മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് ഷമ്മി തിലകന്. നടനായും ഡബ്ബിംഗ് ആര്ട്ടിസ്റ്റായും തിളങ്ങുന്ന താരത്തിന്റെ ഒരു പഴയകാല ചിത്രമാണ് ഏവരെയും ഇപ്പോള് ഞെട്ടിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ തന്റെ ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള് പങ്കുവെച്ചാണ് ഷമ്മി ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. വളരെപ്പഴയ ചിത്രമാണ് താരം ഇപ്പോള് ഫേസ്ബുക്കിലൂടെ ഷെയര് ചെയ്തിരിക്കുന്നത്. അമ്മയുടെ കാല്തൊട്ടു അനുഗ്രഹം വാങ്ങിയാണ് ഷമ്മി അന്ന് അരങ്ങില് കയറിയത്. ‘അരങ്ങേറ്റം… അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളില് നമസ്കരിച്ച്,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ഷമ്മി ക്ലാസിക് നൃത്തം അഭ്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള് കണ്ടതോടെ ആരാധകര് ശരിക്കും ആകാംഷയിലാണ്. ഇത് സര്പ്രൈസ് ആണെന്നും ഏതെങ്കിലും സിനിമയില് ചുവടുവെക്കുന്നതു കാണാന് കാത്തിരിക്കുകയാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. ഒരു ഡാന്സര് കൂടി ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നതെന്നും എന്തേ ഈ ഒരു മുഖം ഇത്ര നാള് കാണാതെ പോയെന്നും…
Read MoreCategory: Today’S Special
ലോക്ക് ഡൗണ് കാലത്ത് ഗര്ഭിണിയായ ഭാര്യയുമായി യുവാവ് നടന്നത് ഏഴു കിലോമീറ്റര് ! ഒടുവില് എത്തിപ്പെട്ടതാവട്ടെ ഡെന്റല് ആശുപത്രിയിലും;പല്ലു പറിക്കുന്ന ലാഘവത്തോടെ പ്രസവം നടത്തിയതാവട്ടെ ഡെന്റല് സര്ജനും…
ലോക്ക് ഡൗണ് കാലത്ത് നടന്ന പല പ്രസവങ്ങളും വാര്ത്തകളില് നിറഞ്ഞിരുന്നു. ഇപ്പോള് ഡെന്റല് ആശുപത്രിയില് വച്ച് പ്രസവം നടത്തിയെന്ന വാര്ത്തയാണ് പുറത്തു വരുന്നത്. പ്രസവം നടത്തിയതാവട്ടെ ഡെന്റല് സര്ജനും. ദിവസവേതനക്കാരനായ യുവാവ് ലോക്ക്ഡൗണ് ആയതിനാല് ഭാര്യയെയും കൂട്ടി ഏഴുകിലോമീറ്റര് നടന്നാണ് ആശുപത്രിയില് എത്തിയത്. ആശുപത്രിയില് എത്തിയപ്പോള് തന്നെ 20കാരിയായ പെണ്കുട്ടിയുടെ പ്രസവം നടന്നു. എന്നാല്, കുട്ടിക്ക് ജീവന് ഉള്ളതിന്റെ ലക്ഷണങ്ങള് കാണാഞ്ഞതിനെ തുടര്ന്ന് കുട്ടിയെ രക്ഷപെടുത്താനായിരുന്നു ശ്രമം. ഇതിനിടയില് അമ്മയ്ക്ക് രക്തസ്രാവമുണ്ടായി. എന്നാല്, പിന്നീട് 10 മിനിട്ടിന് ശേഷം കുട്ടിയ്ക്ക് ജീവന്റെ തുടിപ്പുകള് കണ്ടു. മറ്റ് വഴികള് കാണാഞ്ഞാണ് യുവാവ് ഭാര്യയെയും കൂട്ടി ഡെന്റല് ആശുപത്രിയില് എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര് പറഞ്ഞു. ഇരുവരെയും ബംഗളുരുവിലെ കെ.സി ചന്ദ്ര ഗവ. ആശുപത്രിയില് പ്രവേശിപ്പിച്ചു. എന്തായാലും സമയോചിതമായ ഇടപെടല് മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ച ഡെന്റല്…
Read Moreഇനി ഞാൻ അഭിനയിക്കുന്നുണ്ടാവില്ല; രണ്ടുമാസം ഗർഭിണിയാണ്…! ആര്.വി ഉദയകുമാറിന്റെ വാക്കുകള് സൗന്ദര്യയുടെ ആരാധകരെ ഇന്നും വേദനപ്പെടുത്തുന്നു…
16 വർഷങ്ങൾക്കു മുൻപ് വിമാന അപകടത്തിൽ മരിച്ച താരമായിരുന്നു ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞാടിയ സൗന്ദര്യ. സംവിധായകൻ ആർ.വി ഉദയകുമാറിന്റെ വാക്കുകളാണ് താരത്തിന്റെ ആരാധകരെ ഇന്നും വേദനപ്പെടുത്തുന്നത്. ഉദയകുമാറിന്റെ വാക്കുകൾ; നടി സൗന്ദര്യയെ ഞാനാണ് സിനിമയിൽ കൊണ്ടു വന്നത്. പൊന്നുമണി എന്ന എന്റെ സിനിമയിലായിരുന്നു അത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ എന്നെ അങ്ങനെ വിളിക്കുന്നതിൽ ഞാൻ അതൃപ്തനായിരുന്നു. മറ്റുള്ളവർക്ക് മുന്പിൽ എന്നെ സാർ എന്നു വിളിച്ചാൽ മതിയെന്നു സൗന്ദര്യയോട് ഞാൻ പറയുമായിരുന്നു. എന്നാൽ അധികം വൈകാതെ ഞാനവരെ സഹോദരിയായി കണ്ടുതുടങ്ങുകയും അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്നേഹവും അവർക്കുണ്ടായിരുന്നു. പൊന്നുമണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്പോൾ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് ഞാനവരെ റെക്കമൻഡ് ചെയ്തത്. അതിനുശേഷം അവർ വലിയ താരമായി മാറി. അന്നൊക്കെ ഓരോരോ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഞാൻ തന്നെയാണ്…
Read Moreഇതാരാ സഹോദരിമാരാണോ? മലയാളികളുടെ പഴയ ഗേളിക്ക് ഇന്നും മക്കളെക്കാൾ ചെറുപ്പമോ? കുടുംബ ചിത്രങ്ങളുമായി നദിയ മൊയ്തു; സംശയവുമായി ആരാധകര്
മലയാളികളുടെ പഴയ ഗേളിക്ക് ഇന്നും മക്കളെക്കാൾ ചെറുപ്പമോ? കുടുംബ ചിത്രങ്ങളുമായി നദിയ മൊയ്തു എത്തിയപ്പോഴാണ് ആരാധകർ ഈ ചോദ്യം ചോദിക്കുന്നത്. മ ക്കൾക്കൊപ്പമുള്ള ചിത്രം കണ്ട ആരാധകർ ഇതാരാ സഹോദരിമാരാണോ? എന്നും ചോദിക്കുന്നുണ്ട്. മലയാളികൾ എന്നും നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നദിയ മൊയ്തു. “നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ഗേളിയായി മനസ് കവർന്ന നദിയ എണ്പതുകളിലും തൊണ്ണൂറുകളിലും സ്റ്റൈൽ ഐക്കണ് തന്നെ ആയിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും നദിയയ്ക്ക് മാറ്റമൊന്നുമില്ല. പഴയ ഗേളിയുടെ ചുറുചുറുക്കും പ്രസരിപ്പും അതുപോലെ തന്നെയുണ്ട്. ഇപ്പോൾ മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള കുടുംബ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നദിയ. ചിത്രങ്ങളിൽ ആരാധകർ കമന്റ്റ് ചെയ്തിരിക്കുന്നത്, മക്കളെക്കാൾ ചെറുപ്പമാണല്ലോ എന്നാണ്. സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തി സജീവമായിരിക്കുകയാണ് നദിയ. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച നടി ആദ്യം പങ്കുവെച്ചതും “നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ഒരു…
Read Moreആദ്യം ഡ്യൂട്ടി, ലോക്ക്ഡൗൺ കഴിഞ്ഞ് കല്യാണം..!ഇപ്പോൾ വിവാഹം നടത്തിയാൽ അവധിയെടുക്കേണ്ടി വരും; കൊറോണ പ്രതിരോധത്തിനായി കല്യാണം മാറ്റിവച്ച് പോലീസ് പ്രണയ ജോഡികൾ…
ഹരിപ്പാട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കാത്ത് കാത്തിരുന്ന വിവാഹം മാറ്റിവച്ച് മാതൃകയായി പോലീസ് പ്രണയ ജോഡികൾ. ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അരുണ്കുമാറും രഞ്ജിയുമാണ് ലോക് ഡൗണ്ക്കാലത്തെ കല്യാണക്കഥയിലെ നായികാനായകന്മാർ. ഒരു വർഷത്തിലധികമായി ഇരുവരും ഒന്നിച്ച് ജോലി ചെയ്യുകയാണ്. ജോലിയിലെ അടുപ്പം പ്രണയമായി വളർന്നു. ഏപ്രിൽ 26ന് കുട്ടന്പേരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ വിവാഹവും നിശ്ചയിച്ചു. വിവാഹത്തിനായി ബന്ധുക്കളെ വിളിച്ചു തുടങ്ങിയപ്പോഴാണ് സന്പൂർണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ് അവസാനിച്ചാൽ നിശ്ചയിച്ച ദിവസം കല്യാണം നടക്കില്ലെങ്കിലും മറ്റൊരു മുഹൂർത്തതിൽ കല്യാണം നടത്താനാണ് തീരുമാ. മേലുദ്യോഗസ്ഥരുടെ നിർദേശത്തോടെ വിവാഹച്ചടങ്ങ് ലളിതമായി നടത്താൻ തീരുമാനിച്ചു. വിവാഹം നടത്തിയാൽ അവധിയെടുക്കേണ്ടി വരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിയിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്ന് മനസിലാക്കി കല്യാണം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും. തൃക്കുന്നപ്പുഴ കോട്ടേമുറി കുപ്പക്കിടത്ത് കിഴക്കതിൽ അരുണ്കുമാർ 10 വർഷമായി…
Read Moreകോവിഡിനെ തുരത്താന് മള്ട്ടി പര്പ്പസ് വാക്സിന് പരീക്ഷിക്കാന് ഇന്ത്യ ഒരുങ്ങുന്നു ! ഈ വാക്സിന് പ്രധാനമായും ഉപയോഗിക്കുന്നത് കുഷ്ഠരോഗത്തിനെതിരേ…
കൊറോണ വൈറസിനെ തുരത്താന് വിവിധോദ്ദേശ്യ വാക്സിന് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യന് ശാസ്ത്രജ്ഞര്. കുഷ്ഠരോഗത്തിനെതിരേയും ആളുകളുടെ പ്രതിരോധശേഷി വര്ധിപ്പിക്കാനും ഉപയോഗിക്കുന്ന എംഡബ്ല്യു വാക്സിനാണ് വൈറസിനെ നശിപ്പിക്കാനാവുമെന്ന പ്രത്യാശയില് പരീക്ഷിക്കുന്നതെന്ന് കൗണ്സില് ഓഫ് സയന്റിഫിക് ഇന്ഡസ്ട്രിയല് റിസര്ച്ച്(സിഎസ്ഐആര്) അറിയിച്ചു. കുഷ്ഠരോഗത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട എംഡബ്ല്യു വാക്സിനില് ഡ്രഗ് കണ്ട്രോള് ജനറല് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ പരീക്ഷണങ്ങള് ആരംഭിച്ചു കഴിഞ്ഞു. ”വാക്സിന് നിര്മിക്കുക എന്നത് ഒരു നീണ്ട പ്രക്രിയയാണ്. ഗവേഷണങ്ങള് പുരോഗമിക്കുന്നു. രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കാന് സഹായിക്കുന്ന വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രവര്ത്തനങ്ങള് നടക്കുന്നുണ്ട്. രണ്ട് ഇടങ്ങളില് നിന്നുള്ള അനുവാദം കൂടി ലഭിച്ചാല് ഞങ്ങള് ട്രയല് ആരംഭിക്കും.അടുത്ത ആറാഴ്ചയ്ക്കകം ഫലം അറിയാന് സാധിക്കും”. സിഎസ്ഐആര് ഡയറക്ടര് ജനറല് ശേഖര് മാണ്ഡെ വ്യക്തമാക്കി.
Read Moreഎന്തായാലും കൊറോണയൊക്കെയല്ലേ…ഇരിക്കട്ടെ എന്റെ വക ഒരു സദ്യ ! ലോക്ക് ഡൗണ് ലംഘിച്ച് കൂട്ടുകാര്ക്ക് ‘കൊറോണ സദ്യ’ ഒരുക്കിയ യുവാവ് പിടിയില്; സ്നേഹത്തോടെ വിളിച്ചപ്പോള് സദ്യ ഉണ്ണാന് എത്തിയത് 50ലധികം ആളുകള്…
രാജ്യത്ത് പലയിടത്തും ലോക്ക് ഡൗണ് ലംഘനം തുടരുകയാണ്. ലോക്ക് ഡൗണ് ലംഘിക്കുന്നവരെ മുറയ്ക്ക് പോലീസ് പൊക്കി അകത്തിടുന്നുമുണ്ട്. തഞ്ചാവൂരില് കൂട്ടുകാര്ക്കായി ‘കൊറോണ സദ്യ’ എന്ന പേരില് സദ്യയൊരുക്കിയ യുവാവാണ് ഏറ്റവും ഒടുവിലത്തെ താരം. സുഹൃത്തുക്കളെ വീട്ടില് വിളിച്ചുവരുത്തിയാണ് യുവാവ് ‘കൊറോണസദ്യ’ എന്ന പേരില് വിരുന്നൊരുക്കിയത്. ഇവര്ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തഞ്ചാവൂര് ത്യാഗസമുദ്രം ഗ്രാമത്തിലെ ശിവഗുരു (29) ആണ് സംഭവത്തില് അറസ്റ്റിലായത്. സാമൂഹിക അകലം പാലിക്കാതെയും മറ്റു കോവിഡ് മാര്ഗ നിര്ദേശങ്ങള് ലംഘിച്ചുമാണ് ഇവര് ഒത്തുകൂടിയതെന്ന് പോലീസ് അറിയിച്ചു. സദ്യ ഉണ്ണാന് 50ലധികം പേര് എത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ലോക്ക് ഡൗണ് ലംഘിച്ച് കൂട്ടുകാരുമൊത്ത് ഒന്നിച്ചുകൂടി സദ്യ ഉണ്ണുന്നത് ഫേസ്ബുക്കിലിട്ടതോടെ സാമൂഹികമാധ്യമങ്ങളില് ദൃശ്യം വൈറലായിരുന്നു. ഇതേത്തുടര്ന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് ദിവ്യകുമാരി പോലീസില് പരാതി നല്കുകയായിരുന്നു. തിരുപ്പൂരില് ജോലിചെയ്തിരുന്ന ശിവഗുരു രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച സുഹൃത്തുക്കളെ വിളിച്ചുവരുത്തി…
Read Moreതനിയെ നിരങ്ങി നീങ്ങുന്ന പാറക്കല്ലുകളുടെ പിന്നിലെ ആ രഹസ്യം മറനീക്കുന്നു ! നാസയുടെ വെളിപ്പെടുത്തല് കേട്ട് ആശ്ചര്യപ്പെട്ട് ശാസ്ത്രപ്രേമികള്…
ലോകത്ത് ചുരുളഴിയാത്ത പല രഹസ്യങ്ങളുമുണ്ട്. ശാസ്ത്രപ്രേമികളെ ഏറെക്കാലമായി അദ്ഭുതപ്പെടുത്തുന്ന കാര്യമാണ് അമേരിക്കയിലെ ഡെത്ത് വാലിയിലെ ചലിക്കുന്ന കല്ലുകള്. ഇതേപ്പറ്റി നിരവധി കഥകളാണ് പ്രചരിച്ചിട്ടുള്ളത്. ഇപ്പോള് ഇതേ കുറിച്ച് അമേരിക്കന് ബഹിരാകാശ ഏജന്സി നാസ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഡെത്ത് വാലിയിലെ റെയ്സ്ട്രാക് പ്ലേയ എന്ന വരണ്ട തടാകത്തിലാണ് കല്ലുകളുടെ ചലിക്കുന്നത്. ഇത്തരത്തില് കല്ലുകള് സഞ്ചരിക്കുന്നതിന് പിന്നില്, മഞ്ഞുകാലത്ത് കല്ലിന്റെ പുറംഭാഗത്തായി ഈര്പ്പം മാറി നേരിയ മഞ്ഞുപാളികള് രൂപപ്പെടാറുണ്ട്. അപ്പോള് തടാകത്തിന്റെ അടിത്തട്ട് മഞ്ഞും ഈര്പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും. പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള് നേര്ത്ത മഞ്ഞുപാളികളുടെ സഹായത്തില് നിരങ്ങി നീങ്ങും. സൂര്യന് ഉദിച്ച് മഞ്ഞ് ഉരുകിപോയാല് ചലനം അവസാനിക്കുകയും ചെയ്യും വീണ്ടും പഴയ അവസ്ഥ വരുമ്പോള് കല്ലുകള് ചലിക്കുകയും ചെയ്യുന്നതാണെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ അദ്ഭുതപ്രതിഭാസം കാണപ്പെടുന്ന റേസ്ട്രാക് പ്ലേയ തടാകം ഏതാണ്ട്…
Read Moreലോക്ക് ഡൗണ് കാലത്തു ഞങ്ങള്ക്കും വേണ്ടേ എന്തെങ്കിലും നേരമ്പോക്കുകള് ! ടെറസിലിരുന്ന് കുരങ്ങന് പട്ടം പറപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…
ലോക്ക് ഡൗണ് കാലത്ത് പുതിയ പുതിയ ഹോബികള് കണ്ടെത്തുകയാണ് ചിലര്. ഇക്കാര്യത്തില് മനുഷ്യര് മാത്രമല്ല മൃഗങ്ങളും മോശമല്ലെന്നു തെളിയിക്കുകയാണ് ഒരു വീഡിയോ. ഫോറസ്റ്റ് സര്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില് പങ്കുവെച്ച കുരങ്ങന്റെ അമ്പരപ്പിക്കുന്ന വീഡിയോ ഇപ്പോള് വൈറലായി മാറിയിരിക്കുകയാണ്. വീടിന്റെ ടെറസിലിരുന്ന് ആരോ പട്ടം പറത്തുകയാണ് വീഡിയോയില് എന്നാണ് നാം ആദ്യം കരുതുക. എന്നാല് സൂക്ഷിച്ച് നോക്കിയാല് കാണാം ഒരു കുരങ്ങനാണ് അതെന്ന്. കാറ്റില് പട്ടം പൊങ്ങിപ്പറക്കുന്നതാണ് വീഡിയോയില് നാം ആദ്യം ശ്രദ്ധിക്കുക. കുരങ്ങനാണ് ചരടില് പിടിച്ചിരിക്കുന്നതെന്ന് പിന്നീടാണ് മനസിലാകുക. അവസാനം ചരട് വലിച്ചടുപ്പിച്ച് പട്ടം കുരങ്ങന് തന്റെ കൈയിലാക്കുകയും ചെയ്യുന്നു. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്കു താഴെ വന്നിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 14,000 ലധികം പേര് കണ്ടുകഴിഞ്ഞു. എന്തായാലും കുരങ്ങന് ആള് ‘പുലി’യാണെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്…
Read Moreആരോഗ്യപ്രവര്ത്തകരെ അഭിനന്ദിക്കാന് പറഞ്ഞപ്പോള് സാമൂഹിക അകലം മറന്ന് ബ്രിട്ടീഷുകാര് ; ബാന്ഡ്മേളവും പടക്കംപൊട്ടീരുമായി തെരുവിലിറങ്ങിയത് ആയിരങ്ങള് ! ഉത്തരേന്ത്യക്കാരെ പരിഹസിച്ചവര്ക്ക് ഇപ്പോള് മൗനവ്രതം…
വീടിന്റെ ജനാലകളിലും ബാല്ക്കണികളിലും നിന്ന് പാത്രം കൊട്ടുകയും കൈയ്യടിക്കുകയും ചെയ്ത് ആരോഗ്യപ്രവര്ത്തകരെ അഭിനന്ദിക്കാന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള് ഉത്തരേന്ത്യയില് ചില മേഖലയില് ഇത് വിപരീത ഫലമാണുണ്ടാക്കിയത്. പലരും ബാന്ഡ്മേളവും പടക്കം പൊട്ടീരുമായി തെരുവിലിറങ്ങി ആഘോഷിക്കുകയാണുണ്ടായത്. ഇതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം ബ്രിട്ടനും. ആരോഗ്യ പ്രവര്ത്തകരേയും കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നിര പോരാളികളെയും ആദരിക്കുന്നതിനായി കൈകൊട്ടലും പാത്രംകൊട്ടലുമായി ആയിരങ്ങള് ബാല്ക്കണിയില് അണിനിരന്നപ്പോള്, അതിന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ആവേശം മൂത്ത ചില ബ്രിട്ടീഷുകാരുടെ പെരുമാറ്റം. സാമൂഹിക അകലം പാലിക്കാതെ തെരുവിലേക്ക് കൂട്ടമായി ഇറങ്ങിയ ഇക്കൂട്ടര്, ബാന്ഡ് താളത്തിനൊത്ത് തെരുവില് നൃത്തം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. കോവിഡ് ഏറ്റവുമധികം നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ബ്രിട്ടന്. ഇന്നലെ ഏക മനസ്സോടെയാണ് ഇംഗ്ലീഷ് ജനത തങ്ങളുടെ രക്ഷകരോടുള്ള ആദരവ് രേഖപ്പെടുത്താന് തയ്യാറായത്. വീടിന്റെ ബാല്ക്കണികളിലും, ആശുപത്രികള്ക്ക് മുന്നിലും സൂപ്പര്മാര്ക്കറ്റിലുമൊക്കെ നൂറുകണക്കിന് ആള്ക്കാരാണ്…
Read More