സുഹൃത്തിന്റെ ചതി! കഴിഞ്ഞ ഒമ്പത് മാസമായി നാട്ടിലേക്ക് വരുവാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും ഫലമില്ല; സമൂഹ മാധ്യമങ്ങളില്‍ വഴി നാട്ടിലെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു പ്രവാസി

ഹ​രി​പ്പാ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി നാ​ട്ടി​ലെ​ത്താ​ൻ സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ചു പ്ര​വാ​സി. കാ​ർ​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് പു​ത്തൂ​ർ ത​റ​യി​ൽ ജ​യ​ൻ യ​ശോ​ധ​ര​ൻ ആ​ണ് നി​യ​മ ത​ട​സങ്ങ​ൾ മൂ​ലം നാ​ട്ടി​ലേ​ക്ക് വ​രാ​നാ​വാ​തെ കു​വൈ​റ്റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ​നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​തെ കു​വൈ​റ്റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെന്നും തി​രി​കെ നാ​ട്ടി​ലെ​ത്താ​നു​ള്ള സ​ഹാ​യം ചെ​യ്തു ത​ര​ണമെന്നും അ​പേ​ക്ഷി​ച്ചു കൊ​ണ്ടു​ള്ള വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി ജ​യ​ൻ കു​വൈ​റ്റി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ 2013ൽ കുവൈറ്റിൽ തന്‍റെ സു​ഹൃ​ത്തി​നു വാ​ഹ​നം എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി ജാ​മ്യം നി​ന്ന​പ്പോ​ൾ മു​ത​ലാ​ണ് ദു​രി​ത​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

സു​ഹൃ​ത്ത് നി​ര​വ​ധി സാ​മ്പ​ത്തി​ക കേ​സു​ക​ളി​ൽ പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്നു വ​ർ​ഷ​ത്തോ​ളം ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​രു​ന്നു. ഈ ​വ്യ​ക്തി ഇ​പ്പോ​ൾ നാ​ട്ടി​ലാ​ണ്.

ജാ​മ്യം നി​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യ​ന്‍റെ യാ​ത്രാ അ​നു​മ​തി റ​ദ്ദാ​ക്കി. 2019 സെ​പ്റ്റം​ബ​റി​ൽ ജ​യ​ന്‍റെ ജോ​ലി ന​ഷ്ട​മാ​യി. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ൾ ആ​ശു​പ​ത്രി​യി​ലും ക​ഴി​യേ​ണ്ടി വ​ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​ത് മാ​സ​മാ​യി നാ​ട്ടി​ലേ​ക്ക് വ​രു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 2017 ലാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ വ​ന്നു മ​ട​ങ്ങി​യ​ത്.

ഭാ​ര്യ സ്മി​ത​യും അ​മ്മ ഓ​മ​ന​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. ഇ​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​നും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment