ച​ക്ക​പ്പ​ഴം: അപ​സ്മാ​രം ബാ​ധി​ച്ച നീ​തു​വി​ന്‍റെ ജീ​വ​നു​ള്ള ക​ഥ

Chakkappazham_filmഅ​പ​സ്മാ​രം ബാ​ധി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ച​ല​ന​മ​റ്റ് കി​ട​ക്കു​ക​യാ​ണ്, വ​ർ​ക്ക​ല ഒ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ, പ്ര​സി​ഡ​ന്‍റ് ജംഗ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന കൂ​ലി​പ്പ​ണി​ക്കാ​രാ​യ, ബാ​ബു​വി​ന്‍റേ​യും ഷീ​ല​യു​ടെ​യും പ​ത്തൊ​ന്പ​ത് വ​യസു​കാ​രി​യാ​യ മ​ക​ൾ നീ​തു. നാ​ലാം വ​യ​സി​ൽ രോ​ഗം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ നീ​തു​വി​ന്‍റെ ക​ഥ സി​നി​മ​യാ​കു​ന്നു. ‘അ​നീ​സ്യാ’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​ർ​ജു​ൻ ബി​നു സം​വി​ധാ​നം ചെ​യ്യു​ന്ന ‘ച​ക്ക​പ്പ​ഴം’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് നീ​തു​വി​ന്‍റെ ക​ഥ ക​ട​ന്നു​വ​രു​ന്ന​ത്. ക്യാ​റ്റ് ഐ ​ഫി​ലിം​സും, ആ​ശ്ര​യ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു.

നീ​തു​വി​ന്‍റെ പി​താ​വ് ബാ​ബു​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ​ച​ക്ക​പ്പ​ഴത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ർ​ജു​ൻ ബി​നു. നീ​തു​വി​നെ ചി​കിത്സിക്കാ​ൻ പാ​ടു​പെ​ടു​ന്ന ബാ​ബു​വി​ന്‍റെ ക​ഥ അ​ർ​ജു​ൻ ബി​നു​വി​ന് അ​റി​യാ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ്, നീ​തു​വി​ന്‍റെ ക​ഥ കൂ​ടി പു​തി​യ ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യി​ലൂ​ടെ നീ​തു​വി​ന്‍റെ ക​ഥ അറി​ഞ്ഞ്, സു​മ​ന​സു​ക​ളാ​യ പ്രേ​ക്ഷ​ക​ർ നീ​തു​വി​നെ സ​ഹാ​യി​ക്കു​വാ​ൻ മുന്നോട്ടു വ​രു​മെ​ന്ന് സം​വി​ധാ​യ​ക​നും, അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ക​രു​തു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വ് ബാ​ബു, മ​ക​ളെ ചി​കി​ൽ​സി​ച്ച് ക​ട​ക്കെ​ണി​യി​ലാ​യി. ഇ​തി​നെ​ല്ലാം ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാക്ക​ണ​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ ആ​ഗ്ര​ഹി​ക്കു​ന്നു. ക്യാ​റ്റ് ഐ ​ഫി​ലിം​സും, ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു. ര​ച​ന, സം​വി​ധാ​നം – അ​ർ​ജു​ൻ ബി​നു, കാ​മ​റ – പ്ര​വീ​ണ്‍, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – സ​ജീ​വ് ത​ണ​ൽ, ബോ​ബ​ൻ. സു​ധീ​ർ ക​ര​മ​ന, ഇ​ന്ദ്ര​ൻ​സ്, മാ​മു​ക്കോ​യ, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ടി.​എ​സ്. രാ​ജു എ​ന്നി​വ​രോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു.

Related posts