മലയാളത്തിലെ പ്രിയ നായികമാരില് ഒരാളാണ് മഡോണ സെബാസ്റ്റിയന്. നിവിന് പോളി ചിത്രം പ്രേമത്തിലൂടെയാണ് മഡോണ മലയാളികളുടെ മനസ്സില് ചേക്കേറിയത്. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറി. അടുത്തിടെ ഒരു അഭിമുഖത്തില് മഡോണ നടത്തിയ ചില വെളിപ്പെടുത്തലുകള് സോഷ്യല് മീഡിയയില് ട്രോള്മഴയ്ക്ക് ഇടയാക്കിയിരിക്കുന്നു. ഇപ്പോള് മഡോണയുടെ മറ്റൊരു വെളിപ്പെടുത്തലാണ് സോഷ്യല് മീഡിയയില് നിറയുന്നത്. തന്റെ 18-ാം വയസില് അമ്മ ഗര്ഭിണി ആണെന്നറിഞ്ഞപ്പോള് അനുഭവിച്ച മാനസിക വികാരമാണ് നടി മഡോണ ആരാധകരുമായി പങ്കുവയ്ക്കുന്നത്. അധികമാര്ക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ചെന്നാണ് മഡോണ പറയുന്നത്. മഡോണയുടെ വാക്കുകള് ഇങ്ങനെ…’അമ്മ ഗര്ഭിണി ആണെന്ന് അറിഞ്ഞപ്പോള് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന് പറയുകയാണ് ‘ഡോണ ഒരു വാര്ത്തയുണ്ട്, അമ്മ ഗര്ഭിണി ആണെന്ന്’.…
Read MoreCategory: Today’S Special
കച്ചവടക്കാരനായ കൊച്ചു പയ്യനോട് ഇംഗ്ലീഷില് ചോദിക്കാമെങ്കില് വിശറി വാങ്ങാമെന്ന് സായിപ്പ് ! പയ്യന്റെ ഭാഷാ വൈദഗ്ധ്യം കണ്ട് സായിപ്പിന്റെ കിളിപോയി; വീഡിയോ വൈറലാകുന്നു…
ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് ലോകത്തുള്ള ഭൂരിഭാഗം ആളുകളും. അക്കൂട്ടത്തില് കുടുംബം പുലര്ത്താന് കച്ചവടവും കൂലിപ്പണിയുമൊക്കെ ചെയ്യുന്ന കൊച്ചു കുട്ടികളുമുണ്ട്. രാജ്യത്ത് ബാല വേല നിരോധിച്ചെങ്കിലും കുടുംബ ബിസിനസ് ചെയ്യാന് കുട്ടികള്ക്കാവുമെന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല് പല കുട്ടികള്ക്കും പട്ടിണിമാറ്റണമെങ്കിലും എത്തെങ്കിലും ജോലി ചെയ്യണമെന്ന അവസ്ഥയാണുള്ളത്. ഇത്തരത്തില് കുടുംബത്തിന്റെ പട്ടിണിമാറ്റാന് സാധനങ്ങള് കൊണ്ടു നടന്നു വില്ക്കുന്ന നിരവധി കുട്ടികള് നമ്മുടെ നാട്ടിലുമുണ്ട്. അത്തരത്തിലൊരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള് വൈറലായിരിക്കുന്നത്. മയില്പ്പീലി കൊണ്ടുള്ള വിശറി വില്ക്കാന് നടക്കുന്ന ഒരു പയ്യനാണ് ഇവിടെ താരമായത്. തന്റെ അടുത്തെത്തിയ കുട്ടിയോട് ‘ ഇത് വാങ്ങിക്കുമോ’ എന്ന് ഇംഗ്ലീഷില് ചോദിച്ചാല് വിശറി വാങ്ങാമെന്ന് പറഞ്ഞ സായിപ്പിനെയാണ് പയ്യന് ഞെട്ടിച്ചത്. ഇംഗ്ലീഷ് മാത്രമല്ല ഫ്രഞ്ച്, ഇറ്റാലിയന്, അറബിക്,ജര്മന്, സ്പാനിഷ് എന്നീ ഭാഷകളില് വിശറി വാങ്ങാനഭ്യര്ഥിച്ചാണ് കുട്ടി സായിപ്പിനെ ഞെട്ടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം…
Read Moreലോക്ഡൗണ് കാലത്ത് ആടിത്തിമിര്ത്ത് റിമിടോമി ! ക്വാറന്റൈന് ഡാന്സ് കിടുക്കാച്ചി ഐറ്റമെന്ന് ആരാധകര്; വീഡിയോ വൈറലാകുന്നു…
