ലണ്ടൻ: പ്രണയത്തിലിരിക്കുന്നവർ പരസ്പരം വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. എന്നാൽ, സമ്മാനങ്ങൾ ലഭിക്കാനായി മാത്രം പ്രണയത്തിൽ തുടരുന്ന ചിലരുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാകുന്നത്. മൂന്നുലക്ഷത്തിന്റെ കമ്പ്യൂട്ടർ സമ്മാനമായി നൽകിയതിന് തൊട്ടുപിന്നാലെ കാമുകി ഉപേക്ഷിച്ചുപോയതായി ആരോപിക്കുന്ന യുവാവിന്റെ സോഷ്യൽമീഡിയാ പോസ്റ്റാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. കാമുകിയ്ക്കെതിരെ കേസ് ഫയൽ ചെയ്യാൻ സാധിക്കുമോയെന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ നിയമോപദേശം തേടിക്കൊണ്ടാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വർഷങ്ങളായുള്ള കാമുകിയുടെ അഭ്യർത്ഥനപ്രകാരമാണ് ഇത്രയും വിലകൂടിയ ഗെയിമിംഗ് കമ്പ്യൂട്ടർ സമ്മാനിച്ചതെന്ന് യുവാവ് പറയുന്നു. പെട്ടെന്നുണ്ടായ വേർപിരിയൽ തന്നെ ഇരുട്ടിലാക്കിയെന്നും അയാൾ സങ്കടപ്പെടുന്നു. ‘എന്റെ കാമുകിക്കൊപ്പം മൂന്ന് വർഷമായി. മൂന്ന് ലക്ഷം രൂപയുടെ ഗെയിമിംഗ് കമ്പ്യൂട്ടറാണ് അവൾക്ക് ജന്മദിന സമ്മാനമായി നൽകിയത്. പിറ്റേദിവസം അവൾ എന്നിൽ നിന്ന് വേർപിരിഞ്ഞു. ഇതെന്നെ പൂർണമായും ഇരുട്ടിലാക്കി. അവൾ മാസങ്ങൾക്ക് മുൻപ് തന്നെ വേർപിരിയാൻ തീരുമാനിച്ചിരുന്നു.…
Read MoreCategory: Today’S Special
പണം അയച്ചത് മാറി പോയി, തിരികെ വന്ന് മുഴുവൻ പണവും നല്കി, പിന്നാലെ ഓട്ടോഡ്രൈവറുടെ സത്യസന്ധതയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വാഴ്ത്തുപാട്ടുകൾ
മീററ്റ്: ഡിജിറ്റൽ പെയ്മെന്റുകളുടെ കാലത്ത് ചെറിയൊരു അശ്രദ്ധ പോലും വലിയ നഷ്ടങ്ങൾക്ക് കാരണമാകുന്നു എന്നാൽ അത്തരത്തിലൊരു അശ്രദ്ധമായ നിമിഷത്തിൽ തനിക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടിയ സംഭവം വിവരിക്കുന്ന ഗുണെ എന്ന യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ബംഗളുരുവിലെ ഹിംഗ്ലിഷ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ യുവാവ് ലിങ്ക്ഡിനിലാണ് പോസ്റ്റ് പങ്കുവച്ചത്. ഒരു ദിവസത്തേക്ക് നഗരത്തിലെത്തിയ ക്ലയന്റുമായി വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് സംഘടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ഗുണെ. ഓട്ടോറിക്ഷയിലാണ് ഗുണെ മീറ്റിംഗ് സ്ഥലത്തെത്തിയത്. 156 രൂപയായിരുന്നു ഓട്ടോക്കൂലി. എന്നാൽ മീറ്റിംഗിന്റെ തിരക്കിനിടയിൽ 156 രൂപയ്ക്ക് പകരം 15,682 രൂപയാണ് നൽകിയത്. എത്ര രൂപയാണ് നൽകിയതെന്ന് ഒരിക്കൽകൂടി പരിശോധിക്കാൻ പോലും യുവാവ് മെനക്കിട്ടില്ല. രാവിലെ ഏഴ് മണിക്കാണ് ക്ലയന്റുമായി മീറ്റിംഗ് നിശ്ചയിച്ചിരുന്നത്. സമയം വൈകിയതിനാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. വലിയ നിരാശയിൽ…
