അങ്ങനെ ഇപ്പോള്‍ പോകണ്ട! തി​രു​വ​ന​ന്ത​പു​രത്ത് സീ​രി​യ​ൽ ന​ടി ഓടിച്ച കാ​ർ ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ന​ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ പോലീസ് ഞെട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തി​യ സീ​രി​യ​ൽ ന​ടി അ​റ​സ്റ്റി​ൽ. സീ​രി​യ​ൽ ന​ടി വി​ള​വൂ​ർ​ക്ക​ൽ ചൂ​ഴാ​റ്റു​കോ​ട്ട സ്വ​ദേ​ശി​നി ചി​ത്ര​ലേ​ഖ (38)യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ നേ​മം പൂ​ഴി​ക്കു​ന്നി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ന​ടി ഓ​ടി​ച്ചി​രു​ന്ന കാ​ർ ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പൊ​ങ്കാ​ല​യ്ക്ക് വ​ന്ന​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ലാ​ണ് കാ​റി​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞ് വ​ച്ച് പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ന​ടി​യെ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ഇ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ചി​ത്ര​ലേ​ഖ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment