ആലപ്പുഴ: അച്ഛൻ പ്ലസ് ടൂ തുല്യതാ പരീക്ഷ എഴുതുന്ന അതേ സ്കൂളിൽ മകൾ പത്താം ക്ലാസ് തുല്യതാ പരീക്ഷ പരിശീലന ക്ലാസിൽ. പുറക്കാട് പഞ്ചായത്ത് 11ആം വാർഡിൽ മല്ലേപ്പള്ളി എം.കെ രമണനാ(72) ണ് അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച പ്ലസ് ടു തുല്യത രണ്ടാമത്തെ പരീക്ഷ എഴുതാൻ എത്തിയത്. ഇതേ സ്കൂളിലെ മറ്റൊരു കെട്ടിടത്തിലാണ് മകൾ സുമോൾ(44) പത്താം ക്ലാസ് തുല്യതാ പരീക്ഷ പരിശീലന ക്ലാസിനെത്തിയത്. പത്താം ക്ലാസ് ജയിച്ചശേഷം ഡിഗ്രിക്കും തുടര്ന്ന് എൽഎൽബിക്കും പഠിക്കണമെന്നായിരുന്നു രമണന്റെ ആഗ്രഹം. എന്നാൽ വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം പഠനം മതിയാക്കേണ്ടി വന്നു.തന്റെ ആഗ്രഹം ഇനിയെങ്കിലും പൂർത്തിയാക്കണമെന്ന ദൃഡനിശ്ചയത്തോടെയാണ് പ്ലസ് ടു തുല്യതാ പരീക്ഷ എഴുതുന്നത്. ശേഷം ഡിഗ്രിയും എല്എല്ബിയും എടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് രമണന്. ഭാര്യ രത്നമ്മയുടെയും മക്കളുടെയും പിന്തുണ കൂടിയായപ്പോൾ തുടർപഠനത്തിനൊരു ആവേശവുമായി.പല്ലന എംകെകെഎംഎച്ച്എസിൽനിന്ന് ഒമ്പതാം ക്ലാസ്…
Read MoreCategory: Today’S Special
ആരുമറിയാതെ നാലും ആറും വയസുള്ള പെൺമക്കളോടൊപ്പം വനത്തിനുള്ളിലെ ഗുഹയിൽ താമസം: റഷ്യക്കാരിയെ തിരിച്ചയക്കാൻ അധികൃതർ
ഗുഹയിൽ താമസമാക്കിയ 40 കാരിയായ ഒരു റഷ്യൻ സ്ത്രീയെയും അവരുടെ രണ്ട് പെൺമക്കളേയും കണ്ടെത്തി. ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിലെ നിബിഡവനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പോലീസ് നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് മോഹി എന്ന സ്ത്രീയേയും അവരുടെ നാലും ആറും വയസുള്ള പെൺമക്കളെയും കണ്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ രാമതീർഥ വനമേഖലയിലെ ഗുഹയിൽ താമസിച്ചു വരികയായിരുന്നു. ആത്മീയത തേടിയാണ് താൻ ഗുഹയിൽ താമസമാക്കിയതെന്നാണ് മോഹി പോലീസിനോട് പറഞ്ഞത്. ജൂലൈ 9 -ന് ഒരു ചെറിയ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. അതിനിടെയാണ് ഗുഹയ്ക്കുള്ളിൽ സ്ത്രീയെ കണ്ടെത്തിയത്. പട്രോളിംഗ് നടത്തുന്നതിനിടെ ഗുഹയിലെ ആളനക്കം പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഗുഹയ്ക്ക് അരികിലെത്തി പരിശോധന നടത്തിയപ്പോഴാണ് സ്ത്രീയെയും കുട്ടികളെയും അതിനുള്ളിൽ കണ്ടത്. പാസ്പോർട്ട് ഉൾപ്പെടെ തങ്ങളുടെ മറ്റെല്ലാ രേഖകളും നഷ്ടപ്പെട്ടെന്ന് മോഹി…
Read Moreമുറപ്പെണ്ണിനെ കല്യാണം കഴിച്ചതിന് നുകത്തിൽ കെട്ടി വയൽ ഉഴുതുമറിപ്പിച്ചു, ചാട്ടവാറിനടിച്ചു നാടുകടത്തി; വീഡിയോ കാണാം
പ്രണയ വിവാഹം ചെയ്ത നവദമ്പതികളെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയരാക്കി ഗ്രാമവാസികൾ. ഒഡിഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. ദന്പതികളെ കാളകളെ ഉപയോഗിച്ച് ഉഴുതുമറിക്കാൻ ഉപയോഗിക്കുന്ന നുകത്തിൽ കെട്ടി വയലിൽ ഉഴുതുമറിക്കാൻ നിർബന്ധിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരേയും കൊണ്ട് നിലം ഉഴുതശേഷം ചാട്ടവാറിന് അടിച്ച് നാടുകടത്തുകയും ചെയ്തു. ഒഡിഷയിലെ കാഞ്ചമഞ്ചിര എന്ന ഗ്രാമത്തിലെ യുവതി തന്റെ പിതാവിന്റെ സഹോദരിയുടെ മകനായ യുവാവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ ബന്ധുക്കൾ ഇവരുടെ കല്യാണത്തെ എതിർത്തു. ബന്ധുക്കൾ പരസ്പരം കല്യാണം കഴിക്കുന്നത് സാമൂഹിക ദ്രോഹമായാണ് ഇവിടെ കാണുന്നത്. അതിനാൽത്തന്നെ കല്യാണത്തെ ഗ്രാമീണർ എതിർത്തിരുന്നു. ഇതാണ്, വിവാഹം കഴിച്ചതോടെ ജനക്കൂട്ടം ഇവർക്ക് പ്രാകൃതമായ ശിക്ഷ നടപ്പിലാക്കിയത്.
Read Moreകാനഡയിലെ നദീതീരത്ത് ഗംഗാ ആരതിയുമായി ഇന്ത്യക്കാർ; വിമർശിച്ച് സൈബറിടം
വാരണാസിയിലെയും ഹരിദ്വാറിലെയും ഘാട്ടുകളിൽ നടക്കുന്ന പ്രശസ്തമായ ചടങ്ങാണ് ഗംഗാ ആരതി. ഇപ്പോഴിതാ കാനഡയിലെ മിസിസാഗയിലെ എറിൻഡേൽ പാർക്കിലെ ക്രെഡിറ്റ് നദിയുടെ തീരത്ത് ഒരു കൂട്ടം ഇന്ത്യക്കാർ ഗംഗാ ആരതി നടത്തിയ വാർത്തയാണ് വൈറലാകുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രിയങ്ക ഗുപ്ത എന്ന് ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗംഗാ തീരത്ത് നടത്തുന്ന ആരതിക്ക് സമാനമായിട്ടുള്ള ആരതി ചടങ്ങുകളാണ് കാനഡയിലെ നദിയുടെ തീരത്തും നടത്തുന്നത് എന്ന് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഗംഗാ ആരതി നടത്തേണ്ടത് ഗംഗയിലാണ് അല്ലാതെ കാനഡയിൽ ഏതെങ്കിലും നദിയിൽ അല്ല എന്നാണ് പലരും പറഞ്ഞത്. അതേസമയം ഒരാൾ പറഞ്ഞത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ‘വരൂ, നമുക്ക് ഗംഗയെ ശുചീകരിക്കാം’ എന്നാണ്.
Read Moreജോലിയിലെ രഹസ്യം ചോർത്തുന്നതിന് സഹപ്രവർത്തകന് ‘ട്രൂത്ത് സെറം’ നൽകി യുവാവ്; പിന്നീട് സംഭവിച്ചത്
ജോലി സംബന്ധമായ ചില കാര്യങ്ങൾ അതീവ രഹസ്യമാക്കിയാകും കന്പനി മുതലാളിമാർ വയ്ക്കുന്നത്. എന്നാൽ അവ അറിയാനുള്ള വ്യഗ്രത പലപ്പോഴും പല തൊഴിലാളികളും കാണിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷില്ലോംഗിലാണ് സംഭവം. സഹപ്രവർത്തകന് മയക്കുമരുന്ന് നൽകി വരുതിയിലാക്കി ജോലി സംബന്ധമായ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച് ലി എന്ന യുവാവ്. ‘ട്രൂത്ത് സെറം’ എന്നറിയപ്പെടുന്ന ഒരു മയക്കുമരുന്ന് ആണ് അദ്ദേഹം സഹപ്രവർത്തകനു നൽകിയത്. ഇതിൽ നിന്നും ഏതാനു തുള്ളി കുടിച്ചാൽ മാത്രം മതി അപ്പോഴേക്കും ആളുകൾ സത്യം പറയാൻ തുടങ്ങും എന്നാണ് മയക്കു മരുന്ന് കൊടുത്തയാൾ ലിയോട് പറഞ്ഞത്. തന്റെ തൊഴിലിന്റെ സ്വഭാവത്തെക്കുറിച്ചോ നടക്കാനിരിക്കുന്ന പ്ലാനുകളെ കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഒന്നും ലിക്ക് അറിയാമായിരുന്നില്ല. അങ്ങനെ അത് സഹപ്രവർത്തകനായ വാങ്ങിൽ നിന്നും ചോർത്താൻ തീരുമാനിച്ചു. അങ്ങനെ ലി തന്റെ സഹപ്രവർത്തകനായ വാംഗിനേയും കൂട്ടി 2022 ഓഗസ്റ്റ്…
Read Moreമേളത്തുടിപ്പ്… ചെണ്ടമേളത്തിൽ കൊട്ടിക്കയറി ശ്രീറാം
അടൂർ: സംസ്ഥാന പോളിടെക്നിക് കലോത്സവം ചെണ്ടമേളം മത്സരത്തിൽ കൊട്ടിക്കയറിയ ശ്രീറാം കാണികളെ ആവേശ കൊടിമുടിയിൽ എത്തിച്ചു. സ്കൂൾ തലങ്ങളിലെ കലോത്സവ വിജയം കോളജ് തലത്തിലും ആവർത്തിക്കുകയാണ് ശ്രീറാം രഞ്ജൻ. ഇന്റർ പോളിടെക്നിക് സംസ്ഥാന കലോത്സവത്തിൽ ചെണ്ട, തായമ്പക, വയലിൻ എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, മൃദംഗത്തിൽ തേർഡ് എ ഗ്രേഡും നേടിയ ശ്രീറാമാണ് വിജയ യാത്ര തുടരുന്നത്. തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കോളജിലെ രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ്. 2023 ടെക്നിക്കൽ ഹൈസ്കൂൾ സംസ്ഥാന കലോത്സവത്തിൽ ചെണ്ട, വയലിൻ എന്നിവയ്ക്ക് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ആറ് വയസു മുതൽ ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളും അഭ്യസിച്ചു വരുന്നു. തൃശൂർ പുത്തൻചിറ അരങ്ങത്ത് വീട്ടിൽ രഞ്ജൻ- ശ്രീദേവി ദമ്പതികളുടെ മകനാണ്.
Read Moreലെവൽ ക്രോസുകളിൽ ഇനി സിസിടിവി: അപകടം കണ്ട് പിടിക്കും; തീരുമാനം തമിഴ്നാട്ടിലെ അപകടത്തെ തുടർന്ന്
കൊല്ലം: രാജ്യത്തെ എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും അടിയന്തരമായി സിസിടിവി കാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ലവൽ ക്രോസിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് ഏതാനും വിദ്യാർഥികൾ മരിച്ച സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇതനുസരിച്ച് കീപ്പർമാർ ഉള്ള എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും സിസിടിവി സംവിധാനവും ആവശ്യമായ റെക്കോർഡിംഗ് സംവിധാനവും ഏർപ്പെടുത്തും. മാത്രമല്ല, സിസിടിവികൾ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്നു എന്ന കാര്യവും ഉറപ്പാക്കും. സിസിടിവികൾ സ്ഥാപിക്കുന്നതിനായി ഗേറ്റുകളിൽ വൈദ്യുതി വിതരണം ലഭ്യമാക്കും. ഏതെങ്കിലും സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസപ്പെടുകയാണെങ്കിൽ അതൊഴിവാക്കാൻ സോളാർ പാനലുകൾ, ബാറ്ററി ബാക്കപ്പ്, യുപിഎസ് മുതലായവ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി വിതരണം ഗേറ്റുകളിൽ ഉറപ്പാക്കും. എത്രയും വേഗം ഇവ പ്രവർത്തനസജ്ജമാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എല്ലാ സോണുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇവ സ്ഥാപിച്ചുകഴിഞ്ഞാൽ…
Read Moreഇതെന്താ മിഥുനം സിനിമയോ? ഹണിമൂണിന് കൂടെ പോയത് അമ്മായി അച്ഛനും അമ്മായി അമ്മയും; പക്ഷേ കാരണമുണ്ട്; വൈറലായി പോസ്റ്റ്
ഹണിമൂണെന്ന് കേൾക്കുന്പോൾ തന്നെ മലയാളികളുടെ മനസിൽ ഓടിയെത്തുന്നത് മിഥുനം, ഞങ്ങൾ സന്തുഷ്ടരാണ് എന്നീ രണ്ട് സിനിമ പേരുകളാണ്. ഈ രണ്ട് ചിത്രത്തിലും കല്യാണശേഷം ഹണിമൂണിനു പോകുന്നത് വീട്ടുകാരെ എല്ലാവരേയും കൂട്ടിയാണ്. ചെക്കനും പെണ്ണും മാത്രം പോകുന്ന സ്ഥലങ്ങളിലെല്ലാം എല്ലാവരേയും കൂട്ടിപ്പോകുന്നത് കേൾക്കുന്പോൾ തന്നെ ചിരിയാണ് വരിക. എന്നാൽ കാലം മാറി, ഇപ്പോൾ ഇതൊരു ട്രെന്റായി മാറിയിരിക്കുകയാണ്. ഹണിമൂണിന് പോകുന്ന ദന്പതികൾ ഇപ്പോൾ അവരുടെ കൂടെ മാതാപിതാക്കളെയും കൂടെ കൂട്ടുന്നു. ഇതിനുദാഹരണമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റ്. തന്റെ അയൽപക്കത്തുള്ളവർ ഹണിമൂണിന് പോയപ്പോൾ അവരുടെ അമ്മായി അമ്മയേയും അമ്മായി അച്ഛനേയും കൂടെ കൊണ്ടുപോയി. ഹണിമൂണിന് ഹവായിയിലേക്കുള്ള ദമ്പതികളുടെ യാത്രയ്ക്ക് പണം മുടക്കിയത് അവരായതിനാലാണ് അവരേയും കൂടെ കൂട്ടിയത് എന്നാണ് പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മിക്കവരും അവരുടെ ഹണിമൂൺ യാത്രയുടെ വിവരണമാണ് കമന്റ് ചെയ്തത്.…