പാട്ട്,അഭിനയം,അവതരണം എന്നു വേണ്ട എന്തും ചെയ്യുന്ന കൂട്ടത്തിലാണ് റിമിടോമി. ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ പല താരങ്ങളും വീട്ടിലിരുന്ന് ടിക് ടോക്കും പാചകവുമുള്പ്പെടെയുള്ള കലാപരിപാടികളുമായി സോഷ്യല് മീഡിയയില് സജീവമാണ്. റിമിടോമിയുടെ ലോക്ക്ഡൗണ് ഡാന്സാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്.തന്റെ ഡാന്സ് വീഡിയോ റിമി തന്നെയാണ് സോഷ്യല് മീഡിയയില് പങ്കുവച്ചിട്ടുള്ളത്. അടുത്തിടെ ഈസ്റ്ററിന് പാട്ടുപാടുന്ന വീഡിയോയും റിമി പങ്കുവച്ചിരുന്നു. ”ഈ വര്ഷത്തെ ഏറ്റവും നല്ല ഓര്മകളില് ഒന്ന്. എല്ലാ സഹോദരിസഹോദരന്മാര്ക്കും ഹാപ്പി ഈസ്റ്റര്. നമ്മളും ഉടനെ ഈ സാഹചര്യത്തില് നിന്നും ഉയിര്ത്തെഴുന്നേല്ക്കും,” എന്ന കുറിപ്പോടെ സ്റ്റീഫന് ദേവസ്യയുടെ കീബോര്ഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയാണ് റിമി പങ്കുവച്ചത്. ക്വാറന്റെയിന് കാലത്തുും ഫിറ്റ്നസ് കാര്യങ്ങളില് ശ്രദ്ധാലുവാണ് റിമി ടോമി. ഫിറ്റ്നസ് സെന്ററില് വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളില് പങ്കുവച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില് ജിമ്മുകളും ഫിറ്റ്നസ്…
Read Moreഫോണെടുക്കുമ്പോള് ആദ്യം അറിയിക്കുന്നത് ആരോഗ്യവകുപ്പില് നിന്നാണെന്ന് ! പിന്നീട് വരുന്നത് പച്ച അശ്ലീലം; പയ്യന്നൂരിലെ വീട്ടുകാരുടെ പരാതി ഇങ്ങനെ…
ആരോഗ്യവകുപ്പില് നിന്നെന്നും പറഞ്ഞ് പയ്യന്നൂരിലുള്ള വീടുകളില് ഫോണ്വിളിച്ച് നിരന്തരം അശ്ലീലം പറയുന്നതായി പരാതി. വീടുകളിലെ ലാന്ഡ് ഫോണുകളിലാണ് കഴിഞ്ഞ ദിവസങ്ങളില് ഫോണ് വിളി വന്നത്. പയ്യന്നൂര് ടൗണിന് പരിസരങ്ങളിലുള്ള പ്രദേശങ്ങളിലെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കേന്ദ്രത്തില് നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് ഫോണ് വിളി തുടങ്ങുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് ചില വിവരങ്ങള് ശേഖരിക്കാനുണ്ടെന്നും ചോദ്യങ്ങള്ക്ക് കൃത്യമായ മറുപടി നല്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. പിന്നീടുള്ള ചോദ്യങ്ങളെല്ലാം പച്ച അശ്ലീലമായിരിക്കും. ഫോണ് കോള് വ്യാപകമായതോടെ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോണ് നമ്പര് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read Moreലോക്ക്ഡൗണ് മൂലം പെട്ടു ! മദ്യവില്പ്പന നിര്ത്തിയതോടെ അറ്റകൈയ്ക്ക് വാറ്റ് ചാരായത്തില് ഹാന്ഡ് സാനിറ്റൈസര് ചേര്ത്തടിച്ച് യുവതിയും സഹോദരനും;രണ്ടു പേരും മരിച്ചു…
കോവിഡ് വ്യാപനത്തെത്തുടര്ന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ മദ്യത്തിനടിപ്പെട്ട ആളുകളെല്ലാം ഭ്രാന്തമായ അവസ്ഥയില് കൂടിയാണ് കടന്നു പോകുന്നത്. ചിലരൊക്കെയാവട്ടെ ജീവനൊടുക്കുക പോലും ചെയ്തു. മദ്യം കിട്ടാക്കനിയായപ്പോള് വാറ്റ് ചാരായത്തില് ഹാന്ഡ് സാനിറ്റൈസര് ചേര്ത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചുവെന്ന വാര്ത്തയാണ് ഇപ്പോള് പുറത്തു വരുന്നത്. കര്ണാടകയിലെ ധാര്വാഡിലാണ് സംഭവം. ധാര്വാഡിലെ കല്ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. ഇവര് സ്ഥിര മദ്യപാനികള് എന്നായിരുന്നു വിവരം. ലോക്ക് ഡൗണിനെത്തുടര്ന്ന് മദ്യവില്പ്പന നിരോധിച്ചതോടെ ഇരുവരും കടുത്ത അസ്വസ്ഥതകള് പ്രകടിപ്പിച്ചിരുന്നു. മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാന്ഡ് സാനിറ്റൈസര് ചേര്ത്ത് കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ബസവരാജ്. ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടര്ന്ന് സഹോദരങ്ങള് വിഷാദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നു. സാനിറ്റൈസറില് മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര് വാറ്റുചാരായത്തില് സാനിറ്റൈസര് ചേര്ത്ത് കുടിക്കുകയായിരുന്നു.…
Read Moreനല്ല ഒരു സിനിമ മതി, ഈ കമന്റുകളൊക്കെ ഇല്ലാതാകും; സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ട വന്ന ട്രോളുകളെക്കുറിച്ച് പ്രിയ വാര്യർ മനസ് തുറക്കുന്നു
ഒരു കണ്ണിറുക്കൽ കൊണ്ട് താരമായി മാറിയ നടിയാണ് പ്രിയ വാര്യർ. ഇൻസ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്സുള്ള പ്രിയ കണ്ണു ചിമ്മിത്തുറക്കുന്ന സമയത്തിലായിരുന്നു താരമായി മാറിയത്. പ്രശസ്തിയോടൊപ്പം തന്നെ വരുന്നതാണ് വിമർശനങ്ങളും. പ്രിയയ്ക്കെതിരേയും സോഷ്യൽ മീഡിയ ട്രോളുകളും മറ്റുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അത്തരം ട്രോളുകളൊന്നും തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്ന് പ്രിയ പറയുന്നു. തന്റെ ഒരു നല്ല സിനിമ വന്നാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇപ്പോഴുള്ളുവെന്നും പ്രിയ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയ മനസ് തുറന്നത്. തുടക്കത്തിൽ നല്ല വിഷമമുണ്ടായിരുന്നു. ട്രോളുകൾ എന്നെ മാനസികമായി തളർത്തിയിരുന്നു. ഞാനെന്ത് ചെയ്തിട്ടാണ് ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയാത്തതിന്റെ പകപ്പുണ്ടായിരുന്നു. അന്ന് നന്നേ വിഷമിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി. ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് എനിക്ക് മനസിലായി. ഈ പറയുന്നവർ തന്നെ നാളെ എന്റെ നല്ലൊരു സിനിമ വന്നാൽ മാറ്റിപ്പറയും. സിനിമയിൽ…
Read Moreകിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരം ! ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വഷളായതായി അമേരിക്കന് മാധ്യമങ്ങള്…
