പാലാ: ചാപ്പലില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുമളി അമരാവതി പാണംപറമ്പില്‍ അലന് തോമസാണ് തിടനാട് പോലീസിന്റെ പിടിയിലായത്.
തിടനാട് സെന്റ് ജോസഫ് പള്ളിയുടെ അധീനതയിലുള്ള ഊട്ടുപാറ കുരിശുമലയിലെ മാര്‍ സ്ലീവാ ചാപ്പലില്‍ അതിക്രമിച്ചു കയറി ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേര്ച്ചപ്പെട്ടിയില് ഉണ്ടായിരുന്ന രൂപയും മോഷ്ടിച്ച കേസിലാണ് നടപടി.
2025 ലായിരുന്നു മോഷണം നടന്നത്. പ്രതി സംസ്ഥാനത്തിനു പുറത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു. തിടനാട് എസ് ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെന്നൈയില്‍ എഗട്ടൂര്‍ എന്ന സ്ഥലത്തെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