Read Moreദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസു മുരടിച്ചു പോകാറുണ്ട്, കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം കൗൺസിലിംഗ് ക്ലാസും കൂടാതെ പാരന്റ്സ് മീറ്റിംഗും വയ്ക്കണം; മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നൊരു കുറിപ്പ്
സ്വന്തം മക്കളോട് ഉറക്കെയൊന്നു വഴക്ക് പറയാൻ പോലും ഇന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് ഭയമാണ്. അവർ എന്ത് എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാൻ പോലും സാധിക്കില്ല. തുറിച്ച് നോക്കിയാൽ പോലും ആത്മഹത്യ ചെയ്യുന്ന വക്കിലാണ് ഇന്ന് കുട്ടികളുടെ പോക്ക്. ഇപ്പോഴിതാ വണ്ടാനം മെഡിക്കൽ കോളേജിലെ മോർച്ചറി അറ്റെൻഡർ വിമൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം കൗൺസിലിംഗ് ക്ലാസും കൂടാതെ പാരന്റ്സ് മീറ്റിംഗും വയ്ക്കണമെന്നാണ് കുറിപ്പ്. ആത്മഹത്യയിലും കൊലപാതകങ്ങളിലും അപകടങ്ങളിലുംപെട്ട് ജീവൻ നഷ്ടപെട്ട് നിരവധി കുരുന്നുകളാണ് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തുന്നത്. ഇവരുടെ മൃതദേഹങ്ങൾ കീറിമുറിക്കുന്നതിലുള്ള വേദനയാണ് വിമൽ പങ്കുവച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി സർ അറിയുന്നതിന് എന്ന് പറഞ്ഞാണ് വിമലിന്റെ പോസ്റ്റിന്റെ തുടക്കം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബഹുമാനപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ…
Read Moreമുത്തച്ഛനെപ്പോലെയാണ് ഇദ്ദേഹം: പ്രായമുള്ള വാച്ച്മാനുമായി കുട്ടികളുടെ സ്നേഹ പ്രകടനം; വീഡിയോ കാണാം
ഇന്നത്തെക്കാലത്ത് മനുഷ്യന്റെ ഉള്ളിൽ നിന്ന് നൻമയുടെ അംശം വിട്ടുപോവുകയാണെന്ന് നിസംശയം പറയാം. പരസ്പരം സംസാരിക്കുക പോയിട്ട് നേരേ കണ്ടാലൊന്നു ചിരിക്കാൻ പോലും സമയമില്ലാത്ത ആളുകളുടെ ലോകമാണിത്. എന്നാൽ തങ്ങൾ അക്കൂട്ടത്തിൽ ഉൾപ്പെട്ട ആളല്ലന്ന് കാണിച്ച് തരികയാണ് ഒരു പെൺകുട്ടി. leechess.diary എന്ന യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോം ധാരികളായ കുട്ടികളാണ് വീഡിയോയിൽ. അവർ അവിടെ നിന്ന സെക്യൂരിറ്റി ഗാർഡിനെ ഹൈ ഫൈ കാണിക്കുകയും ചിരിക്കുകയും അദ്ദേഹത്തെ തൊടുകയുമൊക്കെയാണ് ചെയ്യുന്നത്. തങ്ങളുടെ മുത്തച്ഛന്റെ അടുത്ത് കാണിക്കുന്ന കുസൃതിത്തരങ്ങളെല്ലാം തന്നെ കുഞ്ഞുങ്ങൾ സെക്യൂരിറ്റിയോടും കാണിക്കുന്നു. സെക്യൂരിറ്റി ജീവനക്കാരന്റേയും കുഞ്ഞുങ്ങളുടേയും വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി ആളുകളാണ് അതിന് കമന്റ് ചെയ്തത്. അദ്ദേഹം ഞങ്ങളുടെ സൊസൈറ്റിയില വാച്ച്മാനാണ്, ഞാൻ എന്റെ 25 വർഷക്കാലത്തിനുള്ളിൽ കണ്ടെ ഏറ്റവും നല്ല മനസിന് ഉടമയാണ് അദ്ദേഹമെന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ…
Read More