പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ  സീ​ലിം​ഗ് അ​ട​ര്‍​ന്ന് വീ​ണു; പോ​ലീ​സു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ചെ​റു​പു​ഴ: പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ റി​സ്പ​ഷ​ന്‍ കൗ​ണ്ട​റി​ന് സ​മീ​പം കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് അ​ട​ര്‍​ന്നു വീ​ണു. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ശ്രീ​ജി​ത്ത് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ല്‍​പ​ത് വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് ഇ​തി​ന് മു​ന്‍​പും പ​ല ത​വ​ണ അ​ട​ര്‍​ന്ന് വീ​ണി​ട്ടു​ണ്ട്. അ​പ്പോ​ഴൊ​ക്കെ ത​ക​ര്‍​ന്ന ഭാ​ഗ​ത്ത് പ്ലാ​സ്റ്റ​റിം​ഗ് ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ല​ത്താ​ണെ​ങ്കി​ല്‍ കെ​ട്ടി​ടം ചോ​ര്‍​ന്നൊ​ലി​ക്കും. അ​പ​ക​ടം പ​തി​വാ​യ​തോ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ അ​ലു​മി​നി​യം റൂ​ഫിം​ഗ് ന​ട​ത്തി.

എ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന് കാ​ര്യ​മാ​യ ഉ​റ​പ്പൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. എ​ങ്കി​ലും പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് യാ​തൊ​രു നീ​ക്ക​വും ഉ​ണ്ടാ​കു​ന്നി​ല്ല. സ്റ്റേ​ഷ​നി​ല്‍ ഏ​റെ ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ചെ​യ്യു​ന്ന​ത്.

Related posts