അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ഈ വർഷമാദ്യം തിളങ്ങിയ താരമാണ് ബിജു മേനോൻ. ചിത്രത്തിൽ സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായരായി ഗംഭീര പ്രകടനമായിരുന്നു നടൻ കാഴ്ചവെച്ചത്. ബിജു മേനോനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ തിളങ്ങിയിരുന്നു. സച്ചിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ബിജു മേനോന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു അയ്യപ്പനും കോശിയും. ചിത്രത്തിലെ പോലീസ് കഥാപാത്രമായ അയ്യപ്പൻ നായർക്ക് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. അതേസമയം കേരള പോലീസിന്റെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ടുളള ബിജു മേനോന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാജ്യം മുഴുവൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം തന്നെ ഏറെ ശ്രമകരമായ ജോലി ചെയ്യുന്നവരാണ് പോലീസുകാരും. രാപ്പകലില്ലാതെ ഇത്തരം സേവനങ്ങൾ ചെയ്യുന്ന പോലീസുകാരെ അഭിനന്ദിച്ചുകൊണ്ടാണ് ബിജു മേനോൻ എത്തിയിരിക്കുന്നത്. മൃദുഭാവത്തോടും…
Read MoreCategory: Today’S Special
നിഷ ജിന്ഡാല് ഞാനാണേ ! സുന്ദരിയായ സ്ത്രീയുടെ പേരില് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ പോലീസ് പൊക്കി; കക്ഷി എഞ്ചിനീയറിംഗ് പൂര്ത്തിയാക്കാന് 11 വര്ഷമായി പാടുപെടുന്നയാള്…
നിഷ ജിന്ഡാല് എന്ന വ്യാജപ്പേരില് ഫേസ്ബുക്ക് പേജ് രൂപീകരിക്കുകയും ഇതിലൂടെ സാമൂഹിക വിദ്വേഷം പടര്ത്തുകയും ചെയ്ത യുവാവ് ഒടുവില് കുടുങ്ങി. രവി പുജാര് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചത്തീസ്ഗഡ് റായ്പുര് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമൂദായിക വിദ്വേഷമുള്ള പോസ്റ്റുകള് തുടര്ച്ചയായി വരാന് തുടങ്ങിയതോടെയാണ് ഫേസ്ബുക്ക് പേജ് പോലീസിന്റെ ശ്രദ്ധയില്പ്പെട്ടത്. തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തില് പേജ് വ്യാജമാണെന്നും സ്ത്രീയുടെ പേരില് ഒരു പുരുഷനാണ് ഇത് നടത്തുന്നതെന്നും കണ്ടെത്തി. 10,000 ഫോളോവേഴ്സാണ് ഈ പേജിന് ഉള്ളത്. ‘സാമുദായിക ഐക്യം തകര്ക്കുന്നതിന്റെ പേരില് നിഷ ജിന്ഡാലിനെ അറസ്റ്റുചെയ്യാന് എത്തിയ റായ്പുര് പോലീസ് കണ്ടെത്തിയത് രവി പുജാറിനെയാണ്. എഞ്ചിനീയറിംഗ് വിദ്യാര്ഥിയായ ഇയാള്ക്ക് കഴിഞ്ഞ 11 വര്ഷമായി തന്റെ എന്ജിനീയറിങ് പേപ്പറുകള് പൂര്ണമായി എഴുതിയെടുക്കാന് സാധിച്ചിട്ടില്ല.’ ഐഎഎസ് ഉദ്യാഗസ്ഥ പ്രിയങ്ക ട്വീറ്റ് ചെയ്തു. വ്യാജപ്പേരില് വ്യാജ ഫോട്ടോ ഉപയോഗിച്ച് തുടങ്ങിയ…
Read Moreഎനിക്ക് വിവാഹം വേണ്ട ! ഉടനെയൊന്നും താന് വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക; ഇതിനു മറുപടിയുമായി പാര്വതിയും രംഗത്ത്; സംഭവം ഇങ്ങനെ…
മാളവിക ജയറാമിന്റെ വിവാഹമാണ് ഇപ്പോള് മലയാളികള്ക്കിടയിലെ ഒരു ട്രോള് വിഷയം. മാളവികയുടെ പുതിയ ഇന്സ്റ്റഗ്രാം പോസ്റ്റും അതിന് അമ്മ പാര്വതിയുടെ കമന്റുമാണ് ഇപ്പോള് പുതിയ ചര്ച്ചയായിരിക്കുന്നത്. ഉടനെയൊന്നും വിവാഹം കഴിക്കാന് ഉദ്ദേശ്യമില്ലെന്നാണ് മാളവിക പറയുന്നത്.’ഇല്ല, ഞാന് വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്ക്ക് വേണമെങ്കില് നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില് വേദിക ഫാഷന് ചെക്ക് ചെയ്യൂ.’-മാളവിക കുറിച്ചു. രസകരമായ ഈ പോസ്റ്റിന് താഴെ മാളവികയുടെ അമ്മയും നടിയുമായ പാര്വതിയും കമന്റുമായി എത്തി. എന്റെ ചക്കി കുട്ടന് എന്നായിരുന്നു കമന്റ്. സിനിമയില് ഇതുവരെ അരങ്ങേറിയില്ലെങ്കിലും മോഡലിംഗിലും പരസ്യരംഗത്തും സജീവമാണ് താരപുത്രി എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില് നിറഞ്ഞു. ഇതിനിടെയാണ് തന്റെ…
Read Moreലോക്ക്ഡൗണ് മുതലെടുത്ത് കള്ളന്മാര് ! മോഷണ വസ്തുക്കളില് അരിയും മുട്ടയും മുതല് സിഗരറ്റും തമ്പാക്കും വരെ; പല കള്ളന്മാര്ക്കും കോവിഡ്; പിടിക്കുന്ന പോലീസുകാര് ക്വാറന്റൈനിലാകും…
ലോക്ക്ഡൗണ് മുതലെടുത്ത് പുര കത്തുമ്പോള് വാഴ വെട്ടുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവസരം മുതലെടുത്ത് നിരവധി കള്ളന്മാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണിനെത്തുടര്ന്ന് ആളുകളെല്ലാം വീട്ടിനുള്ളിലായപ്പോള് സ്വര്ണവും പണവും അടിച്ചുമാറ്റാമെന്ന മോഹം ഉപേക്ഷിച്ച കള്ളന്മാര് ഇപ്പോള് ഉന്നംവച്ചിരിക്കുന്നത് പലചരക്ക് കടകളും ബേക്കറികളും മദ്യവില്പ്പന ശാലകളുമാണ്. ലോക്ക്ഡൗണ് കര്ശനമായതോടെ കള്ളന്മാരുടെ ഇഷ്ടകേന്ദ്രമായി മാറിയ മഹാരാഷ്ട്രയില് നടന്ന ഒരു മോഷണ പരമ്പരയില് ഒരു റസ്റ്ററന്റില് നിന്നും പോലീസ് സാധനങ്ങള് കുറിച്ച ഒരു ലിസ്റ്റ് കണ്ടെത്തി. ബേക്കറി സാധനങ്ങള്ക്ക് പുറമേ മുട്ടയും വെണ്ണയുമെല്ലാം ഇതില് കുറിച്ചിരുന്നു. ഭിവാനിയിലെ ഒരു കടയില് നടന്ന മോഷണത്തില് പോയത് 300 മുട്ടകളും ആറ് പായ്ക്കറ്റ് ധാന്യപ്പൊടികളും നാലു ലിറ്റര് പാലും 60 ബാഗ് അരിയും ആയിരുന്നു. അരിയും പച്ചക്കറികളും ഉള്പ്പെടെ രാകേഷ് കിരാനാ എന്ന കടയില് നിന്നും പോയത് രണ്ടു ലക്ഷം രൂപയുടെ സാധനങ്ങളായിരുന്നു. ബോറിവാലിയിലെ ഒരു കടയില്…
Read Moreഎന്റെ കല്യാണമാണ് സാറേ..! കല്ല്യാണം കഴിക്കാൻ ഒരാഴ്ച രാവും പകലുമില്ലാതെ 850 കി.മീ സൈക്കിൾ ചവിട്ടി; ഒടുവിൽ എത്തിയത് ക്വാറന്റൈനിൽ
ലുധിയാന: കല്ല്യാണം കഴിക്കാനായി 850 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ യുവാവ് ഒടുവിൽ എത്തപ്പെട്ടത് ക്വാറന്റൈൻ സെന്ററിൽ. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. സോനു കുമാർ എന്ന ഇരുപത്തിനാലുകാരനാണ് ഒരാഴ്ച രാവും പകലുമില്ലാതെ സൈക്കിൾ ചവിട്ടി ഒടുവിൽ ക്വാറന്റൈനിലായത്. ഏപ്രിൽ 15-ന് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെ ഒരു ജില്ലയിലാണ് സോനുവിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനാൽ പൊതുഗതാഗത സംവിധാനങ്ങളില്ല. ഇതേതുടർന്നു വിവാഹത്തിനായി നേരത്തെ എത്താൻ പഞ്ചാബിലെ ലുധിയാനയിൽനിന്ന് സോനുവും മൂന്നു സുഹൃത്തുക്കളും ചേർന്ന് സൈക്കിൾ സവാരി ആരംഭിച്ചു. ഒരാഴ്ച രാവും പകലുമില്ലാതെ ഇവർ സൈക്കിൾ ചവിട്ടി. ഒടുവിൽ ഉത്തർപ്രദേശിലെ ബൽറാംപുരിൽവച്ച് ഞായറാഴ്ച രാത്രി ഇവർ പിടിയിലായി. പിടിയിലാകും മുന്പ് 850 കിലോമീറ്റർ ഇവർ സൈക്കിളിൽ പിന്നിട്ടിരുന്നു. വീടിന് 150 കിലോമീറ്റർ അകലെവച്ചാണ് ഇവർ പിടിയിലാകുന്നത്. ഇവരെ ഉടൻതന്നെ പരിശോധനകൾക്കു ശേഷം ക്വാറന്റൈൻ സെന്ററിലേക്കു മാറ്റി. വിവാഹത്തിനായാണ് പോകുന്നതെന്നു…
Read Moreലോക്ക്ഡൗണ് കാലത്ത് ഒന്നും ചെയ്യാനില്ല, പ്രത്യേകിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്മാര്ക്ക്! വ്യത്യസ്തനായി താരങ്ങളുടെ പ്രിയ ഫോട്ടോഗ്രാഫര്
ഫോട്ടോഗ്രാഫര്മാരെ സംബന്ധിച്ച് ലോക്ക്ഡൗണ് കാലത്ത് ഒന്നും ചെയ്യാനില്ല. പ്രത്യേകിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്മാര്ക്ക്. എന്നാല് ഇവരില് നിന്ന് വ്യത്യസ്തനാകുകയാണ് സൗത്ത് ഇന്ത്യന് സിനിമാതാരങ്ങളുടെ പ്രിയ ഫോട്ടോഗ്രാഫറായ ഷാഫി ഷക്കീര് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രഫര്. ലോക്ക്ഡൗണില് ആദ്യകുറച്ച് ദിനങ്ങള് വെറുതെയിരുന്നു സമയം കളഞ്ഞു. ബോറടി അതിന്റെ മൂര്ധന്യാവസ്ഥയില് എത്തിയപ്പോഴാണ് ബോറടി മാറ്റുവാനുള്ള പുതിയ ഐഡിയകള് ആലോചിച്ചു തുടങ്ങുന്നത്. ഫോട്ടോഗ്രാഫിയില് പുതിയ പരീക്ഷണങ്ങള് നടത്താന് തീരുമാനിച്ച ഷാഫി കാമറയുമായി മുറ്റത്തേക്ക് ഇറങ്ങി. പക്ഷേ അവിടെയൊന്നും പരീക്ഷണങ്ങള്ക്ക് പറ്റിയത് ഒന്നും കണ്ടില്ല. വീഡിയോകോളിലൂടെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് പുതിയ ആശയം മനസിലേക്ക് വരുന്നത്. എന്തുകൊണ്ട് വീഡിയോ കോള് വഴി ഫോട്ടോഷൂട്ട് നടത്തിക്കൂടാ.. ആദ്യപരീക്ഷണം പരാജയപ്പെട്ടെങ്കിലും തുടര്ന്നുള്ള ദിവസങ്ങളില് ഫലം കണ്ടുതുടങ്ങി. ഐ ഫോണിലെ ഫേസ്ടൈം ആപ്പു വഴി ഡിഎസ്എല്ആര് കാമറയില് പകര്ത്തുന്ന ക്വാളിറ്റിയില് ഫോട്ടോ പകര്ത്താമെന്ന ഗൂഗിളില് നിന്ന് കിട്ടിയ അറിവാണ് ലോക്ഡൗണ് ഫോട്ടോഷൂട്ടിന്റെ…
Read Moreവാടകയായ 1500 രൂപ നല്കാനില്ല ! കൂലിപ്പണിക്കാരനെയും കുടുംബത്തെ ഇറക്കിവിട്ട് വീടൊഴുപ്പിക്കാന് ശ്രമിച്ച് അധ്യാപകനായ വീട്ടുടമ; നാട്ടുകാരെത്തിയപ്പോള് പട്ടിയെ അഴിച്ച് വിട്ട് ‘പട്ടി ഷോ’യും
ഈ ലോക്ക് ഡൗണ് കാലത്ത് വാടക നല്കാത്തതിന്റെ പേരില് ആരെയും ഇറക്കിവിടരുതെന്ന് മുഖ്യമന്ത്രിയുള്പ്പെടെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല് ഇതിനു വിപരീതമായ കാര്യമാണ് തൊടുപുഴയില് സംഭവിച്ചത്. വീട്ടുവാടകയായ 1500 രൂപ നല്കാഞ്ഞതിന് മൂന്നംഗ കുടുബത്തെ ഇറക്കിവിടാനായിരുന്നു അധ്യാപകനായ വീട്ടുടമസ്ഥന്റെ ശ്രമം. വിവരമറിഞ്ഞ് നാട്ടുകാര് എത്തിയപ്പോള് പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു. കൂലിപ്പണിക്കാരനായ മാത്യുവിനെയും കുടുംബത്തെയുമാണ് റിട്ടയേര്ഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം സ്വദേശി തോമസ് ഇറക്കി വിടാന് ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി 1500 രൂപ വാടക നല്കി മാത്യുവും കുടുംബവും ചോര്ന്നൊലിക്കുന്ന കൂരയിലാണ് താമസം. ലോക്ഡൗണില് പണിയില്ലാത്തതിനാല് മാത്യുവിന് കഴിഞ്ഞ ഒരു മാസത്തെ വാടക നല്കാന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോള് തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതോടെ…
Read Moreഡല്ഹിയില് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 പേര്ക്കും രോഗലക്ഷണങ്ങള് ഉണ്ടായിരുന്നില്ല ! ആശങ്ക പങ്കുവെച്ച് കെജ്രിവാള്…
ഡല്ഹിയില് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 പേര്ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്ന് വിവരം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില് കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല് ആശങ്കയ്ക്ക് വഴിവെക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. ഡല്ഹിയില് കൊവിഡ്-19 വളരെ വേഗത്തിലാണ് പടരുന്നത്. എന്നാല് ഇപ്പോഴും കാര്യങ്ങള് നിയന്ത്രണവിധേയമാണ്. ജനങ്ങള് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഏപ്രില് 27 വരെ ഡല്ഹിയിലെ ഹോട്ട്സ്പോട്ട് മേഖലകളില് എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്ത്തുന്നതിന് കര്ശനമായ ലോക്ക്ഡൗണ് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. സ്ഥിതിഗതികള് വിലയിരുത്തുന്നതിന് ഏപ്രില് 27ന് വീണ്ടും യോഗംചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധിച്ച് 42 പേരാണ് ഇതുവരെ ഡല്ഹിയില് മരിച്ചത്. 1,707 പേര്ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ വിവരം രാജ്യത്തിനാകെ ആശങ്കയുണ്ടാക്കുകയാണ്. ചൈനയില് രണ്ടാംഘട്ടത്തില് വൈറസ് ബാധിക്കുന്നവരില് രോഗലക്ഷണങ്ങള് പ്രകടമാവുന്നില്ലെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
Read Moreനിനക്ക് എന്റെ ഭാര്യയെത്തന്നെ കമന്റടിക്കണോടാ ! നടി ശ്രീയ ശരണിന്റെ ഫേസ്ബുക്ക് ലൈവില് അശ്ലീല കമന്റടിച്ച ആരാധകന് ചുട്ട മറുപടിയുമായി ഭര്ത്താവ് ആന്ദ്രേ…
ലോക്ക് ഡൗണ് കാലത്ത് സിനിമാതാരങ്ങളെല്ലാം സോഷ്യല് മീഡിയയില് ലൈവുമായി സജീവമാണ്. എന്നാല് ഇത്തരം ലൈവ് വരുമ്പോള് ചിലര്ക്ക് അശ്ലീല കമന്റടിക്കാതെ ഇരിക്കപ്പൊറുതിയുണ്ടാവില്ല. ഇത്തരത്തില് നടി ശ്രീയ ശരണിന്റെ ഫേസ്ബുക്ക് ലൈവില് അശ്ലീല കമന്റടിച്ച ആരാധകന് കിട്ടിയത് നല്ല ചുട്ട മറുപടിയാണ്. എന്നാല് മറുപടി നല്കിയത് ശ്രീയയുടെ ഭര്ത്താവ് ആന്ദ്രേ കോഷീവ് ആണെന്നു മാത്രം. ആരാധകന്റെ കമന്റിനുള്ള മറുപടി കേട്ട് കമന്റിട്ടയാള് മാത്രമല്ല വായിച്ചവരെല്ലാം ഞെട്ടിപ്പോയി. ആന്ദ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു നടി ലൈവില് എത്തിയത്. ലൈവില് ശ്രീയയ്ക്കൊപ്പം ഭര്ത്താവും ഉണ്ടായിരുന്നു.ശ്രീയ സംസാരം തുടര്ന്നു കൊണ്ടിരിക്കെ ഒരു ആരാധകന് നടിയുടെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലകമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ കമന്റ് നടി വായിക്കാനിടയായി. അതുകേട്ടാണ് മറുപടിയുമായി ഭര്ത്താവ് ആന്ദ്രേ തന്നെ രംഗത്ത് എത്തിയത്. ‘ഞാന് നിങ്ങളോട് യോജിക്കുന്നു. നിങ്ങള് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ആ ശരീരഭാഗത്തെക്കുറിച്ച് ഇനിയും കൂടുതല് കമന്റുകള്…
Read Moreആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു…രാവണനാ തനി രാവണന്; തന്റെ ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള് പങ്കുവച്ച് മലയാളത്തിലെ സൂപ്പര്താരം…
മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് ഷമ്മി തിലകന്. നടനായും ഡബ്ബിംഗ് ആര്ട്ടിസ്റ്റായും തിളങ്ങുന്ന താരത്തിന്റെ ഒരു പഴയകാല ചിത്രമാണ് ഏവരെയും ഇപ്പോള് ഞെട്ടിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ തന്റെ ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള് പങ്കുവെച്ചാണ് ഷമ്മി ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. വളരെപ്പഴയ ചിത്രമാണ് താരം ഇപ്പോള് ഫേസ്ബുക്കിലൂടെ ഷെയര് ചെയ്തിരിക്കുന്നത്. അമ്മയുടെ കാല്തൊട്ടു അനുഗ്രഹം വാങ്ങിയാണ് ഷമ്മി അന്ന് അരങ്ങില് കയറിയത്. ‘അരങ്ങേറ്റം… അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളില് നമസ്കരിച്ച്,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ഷമ്മി ക്ലാസിക് നൃത്തം അഭ്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള് കണ്ടതോടെ ആരാധകര് ശരിക്കും ആകാംഷയിലാണ്. ഇത് സര്പ്രൈസ് ആണെന്നും ഏതെങ്കിലും സിനിമയില് ചുവടുവെക്കുന്നതു കാണാന് കാത്തിരിക്കുകയാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. ഒരു ഡാന്സര് കൂടി ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നതെന്നും എന്തേ ഈ ഒരു മുഖം ഇത്ര നാള് കാണാതെ പോയെന്നും…
Read More