈനൽ ഒഡിഷനിൽ തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ കഥകളിലൂടെ, അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കൈയിലെടുക്കുന്ന വിപിൻ ദാസ് ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള സംവിധാന ചിത്രമാണിത്. ലിസ്റ്റിനുമായി ചേർന്നുള്ള ആദ്യ ചിത്രവും. ഇന്ത്യൻ സിനിമയിലെ ഏറ്റവും ആദരണീയ വ്യക്തിത്വങ്ങളിൽ ഒരാളായ പൃഥ്വിരാജുമായി സ്ക്രീൻ പങ്കിടാൻ പുതുമുഖങ്ങൾക്ക് അവസരമൊരുക്കുന്ന, സിനിമാ വ്യവസായത്തിനു പുതിയ ഊർജവും കഴിവും കൊണ്ടുവരാനുള്ള ധീരമായ ശ്രമമാണ് നിർമാതാക്കളുടെ ഈ ഉദ്യമം പ്രതിഫലിപ്പിക്കുന്നത്. നിർമാണത്തിൽ…
Read Moreദീപികയുടെ ആദരം വലിയ അംഗീകാരമെന്ന് മോഹൻലാൽ
കുമരകം: 140-ാം വർഷത്തിലേക്കു പദമൂന്നുന്ന മലയാളത്തിന്റെ ആദ്യ ദിനപത്രം തനിക്കു നൽകിയ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ. ദീപികയുടെ ഉപഹാരം വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയതിനെത്തുടർന്ന് ദീപിക നൽകിയ ഉപഹാരം കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോർട്ടിൽവച്ച് ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് ദീപികയുടെ ഉപഹാരം മോഹൻലാലിനു സമ്മാനിച്ചത്. ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവരും സംബന്ധിച്ചു. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്തകളുടെ കൊളാഷാണ് ഉപഹാരമായി നൽകിയത്. ഈ ഉപഹാരം താൻ നെഞ്ചോടു ചേർക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ അഭിനയജീവിതത്തിന്റെ 25-ാം വാർഷികം ദീപികയുടെ ആഭിമുഖ്യത്തിൽ 2003 നവംബർ 29ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായി ആഘോഷിച്ചത് മോഹൻലാൽ…
Read Moreഎല്ലാവരോടും ഫ്രണ്ട്ലിയാണ്, ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ വഴക്കു പറയും ഒരു വിഭാഗത്തെ ഒഴിച്ച്: ജീത്തു ജോസഫ്
എല്ലാവരോടും ഫ്രണ്ട്ലിയാണ്. പക്ഷേ, ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ വഴക്കു പറയും. ഒരു വിഭാഗത്തിനോടു മാത്രം ഞാൻ പൊതുവെ വഴക്ക് ഉണ്ടാക്കാറില്ല, അത് അഭിനേതാക്കളോടു മാത്രമാണെന്ന് ജീത്തു ജോസഫ്. എന്നാലും ചില കേസുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. അതിപ്പോൾ സീനിയർ നടന്മാർ ആയാൽ പോലും. അത് ചെയ്തതു ശരിയായില്ലെന്നു ഞാൻ മുഖത്തുനോക്കി പറയുകയും ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ ഒരു നടൻ രാവിലെ വരുമെന്ന് പറഞ്ഞിട്ട് ഞങ്ങൾ കാത്തിരുന്നു, നോക്കുമ്പോൾ പുള്ളി വേറെയൊരു സിനിമയുടെ പോഷൻസ് തീർക്കുകയായിരുന്നു. ഞങ്ങളോടു പറയാതെ പോയി. ഉച്ചകഴിഞ്ഞിട്ട് എത്തുമെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ഞാൻ പറഞ്ഞു ഭയങ്കര മോശമായിപ്പോയി, താങ്കളിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞു. പുള്ളി പിന്നെ കൊറേ സോറിയൊക്കെ പറഞ്ഞു, ഞാൻ പറഞ്ഞു നിങ്ങൾ അത് കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. പറയാനുള്ളതു ഞാൻ പറയും എന്ന് ജീത്തു…
Read Moreസംസ്കൃത ഭാഷയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ധീ
അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി”ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമിക്കുന്ന സിനിമയാണ് ധീ. പൂർണമായും സംസ്കൃത ഭാഷയിൽ നിർമിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണ് ധീ. പുണ്യകോടി സിനിമയിലൂടെ ആഗോള പ്രശസ്തിയാർജിച്ച സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരൻ ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവനും മലയാളികളാണെന്നതു ശ്രദ്ധേയമാണ്. ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു. പിആർഒ- അജയ് തുണ്ടത്തിൽ.
Read More