പോ​ലീ​സി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട മുഖ്യമന്ത്രി  ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണമെന്ന് ബി​ന്ദു​കൃ​ഷ്ണ

മൈനാഗപ്പള്ളി: പോ​ലീ​സി​ൽ ത​നി​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​യി സ്വ​യം സ​മ്മ​തി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു.​ഡി.​എ​ഫ് മൈ​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ഉ​ത്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​വ​ർ.​

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ പി.​എ​സ്.​സി യു​ടെ വി​ശ്വാ​സ്യ​ത പോ​ലും ഈ ​ഭ​ര​ണ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു. മ​ത്സ​ര പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​ൻ എ​സ്.​എ​ഫ്.​ഐ ,ഡി.​വൈ.​എ​ഫ്.​ഐ അം​ഗ​മാ​യാ​ൽ മ​തി​യെ​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.​രാ​ജീ​വ് ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത പ​ഞ്ചാ​യ​ത്തി രാ​ജ് സം​വി​ധാ​ന ത്തെ ​ഇ​ല്ലാ​താ​ക്കു​ക​യാ​ണ് സിപിഎം ചെ​യ്യു​ന്ന​തെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു .

യു ​ഡി എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​മു​സ്ത​ഫ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ,വൈ.​ഷാ​ജ​ഹാ​ൻ, തോ​മ​സ് വൈ​ദ്യ​ൻ, തു​ണ്ടി​ൽ നൗ​ഷാ​ദ് , ര​വി മൈ​നാ​ഗ​പ്പ​ള്ളി, പി.​എം.​സെ​യ്ദ് , സി​ജു കോ​ശി വൈ​ദ്യ​ൻ , വി.​രാ​ജീ​വ് ഇ​ട​വ​ന​ശ്ശേ​രി സു​രേ​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts