അവള്‍ പറഞ്ഞു, അവന്‍ ചെയ്യിച്ചു..! പെണ്‍സുഹൃത്തിനായി മാതാപിതാക്കളെയും സഹോദരിയെയും ഭാര്യയെയും കൊല്ലിച്ച യുവാവ് പിടിയില്‍

പ്ര​യാ​ഗ്‌​രാ​ജ്: പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും ഭാ​ര്യ​യെ​യും വാ​ട​ക കൊ​ല​യാ​ളി​യെ​ക്കൊ​ണ്ട് കൊ​ല്ലി​ച്ച മ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലാ​ണ് സം​ഭ​വം.

ധു​മാ​ന്‍​ഗ​ഞ്ജി​ലെ പ്രി​തം​ന​ഗ​ര്‍ കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ തു​ള്‍​സി​ദാ​സ്(65), ഭാ​ര്യ കി​ര​ണ്‍(60), മ​ക​ള്‍ നി​ഹാ​രി​ക(37) മ​രു​മ​ക​ള്‍ പ്രി​യ​ങ്ക എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് മ​ക​ന്‍ ആ​തി​ഷ് കു​ടു​ങ്ങി​യ​ത്.

വാ​ട​ക കൊ​ല​യാ​ളി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ബ​ന്ധു​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​തി​ഷ് പോ​ലീ​സി​നോ​ടു കുറ്റം സ​മ്മ​തി​ച്ചു. സു​ഹൃ​ത്ത് ര​ഞ്ജ​ന ശു​ക്ല​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കൊ​ല​ന​ട​ത്തി​യ​തെ​ന്ന് ആ​തി​ഷ് പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ല്‍ വാ​ട​ക കൊ​ല​യാ​ളി അ​നു​ജ് ശ്രി​വാ​സ്ത​വ, ഉ​മേ​ന്ദ്ര ദ്വി​വേ​ദി എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​ര്‍​ണം, ഒ​രു ല​ക്ഷം രൂ​പ, മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി, കാ​ര്‍ എ​ന്നി​വ​യും പ്ര​തി​ക​ളി​ല്‍ നി​ന്നും പ്ര​യാ​ഗ്‌​രാ​ജ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment