താ​യ്‌​ല​ൻ​ഡി​ൽ വീ​ണ്ടും ക്രെ​യി​ൻ അ​പ​ക​ടം

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൻ വീ​ണ്ടും ക്രെ​യി​ൻ അ​പ​ക​ടം. ഇ​ന്ന​ലെ ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കി​ന​ടു​ത്ത് ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക്രെ​യി​ൻ താ​ഴ​ത്തെ റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്കു ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു.

ബു​ധ​നാ​ഴ്ച വ​ട​ക്കു​കി​ഴ​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നു മു​ക​ളി​ൽ കൂ​റ്റ​ൻ ക്രെ​യി​ൻ വീ​ണ് 32 പേ​ർ മ​രി​ക്കു​ക​യും 66 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ലു​ള്ള റെ​യി​ൽ​പാ​ത​യ്ക്കു മു​ക​ളി​ൽ മ​റ്റൊ​രു പാ​ത നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​റ്റാ​ലി​യ​ൻ-​താ​യ് ഡെ​വ​ല​പ്മെ​ന്‍റ് പി​സി​എ​ൽ എ​ന്ന നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ക്രെ​യി​നു​ക​ളാ​ണ് ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ത​ക​ർ​ന്ന​ത്. അ​ടു​ത്ത​ടു​ത്തു​ണ്ടാ​യ സ​മാ​ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് താ​യ് പ്ര​ധാ​ന​മ​ന്ത്രി അ​നു​തി​ൻ ചാ​ൺ​വി​ര​ക്കു​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment