വീ​സ അ​നു​മ​തി ല​ഭി​ച്ചി​ല്ല; സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ന് പ​റ​ക്കാ​നാ​വാ​തെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ


മ​നാ​മ (ബെ​ഹ്റി​ൻ): രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ഴ് താ​ര​ങ്ങ​ളെ ന​ഷ്ട​മാ​യേ​ക്കും. വീ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ഏ​ഴ് താ​ര​ങ്ങ​ൾ​ക്ക് ടീ​മി​നൊ​പ്പം യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ര​ണ്ട് രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി മും​ബൈ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ഇ​ന്ത്യ ടീം ​തി​ങ്ക​ളാ​ഴ്ച ബെ​ഹ്റി​നി​ലെ മ​നാ​മ​യി​ൽ എ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച 9.30ന് ​ബെ​ഹ്റി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ച്ചും പ​രി​ശീ​ല​ക സ​ഹാ​യി​ക​ളും 25 ക​ളി സം​ഘ​ത്തി​ലെ 18 പേ​രു​മാ​ണ് മ​നാ​മ​യി​ൽ എ​ത്തി​യ​ത്.

ഗോ​ൾ​കീ​പ്പ​ർ അ​മ്രീ​ന്ദ​ർ സിം​ഗ്, ഡി​ഫ​ൻ​ഡ​ർ ചിം​ഗ്ലെ​ൻ​സ​ന സിം​ഗ്, ആ​കാ​ശ് മി​ശ്ര, മി​ഡ്ഫീ​ൽ​ഡ​ർ​മാ​രാ​യ അ​നി​രു​ദ്ധ് ഥാ​പ്പ, ബ്രാ​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ്, അ​നി​കേ​ത് യാ​ദ​വ്, ബി​പി​ൻ സിം​ഗ് എ​ന്നി​വ​ർ​ക്ക് വീ​സ അ​നു​മ​തി കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ല. അ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച ടീ​മം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ ക​യ​റാ​നാ​യി​രു​ന്നി​ല്ല.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ വീ​സ അ​നു​മ​തി ല​ഭി​ച്ച് ക​ളി​ക്കാ​ർ​ക്ക് മും​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കോ​ച്ച് സ്റ്റി​മാ​ച്ച് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മ​നാ​മ​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ലും താ​ര​ങ്ങ​ളെ ബെ​ഹ്റി​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ഴി​യാ​തെ​വ​രു​മെ​ന്നും സ്റ്റി​മാ​ച്ച് പ​റ​ഞ്ഞു.

26-ാം തീ​യ​തി ബെ​ലാ​റൂ​സി​നെ​തി​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ സൗ​ഹൃ​ദ മ​ത്സ​രം.പ​രി​ക്കേ​റ്റ സു​നി​ൽ ഛേത്രി, ​മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളാ​യ ഗോ​ളി പ്ര​ഭ്സു​ഖ​ൻ സിം​ഗ് ഗി​ൽ, ഡി​ഫെ​ൻ​ഡ​ർ റൂ​യി​വ ഹോ​ർ​മി​പാം, മി​ഡ്ഫീ​ൽ​ഡ​ർ ജീ​ക്സ​ണ്‍ സിം​ഗ് എ​ന്നി​വ​ർ ഇ​ന്ത്യ​യു​ടെ 25 അം​ഗ സം​ഘ​ത്തി​ലു​ണ്ട്.

ബെ​ഹ്റി​നെ​തി​രേ അ​വ​സാ​നം ക​ളി​ച്ച ര​ണ്ട് ക​ളി​ക​ളും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1-0നാ​യി​രു​ന്നു ശ​ക്ത​രാ​യ ബെ​ഹ്റി​നോ​ട് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.

തു​ട​ർ​ച്ച​യാ​യ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി അ​റി​യാ​തെ​യാ​ണ് ഇ​ന്ത്യ​ൻ ടീം ​ഇ​ന്ന് ബെ​ഹ്റി​നെ​തി​രേ ഇ​റ​ങ്ങു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. 2022 ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ 2021 ജൂ​ണി​ൽ ഖ​ത്ത​റി​നെ​തി​രേ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ അ​വ​സാ​ന തോ​ൽ​വി.

Related posts

Leave a Comment