കല്യാണത്തിന്റെ അന്നു തന്നെ തന്റെ കൈ കൊണ്ട് ചന്ദയ്ക്ക് അതു നഷ്ടമായെന്ന് ടോഷ് ! സത്യം മറ്റൊന്നെന്ന് ചന്ദ്ര ലക്ഷ്മണ്‍; ദമ്പതികള്‍ പറയുന്നതിങ്ങനെ…

ഒരു കാലത്ത് മലയാളത്തിന്റെ മിനിസ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ രംഗത്ത് ഒന്നാംനിരയിലുണ്ടായിരുന്ന താരമായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍.

പൃഥ്വിരാജിനെ നായകനാക്കി എകെ സാജന്‍ ഒരുക്കിയ ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

ബിഗ്‌സ്‌ക്രീനില്‍ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയില്‍ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയല്‍ മേഖല താരത്തെ നെഞ്ചോടു ചേര്‍ത്തു.

അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രം ചെയ്തതോടെ ആളുകളുടെ ഹൃദയത്തിലേക്ക് താരം ചേക്കേറുകയായിരുന്നു.

മിനി സ്‌ക്രീനില്‍ കൂടുതല്‍ വില്ലത്തി വേഷങ്ങളില്‍ ആയിരുന്നു താരം തിളങ്ങിയത്. പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തിയാണ് നടത്തിയത്.

ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മണ്‍.

അതേ സമയം ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായ വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലില്‍ നായിക നായകന്മാരായി അഭിനയിക്കുകയായിരുന്നു താരങ്ങള്‍.

വിവാഹ വാര്‍ത്ത വന്നത് മുതല്‍ താരങ്ങളുടേത് പ്രണയ വിവാഹമായിരിക്കും എന്ന ഗോസിപ്പുകളും വന്നിരുന്നു.

എന്നാല്‍ സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് പരിചയത്തില്‍ ആയെങ്കിലും ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചാണ് ചന്ദ്രയും ടോഷും വിവാഹിതരായത്.

നവംബറില്‍ നടത്തിയ വിവാഹത്തിന് ശേഷം ഇരുവരും സീരിയലില്‍ അഭിനയിക്കാന്‍ തിരിച്ച് വരികയും ചെയ്തു. ഇതിനിടയില്‍ ചന്ദ്രയുടെ ജന്മദിനം കൂടി വന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍.

നടിയുടെ വീട്ടില്‍ വെച്ച് നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

കേക്ക് മുറിച്ചതിന് ശേഷം ചന്ദ്രയെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് ഒരു സര്‍പ്രൈസ് ഗിഫ്റ്റും ടോഷ് നല്‍കിയിരുന്നു.

ഈ വീഡിയോ യൂട്യൂബിലൂടെ താരങ്ങള്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്. അയ്യര്‍ വിഭാഗത്തില്‍ ജനിച്ച ചന്ദ്ര ലക്ഷ്മണ്‍ തമിഴ് കലര്‍ന്നാണ് സംസാരിക്കാറുള്ളത്.

നടിയുടെ വീട്ടില്‍ വെച്ച് നടത്തിയ ആഘോഷത്തില്‍ കുടുംബാംഗങ്ങളെല്ലാം തമിഴിലാണ് സംസാരിച്ചത്. അവര്‍ക്കൊപ്പം തമിഴ് സംസാരിച്ച് ടോഷും പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു.

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചന്ദ്രയും ടോഷും ഒരുമിച്ച് കേക്ക് മുറിച്ചാണ് പിറന്നാളാഘോഷത്തിന് തുടക്കം കുറിച്ചത്.

പിറന്നാള്‍ ആണെന്നതിന് ഉപരി രണ്ടാളുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആയെന്നുള്ള സന്തോഷം കൂടി ഉണ്ടായിരുന്നു.

അങ്ങനെ രണ്ട് തവണയായിട്ടാണ് കേക്ക് മുറിച്ചതും. പരസ്പരം കേക്കുകള്‍ കൈ മാറിയതിന് ശേഷം അച്ഛനും അമ്മയ്ക്കുമൊക്കെ നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് പോക്കറ്റില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ചെറിയൊരു ഗിഫ്റ്റ് ടോഷ് ചന്ദ്രയ്ക്ക് നല്‍കിയത്.

പെട്ടെന്ന് അതെന്താണെന്ന് മനസിലാവതെ നടി സര്‍പ്രൈസ് ആയി. പൊതി തുറന്ന് വരുന്നതിനിടയില്‍ ഞാനാണ് ബാഗ് പാക്ക് ചെയ്തത്.

പിന്നെ എങ്ങനെ ഗിഫ്റ്റുമായി വന്നു എന്ന് ചോദിക്കുന്നുണ്ട്. ആദ്യം എല്ലാവരും ഒരു റിംഗ് ആണെന്ന് വിചാരിച്ചെങ്കിലും ഒരു മൂക്കുത്തിയാണ് ടോഷ് സമ്മാനമായി നല്‍കിയത്.

ഞങ്ങളുടെ വിവാഹ ചടങ്ങു കള്‍ക്കിടയില്‍ തന്റെ കൈ തട്ടി ചന്ദ്രയുടെ മൂക്കുത്തി വീണ് പോയിരുന്നതായി ടോഷ് പറയുന്നു.

എന്നാല്‍ അങ്ങനെയല്ല നടന്നത്. വിവാഹത്തിന്റെ അന്ന് ടോഷ് തന്നെ അടിച്ചതാണെന്നും അന്നേരം എന്റെ മൂക്കുത്തി നാല് പീസായി തെറിച്ച് പോയതാണെന്നും ചന്ദ്ര തമാശരൂപേണ പറയുന്നു.

നടിയുടെ വാക്കുകള്‍ അവിടെയുണ്ടായിരുന്ന എല്ലാവരിലേക്കും ചിരി പടര്‍ത്തിയിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി വളരെ ഗംഭീരമായാണ് ചന്ദ്രയുടെ പിറന്നാള്‍ ആഘോഷം നടന്നത്.

ടോഷുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യം നടന്ന ജന്മദിനം ആയത് കൊണ്ട് തന്നെ വലിയ ആഘോഷമാക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. നിരവധി ആരാധകരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Related posts

Leave a Comment