എഴുപതുകാരന്റെ പിത്താശയത്തിൽനിന്ന് 8,125 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. ഹരിയാന ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണു ശസ്ത്രക്രിയ നടന്നത്. പിത്തസഞ്ചിയിൽ അടിഞ്ഞുകൂടിയനിലയിലുള്ള കല്ലുകൾ നീക്കാൻ ഒരു മണിക്കൂറോളം വേണ്ടിവന്നു. കഠിനമായ വയറുവേദനയെത്തുടർന്നാണു വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട് സ്കാനിംഗിൽ പിത്താശയത്തിൽ അമിതഭാരം കാണുകയും തുടർന്ന് മിനിമലി ഇൻവേസീവ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കല്ലുകൾ നീക്കിയശേഷം അവ എണ്ണാൻ ആറു മണിക്കൂർ വേണ്ടിവന്നെന്നു പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം രോഗിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെന്നും വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന വേദനയിൽനിന്നു രോഗിക്ക് ആശ്വാസം ലഭിച്ചെന്നും ഡോക്ടർമാർ അറിയിച്ചു.
Read MoreCategory: Today’S Special
അമ്പതോളം സ്ത്രീകളെ പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ പിടിയിൽ: 3,000ലേറെ പീഡന വീഡിയോകൾ കണ്ടെത്തി
അന്‍പതോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ ജപ്പാനിൽ അറസ്റ്റിൽ. ഒരു യാത്രക്കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണു നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. 54കാരനായ ഇയാളുടെ ഫോണിൽനിന്നു 3,000ലേറെ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. ഉറക്കഗുളിക നൽകി പീഡിപ്പിച്ചെന്ന ഇരുപതുകാരിയുടെ പരാതിയിലാണു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ എത്തിച്ചാണ് യുവതിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. മറ്റൊരു സ്ത്രീക്ക് മയക്കുമരുന്ന് നൽകി 40,000 യെൻ (23,911 രൂപ) മോഷ്ടിച്ചെന്ന സംശയത്തിൽ പ്രതിയെ ഒക്ടോബറിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇയാൾ പീഡനത്തിനിരാക്കിയ സ്തീകളുടെ 2008 മുതലുള്ള ദൃശ്യങ്ങളാണു കണ്ടെത്തിയിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
Read More43 വർഷത്തെ തടവിനുശേഷം 104കാരനെ വെറുതെവിട്ടു
ഉത്തർപ്രദേശിൽ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്ക് 43 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 104കാരനെ കോടതി വെറുതെവിട്ടു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇയാളെ കൗശാമ്പി ജില്ലാ ജയിലിൽനിന്നു മോചിതനായി. ഈ മാസം ആദ്യമാണ് അലഹബാദ് ഹൈക്കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. കൗശാമ്പി ജില്ലയിലെ ഗൗരായേ ഗ്രാമവാസിയാണ് ലഖൻ. 1921 ജനുവരി നാലിനാണ് ഇയാൾ ജനിച്ചത്. ജയിൽ രേഖകൾ പ്രകാരം 1977ലാണ് ഇയാൾ അറസ്റ്റിലായത്. 1977 ഓഗസ്റ്റ് 16ന് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആളുടെ മരണത്തിൽ ലഖനു പങ്കുണ്ടായിരുന്നു. 1982ൽ പ്രയാഗ്രാജ് ജില്ലാ സെഷൻസ് കോടതി ലഫനെയും മറ്റു മൂന്നുപേരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തുടർന്ന്, ലഖൻ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 43 വർഷത്തിനു ശേഷം മേയ് രണ്ടിനാണ് കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ നാലു പ്രതികളിൽ മൂന്നുപേർ കേസ് പരിഗണനയിലിരിക്കെ…
Read Moreവ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: ചൈനീസ് സൗന്ദര്യറാണിക്ക് എട്ടു മാസം തടവ്
ബിരുദാനന്തര ബിരുദ കോഴ്സിനു ചേരാനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ചൈനീസ് സൗന്ദര്യ റാണിക്കു തടവുശിക്ഷ. 2024ൽ ഷെൻകൻഷിൻ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സര വിജയിയായ ലി സിക്സ്സുവാന് (28) ആണ് എട്ടു മാസത്തെ (240 ദിവസം) തടവുശിക്ഷ വിധിച്ചത്. ഹോങ്കോങ് സർവകലാശാലയില്‍ ഭാഷാശാസ്ത്രം പിജി കോഴ്സിന് അപേക്ഷിക്കുന്നതിനായി കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ച ലി സിക്സ്സുവാന് 2022ല്‍ പിജിക്ക് അഡ്മിഷൻ കിട്ടിയിരുന്നു. പിജിക്കു പഠിക്കുന്പോഴാണു 2024ൽ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ വിജയിയായത്. അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റിൽ സംശയം തോന്നി, ഹോങ്കോങ് സർവകലാശാല നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു വിദ്യാര്‍ഥി തങ്ങളുടെ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കൊളംബിയ സര്‍വകലാശാല അറിയിക്കുകയായിരുന്നു. അതോടെ സൗന്ദര്യറാണി കുടുങ്ങി. വ്യാജ സർട്ടിഫിക്കറ്റിന് 45 ലക്ഷം രൂപ ചെലവായെന്നു ലി പോലീസിനോട് പറഞ്ഞു.
Read Moreഎന്താ ചേച്ചീ ഈ കാട്ടണത്… ബൈക്കില്‍ പോകവേ ചെരിപ്പുകൊണ്ട് ഭർത്താവിന്റെ മുഖത്തടിച്ച് ഭാര്യ! വീഡിയോ കാണാം
ഭാര്യാഭർത്താക്കന്മാർ തമ്മിൽ ശണ്ഠ കൂടുന്നത് പുതിയ കാര്യമല്ല. വീടിനുള്ളിലാകും ഇവരുടെ വഴക്ക് അധികവും. പുറത്ത് മാതൃകാ ദന്പതികളെപോലെ കഴിയാനാകും ഇവരിൽ പലരും ശ്രമിക്കുക. എന്നാൽ ചിലരുടെ വഴക്ക് തെരുവിൽ വരെ എത്തും. അത്തരമൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണു സംഭവം. തിരക്കുള്ള ഒരു റോഡിലൂടെ പോകുന്ന ബൈക്കിനു പിന്നിലിരുന്ന ഒരു യുവതി ബൈക്ക് ഓടിക്കുന്ന ഭർത്താവിന്റെ മുഖത്തും തലയിലും ചെരിപ്പുകൊണ്ട് അടിക്കുന്നതാണു വീഡിയോയിലുള്ളത്. യുവതി അടിക്കുമ്പോൾ മുന്നിലിരിക്കുന്നയാൾ ഒഴിഞ്ഞ് മാറാനായി മുന്നോട്ടായുന്നതും വീഡിയോയിലുണ്ട്. ഓരോ അടിക്കുശേഷവും വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി യുവതി ഇടത് വശത്തേക്ക് ചൂണ്ടിക്കാണിക്കുന്നതും കാണാം. ബൈക്കില്‍ പോകുമ്പോൾ തര്‍ക്കത്തെ തുടര്‍ന്നു ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നു എന്ന കാപ്ഷനോടെ ഘർ കെ കലേഷ് എന്ന ജനപ്രിയ എക്സ അക്കൗണ്ടിലാണ് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുവതിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.…
Read Moreപലഹാരത്തിന്റെ പേരിൽ പോലും ഇനി പാക് വേണ്ട: മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ എന്നറിയപ്പെടും
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിനു പിന്നാലെ മൈസൂർ പാക്കിന്റെ പേര് മാറ്റി ‘മൈസൂർ ശ്രീ’എന്നാക്കി ജയ്പുരിലെ വ്യാപാരികൾ. മോട്ടി പാക്ക് എന്നതു മോട്ടി ശ്രീ എന്നാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേയുണ്ടായിരിക്കുന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണു വ്യാപാരികളുടെ തീരുമാനം. ആം ശ്രീ (ആം പാക്ക്), ഗോണ്ട് ശ്രീ (ഗോണ്ട് പാക്ക്), സ്വാൻ ശ്രീ (സ്വാൻ ഭാസം പാക്ക്), ചാന്ദി ശ്രീ (ചാന്ദി ഭാസം പാക്ക്) എന്നിങ്ങനെയും മധുരപലഹാരങ്ങളുടെ പേരു മാറ്റിയിട്ടുണ്ട്. പാക്ക് എന്ന പേരിനു പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. കന്നഡയിൽ പാക്ക് എന്നാൽ മധുരം എന്നാണ് അർഥം.
Read Moreഅവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് ഹൈദരാബാദ്-കൊല്ലം റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു
കൊല്ലം: അവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നു രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7. 10ന് കൊല്ലത്ത് എത്തും. തിരികെ തിങ്കൾ രാവിലെ 10 45 ന് കൊല്ലത്തുനിന്നു ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5.30ന് ഹൈദരാബാദിൽ എത്തും. ഇരു റൂട്ടുകളിലുമായി ആറു വീതം സർവീസുകൾ ആയിരിക്കും ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി ടൂ ടയർ, ത്രീ ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ലഭ്യമാണ്. പതിവുപോലെ മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കൊല്ലത്തിനും ഹൈദരാബാദിനും ഇടയിൽ നിലവിലുള്ള ഏക…
Read Moreഓർഡർ ചെയ്ത 100 രൂപയുടെ രാഖി നൽകിയില്ല; ആമസോണിന് 40,000 പിഴ!