Read Moreജറുസലേമിൽ ഖനനത്തിനിടെ അമൂല്യ വസ്തു, മണ്ണിൽ നിന്നും 1,600 വർഷം പഴക്കമുള്ള സ്വർണമുത്ത് കണ്ടെത്തി
ജറുസലേം: ചരിത്രത്തിന്റെ ഏടുകളിൽ ഏറ്റം ശ്രദ്ധേയവും പലകുറി ആവർത്തിക്കപ്പെട്ടതുമായ നഗരമാണ് ജറുസലേം. അവിടെനിന്നും അനേകായിരം വർഷങ്ങൾക്കുശേഷം ഇപ്പോൾ മണ്ണിൽ പതിഞ്ഞ സ്വർണമുത്താണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രയേലിലെ ജറുസലേമിലുള്ള ചരിത്രപ്രസിദ്ധമായ ‘സിറ്റി ഓഫ് ഡേവിഡിൽ’ നിന്ന് 1,600 വർഷം പഴക്കമുള്ള ഒരു ചെറിയ സ്വർണമുത്ത് കണ്ടെടുത്തു. ജറുസലേം വാൾസ് നാഷണൽ പാർക്കിനടുത്തുള്ള തീർഥാടനം പാതയിൽ ഇസ്രായേൽ ആന്റിക്വിറ്റീസ് അഥോറിറ്റി നടത്തിയ ഖനനത്തിനിടെയാണ് ഈ അമൂല്യ വസ്തു ലഭിച്ചത്. പതിനെട്ടു വയസുകാരിയായ ഹല്ലേൽ ഫീഡ്മാൻ എന്ന വോളന്റിയറാണ് മണ്ണിൽ നിന്ന് ഈ സ്വർണമുത്ത് കണ്ടെത്തിയത്. ഖനന സ്ഥലത്തുനിന്നും കൊണ്ടുവന്ന മണ്ണ് അരിച്ചു പരിശോധിക്കുന്നതിനിടെ തിളങ്ങുന്ന എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ട ഹല്ലേൽ, അത് പുരാവസ്തു ഗവേഷകർക്ക് കൈമാറുകയായിരുന്നു. പരിശോധനയിൽ അതൊരു സ്വർണ്ണമുത്താണെന്ന് സ്ഥിരീകരിച്ചു. പുരാവസ്തു ഖനനങ്ങളിൽ സ്വർണം കണ്ടെത്തുന്നത് വളരെ അപൂർവമാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ. അമീർ ഗൊലാനി പറഞ്ഞു. പുരാതന…
Read Moreപവൻ കല്യാണിന്റെ സിനിമ കാണുന്നതിനിടെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർ, സമൂഹ മാധ്യമങ്ങളിൽ വൈറലായി കോടേശ്വരമ്മയ്ക്ക് നടത്തിയ ഓപ്പറേഷൻ
ഗുണ്ടൂർ: രോഗി ഉണർന്നിരിക്കുമ്പോൾ തന്നെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്ത് ഡോക്ടർമാർ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ‘ദേ കോൾ ഹിം ഒജി’ എന്ന സിനിമ കാണുന്നതിനിടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് അവകാശവാദം. പ്രകാശം ജില്ലയിലെ കോടേശ്വരമ്മ എന്ന സ്ത്രീയ്ക്കാണ് ശസ്ത്രക്രിയ ചെയ്തത്. രോഗിയെ പൂർണമായി ജനറൽ അനസ്തേഷ്യയ്ക്ക് വിധേയമാക്കാതെയാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ സഹകരണം ഉറപ്പാക്കാനാണ് സിനിമ കാണിപ്പിച്ചത്. കോടേശ്വരമ്മയ്ക്ക് വിശദമായ സ്കാനുകൾ ചെയ്തപ്പോഴാണ് തലച്ചോറിലെ സംസാരത്തെയും ചലനത്തെയും നിയന്ത്രിക്കുന്ന ഭാഗത്തിന് സമീപം ട്യൂമർ സ്ഥിതി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് രോഗി ഉണർന്നിരിക്കുമ്പോഴുള്ള മസ്തിഷ്ക ശസ്ത്രക്രിയയാണ് ഏറ്റവും സുരക്ഷിതമെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ന്യൂറോ സർജന്മാരായ ഡോ. അരുൺ കുമാർ, ഡോ. രാജശേഖർ, അനസ്തറ്റിസ്റ്റുകൾ, നഴ്സുമാർ, ടെക്നീഷ്യന്മാർ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പൂർണമായി അനസ്തേഷ്യ…
Read Moreജീവിക്കാൻ പണം തികയുന്നില്ല; ആറക്ക ശമ്പളമുള്ള ജോലി മതിയാവില്ല, വാരാന്ത്യങ്ങളിൽ റാപ്പിഡോ ഓടിക്കുന്ന യുവാവ് സമൂഹ മാധ്യമങ്ങളിൽ വൈറൽ
ബംഗളൂരു: കാലങ്ങളോളം ആറക്ക ശമ്പളമെന്നത് സാമ്പത്തിക ഭദ്രതയുടെ പ്രതീകമായാണ് കണ്ടിരുന്നത്. എന്നാൽ ടെക്ക് മേഖലയിൽ ആറക്ക ശമ്പളം കൈപ്പറ്റുന്ന സോഫ്ട്വെയർ എഞ്ചിനീയർ വാരാന്ത്യങ്ങളിൽ റാപ്പിഡോ ബൈക്ക് ടാക്സി ഓടിക്കുന്നുവെന്ന സമൂഹ മാധ്യമ കുറിപ്പ് ഈ കണക്കുകൂട്ടലുകളെ ചോദ്യം ചെയ്യുന്നതാണ്. ബംഗളൂരുവിലെ ടെക്കിയുടെ ജീവിതത്തെക്കുറിച്ച് ഷബാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബംഗളൂരുവിലെ ബന്നെർഘാട്ടയിലേയ്ക്ക് പോകാനായി റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്തതായിരുന്നു ഷബാസ്. യാത്രക്കിടെ ടാക്സി ഡ്രൈവറുമായുണ്ടായ സംഭാഷണത്തെക്കുറിച്ചാണ് കുറിപ്പിലൂടെ യുവാവ് പങ്കുവച്ചത്. കന്നഡയിലാണ് ആദ്യം സംഭാഷണം ആരംഭിച്ചതെന്നും പിന്നീട് ഭാഷ കൃത്യമായി അറിയില്ലെന്ന് വ്യക്തമായതോടെ ഇംഗ്ലീഷിലേക്ക്മാറിയെന്നും കുറിപ്പിൽ പറയുന്നു. താൻ എന്താണ് ചോദിച്ചതെന്ന് ഡ്രൈവർ ചോദിച്ചതാണ് സംഭാഷണം ആരംഭിക്കാൻ കാരണമെന്നും ഷബാസ് വ്യക്തമാക്കി. കുറിപ്പ് വൈറലായതോടെ മാറുന്ന ജീവിതസാഹചര്യങ്ങളും ഉയരുന്ന ജീവിതച്ചെലവുകളും യുവാക്കൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്. പണപ്പെരുപ്പം, ചെലവുകൾ, സ്കൂൾ ഫീസ്, പ്രധാന…
Read More60 സെക്കൻഡിൽ ഒരു കിലോ തേൻ കുടിച്ചു, ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കി യുവാവ്
ബവേറിയ: ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ തേൻ കുടിച്ചതിന് ഗിന്നസ് വേൾഡ് റെക്കാഡ് സ്വന്തമാക്കി യുവാവ്. ജർമൻ സ്വദേശി ആൻഡ്രേ ഓർടോൾഫ് ആണ് ഈ അപൂർവ്വ ലോക റിക്കാർഡ് സ്വന്തം പേരിൽ കുറിച്ചത്. ജർമനിയിലെ ബവേറിയയിലുള്ള ഓഗ്സ്ബർഗിൽ വച്ചായിരുന്നു ആൻഡ്രേയുടെ റിക്കാർഡ് പ്രകടനം. വിചിത്രമായ ഭക്ഷണ-പാനീയ ചലഞ്ചുകളിലൂടെ മുമ്പും ആൻഡ്രേ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. വെറും 60 സെക്കൻഡുകൾ കൊണ്ട് 1,273 ഗ്രാം (ഏകദേശം 1.2 കിലോ) തേനായിരുന്നു ആൻഡ്രേ കുടിച്ചിറക്കിയത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു കിലോയിലധികം തേൻ കഴിച്ചാണ് ആൻഡ്രേ റിക്കാർഡ് പുസ്തകത്തിൽ വീണ്ടും ഇടം നേടിയത്. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നതിലും പാനീയങ്ങൾ കുടിക്കുന്നതിലും ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനാണ് ആൻഡ്രേ. വിചിത്രമായ നിരവധി ഫുഡ് ചലഞ്ചുകൾ ഏറ്റെടുത്ത് വിജയിച്ച ചരിത്രം ഇദ്ദേഹത്തിനുണ്ട്. ഈ ഇനത്തിൽ മറ്റാർക്കും തകർക്കാൻ കഴിയാത്ത വലിയൊരു ലക്ഷ്യമാണ്…
Read Moreശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന അത്യപൂർവപ്രതിഭാസത്തിന് പ്രപഞ്ചം ഇന്നും നാളെയും സാക്ഷ്യം വഹിക്കും; കോസ്മിക് കിസ് കാണാം
കോസ്മിക് കിസ്’ അല്ലെങ്കിൽ ‘പ്ലാനറ്ററി കൺജംഗ്ഷൻ’ എന്ന് വിളിക്കുന്ന അപൂർവ ഒത്തുചേരലിന് പ്രപഞ്ചം നാളെയും മറ്റന്നാളും സാക്ഷ്യം വഹിക്കും. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന പ്രതിഭാസമാണിത്. നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഈ അപൂർവ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഈ രണ്ട് ഗ്രഹങ്ങളും വെറും 1.6 ഡിഗ്രി മാത്രം അകലത്തിലാകും പ്രത്യക്ഷപ്പെടുക. ടെലിസ്കോപ്പോ മറ്റ് പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ എല്ലാവർക്കും ഈ ആകാശ പ്രതിഭാസം ആസ്വദിക്കാൻ സാധിക്കും. നാളെയും മറ്റന്നാളും സൂര്യൻ അസ്തമിച്ചതിന് തൊട്ടുപിന്നാലെ പടിഞ്ഞാറൻ ആകാശത്ത് നോക്കിയാൽ ഈ അത്ഭുത കാഴ്ച കാണാം. കൂട്ടത്തിൽ ഏറ്റവും കൂടുതൽ തിളക്കത്തോടെ കാണുന്നത് ശുക്രനായിരിക്കും. ശുക്രന് തൊട്ടടുത്തായി അൽപം പ്രകാശം കുറഞ്ഞ് വ്യാഴവും തിളങ്ങിനിൽക്കുന്നത് കാണാം. വളരെ വെളിച്ചമുള്ള പ്രദേശങ്ങളിൽ നിന്ന് മാറി…
Read Moreസ്മാർട്ട്ഫോൺ ഉപേക്ഷിച്ചാൽ ജീവിതം മാറിമറിയുമെന്ന യുവാവിന്റെ കുറിപ്പ് വൈറൽ, ഒരു മാസത്തേക്ക് സ്മാർട്ട്ഫോൺ ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?
ഒരു ദിവസം ഫോൺ കൈയിൽ കിട്ടിയില്ലെങ്കിൽ പരിഭ്രാന്തരാകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അങ്ങനെയുള്ള ഈ കാലത്ത് ഒരാൾ തന്റെ സ്മാർട്ട്ഫോൺ പൂർണമായും ഉപേക്ഷിച്ച്, പഴയ മോഡൽ ‘ഫ്ളിപ്പ് ഫോൺ’ ഉപയോഗിച്ചാൽ എങ്ങനെയുണ്ടാകും? അത്തരമൊരു പരീക്ഷണം നടത്തി തന്റെ ജീവിതം തന്നെ മാറിമറിഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നഥാൻ കോവി എന്ന യുവാവ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്റെ അനുഭവം നഥാൻ വെളിപ്പെടുത്തിയത്. സ്മാർട്ട്ഫോൺ മാറ്റിവച്ച് ഒരു മാസം പൂർത്തിയാക്കിയ ശേഷമായിരുന്നു നഥാൻ തന്റെ അനുഭവം കുറിച്ചത്. സ്മാർട്ട്ഫോൺ ഇല്ലാത്ത ലോകം നമ്മൾ വിചാരിക്കുന്നതിലും മനോഹരമാണെന്ന് നഥാൻ പറയുന്നു. ‘നമ്മൾ കരുതുന്നതിനും ഭീകരമായാണ് ആളുകൾ സ്മാർട്ട്ഫോണിന് അടിമയായിരിക്കുന്നത്. നിങ്ങളൊരു സാധാരണ ബേസ് മോഡൽ ഫോണിലേക്ക് മാറിയാൽ, ഒരു മുറിയിലിരിക്കുന്നവരിൽ ഫോൺ ഉപയോഗിക്കാത്ത ഒരേയൊരു വ്യക്തി നിങ്ങളാണെന്ന് അപ്പോൾ മനസിലാകും. ആദ്യമൊക്കെ സ്മാർട്ട്ഫോൺ ഇല്ലാതെ ജീവിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ആശങ്കപ്പെട്ട പല…