ഉത്തര കൊറിയന് ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്ട്ടുകള്. യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള് ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്എന് റിപ്പോര്ട്ടു ചെയ്തു. ഏപ്രില് 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. ഏപ്രില് 12നാണ് കിമ്മിനെ ഹൃദയശസ്ത്ര ക്രിയയ്ക്ക് വിധേയനാക്കുന്നത്. എന്നാല് ശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവിധ യുഎസ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. എന്നാല് കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്നുള്ള സൂചന ഉത്തരകൊറിയയില് നിന്നല്ലെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട് ദക്ഷിണ കൊറിയന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. സിഎന്എന്നിന്റെ റിപ്പോര്ട്ടിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കൊറിയകളുടെ ആഭ്യന്തര കാര്യ വിഷയങ്ങള് കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന് മന്ത്രാലയവും അറിയിച്ചു. ഏപ്രില് 11നു ശേഷം കിം പൊതുവേദികളില് എത്തിയിട്ടില്ല. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല് സൂങ്ങിന്റെ…
Read Moreഅച്ഛനോടാണോ ഉണ്ണീ സിഗരറ്റ് ചോദിക്കുന്നത് ? ലോക്ക് ഡൗണ് ടിക്ക് ടോക്ക് ചെയ്ത് ആഘോഷമാക്കി കൃഷ്ണകുമാറും മക്കളും; പൊളിച്ചടുക്കി ഹന്സികയും ദിയയും…
നാലു പെണ്മക്കളുള്ള നിലവിലെ ഏക മലയാള നടനായിരിക്കും കൃഷ്ണകുമാര്. താരത്തിന്റെ മക്കളും അച്ഛന്റെ പാതയിലാണ്. മൂത്ത മകള് അഹാന ഇതിനോടകം നിരവധി ചിത്രങ്ങളില് അഭിനയിച്ചു കഴിഞ്ഞു. അഹാനയും സഹോദരിമാരും മലയാള സിനിമയില് സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്സികയും ലൂക്ക എന്ന ചിത്രത്തില് ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങുകയാണ്. അച്ഛനായ കൃഷ്ണകുമാറും മക്കളുടെ വിശേഷങ്ങള് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക്ഡൗണ് കാലം ഡാന്സും പാട്ടും ടിക്ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം. മക്കളായ ഹന്സികയും ദിയയും ഒന്നിച്ചുള്ള ടിക്ടോക് വീഡിയോകള് പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്. ചിരിക്കൂ, സന്തോഷമായിരിക്കൂ, എന്നു കുറിച്ചു കൊണ്ടാണ് മക്കളുടെ ടിക്ടോക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിളക്കം സിനിമയില് ദിലീപും കെപിഎസി ലളിതയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് ഹന്സികയും ദിയയും…
Read Moreലോക്ക് ഡൗണില്ല, യാത്രയ്ക്ക് പാസും വേണ്ട; പ്രകൃതിയുടെ കൂടൊരുക്കിയ മാളിയേക്കൽ ശ്രീജിത്തിന്റെ വീട്ടിലേക്ക് അതിഥികളായി പക്ഷി-മൃഗാദികൾ…
കയ്പമംഗലം: ലോക്ക് ഡൗണില്ല, യാത്രയ്ക്ക് പാസ് വേണ്ട, അതിർത്തികൾ കടന്ന് അന്നം തരുന്നവന്റെ അടുക്കലേക്ക് അവരെത്തി തുടങ്ങും. വണ്ണാത്തിപ്പുള്, കുയിൽ, ചെന്പോത്ത്, ഓലഞ്ഞാലികിളി, മരംകൊത്തി , ആറ്റക്കിളി, മൈന, തേൻകുരുവി, കുളക്കോഴി, അണ്ണാൻ, അപൂർവങ്ങളായ ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കു പെരിഞ്ഞനം ശ്രീജിത് മാളിയേക്കലിന്റെ വീട്ടുപറമ്പ് സ്വൈര്യവിഹാരത്തിനുള്ള ഇടങ്ങളാണ്. വീട്ടുപറമ്പിലെ മാങ്ങയും പപ്പായയും പേരയ്ക്കയും ഉൾപ്പെടെയുള്ള ഫലങ്ങൾ ഈ ജീവജാലങ്ങൾക്കു മാത്രമുള്ളതാണ്. പക്ഷി-മൃഗാദികൾക്കു കലപിലക്കൂട്ടി നീരാടുന്നതിനും ഭക്ഷണം നല്കുന്നതിനും പ്രത്യേകം സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. ചപ്പാത്തി, ചോറ്, ഇഡലി, നൂലപ്പം അങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണം തന്നെ ഒരുക്കിയിട്ടുണ്ടാകും. രാവിലെ മുതൽ ഭക്ഷണം കഴിക്കുന്നതിനായുള്ള തിരക്ക്, സമയമൊന്നു തെറ്റിയാൽ പിന്നെ പ്രതിഷേധസ്വരങ്ങളാകും അവ പുറപ്പെടുവിക്കുക. വൈൽഡ്ലൈഫ് ഫോട്ടൊഗ്രാഫിയെ സ്നേഹിക്കുന്ന ശ്രീജിത് തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. കഠിനാധ്വാനത്തിന്റെയും സാഹസികതയുടെയും പിൻബലത്തിൽ ഒപ്പിയെടുത്ത അപൂർവ ദൃശ്യങ്ങളും ഇദ്ദേഹത്തിന്റെ…
Read Moreചക്കയ്ക്കിത് രാജയോഗം; കൊറോണയും ലോക്ക്ഡൗണു മെത്തിയതോടെ പ്രതാപകാലം വീണ്ടെടുത്ത് ചക്ക…
കുളത്തുപ്പുഴ : കൊറോണയും ലോക്ക്ഡൗണു മെത്തിയതോടെ ചക്കക്ക് പ്രതാപകാലം. മത്സ്യത്തിന്റെയും പച്ചക്കറിയുടെയും ലഭ്യത കുറഞ്ഞതോടെ ഗ്രാമീണ വീടുകളിലെ അടുക്കളകളിൽ ചക്ക വീണ്ടുമെത്തി. ആഴ്ചകൾക്കു മുമ്പാണ് ചക്കയ്ക്ക് പ്രിയമേറാൻ തുടങ്ങിയത്. അടർത്താനാളില്ലെന്ന പഴിയും പറഞ്ഞ് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാർക്ക് നിസാര വിലയ്ക്കാണ് ചക്ക നൽകുന്നത്. അതിർത്തി കടന്നു പോകുന്ന ചക്ക പിന്നീട് പല ഉല്പന്നങ്ങളായി നാട്ടിലേക്കു തന്നെ മടങ്ങി വരുന്നു. ലോക്ക്ഡൗണും യാത്രാ നിരോധനവും വന്നതോടെ ജോലിയില്ലാതെ വീട്ടിലിരിക്കുന്നവർക്ക് ചക്ക അനുഗ്രഹമായി. പലവിധ ചക്ക വിഭവങ്ങൾ ഉണ്ടാക്കാൻ കുടുംബത്തിൽ തന്നെ ഏറെ പേർ. പുറമെ നിന്നെത്തുന്ന സാധനങ്ങൾക്ക് വിലയേറിയതും പച്ചക്കറിക്ക് കുറവുണ്ടാക്കിയതും വീട്ടമ്മമാരുടെ കണ്ണ് പറമ്പിലെ ചക്കയിൽ പതിയാൻ ഇടയായി. ഒരു കാലത്ത് മലയാളിയുടെ മുഖ്യ ആഹാരമായിരുന്നു കപ്പയും ചക്കയും. കാലാന്തരത്തിൽ മലയാളിയുടെ ഭക്ഷണക്രമത്തിൽ നിന്ന് ഇവ രണ്ടും മാറി. ഇപ്പോൾ തിരിച്ചു വരവിലാണ്. അധിക വില…
Read More