കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാധിക്കും​! സ്കൂ​ൾ ശു​ചി​മു​റി​ക​ളി​ൽ കാ​മ​റ വേ​ണ​മെ​ന്ന് പോ​ലീ​സ്; പ​റ്റി​ല്ലെ​ന്ന് സ്കൂ​ളു​ക​ൾ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ ശു​ചി​മു​റി​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന പോ​ലീ​സ് നി​ർ‌​ദേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്കൂ​ളു​ക​ളും ര​ക്ഷി​താ​ക്ക​ളും. കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​യ​തി​നാ​ൽ പോ​ലീ​സി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ നി​ല​പാ​ട്. ശു​ചി​മു​റി​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ ആ​ദ്യം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് സ​ർ​ക്കു​ല​ർ അ​യ​ക്ക​ണ​മെ​ന്നും അ​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ ഇ​ത് ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ക്ഷി​താ​ക്ക​ളും പോ​ലീ​സ് നി​ർ​ദേ​ശ​ത്തോ​ട് ക​ടു​ത്ത വി​യോ​ജി​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ് ത​ന്നെ രം​ഗ​ത്തെ​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യാ​ണ് സ്കൂ​ളു​ക​ളോ​ട് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും വാ​ഷ്റൂം അ​ല്ലെ​ങ്കി​ൽ ടോ​യ്‌​ല​റ്റ് എ​ന്ന​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കി​യ​ത് അ​ങ്ങോ​ട്ടേ​ക്കു​ള്ള വ​രാ​ന്ത​ക​ളെ​യാ​ണെ​ന്നും ഒ​രു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി. ശു​ചി​മു​റി​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പു​തി​യ നോ​ട്ടീ​സു​ക​ൾ‌ സ്കൂ​ളു​ക​ൾ​ക്ക് അ​യ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ‌​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം നാ​ലു​വ​യ​സു​കാ​രി സ്വ​കാ​ര്യ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. സ്കൂ​ളു​ക​ൾ​ക്കു മു​ന്നി​ലും ക്ലാ​സ് റൂ​മു​ക​ൾ, ശു​ചി​മു​റി​ക​ൾ, വാ​ഷ് റൂ​മു​ക​ൾ, ഇ​ട​നാ​ഴി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് നോ​ട്ടീ​സി​ൽ അ​റി​യി​ച്ച​ത്.

Related posts