Read Moreഒരു കിലോ വറുത്ത വെണ്ടയ്ക്കക്ക് വില 7,250 രൂപയോ? അമേരിക്കയിൽ വെണ്ടയ്ക്കയാണ് താരമെന്ന് യുവാവ്; വീഡിയോ കാണാം
ഇന്ത്യക്കാരുടെ വെണ്ടയ്ക്ക അമേരിക്കയിലെത്തിയപ്പോൾ ഹൈ ഡിമാന്റ്. ലുക്കും വിലയും മാറി ‘പ്രീമിയം സ്നാക്കുമായി’. അമേരിക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ മസാല ചേർത്ത് വെണ്ടയ്ക്കയെ വറുത്ത് ചെറിയ പായ്ക്കറ്റിലാക്കി വൻ വിലയ്ക്ക് വിൽക്കുകയാണ് ഇന്ത്യൻ വംശജനായ ആശിഷ് അഹൂജ എന്ന യുവാവ്. . 85 ഗ്രാം മാത്രം തൂക്കമുള്ള വെണ്ടയ്ക്കാ സ്നാക്ക് പാക്കറ്റിന് 6.50 യുഎസ് ഡോളറാണ് വില. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 600 രൂപയോളം വരുമെന്നതാണ് അതിശയം. ഒരു കിലോഗ്രാം വെണ്ടയ്ക്കാ സ്നാക്ക് വാങ്ങണമെങ്കിൽ ഏകദേശം 7,250 രൂപ നൽകേണ്ടി വരുമെന്ന് സാരം. അമേരിക്കയിൽ വെണ്ടയ്ക്ക അധികം വിളയാത്തത് കൊണ്ടാകാം ഈ അമിത വിലയെന്ന് ആശിഷ് പറയുന്നു. “സത്യം പറയൂ, 7,200 രൂപയ്ക്ക് വെണ്ടയ്ക്ക വാങ്ങുമോ അതോ അത്രയും പൈസയ്ക്ക് ഫ്രിഡ്ജ് നിറയെ സാധനങ്ങൾ വാങ്ങുമോ? ഇന്ത്യയിൽ ഇത് വെറുമൊരു സാധാരണ സബ്ജിയാണ്. എന്നാൽ, അമേരിക്കയിൽ ഇതിനെ…
Read More‘ഇവിടുന്ന് പോവുകയെന്നത് ഓരോ തവണയും എന്റെ നെഞ്ച് തകർക്കുന്ന കാര്യമാണ്’: ‘ഇന്ത്യ വിട്ടുപോവുകയെന്നത് താങ്ങാനാവുന്നില്ല’; കണ്ണീരോടെ വിട പറഞ്ഞ് യുകെ വ്ലോഗർ; വൈറലായി വീഡിയോ
ഇന്ത്യയുടെ ഭൂപ്രകൃതിയിൽ ആകൃഷ്ടരായി ധാരാളം വിദേശികൾ ഇങ്ങോട്ടേക്ക് ദിവസേന എത്താറുണ്ട്. അവരിൽ പലരും തിരികെപ്പോകാൻ ആഗ്രഹിക്കാറുമില്ല. അത്തരമൊരു വിദേശിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുകെ ട്രാവൽ വ്ലോഗർ ഡേവ് ഫ്ലൂ ആണ് വാർത്തയിലെ താരം. മുംബൈയിലെ സാക്കി നാക്കയിലെ തെരുവുകളിലൂടെ നടക്കുന്നതിനിടയിലാണ് ഡേവ് തന്റെ ദുഖം കാമറയ്ക്ക് മുന്നിൽ പങ്കുവച്ചത്. വർഷങ്ങളായി താൻ അത്രമേൽ സ്നേഹിച്ച, ഹൃദയത്തോട് ചേർത്തുവെച്ച ഒരു രാജ്യത്ത് നിന്നും പോകുന്പോൾ വികാരാധീനനാകാതെ ഇരിക്കാൻ ആകില്ല. “ഓരോ തവണയും എന്റെ നെഞ്ച് തകരുന്നു.” ലോകത്ത് മറ്റൊരു രാജ്യത്തോടും തോന്നാത്ത അത്രയും വലിയ സ്നേഹവുമാണ് ഇന്ത്യയോടുള്ളത്. അതുകൊണ്ട് തന്നെ ഓരോ തവണ ഇവിടെ നിന്നും മടങ്ങുമ്പോഴും മാനസികമായി ഏറെ തളർന്നുപോകാറുണ്ട്. “ജീവിതം അതിന്റെ വഴിക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് എനിക്കറിയാം. എങ്കിലും ഇവിടുന്ന് പോവുകയെന്നത് ഓരോ തവണയും എന്റെ നെഞ്ച് തകർക്കുന്ന കാര്യമാണ്,” എന്ന്…
Read More