റോഡ് നിയമങ്ങൾ പാലിക്കുക എന്നത് എല്ലാ പൗരൻമാരുടേയും കടമയാണ്. തെറ്റായി വാഹനം ഓടിച്ചാലോ റോഡിൽ കൂടി നടന്നാലോ എല്ലാം അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നു. കഴിഞ്ഞദിവസം തിരക്കേറിയെ ഒരു റോഡിൽവച്ച് ഒരു സ്ത്രീയുടെ സ്കൂട്ടർ കാറിൽ ഉരസി. പിന്നീട് അതേച്ചൊല്ലിയുണ്ടായ തര്ക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റോഡിൽക്കൂടി അലക്ഷ്യമായി ഒരു സ്ത്രീ സ്കൂട്ടി ഓടിച്ചുകൊണ്ട് പോവുകയായിരുന്നു. പെട്ടെന്ന് അവരുടെ വാഹനം മറ്റൊരു കാറിൽ തട്ടി. കാറുകാരൻ ഇറങ്ങി ഇത് ചോദ്യം ചെയ്തപ്പോൾ അവർ കാറകാരന് നേരേ തട്ടിക്കയറുകയായിരുന്നു. എന്നാൽ ഒട്ടും വിട്ട്കൊടുക്കാൻ കാറുകാരനും തയാറല്ലായിരുന്നു. കാറുടമ തന്റെ കാറിന് പറ്റിയ പരിക്കുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപ്പോൾ ആ സ്ത്രീ തന്റെ മകൻ ഐപിഎസ്കാരൻ ആണെന്ന് അയാളോട് പറഞ്ഞു.
‘ഞാൻ ഐപിഎസുകാരന്റെ അമ്മയാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളെ ഓരോരുത്തരെയും ഞാൻ അറസ്റ്റ് ചെയ്യും. എന്റെ മകന്റെ നമ്പറിൽ വിളിക്കണോ? ഞാൻ ഐപിഎസിന്റെ അമ്മയാണ്. എന്റെ മകൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, നിങ്ങളെപ്പോലെ കുഴപ്പങ്ങൾ ഉണ്ടാക്കി സമയം പാഴാക്കിയിട്ടില്ലെന്നും അവര് പറഞ്ഞു’.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പിഎസുകാര്ക്ക് അവരുടെ ജോലിക്ക് അനുസരിച്ചുള്ള ബഹുമാനം സമൂഹം നല്കുന്നുണ്ടെന്നും അതല്ലാതെ അവരുടെ കുടുംബാംഗങ്ങളെ മൊത്തം ബഹുമാനിക്കേണ്ട കാര്യമില്ലന്നാണ് മിക്കവരും കമന്റ് ചെയ്തത്.