യു​ട്യൂ​ബ​റു​ടെ വീ​ട്ടി​ലെ സി​സി​ടി​വി ഹാ​ക്ക് ചെ​യ്തു; പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചത് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ

മും​ബൈ: പ്ര​മു​ഖ യൂ​ട്യൂ​ബ​റു​ടെ വീ​ട്ടി​ലെ സി​സി​ടി​വി ഹാ​ക്ക് ചെ​യ്ത് ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​യാ​ണ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്.

സു​ഹൃ​ത്ത് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് യു​വാ​വ് വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് യു​വാ​വ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി കാ​മ​റ​ക​ൾ ഹാ​ക്ക് ചെ​യ്ത​ത് ന​വം​ബ​ർ 17നാ​ണ് എ​ന്നാ​ൽ ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം അ​റി​ഞ്ഞ​തെ​ന്ന് യു​വാ​വ് പ​രാ​തി​യി​ൽ പ​റ​ഞ്ഞു. സു​ഹൃ​ത്ത് വി​ളി​ച്ച് താ​ൻ വ​സ്ത്രം മാ​റു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​താ​യി യു​വാ​വി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

വീ​ഡി​യോ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​റി​യി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. പെ​ട്ടെ​ന്ന് ത​ന്നെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വൈ​റ​ലാ​യി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​വാ​വു​മാ​യി പ​രി​ച​യ​മു​ള്ള ആ​രെ​ങ്കി​ലു​മാ​യി​രി​ക്കും സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​ജ സ​ൻ​സ്റ്റ​ഗ്രാം, ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഐ​പി വി​ലാ​സ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment