ആ​റു വി​ക്ക​റ്റ് നേ​ട്ട​ത്തി​ൽ അ​ശ്വി​നെ മ​റി​ക​ട​ന്ന് ചാ​ഹ​ൽ

twenty20ബം​ഗ​ളു​രു: ഇ​ന്ത്യ​ക്കാ​യി അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍​റി20 ക്രി​ക്ക​റ്റി​ൽ ആ​റു വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് യു​സ്വേ​ന്ദ്ര ചാ​ഹ​ലി​നു സ്വ​ന്തം. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​റു വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ചാ​ഹ​ൽ റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ൽ എ​ഴു​തി​യ​ത്.

25 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​യി​രു​ന്നു ചാ​ഹ​ലി​ന്‍​റെ നേ​ട്ടം. സാം ​ബി​ല്ലിം​ഗ്സ്, ജോ ​റൂ​ട്ട്, ഓ​യി​ൻ മോ​ർ​ഗ​ൻ, ബെ​ൻ സ്റ്റോ​ക്സ്, മോ​യി​ൻ അ​ലി, ക്രി​സ് ജോ​ർ​ദാ​ൻ എ​ന്നി​വ​രാ​ണ് ചാ​ഹ​ലി​നു മു​ന്നി​ൽ ബാ​റ്റു​താ​ഴ്ത്തി​യ​ത്. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ എ​ട്ടു റ​ണ്‍​സി​ന് നാ​ലു വി​ക്ക​റ്റ് നേ​ടി​യ ആ​ർ.​അ​ശ്വി​ന്‍​റെ ബൗ​ളിം​ഗ് പ്ര​ക​ട​നം ബം​ഗ​ളു​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ ചാ​ഹ​ലി​ന്‍​റെ പ്ര​ക​ട​ന​ത്തി​നു​മു​ന്നി​ൽ പ​ഴ​ങ്ക​ഥ​യാ​യി.

ശ്രീ​ല​ങ്ക​ൻ നി​ഗൂ​ഢ സ്പി​ന്ന​ർ അ​ജാ​ന്ത മെ​ൻ​ഡി​സാ​ണ് ആ​റുവി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന മ​റ്റൊ​രു ബൗ​ള​ർ. മെ​ൻ​ഡി​സ് ര​ണ്ടു​വ​ട്ടം നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റു റ​ണ്‍​സും 16 റ​ണ്‍​സും വ​ഴ​ങ്ങി​യാ​യി​രു​ന്നു മെ​ൻ​ഡി​സി​ന്‍​റെ ബൗ​ളിം​ഗ് പ്ര​ക​ട​ന​ങ്ങ​ൾ.

Related posts