കേരളത്തിനു പുറത്തേക്ക് പോയാൽ പശുക്കളെയും ആടിനേയും എരുമകളേയുമൊക്കെ റോഡ് സൈഡിൽ കെട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. ചില സമയങ്ങളിൽ അങ്ങനെ കെട്ടിയിടുന്നവർ കെട്ടഴിച്ച് പോകാറുമുണ്ട്. ഇങ്ങനെ പോകുന്നവ പല നാശ നഷ്ടങ്ങളും ഉണ്ടാക്കാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഉത്തരാഖണ്ഡിൽ നടന്നത്. വഴിയരികില്‍ സ്റ്റാൻഡില്‍ വച്ചിരുന്ന ഒരു സ്കൂട്ടര്‍ അതുവഴി പോയ ഒരു പശു ഓടിച്ച് കൊണ്ട് പോയി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. റോഡിന്റെ ഒരു വശത്ത് ഒരു സ്കൂട്ടർ സ്റ്റാൻഡില്‍ നിർത്തിയിട്ടിരിക്കുന്നു. പെട്ടെന്ന് അതുവഴി വന്നൊരു പശു തിരിഞ്ഞ് നിന്ന് നിർത്തിയിട്ട സ്കൂട്ടറിലേക്ക് മുന്കാലുകളെടുത്ത് വയ്ക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ സ്കൂട്ടറുമായി പശു പോകുന്നു. യാഥാർഥ്യത്തിൽ സ്കൂട്ടറിന് മുകളിലേക്ക് പശു തന്റെ മുന്‍കാലുകൾ എടുത്ത് വച്ചപ്പോൾ സൈഡ് സ്റ്റാന്റില്‍ വച്ചിരുന്ന സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും മറിഞ്ഞ് മുന്നിലേക്ക് ഉരുണ്ട് പോയതാണ്. ഈ സമയം ബാലന്‍സിന് വേണ്ടി പശു…
Read MoreCategory: Today’S Special
എങ്ങനെ നടന്ന ആളാ, ഇപ്പോ കണ്ടില്ലേ… അംബാനിയുടെ ‘ഓട്ടോഡ്രൈവർ’ അവതാരം; വിഷമിക്കേണ്ട എഐ എന്ന് സോഷ്യൽ മീഡിയ
മുംബൈ: ലോകത്തിലെ അതിസന്പന്നന്മാരിലൊരാളായ മുകേഷ് അംബാനിയുടെ പുതിയ അവതാരത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി! ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അംബാനി! ചിത്രത്തിന്റെ പിന്നിൽ കോടികൾ ചെലവാക്കി കൊട്ടിപ്പൊക്കിയ മുംബൈയിലെ അംബാനിയുടെ സ്വപ്നതുല്യമായ വസതിയും കാണാം. അംബാനി ഓട്ടോയിൽ ചാരിനിന്ന്, കുപ്പിവെള്ളം കുടിക്കുന്നതാണു ചിത്രം. കാക്കി പാന്റ്സും ഷർട്ടുമാണു വേഷം. എന്നാൽ, ഇത് യഥാർഥ ചിത്രമല്ല. എഐ സാങ്കേതികതയിൽ തയാറാക്കിയ ചിത്രമാണിത്. “രാവിലെ അംബാനിയെ തന്റെ വീടിനുമുന്നിൽ കണ്ടുമുട്ടിയപ്പോൾ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്. അനവ് നയ്യാർ ആണ് ചിത്രത്തിനു പിന്നിൽ. സങ്കൽപ്പിക്കാൻ കഴിയാത്തരീതിയിൽ എഐ ഉപയോഗിച്ച് കണ്ടന്റുകൾ സൃഷ്ടിക്കുന്നതിൽ വിരുതനാണ് അനവ്. നേരത്തെ, മുകേഷ് അംബാനി, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര എന്നിവർ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ടാക്സി സ്റ്റാൻഡിലിരുന്ന്; ചായ കുടിച്ച്, ചീട്ടുകളിക്കുന്ന ചിത്രവും എഐ സഹായത്തോടെ നിർമിച്ച് അനവ് പങ്കിട്ടിരുന്നു.
Read Moreനാൻ ഓട്ടോക്കാരൻ, ഓട്ടോക്കാരൻ നാലും തെരിഞ്ച റൂട്ടുക്കാരൻ… പുരുഷവേഷത്തിൽ ഓട്ടോ ഓടിച്ച് മോഷണം: പോലീസിനെ വട്ടംചുറ്റിച്ച രണ്ടു യുവതികൾ പിടിയിൽ
ബംഗളൂരു: പുരുഷവേഷത്തിൽ ഓട്ടോ ഓടിച്ച് വീടുകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകളെ പോലീസ് പിടികൂടി. കർണാടക ബൊമ്മനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. നിലോഫർ, ഷബ്രിൻ താജ് എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 130 ഗ്രാം സ്വർണാഭരണങ്ങളും ഓട്ടോറിക്ഷയും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പുരുഷവേഷം ധരിച്ച് ഓട്ടോറിക്ഷ ഓടിക്കുകയും മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മോഷണക്കേസിൽ നിലോഫറിനെ ബാഗൽഗുണ്ടെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജയിൽ മോചിതയായ ശേഷം ഷബ്രിൻ താജിനൊപ്പം ചേർന്ന നിലോഫർ തന്റെ മോഷണപരമ്പര തുടർന്നു. മാർച്ച് 17 ന് ബൊമ്മനഹള്ളിയിലെ വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതികൾ 130 ഗ്രാം സ്വർണാഭരണങ്ങളും മൂന്നു ലക്ഷം രൂപയും മോഷ്ടിക്കുകയായിരുന്നു. ചെറുതും വലിതുമായ നിരവധി മോഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വേഷം മാറി നടക്കുന്നതുകൊണ്ട് പ്രതികളെ തിരിച്ചറിയാൻ വൈകിയെന്നും പോലീസ്…
Read More‘മിസ് വേൾഡ് 2025’ ഹൈദരാബാദിൽ
ഹൈദരാബാദ്: മിസ് വേൾഡ് 2025 സൗന്ദര്യമത്സരത്തിന് ഇത്തവണ ഹൈദരാബാദ് വേദിയാകും. അടുത്ത ശനിയാഴ്ച മുതൽ ഈ മാസം 31 വരെയാണു വിവിധഘട്ടങ്ങളിലായുള്ള മത്സരം. 120 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ മേൽനോട്ടത്തിനായി മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്സണും സിഇഒയുമായ ജൂലിയ ഇവ്ലിൻ മോർളിയും മിസ് വേൾഡ് ഓഫീസർ കെറിയും ഹൈദരാബാദിലെത്തി. മത്സരാർഥികൾ സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതുൾപ്പെടെ വിപുലമായ പരിപാടികളാണ് തെലുങ്കാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
Read Moreബ്രേക്ക്അപ്പ് മാനസികമായി തളർത്തി, ജോലിയിൽ ഏകാഗ്രത കിട്ടുന്നില്ല: കിടക്കയുടെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്ത് യുവതി; സമ്പാദിക്കുന്നത് ലക്ഷങ്ങൾ
കാനഡയിൽ നിന്നുള്ള മോണിക്ക് ജെറമിയ എന്ന 37 -കാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാടകയ്ക്ക് വീടും വാഹനങ്ങളുമൊക്കെ കൊടുക്കുന്നത് എല്ലാ സ്ഥലങ്ങളിലും കാണാറുള്ള കാര്യമാണ്. എന്നാൽ സ്വന്തം കിടക്ക വാടകയ്ക്ക് കൊടുക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? മോണിക്ക് ജെറമിയ എന്ന യുവതിയാണ് ഇപ്പോൾ തന്റെ കിടക്ക വാടകയ്ക്ക് കൊടുക്കുന്നത്. 2019 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് സാന്പത്തികമായി ഏറെ ബുദ്ധിമുട്ടിലായ യുവതിക്ക് എല്ലാ കാര്യത്തിലും പണം തികയാതെ വന്നു. അതോടെയാണ് കിടക്ക കൊടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ബ്രേക്ക്അപ്പും അവളെ മാനസികമായി തളർത്തി. ജോലിയിൽ ഏകാഗ്രത കൊടുക്കാനുമൊക്കെ നന്നേ പ്രയാസപ്പെട്ടു. അതിൽ നിന്നൊക്കെ ഒരു മാർഗമായാണ് അവൾ ഈ വഴി സ്വീകരിച്ചത്. എന്നാൽ ഇത്തരത്തിൽ ബെഡ് ഷെയർ ചെയ്യുന്നതിന് ചില നിബന്ധനകളൊക്കെ അവൾ വച്ചിട്ടുണ്ട്. അവളുടെ അനുവാദമില്ലാതെ ദേഹത്ത് സ്പർശിക്കരുത്, വ്യക്തിപരമായ കാര്യങ്ങളിലൊന്നും…
Read Moreഇവൻ ആള് ചില്ലറക്കാരനല്ലല്ലോ… സ്വന്തമായി പാസ്പോർട്ട് ഉള്ള ഫാൽക്കൺ: വൈറലായി വീഡിയോ
സ്വന്തമായി പാസ്പോർട്ട് ഉള്ള പക്ഷിയെ അറിയാമോ? യുഎയിലാണ് പാസ്പോർട്ടൊക്കെയുള്ളൊരു ഫാൽക്കൺ ഉള്ളത്. ഓമനിച്ച് വളർത്തുന്ന ഫാൽക്കണുമായി അവന്റെ ഉടമ അബുദാബിയില്‍ നിന്നും മൊറോക്കോയിലേക്ക് പോവുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അബുദാബി എയര്‍പോർട്ടില്‍ ഫാൽക്കണുമായി എത്തുന്ന അറബി യുവാവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഫാല്‍ക്കനും നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഉള്ളതാണോ എന്ന് അവിടെയുള്ളൊരു വിദേശി ചോദിക്കുമ്പോൾ അതെ എന്നു യുവാവ് പറയുകയും ഫാല്‍ക്കന്‍ പാസ്പോര്‍ട്ട് ഉണ്ട് നിങ്ങൾക്ക് അത് കാണാമെന്നും ചോദിക്കുന്നു. തുടർന്ന് പരിശോധനയ്ക്കായി നല്കിയ പാസ്പോര്‍ട്ട് തിരികെ വാങ്ങി, വിദേശിക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. പച്ച നിറത്തിലുള്ള യുഎഇയുടെ പാസ്പോര്‍ട്ടിന്റെ താളുകൾ മറിക്കുമ്പോൾ അതില്‍ സ്പെയിനില്‍ നിന്നുള്ള ആണ് ഫാല്‍ക്കനാണ് അതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഫാല്‍ക്കന്‍ ഇതിനകം സഞ്ചരിച്ച രാജ്യങ്ങളെ കുറിച്ചും പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശി യുവാവ് കാമറയില്‍ നോക്കി പറയുന്നു. വീഡിയോ വൈറലായതോടെ…
Read Moreആശുപത്രി കല്യാണം… രോഗിയായ വധുവിനെ ആശുപത്രി കിടക്കയിൽ നിന്നും കോരിയെടുത്ത് വിവാഹ മണ്ഡപച്ചിലെത്തിച്ച് വരൻ; വൈറലായി വീഡിയോ
ആശുപത്രിയിൽ വച്ച് വിവാഹം ചെയ്ത ദന്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വധുവായ നന്ദിനി സോളങ്കി കല്യാണം നടക്കുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് അസുഖം ബാധിതയായി. ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മാറിയില്ല. പിന്നാലെ 25 കിലോമീറ്റര്‍ അകലെയുള്ള ബീനാഗഞ്ചിലേക്കും അവിടെ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിയോറയിലേക്കും യുവതിയെ മാറ്റി. അങ്ങനെ പതിയെ നന്ദിനിയുടെ രോഗം ഭേദമാകാൻ തുടങ്ങി. എങ്കിലും ഡോക്ടർമാർ പൂർണ റെസ്റ്റാണ് പറഞ്ഞത്. അപ്പോഴേക്കും നന്ദിനിയുടെ വിവാഹത്തിന്റെ തിയതി അടുത്തു വന്നിരുന്നു. ഡോക്ടർമാർ വിവാഹം നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിശ്ചയിച്ച് ഉറപ്പിച്ച തിയതിയിൽ വിവാഹം നടത്തിയില്ലങ്കിൽ രണ്ട് വർഷം കഴിഞ്ഞേ അടുത്ത മുഹൂർത്തം ഉണ്ടാവുകയുള്ളു എന്ന് വീട്ടുകാർ പറഞ്ഞു. അങ്ങനെ ആശുപത്രിയുടെ താഴത്തെ നിലയില്‍ വിവാഹ വേദി ഒരുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ…
Read Moreദോശ സാരി, ഇഡലി ഷർട്ട്, പോപ്കോൺ ഷാൾ… മിന്നിച്ച് എഐയുടെ ‘ഭക്ഷണ വസ്ത്രങ്ങൾ’! വൈറലായി വീഡിയോ
എഐ ലോകത്ത് ജീവിക്കുന്ന നമ്മൾക്ക് ഇന്ന് എല്ലാ കാര്യങ്ങളും പുതുമയുള്ളതായി മാറുന്നു. എന്തിനും ഏതിനും എഐ ആശ്രയിക്കേണ്ടി വരുന്നൊരു ലോകത്തിലേക്കാണ് നമ്മളും മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എഐ നിർമിതമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ വസ്ത്രങ്ങളാക്കിയാൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതെങ്ങനെയാകുമെന്ന് കാണിച്ച് തരികയാണ് എഐ. ഇഡലിയുടെ ഷർട്ട്, നല്ല മൊരിഞ്ഞദോശ സാരി, പോപ്കോൺ കൊണ്ടുള്ള ഷാൾ, ഐസ്ക്രീം സ്കൂപ്പുകൊണ്ടുള്ള ബാഗ്, സാൻഡ്വിച്ച് പെട്ടി അങ്ങനെ പോകുന്നു ഭക്ഷണ വസ്ത്രങ്ങൾ. “നമ്മൾ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമല്ല. ധരിക്കാനും യാത്രകളിൽ കൂടെ കൊണ്ടുപോകാനും കൂടി വേണ്ടിയായിരുന്നെങ്കിലോ?” എന്ന അടിക്കുറിപ്പോടെയാണ് ഏപ്രിൽ 27 ന് ‘hoohoocreations80’ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത്. മൊരിഞ്ഞ ദോശയിൽ തീർത്ത ഒരു സാരി ധരിച്ച യുവതിയുടെ ദൃശ്യങ്ങളോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. ദോശയുടെ അതേ രൂപവും…
Read Moreസ്കിൽ വേണം മോനേ സ്കിൽ; ശമ്പളം ₹420,000 രൂപ, സ്ക്രീൻഷോട്ടുമായി യുവാവ്, എഡിറ്റിംഗ് പോരെന്ന് സോഷ്യൽ മീഡിയ
പെൺകുട്ടികളോട് വയസും ആൺകുട്ടികളോട് സാലറിയും ചോദിക്കരുതെന്നാണ് പൊതുവെ പറയാറ്. എന്നാൽ സാലറി പറയാൻ ആൺകുട്ടികൾ തയാറാണെങ്കിലോ? തന്റെ സാലറി തുറന്ന് പറഞ്ഞിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള ‘യൂഫോമി’ന്റെ സഹസ്ഥാപകനായ അഭിഷേക് ചക്രവർത്തി എന്ന യുവാവ്. പക്ഷേ സാലറി വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിൽ നിറയെ പരിഹാസമാണ് അദ്ദേഹം കേൾക്കുന്നത്. ‘₹420,000 രൂപ തന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായി’ എന്നാണ് അഭിഷേക് ചക്രവർത്തി പോസ്റ്റിൽ പറയുന്നത്. അതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വ്യാജമാണെന്നാണ് പലരും കമന്റ് ചെയ്തത്. അഭിഷേക് ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ടിൽ കാണുന്നത് ₹420,000 എന്നാണ്. എന്നാൽ, അക്കങ്ങൾ ഒരിക്കലും ഇങ്ങനെ എഴുതാറില്ല. അത് ₹4,20,000 എന്നായിരിക്കും എഴുതുന്നത് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. ഇത്രയധികം രൂപ ശമ്പളമായി കിട്ടാൻ യാതൊരു സാധ്യതയും കാണുന്നില്ല എന്നാണ് മറ്റ് ചിലർ പറഞ്ഞത്.
Read Moreമകളെ നോക്കാനായി 2.3 ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് അച്ഛന് , ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!
കുഞ്ഞുങ്ങളെ വളർത്തുക എന്നത് വലിയ ടാസ്ക് ആണ്. ഇപ്പോഴിതാ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞിനെ നോക്കാനായി ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവാവിന്റെ വാർത്തയാണിത്. സമൂഹ മാധ്യമങ്ങളിൽ 11,000 -ത്തോളം ഫോളോവേഴ്സുള്ള ‘ജാസ്മിന്റെ ഡാഡ്’ എന്നറിയപ്പെടുന്ന 32 കാരനായ പിതാവിന്റെ പോസ്റ്റാണ് ഇത്. 2023 മെയ് മാസത്തിലാണ് അദ്ദേഹത്തിന് ഒരു മകൾ ജനിച്ചത്. ഭാര്യ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് തിരികെ സർക്കാർ ജോലിയിലേക്ക് പ്രവേശിച്ചതോടെ കുഞ്ഞിനെ നോക്കുന്ന കടമ ഇദ്ദേഹത്തിനായി. അങ്ങനെയാണ് ജോലി രാജിവച്ച് കുഞ്ഞിനെ നോക്കാനായി അദ്ദേഹം ഇരുന്നത്. വളർത്തുമൃഗങ്ങളുടെ ഭക്ഷണ വിൽപ്പന നടത്തുന്ന കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് പ്രതിമാസം 20,000 യുവാൻ (ഏകദേശം 2.3 ലക്ഷം രൂപ) ആയിരുന്നു ശമ്പളം. അതിനാൽ കുഞ്ഞിനെ നോക്കാൻ മറ്റൊരാളെ നിയമിക്കാനും അദ്ദേഹത്തിനായില്ല. ജോലി തിരക്ക് കാരണം ഭാര്യ ആഴ്ചയില്‍ ഒരിക്കല്‍…
Read More