സീമ മോഹൻലാൽകൊച്ചി: മുന്‍പ് മരണക്കയത്തിൽപ്പെട്ട കുരുന്നു ജീവനുമായി ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും കൈവിട്ടുപോയ ആ ജീവന്റെ ഓർമയിൽ നവജാത ശിശുവിന് പുനർജൻമമേകിയ സന്തോഷത്തിലാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.സി. അഭിലാഷ്. ചെങ്ങന്നൂരിൽ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ചെങ്ങന്നൂർ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലിരുന്ന് അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുന്പോൾ രണ്ടു കുട്ടികളുടെ പിതാവായ എസ് ഐ അഭിലാഷിന്റെ കാതുകളിൽ ആ കുരുന്നു കരച്ചിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ബക്കറ്റിലുപേക്ഷിച്ച നവജാത ശിശുവുമായി എസ്ഐ അഭിലാഷ് ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ നാലിന് രാവിലെ 8.45 നാണ് അങ്ങാടിക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ആ ഫോണ്‍കോൾ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. അമിത രക്തസ്രാവത്തിന് യുവതി ചികിത്സ തേടിയെത്തിയെന്നും സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നുമായിരുന്നു ആ കോൾ. ഒന്‍പതോടെ ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ…
Read MoreCategory: RD Special
ആ അച്ഛന്റെ ഫോണ്‍ കോൾ..! ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ മൾട്ടി യൂട്ടിലിറ്റി മൊബൈൽ സേഫ്റ്റി മെഷുമായി പോലീസുകാരൻ ശരവണകുമാർ
സീമ മോഹൻലാൽ ട്രെയിൻ യാത്ര ആസ്വദിക്കാൻ വിൻഡോ സീറ്റുകൾ തേടിപ്പോകുന്നവരാണ് നാം ഏവരും. പക്ഷേ സാമൂഹ്യദ്രോഹികൾ വലിച്ചെറിയുന്ന കല്ലുകൾ പതിച്ചേക്കുമോ, സ്വർണാഭരണങ്ങളും പേഴ്സും മോഷ്ടാക്കൾ അപഹരിക്കുമോയെന്ന ഭയം പലപ്പോഴും വിൻഡോ സീറ്റ് യാത്രികരെ അലട്ടാറുണ്ട്. ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ സീനിയർ സിപിഒ ആയി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന എം.ശരവണകുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ. ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ സേഫ്റ്റി നെറ്റ് ഫോർ പ്രൊട്ടക്ഷൻ എന്ന ’മൾട്ടി യൂട്ടിലിറ്റി മെഷിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. മെഷിന്റെ നിർമാണത്തിനായി കന്പനികളെ കാത്തിരിക്കുകയാണ് ഇദ്ദേഹം. ആ അച്ഛന്റെ ഫോണ്‍ കോൾ 2015 ൽ ശരവണകുമാർ തിരുവനന്തപുരം റെയിൽവേ കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്പോൾ വൈകുന്നേരം ഏഴോടെ ഒരു ഫോണ്‍കോൾ വന്നു. ട്രെയിനിന്റെ വിൻഡോ സീറ്റിനരുകിലിരുന്ന് യാത്ര ചെയ്ത അഞ്ചുവയസുകാരൻ…
Read Moreഏറെ വൈകാതെ ആ ദുരന്തം സംഭവിക്കും! മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചത്…