ഓൺലൈനിൽ ഓർഡർ ചെയ്ത രാഖി ഉപയോക്താവിന് എത്തിച്ചു നൽകാത്തതിനെത്തുടർന്ന് ആമസോണിന് 40,000 രൂപ മുംബൈ ഉപഭോക്തൃ കോടതി പിഴ ചുമത്തി. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2019 ഓഗസ്റ്റ് രണ്ടിനാണ് യുവതി ആമസോൺ വഴി രാഖി ഓർഡർ ചെയ്തത്. ഓഗസ്റ്റ് എട്ടിനും 13നും ഇടയിൽ എത്തിക്കുമെന്നായിരുന്നു കന്പനിയുടെ അറിയിപ്പ്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഓഗസ്റ്റ് 14ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ ആമസോൺ തിരികെ നൽകി. യുവതി തുടർന്നു നടത്തിയ അന്വേഷണത്തിൽ ട്രാക്കിംഗ് ഐഡി വ്യാജമാണെന്നു കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നും ഡെലിവറി ചെയ്തില്ലെന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി പരാതി നൽകുകയായിരുന്നു. വിഷയത്തിൽ വാദം കേട്ട മുംബൈ ഉപഭോക്തൃ കോടതി യുവതിക്ക് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നൽകാൻ ഉത്തരവിടുകയും ചെയ്തു.
Read Moreനന്മ നിറഞ്ഞൊരു കള്ളനോ… കർണാടകയിലെ ‘കൊച്ചുണ്ണി’ വിദ്യാർഥികൾക്ക് ഫീസടയ്ക്കാൻ പണം നൽകാൻ മോഷണം!
മോഷണം നടത്തി ലഭിച്ച പണംകൊണ്ട് 20 കുട്ടികളുടെ സ്കൂൾ ഫീസ് അടച്ച യുവാവിനെയും കൂട്ടുപ്രതികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ബംഗളൂരു ബ്യാദരഹള്ളിയിലാണു സംഭവം. ശിവു എന്ന ശിവപ്പൻ, അനിൽ, വിവേക് എന്നിവരാണ് അറസ്റ്റിലായവർ. മോഷണങ്ങളുടെ മുഖ്യ സൂത്രധാരൻ ബേഗൂർ സ്വദേശിയായ ശിവപ്പൻ ആണ്. കുടുംബമില്ലാത്തതിനാൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന ഇയാൾ മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പ്രയാസപ്പെടുന്ന സുഹൃത്തുക്കളെ കണ്ടപ്പോഴാണ് മോഷണം നടത്താൻ പദ്ധതിയിട്ടതത്രെ. വീടുകളിൽനിന്നു സ്വർണമാണു പ്രധാനമായും മോഷണം നടത്തിയിരുന്നത്. ബംഗളൂരുവിലെ നിരവധി പ്രദേശങ്ങളിലെ വീടുകളിൽ സംഘം മോഷണം നടത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ തമിഴ്നാട്ടിൽ കൊണ്ടുപോയാണു വറ്റിരുന്നത്. ഈവിധം 22 ലക്ഷം രൂപയ്ക്കുള്ള സ്വർണം വിറ്റിരുന്നു. ഈ പണത്തിൽ വിവേകിന് ശിവപ്പൻ നാലു ലക്ഷം രൂപ നൽകുകയും അനിലിന് ഓട്ടോറിക്ഷ വാങ്ങി കൊടുക്കുകയുംചെയ്തു. ബാക്കി 14 ലക്ഷം രൂപ ഉപയോഗിച്ച് ശിവപ്പൻ പ്രദേശത്തെ…
Read Moreചാറ്റ് ജിപിടിയെ ‘വക്കീൽ’ ആക്കി, യുവാവിന് 2 ലക്ഷം റീഫണ്ട് കിട്ടി
ന്യൂയോർക്ക്: ആഴത്തിൽ അറിവുള്ള ബുദ്ധിജീവിയെപോലെയാണു ചാറ്റ് ജിപിടി. എന്ത് സംശയം ചോദിച്ചാലും, അഭിപ്രായം ആരാഞ്ഞാലും മറുപടി ഉണ്ടാകും. അമേരിക്കക്കാരനായ യുവാവ് ചാറ്റ് ജിപിടിയെ, ഒരു വക്കീലിനെപോലെ ഉപയോഗിച്ച് രണ്ടു ലക്ഷം രൂപ റീഫണ്ട് നേടിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊളംബിയയിലേക്കുള്ള വിമാനയാത്ര അസുഖം മൂലം അവസാനനിമിഷം റദ്ദാക്കേണ്ടിവന്ന യുവാവിന് ടിക്കറ്റിന്റെയും ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെയും റീഫണ്ട് കിട്ടിയില്ല. ഹോട്ടലിലും എയർലൈനിലും ബുക്കിംഗ് കാൻസൽ ചെയ്താൽ മെഡിക്കൽ എമർജൻസി ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ വകുപ്പുള്ളതാണ്. യുവാവിനെ ചികിത്സിച്ച ഡോക്ടർ അതിനുള്ള തെളിവുകൾ നൽകാൻ തയാറുമായിരുന്നു. റീ ഫണ്ട് തരാൻ പറ്റില്ലെന്ന നിലപാട് അധികൃതർ സ്വീകരിച്ചതോടെ യുവാവ് എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടി. റീ ഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്നു ചാറ്റ് ജിപിടി വ്യക്തമാക്കിയതിനു പുറമെ വിശദമായ അപേക്ഷ തയാറാക്കി നൽകുകയും ചെയ്തു. നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയതോടെ…
Read More