മാ​സ്‌​ക് ഇ​നി വേ​ണ​മെ​ങ്കി​ല്‍ ധ​രി​ച്ചാ​ല്‍ മ​തി…​ആ​രും കേ​സെ​ടു​ക്കി​ല്ല ! സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​ത്തി​ന്റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് ന​ല്‍​കി രാ​ജ്യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കാ​വു​ക​യാ​ണ്.

പൊ​തു ഇ​ട​ങ്ങ​ളി​ല്‍ മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ങ്കി​ലും ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ലും ഇ​നി മു​ത​ല്‍ കേ​സെ​ടു​ക്കി​ല്ല.

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ്ഭ​ല്ല സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്തെ​ഴു​തി.

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ 2020-ലാ​ണ് മാ​സ്‌​കും കൂ​ടി​ച്ചേ​ര​ലു​ക​ള്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ന്ന​ത്.

ആ ​ഉ​ത്ത​ര​വി​ന്റെ കാ​ലാ​വ​ധി മാ​ര്‍​ച്ച് 25-ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്. ഇ​തി​ന് ശേ​ഷം ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രേ​ണ്ട​തി​ല്ല എ​ന്നാ​ണ് നി​ര്‍​ദേ​ശം.

കോ​വി​ഡ് വ്യാ​പ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന​ത്. കേ​ന്ദ്ര നി​ര്‍​ദേ​ശ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കും.

Related posts

Leave a Comment