ഒരു പ്രവചനം നടത്താം! കേരളത്തിൽ ഏറെ വൈകാതെ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കും! എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? സ്ഥിരമായി മദ്യപിച്ചു ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്നു പ്രവചിക്കാൻ ജ്യോത്സ്യം വേണ്ട. ഒരു ഉദാഹരണം പറയാം. മാസത്തിൽ അഞ്ചോളം ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിനിരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. എന്നാൽ, അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയം! “ചില ഡോക്ടർമാർ അടി ചോദിച്ചുവാങ്ങുകയാണ്’ എന്നൊക്കെ ഇപ്പോൾ പറയുന്നവർ മരണം സംഭവിക്കുന്പോൾ കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പുണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെനേരെയുള്ള അക്രമങ്ങൾ കുറച്ചുനാളത്തേക്കെങ്കിലും കുറയും. ഒരാളുടെ ജീവൻ പോയിരിക്കും എന്നു മാത്രം! കേരളത്തിൽ നിലവിലുള്ള ഏറ്റവും…
Read Moreഇരുകാലും കൈയും നഷ്ടമായ ബോഡി ബില്‍ഡര്‍! സൂരജ് ഗെയ്വാളിനെക്കുറിച്ച്…
അപ്രതീക്ഷിതമായ സംഭവങ്ങള്‍ നിമിത്തം ജീവിതത്തിന്റെ ഗതി മാറിപ്പോയ നിരവധി പേരെ നമുക്ക് സമൂഹത്തില്‍ കാണാനാകും. മിക്കപ്പോഴും അപകടങ്ങള്‍ നിമിത്തമൊ രോഗങ്ങള്‍ നിമിത്തമൊ ആകാം ഇവരുടെ ജീവിതത്തില്‍ മാറ്റം സംഭവിക്കുന്നത്. ഇത്തരം വ്യതിയാനങ്ങള്‍ പലരേയും നന്നായി ബാധിക്കും. ചിലര്‍ പിന്നീട് മൗനത്തിലേക്ക് ഒതുങ്ങും. എന്നാല്‍ മറ്റു ചിലരുണ്ട്. അവര്‍ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കും. മാത്രമല്ല അതിനോടുപോരാടി മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും ചെയ്യും. അത്തരത്തിലൊരാളാണ് പൂനയില്‍ നിന്നുള്ള സൂരജ് ഗെയ്വാള്. 2016ല്‍ ഒരു അപകടത്തില്‍ വൈദ്യുതാഘാതമേറ്റ് സൂരജിന്റെ ഇരുകാലുകളും ഒരു കൈയും നഷ്ടപ്പെട്ടിരുന്നു. സാധാരണ ഏതൊരാളും തകരുന്ന നിമിഷമാണത്. എന്നാല്‍ ഇദ്ദേഹം അങ്ങനെയായിരുന്നില്ല. ജീവിതത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കാതെ പോരാടാനുറച്ചു. ജിംനേഷ്യം ആയിരുന്നു ഇദ്ദേഹം അതിനായി തെരഞ്ഞെടുത്തിയിടം. നിലവില്‍ അറിയപ്പെടുന്ന ഒരു ബോഡി ബില്ഡറണ് ഈ 23കാരന്. ഷേരു ക്ലാസിക് 2022, മിസ്റ്റര്‍ ഇന്ത്യ 2022, മിസ്റ്റര്‍ യൂണിവേഴ്സ് 2022 എന്നിവയുള്‍പ്പെടെ വിവിധ…
Read Moreമണിയേ.. ഇവിടെയും നമുക്കൊരു അമ്മ സംഘടന ഉണ്ടാക്കാലോ.. ഞാൻ പ്രസിഡന്റ് ആയിക്കോളാം..! സ്വർഗത്തിൽ ഇനി കൂട്ടച്ചിരി…
ദൈവവും കൂട്ടരും പൊട്ടിച്ചിരിക്കുകയാണ്.. ഇന്നസെന്റ് പറയുന്ന തമാശകൾ കേട്ട്. കൂട്ടിന് കലാഭവൻ മണിയും, കൽപ്പനയും, സുബിയും, മാള അരവിന്ദനും, കൊച്ചിൻ ഹനീഫയും ഒക്കെയുണ്ട് … മണിയേ.. ഇവിടെയും നമുക്കൊരു അമ്മ സംഘടന ഉണ്ടാക്കാലോ.. ഞാൻ പ്രസിഡന്റ് ആയിക്കോളാം – ചിരിയുടെ മാലപ്പടക്കം പൊട്ടുന്നതിനിടെ കലാഭവൻ മണിയോട് സ്വകാര്യമായി ഇന്നസെന്റ് ചോദിക്കുന്നു. പിന്നെന്താ ഞാൻ ഉണ്ടാവും മുമ്പില്‍ എന്ന് മണി ഉത്തരം കൊടുത്തപ്പോൾ വേണ്ട നീ മുമ്പിൽ നിൽക്കണ്ട എന്റെ പിന്നിൽ നിന്നാൽ മതി എന്ന് ഇന്നസെന്റ് വക ഉപദേശം. ഇവിടെ പിന്നെ ആർക്കും ടെൻഷൻ ഇല്ലാത്തതുകൊണ്ട് പെൻഷൻ കൊടുക്കേണ്ട ആവശ്യമില്ല – കൊച്ചിൻ ഹനീഫ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇങ്ങോർക്ക് വേറെ ഒരു പണിയുമില്ലേ സംഘടനാ പ്രവർത്തനം അതും സ്വർഗത്തില്‍ – കെപിഎസി ലളിത കലിപ്പിലാണ്. നീ ഇവിടത്തെ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയിക്കോ, പ്രശ്നം…
Read Moreസ്വർഗത്തിൽ ഇനി കൂട്ടച്ചിരി..!
ഋഷി ദൈവവും കൂട്ടരും പൊട്ടിച്ചിരിക്കുകയാണ്.. ഇന്നസെന്റ് പറയുന്ന തമാശകൾ കേട്ട്. കൂട്ടിന് കലാഭവൻ മണിയും, കൽപ്പനയും, സുബിയും, മാള അരവിന്ദനും, കൊച്ചിൻ ഹനീഫയും ഒക്കെയുണ്ട് .. മണിയേ.. ഇവിടെയും നമുക്കൊരു അമ്മ സംഘടന ഉണ്ടാക്കാലോ.. ഞാൻ പ്രസിഡന്റ് ആയിക്കോളാം – ചിരിയുടെ മാലപ്പടക്കം പൊട്ടുന്നതിനിടെ കലാഭവൻ മണിയോട് സ്വകാര്യമായി ഇന്നസെന്റ് ചോദിക്കുന്നു. പിന്നെന്താ ഞാൻ ഉണ്ടാവും മുമ്പില്‍ എന്ന് മണി ഉത്തരം കൊടുത്തപ്പോൾ വേണ്ട നീ മുമ്പിൽ നിൽക്കണ്ട എന്റെ പിന്നിൽ നിന്നാൽ മതി എന്ന് ഇന്നസെന്റ് വക ഉപദേശം. ഇവിടെ പിന്നെ ആർക്കും ടെൻഷൻ ഇല്ലാത്തതുകൊണ്ട് പെൻഷൻ കൊടുക്കേണ്ട ആവശ്യമില്ല – കൊച്ചിൻ ഹനീഫ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇങ്ങോർക്ക് വേറെ ഒരു പണിയുമില്ലേ സംഘടനാ പ്രവർത്തനം അതും സ്വർഗത്തില്‍ – കെപിഎസി ലളിത കലിപ്പിലാണ്. നീ ഇവിടത്തെ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയിക്കോ,…
Read Moreസല്യൂട്ട് സന്ധ്യ! പ്രധാനമന്ത്രി സല്യൂട്ട് പറഞ്ഞ സ്രാങ്ക്; പുരുഷൻമാർ കൈപ്പിടിയിൽ ഒതുക്കിയ ബോട്ടിന്റെ വളയം ഈ പെണ് കരങ്ങളിൽ സുരക്ഷിതം
“സ്ത്രീ ശക്തിക്കു സല്യൂട്ട്. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഈ പുതിയ നേട്ടങ്ങൾ വികസിത ഇന്ത്യയുടെ നിർമാണത്തിൽ നാഴികക്കല്ലുകളായി മാറും…’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ ആലപ്പുഴ പെരുന്പളം സ്വദേശിനി എസ്. സന്ധ്യ തന്റെ ജീവിതത്തിലെ വലിയ അംഗീകാരമായാണ് കരുതുന്നത്. സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി നേടിയ സന്ധ്യയുടെ വീഡിയോ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ജീവിക്കാനായൊരു തൊഴിൽ വൈക്കം മറവൻതുരുത്ത് തുരുത്തുമ്മേൽ തെക്കേപ്പറന്പിൽ വീട്ടിൽ പരേതനായ സോമന്റെയും സുലഭയുടെയും മൂന്നു മക്കളിൽ മൂത്തവളായ സന്ധ്യയ്ക്ക് ചെറുപ്പം മുതൽ നീന്തൽ ഇഷ്ടമായിരുന്നു. മൂവാറ്റുപുഴ ആറിന്റെ പ്രധാന കൈവഴിയായ പുല്ലാന്തിയാറിന്റെ തീരത്തായിരുന്നു സന്ധ്യയുടെ വീട്. പുല്ലാന്തിയാറിൽ വെള്ളത്തിനടിയിൽ നീന്തിയും മറ്റുമായിരുന്നു കുട്ടിക്കാലം. അതുകൊണ്ടുതന്നെ വെള്ളത്തോട് പേടിയില്ലാതെയായിരുന്നു വളർന്നത്. ആലപ്പുഴ…
