വൈക്കം സത്യാഗ്രഹം നൽകിയ സമ്മാനം; ച​പ്പാ​ത്തിക്ക് വയസ് 100!

മാവേ​ലി​ക്ക​ര:ച​പ്പാ​ത്തി കേ​ര​ള​ത്തി​ലെ​ത്തി​യ​തിന്‍റെ നൂ​റാം വാ​ർ​ഷി​കം മാ​വേ​ലി​ക്ക​ര ക​ഥ സാ​ഹി​ത്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ ര​വി​വ​ർ​മ കോ​ള​ജി​ൽ ആ​ഘോ​ഷി​ച്ചു. എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

8 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മ്പ​നി ഹ​വി​ൽ​ദാ​ർ മേ​ജ​ർ, പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന സ്വ​ദേ​ശി​യാ​യ രാ​ജ് വീ​ന്ദ​ർ​സി​ങ് മു​ഖ്യാ​തി​ഥി​യാ​യി. ച​രി​ത്ര​കാ​ര​ൻ ജോ​ർ​ജ് ത​ഴ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നോ​വ​ലി​സ്റ്റ് കെ.കെ. സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ചി​ത്ര​കാ​ര​ൻ പ്ര​സാ​ദ് ദൊ​രെ​സ്വാ​മി വ​ര​ച്ച കേ​ര​ള​ത്തി​ൽ ച​പ്പാ​ത്തി എ​ത്തി​യ​തി​ന്‍റെ നൂ​റാം വാ​ർ​ഷി​കത്തിന്‍റെ ച​രി​ത്ര പ​ശ്ചാ​ത്ത​ലം പ്ര​കാ​ശ​നം ചെ​യ്തു.റെ​ജി പാ​റ​പ്പു​റം, ഹ​വി​ൽ​ദാ​ർ നി​ലേ​ഷ് റി​ൻ​ഡേ, ഉ​ഷാ​കു​മാ​രി, സ​രോ​ജി​നി ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ഡ്വ. ദേ​വി പ്ര​സാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇന്നാണ് വാ​ർ​ഷി​കദിനം.

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ളം ആ​ദ്യ​മാ​യി ച​പ്പാ​ത്തി​യു​ടെ രു​ചി അ​റി​യു​ന്ന​ത്. അ​ന്ന് പ​ട്യാ​ല സം​സ്ഥാ​ന മ​ന്ത്രി​യും മ​ല​യാ​ളി​യു​മാ​യ സ​ർ​ദാ​ർ കെ. ​എം. പ​ണി​ക്ക​ർ വ​ഴി പ​ട്യാ​ല രാ​ജാ​വും സി​ഖു​കാ​രും സ​ത്യ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച​റി​ഞ്ഞു. സ​ത്യ​ഗ്ര​ഹ​ത്തി​ന് പ​ഞ്ചാ​ബ് പ്ര​ബ​ന്ധ ശി​രോ​മ​ണി ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. സ​മ​ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ ബു​ദ്ധിമു​ട്ടു​ണ്ടെ​ന്ന് പ​ണി​ക്ക​ർ രാ​ജാ​വി​നെ ധ​രി​പ്പി​ച്ചു.

രാ​ജാ​വ് മൂ​ന്നു ക​ണ്ടെ​യ്‌​ന​ർ ഗോ​ത​മ്പ് ക​റാ​ച്ചി തു​റ​മു​ഖ​ത്തു നി​ന്ന് ക​പ്പ​ൽ​മാ​ർ​ഗം കൊ​ച്ചി​ക്ക​യ​ച്ചു. കൃ​പാ​ൽ സി​ങ്, ലാ​ലാ ലാ​ൽ​സി​ങ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത്ര​ണ്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​വും തു​ട​ർ​ന്ന് അ​റു​പ​തു പേ​ര​ട​ങ്ങു​ന്ന മറ്റൊരു സം​ഘ​വും കേ​ര​ള​ത്തി​ലെ​ത്തി. കൊ​ച്ചി​യി​ൽ സൂ​ക്ഷി​ച്ച ഗോ​ത​മ്പ് പി​ന്നീ​ട് ഉ​ണ​ക്കി പ്പൊടി​ച്ച് ചാ​ക്കു​ക​ളി​ലാ​ക്കി വൈ​ക്ക​ത്തെ​ത്തി​ച്ചു.

അ​കാ​ലി സി​ഖുകാ​ർ വൈ​ക്ക​ത്ത് ആ​രം​ഭി​ച്ച ഭ​ക്ഷ​ണശാ​ല​യി​ൽ 1924 ഏ​പ്രി​ൽ 29 ന് ​കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ച​പ്പാ​ത്തി ചു​ട്ടി​റ​ങ്ങി. ജൂ​ൺ 25 വ​രെ 58 ദി​വ​സം തു​ട​ർ​ച്ച​യാ​യി സ​ത്യ​ഗ്ര​ഹി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ച​പ്പാ​ത്തി​യും ഡാ​ലും പാ​കം ചെ​യ്തു കൊ​ടു​ത്തു. പു​ല​ർ​ച്ചെ മു​ത​ൽ രാ​ത്രി 8 വ​രെ​യാ​യി​രു​ന്നു ഭ​ക്ഷ​ണ​ശാ​ല. വൈ​ക്കം സ​ത്യ​ഗ്ര​ഹ ച​രി​ത്ര​ത്തി​ൽ ഈ ​ഭ​ക്ഷ​ണ​ശാ​ല​ക്ക് പ്രാ​ധാ​ന്യം ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ സ​ത്യ​ഗ്ര​ഹ​വാ​ർ​ത്ത ബു​ള്ള​റ്റി​നി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

റ​വ. ചാ​ൾ​സ് ബി. ​ഹി​ൽ എ​ന്ന അ​മേ​രി​ക്ക​ൻ പ​ത്ര​പ്ര​തി​നി​ധി മെ​യ് 9 ന് ​വൈ​ക്ക​ത്തെ​ത്തി സി​ക്കു​കാ​രു​ടെ​യും ഭ​ക്ഷ​ണ​ശാ​ല​യു​ടെ​യും ചി​ത്രം പ​ക​ർ​ത്തി. വാ​ർ​ത്ത ആ​ദ്യ​മാ​യി പു​റ​ത്തു കൊ​ണ്ടുവ​ന്ന​ത് മേ​രി എ​ലി​സ​ബ​ത്ത് കി​ങ് എ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​ണ്. അക്കാലം മുതൽ ചപ്പാത്തി കേരളത്തിന്‍റേതുമായി.

Related posts

Leave a Comment