Read Moreഏറ്റവും താഴെനിന്ന് ഏറ്റവും ഉയരങ്ങളിലേക്ക് ടേക്ക് ഓഫ് ചെയ്ത ഒരു ഇന്ത്യന്‍ പെണ്‍കുട്ടി! സിനിമാകഥപോലെ ആവേശം കൊള്ളിക്കുന്ന യഥാര്‍ഥ കഥ
വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമത്തിൽനിന്നാണ് മമതാ ചൗധരി എന്ന പെൺകുട്ടി ആകാശത്തിൽ മേഘ കീറുകൾക്കിടയിലൂടെ ഇപ്പോൾ പറന്നു നടക്കുന്നത്. അതവളുടെ സ്വപ്നമായിരുന്നു, ലക്ഷ്യമായിരുന്നു. കൈയെത്തും ദൂരത്തല്ലെങ്കിലും ആ മരച്ചില്ലയിലേക്ക് അവൾ പറന്നു കൊണ്ടേയിരുന്നു.. ഇത്തിഹാദ് എയർവേയ്സിലെ കാബിൻക്രൂ മമത ചൗധരിയുടെ സ്വപ്ന കഥ.. ഫ്ലാഷ്ബാക്ക്… അരുത് എന്ന വാക്ക് ഏറെ മുഴങ്ങിക്കേട്ടിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏറെ കൽപ്പിച്ചു കൊടുത്ത ഒരു നാട്. മമതയുടെ കുട്ടിക്കാലം അവിടെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഒട്ടും എളുപ്പമല്ലായിരുന്ന സാഹചര്യം. ദിവസവും അഞ്ചു കിലോമീറ്ററോളം നടന്നാണ് മമത സ്കൂളിൽ പോയിരുന്നത് . എന്തിനാണ് പെൺകുട്ടികൾ പഠിക്കുന്നത് എന്ന് ചോദ്യം പോലും ഉയർന്നിരുന്നു. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും മാത്രം പഠിച്ചാൽ പോരെ എന്നായിരുന്നു ആ ഗ്രാമത്തിലുള്ള പലരും മമതയോട് ചോദിച്ച…
Read Moreവിരുന്നുസത്കാരങ്ങളിലെ ചെളിവാരി എറിയൽ..! നല്ല പാതിയെക്കുറിച്ചു വര്‍ണിക്കുന്നത് കേട്ടാലും തല പെരുക്കും; വിനീത ശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ചില വീടുകളിൽ വിരുന്നുസൽകാരത്തിന് പോയാൽ പതിവായി കാണുന്ന ചില കാഴ്ചകളുണ്ട്… ഭക്ഷണം കഴിച്ചുകഴിഞ്ഞ് സഭ കൂടിയിരിക്കുമ്പോൾ വീട്ടിലെ ഗൃഹനാഥനും നായികയും കൂടി അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചെളിവാരി എറിയൽ… ഗൃഹനാഥൻ അടുത്തിരിക്കുന്ന ഭാര്യയെക്കുറിച്ച് അവരുപോലും വിചാരിക്കാത്ത കാര്യങ്ങൾ എണ്ണിയെണ്ണി വന്നിരിക്കുന്ന അതിഥികളോടു പറയും. ചിലപ്പോൾ അവരുടെ വീട്ടുകാരെയും കഥാപാത്രങ്ങളാക്കും. ഇങ്ങനെ പറയുമ്പോൾ എന്ത് സായൂജ്യം ആണോ കിട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല… “ഈ വീട്ടിൽ എന്താണ് ജോലി.. ഞാൻ നോക്കിയിട്ട് ഒന്നും കാണുന്നില്ല.. രണ്ടോ, മൂന്നോ കൂട്ടാൻ വയ്ക്കണം, കുഞ്ഞുങ്ങൾക്ക് വല്ലതും പറഞ്ഞു കൊടുക്കണം.. ” ഇതൊക്ക ഒരു ജോലിയാണോ.. എന്നു തുടങ്ങി വിചാരണ നീളും…രാവിലെ എണീറ്റു സർവമാന പണിയും ചെയ്ത് കുട്ടികളെ കുളിപ്പിച്ചൊരുക്കി ടിഫിനും ഒരുക്കി ഭർത്താവിനും മക്കൾക്കും കൊടുത്ത്, അവരെ സ്കൂളിലും ഓഫീസിലും യാത്രയാക്കി, അതിനിടയിൽ ഒരു കാക്കക്കുളി കുളിച്ച് വല്ലതും കഴിച്ചെന്നു വരുത്തി,…
Read Moreപറക്കുംതളികയിലെ ഗായത്രിയെപോലെ, ഇത് അഖിലപ്രിയയുടെ ജീവിതം! പറക്കും തളികയിൽ അങ്ങനെ, ആന്ധ്രയിൽ ഇങ്ങനെ…
ശ്രീജിത് കൃഷ്ണന് സംഭവകഥകള്‍ സിനിമകളാകുന്നത് സ്വാഭാവികം. പക്ഷേ പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാതെ ഭാവനയില്‍ വിരിഞ്ഞ ഒരു മലയാള സിനിമാക്കഥ വലിയ വ്യത്യാസങ്ങളില്ലാതെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സംസ്ഥാനത്ത് യഥാര്‍ഥ സംഭവമാവുകയെന്നത് അവിശ്വസനീയമായിരിക്കും. യഥാര്‍ഥ ജീവിതത്തിലെ കഥാപാത്രങ്ങള്‍ ഇങ്ങനെയൊരു സിനിമയെപ്പറ്റി അറിഞ്ഞിട്ടുപോലും ഉണ്ടാവില്ലെന്നത് മറ്റൊരു കൗതുകം. പറക്കും തളികയിൽ അങ്ങനെ; ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന കോമഡി എന്റര്ടെയ്നര് സിനിമ അധികമാരും മറന്നിട്ടുണ്ടാവില്ല. അതില്‍ ബസ് മുതലാളിയുടെ തമാശരംഗങ്ങള്ക്കു ശേഷം കഥയുടെ വഴിത്തിരിവായെത്തുന്ന നിത്യാദാസ് അവതരിപ്പിച്ച നായികാ കഥാപാത്രത്തെയും. സിനിമയില്‍ നിത്യാദാസ് അവതരിപ്പിച്ച ഗായത്രിയുടെ നാട് പോണ്ടിച്ചേരിയാണ്. ആര്.കെ.സന്താനം എന്ന രാഷ്ട്രീയനേതാവിന്റെ മകള്‍. രാഷ്ട്രീയ തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെയും അമ്മയുടേയും സ്നേഹം നിഷേധിക്കപ്പെട്ട ഗായത്രി. അതിനിടയില്‍ അമ്മയുടെ ജീവന് നഷ്ടമായപ്പോള്‍ അടിച്ചേല്പിക്കപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്വങ്ങളില്‍ നിന്നും അച്ഛന്റെ രാഷ്ട്രീയ എതിരാളിയുടെ…
Read More